About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ജബ്ബാർ ചുങ്കത്തറ
കൊല്ലം ഓയൂരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്നു. സ്ത്രീധനം നൽകാത്തതിന്റെ പേരിലാണ് ഭക്ഷണം പോലും നൽകാതെ യുവതിയെ കൊന്ന് കളഞ്ഞത്. മരിക്കുമ്പോൾ ഇരുപത്തേഴ് വയസുള്ള യുവതിയുടെ ഭാരം ഇരുപത് കിലോ. എങ്ങനെയുണ്ട് പ്രബുദ്ധ കേരളം, സാക്ഷര കേരളം.
രജി ദേവ്
ദളിത് ആക്ടിവിസ്റ്റുകൾ എന്തു പറയണം എന്തു പറയണ്ട എന്ന് തിട്ടൂരമിറക്കാൻ ഒരു ഷാഹിന നഫീസയും ശ്രമിക്കേണ്ട. തലമുറകളായി പോരാടുന്ന ഞങ്ങൾക്കറിയാം എന്തു പറയണം എന്തു പറയണ്ട എന്ന്. ഇനിമേൽ അംബേദ്കറൈറ്റ് പോരാട്ട ഇടങ്ങളിൽ നേതൃ നിരയിലോ, വേദികളിലോ, ഷാഹിന നഫീസ എന്ന ഇരട്ടത്താപ്പുകാരി യുടെ സാന്നിധ്യം ഉണ്ടെങ്കിൽ ജീവൻ പോകുന്നത് വരെ ചോദ്യം ചെയ്യുന്നതാണ്. അതിനി സാക്ഷാൽ അംബേദ്കറുടെ സുഹൃത്ത് ആണെന്ന് പറഞ്ഞാലും ശെരി. അവർക്ക് പങ്കെടുക്കാനുള്ള അവകാശത്തെയല്ല മറിച്ചു സുഹൃത് ബന്ധങ്ങൾ ഉപയോഗിച്ചു വേദികളിലും പ്രസംഗ പീഠങ്ങളിലും കയറിപറ്റി സോഷ്യൽ ക്യാപിറ്റൽ ഉണ്ടാക്കാൻ അംബേദ്കറൈറ് ഇടങ്ങൾ ഇനിയുണ്ടാകാൻ പാടില്ല. വിനായകനും, മധുവും, രോഹിതുമൊക്കെ ഉണ്ടാകുന്നതിന് ഇത്തരം സ്ത്രീകളും ഒരു കാരണമാണ്.
അമീൻ ഹസ്സൻ
കുറച്ചു കാലം മുൻപ് ജമാഅത്തെ ഇസ്ലാമി കുറ്റിപ്പുറത്ത് ഒരു വനിതാ സമ്മേളനം നടത്തിയിരുന്നു. പൂർണമായും വനിതകൾ സംഘടിപ്പിച്ച സമ്മേളനം. സ്റ്റേജിൽ അമീർ പ്രസംഗിക്കാൻ കേറിയത് അല്ലാതെ ഒരു പുരുഷനും ഉണ്ടായിരുന്നില്ല. അവിടെ കവാടത്തിന്റെ മുന്നിലായി ആളുകളെ സ്വീകരിക്കാൻ ഒരാൾ ചിരിച്ചു നിൽക്കുന്നത് ഓർമ്മയുണ്ട്. അവിടത്തെ എം എൽ എ ആയിരുന്നു അത്. പേര് പറഞാൽ നിങ്ങളും അറിയും. അദ്ദേഹത്തെ ആ പരിപാടിക്ക് ക്ഷണിച്ചിരുന്നോ എന്നറിയില്ല. പുറത്ത് നിൽക്കാൻ ഒരാളെ ക്ഷണിക്കാൻ സാധ്യത കുറവാണ്. അദ്ദേഹം ഇപ്പോൾ രാഹുൽ ഗാന്ധിക്ക് ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ക്ലാസ് എടുക്കുന്നുണ്ട്. ഞാൻ ആലോചിക്കുന്നത് ജലീലിനെ കുറിച്ച് ജമാഅത്തെ ഇസ്ലാമിക്കാർ എഴുതാൻ തുടങ്ങിയാലുള്ള അയാളുടെ അവസ്ഥയാണ്.
പ്രഭാകരൻ വാരപരത്ത്
ഈ കേരളത്തിൽ എന്തുമാത്രം വെറൈറ്റി മുസ്ലീംങ്ങളാ! ഗാന്ധിയൻ മുസ്ലീങ്ങൾ, മാർക്സിസ്റ്റ് മുസ്ലീംങ്ങൾ, മാവോയിസ്റ്റ് മുസ്ലീം ഞൾ, ബിജെപി മുസ്ലീംങ്ങൾ’, കൂട്ടത്തിൽ പുതിയൊ രൈറ്റം കൂടി -അംബേഡ് കാരെറ്റ് മുസ്ലീംങ്ങൾ – തുടക്കം വി.പി.ശംസുദ്ദീൻ തന്നെയാണ് കെട്ടൊ
രൂപേഷ് കുമാർ
കേരളത്തിൽ പതിനെട്ടു നായർ സ്ഥാനാർത്ഥികൾ എന്ന്. പാർലമെന്റ് ശൂന്യാകാശത്തേക്ക് മാറ്റാൻ പറ്റുവോ?
ശോഭന പടിഞ്ഞട്ടിൽ കെ
പിന്നേണ്ടല്ലോ, ആണായാലും പെണ്ണായാലും പ്രെസിഡന്റൊ ചീഫ് ജസ്റ്റിസ് തന്നെ ആയാലും ദളിത് വിഭാഗത്തിൽ പെടുന്നവർ എപ്പോഴും ഓഡിറ്റിങ്ങിനു വിധേയമായി കൊണ്ടിരിക്കും. ഇന്ത്യയിൽ അത് മസ്റ്റാ…. വളരെ സാധാരണം… അവര് പ്രൂവ് ചെയ്തു കൊണ്ടിരിക്കണം…
നാരായണൻ എം ശങ്കരൻ
വയനാടിനെ പട്ടിക വർഗ്ഗ മണ്ഡലം ആയി പ്രഖ്യാപിക്കണം. അത് അല്ലാതെ കേരളത്തിൽ നിന്നും ഒരു ആദിവാസിയും പാർലമെന്റിൽ എത്തില്ല.
അനൂപ് വി.ആർ.
രാഹുൽ ഗാന്ധി കേരളത്തിൽ നിരോധിത തീവ്രവാദി സംഘടനയായ ജമാ അത്തെ ഇസ്ളാമിയുടെ കൂടെയാണെന്ന്, ഇംഗ്ലീഷിൽ എഴുതി, ഉത്തരേന്ത്യൻ സംഘികൾക്ക് മരുന്നിട്ട് കൊടുക്കുന്ന, കെ.ടി ജലീലിനെ കാണുമ്പോൾ,കോൺഗ്രസ് റാലിയിലെ മുസ്ളീം ലീഗ് പതാക കാണിച്ച്, പാക്കിസ്ഥാൻ പതാക എന്ന് നോർത്തിൽ പറയുന്ന സംഘിയൊക്കെ എത്ര പാവം എന്ന് തോന്നിപോവുന്നത് എനിക്ക് മാത്രം ആയിരിക്കുമോ?
അസ്ലം
ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽ വെച്ചു സഹപ്രവർത്തകൻ ലൈംഗീകമായി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്ന് ഒരു സ്ത്രീ പരാതി നൽകുന്നു. എതിർ പാർട്ടിയെ പരിഹസിക്കാൻ ‘റേപ് ജോക്കുകൾ’ അടങ്ങിയ ‘ട്രോളുകൾ’ പോസ്റ്റ് ചെയ്ത് വിക്കറ്റ് വീഴ്ത്താൻ നടക്കുന്ന പ്രതിപക്ഷ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ. നമ്മൾ ആരാന്ന് പറഞ്ഞത്, നവോത്ഥാനത്തിന്റെ മതിൽ പണിക്കാർ.
ശാരിക പള്ളത്ത്
രണ്ടു ദിവസ്സം കഴിഞ്ഞാൽ അഴിച്ചുവെക്കുമെന്നുറപ്പുള്ള തട്ടങ്ങളോട് ഐക്യദാർഢ്യപ്പെടുമ്പോളല്ല മരണം വരെയും അഴിക്കില്ലെന്നുറപ്പിച്ച തീരുമാനങ്ങളെക്കൂടി മാനിക്കുമ്പോളാണ് നിങ്ങൾ നിങ്ങളോടുതന്നെ സത്യസന്ധരാകുന്നത്.
പ്രശാന്ത് സുബ്രഹ്മണ്യൻ
ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കി നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം, വഴിയോര കച്ചവടം ചെയ്തു ഉപജീവനം നടത്തുന്ന ആ നാടോടി ദമ്പതികൾ സുരക്ഷിതത്വത്തിനായി പെൺകുട്ടികളെ ആൺവേഷം കെട്ടിച്ചാണ് വളർത്തിയിരുന്നത് ! കേരളം മേനിപറയുന്ന നവോത്ഥാന -പുരോഗമന-പ്രബുദ്ധ- നമ്പർ വൺ- അവകാശവാദങ്ങളുടെ കാപട്യം തുറന്നുകാണിക്കുകയാണ് ആ ദരിദ്ര മാതാപിതാക്കൾ. ആവർത്തിക്കുന്നു, ആ നാടോടികൾ സുരക്ഷിതത്വത്തിനായി പെൺകുട്ടികളെ ആൺവേഷം കെട്ടിച്ചാണ് വളർത്തിയിരുന്നത് !
നാരായണൻ എം ശങ്കരൻ
ഒരു വിഭാഗത്തിന്റെ കൊലപാതകങ്ങളെ ന്യൂട്രലൈസ് ചെയ്തു കൊണ്ട് മറുവിഭാഗത്തിന്റെ കൊലപാതകത്തെക്കുറിച്ച് സംസാരിക്കാൻ ശാരദക്കുട്ടിക്കേ കഴിയൂ..
Next Entries »