അങ്ങിനെ തികച്ചും ഒരു പുതിയ അനുഭവം. വീണ്ടും മറ്റെന്തൊക്കെയോ സാധ്യതകളെ തുറന്നിട്ടുകൊണ്ട് ഈ പടം ആ കാലഘട്ടത്തെ അഡ്രസ്സ് ചെയ്യുന്നു. പോസ്റ്റ് കണ്ടിന്യൂവിറ്റി എന്ന ട്രീറ്റ്മെന്റ് ഉപയോഗിച്ചു കൊണ്ട് വളരെ രസകരമായ ഒരു ടൈം പടത്തിനുള്ളിൽ മോൾഡ് ചെയ്യാനും ടോറോന്റോവിനു കഴിഞ്ഞിട്ടുണ്ട്. ശരിയായ ചരിത്രം പഠിപ്പിക്കലാണ് സിനിമയുടെ കടമ എന്ന് എനിക്ക് തോന്നിയിട്ടില്ല. അതിന് തല്ലിപ്പൊളി സ്കൂളുകളും മറ്റു ബുദ്ധിജീവികളും സാംസ്കാരിക ലോകം എന്ന് പറയപ്പെടുന്ന കുറേ പബ്ലിക്കേഷൻ വ്യവസായവും നിലനിൽക്കുന്നുണ്ടല്ലോ. സിനിമയാകുമ്പോൾ കുറച്ചൊക്കെ കാര്യങ്ങളൊക്കെ വളച്ചൊടിച്ച് ഇത്തിരി സ്പേസും ഭാവനയും കുത്തിത്തിരുകാൻ പറ്റില്ലെങ്കിൽ എന്തിനു കൊള്ളാം. മല്ലു റിയലിസ്റ്റ് ഊള പടങ്ങളിൽ നിന്നും ഒരു വലിയ മോചനമായിരുന്നു ഈ പടം.

Top