വേറിട്ട മാധ്യമം
മൂലധനശക്തികളാല്‍ നയിക്കപ്പെടുന്ന മുഖ്യധാര മാധ്യമങ്ങളുടെ വിശ്വാസ്യത എന്നും ചോദ്യംചെയ്യപ്പെടുന്ന ഒന്നാണ്. അതിന് ശക്തവും കൃത്യവുമായ ബദല്‍ തീര്‍ക്കാന്‍ നടന്ന ശ്രമങ്ങളെല്ലാം ദയനീയ പരാജയമായി പര്യവസാനിക്കുകയായിരുന്നു. കരുതിക്കൂട്ടി അട്ടിമറിക്കപ്പെടുത്തിയതിലുപരി വ്യക്തമായ മുന്‍ധാരണകളില്ലാത്തതും പ്രൊഫഷണലിസം എന്നു വിളിക്കാവുന്ന മേഖലയെക്കുറിച്ചു സാമാന്യധാരണപോലും ഇല്ലാതെ പോയതും മാത്രമാണ് അതിന് വഴിവെച്ചത്.
ഇത്തരമൊരു സവിശേഷ സാഹചര്യം നിലനില്‍ക്കേ ഉത്തരകാലം എന്ന മാധ്യമസംരംഭത്തിന് ഒട്ടേറെ സാധ്യതകളും ബാധ്യതകളുമുണ്ട്. മുഖ്യധാരാമാധ്യമങ്ങള്‍ തമസ്‌കരിക്കുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ വേറിട്ട ഈ മാധ്യമം സ്വകരിച്ചുപോരുന്ന ധീരമായ ഈ നയത്തെ അഭിനന്ദിക്കാതെവയ്യ. പുതിയഭാവത്തില്‍ അവതരിപ്പിക്കുന്ന ഇനിയുള്ള നാളുകളിലും കൂടുതല്‍ ശക്തമായി അതിനെ മുറുകെ പിടിച്ചുമുന്നേറാന്‍ ഉത്തരകാലത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
(മാധ്യപ്രവര്‍ത്തകന്‍)