അഞ്ജന ആത്മഹത്യ ചെയ്തതല്ല. കൊന്നുകളഞ്ഞതാണ്!ക്വിയർ സ്വത്വം തുറന്നുപറഞ്ഞ അഞ്ജനയുടെ കുടുംബത്തിന്റെ ദുരഭിമാനമാണവളെ കൊന്നത്. സ്വന്തം മകളെ വീട്ടുതടങ്കലിൽ വയ്ക്കാനും, മാനസികാരോഗ്യ കേന്ദ്രത്തിലയച്ച് ആവശ്യമില്ലാതെ മരുന്നുകൾ കുത്തിവെച്ച് ‘ചികിത്സിപ്പിക്കാനും’ അവരെ പ്രേരിപ്പിച്ചത്, നമ്മുടെ സമൂഹത്തിൽ ഇപ്പോഴും നിലനില്ക്കുന്ന ക്വിയർഫോബിയ ആണ്. അഞ്ജനയെക്കൊന്നത് കാലാകാലങ്ങളായ് ക്വിയർ സ്വത്വങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്ന നമ്മുടെ ഹെറ്ററോനോർമറ്റിവ് സമൂഹമാണ്. അതിന്റെ അന്ധമായ പ്രജുഡിസിന്റെയും അജ്ഞതയുടെയും അവസാനത്തെ ഇരയാണ് അഞ്ജന.