About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അഡ്വ. അബ്ദുൽ കബീർ
വലതു പക്ഷ വ്യതിയാനം ,വലതുപക്ഷം ,വർഗ്ഗരാഷ്ട്രീയം ഒഞ്ഞു പോയേടാ മരയോന്തുകളേ…. പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാഗമായ ഇടതുപാർട്ടികളും കോൺഗ്രസടക്കമുള്ള മറ്റു രാഷ്ട്രീയ പാർട്ടികളും സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ എന്ത് വ്യത്യാസമാണുള്ളത്. ഇടതുപക്ഷം വലതുപക്ഷം എന്നൊക്കെയുള്ള വേർതിരിവ് ക്യൂബ മുകുന്ദൻ മാരായ ചില ബോറൻമാരോട് പറഞ്ഞാ മതി
അജിത്കുമാർ എ.എസ്.
മോദിയെ പോലെ ഒരാളുടെ തട്ടിപ്പിനെ എതിർക്കാൻ ചൗക്കിദാറിനെ നേപ്പാളിൽ നിന്നും കിട്ടുമെന്ന് പറയുന്ന ചെറുപ്പക്കാരുടെ ബോധവും അതു ഷെയർ ചെയ്യുന്നവരുടെ ബോധവും ആണ് കൂടുതൽ ഭീകരം. നേപ്പാൾ കാർക്ക് പല ജീവിതങ്ങളുണ്ട്. ഇന്ത്യക്കാരുടെ മനസിനകത്തല്ല അവർ ജീവിക്കുന്നത്.
അമീൻ ഹസ്സൻ
ഹിറാ സെന്ററിൽ സ്ലീവ് ലെസ്സ് വസ്ത്രം ധരിച്ച് കേറുന്നതും അവിടെ ബീഡി വലിക്കുന്നതുമാണ് കേരളത്തിലെ ഫെമിനിസ്റ്റ് വിപ്ലവം. അവിടെ ഇരിക്കുന്ന സാധുക്കൾക്ക് അതൊന്നും പ്രശ്നം ആയി തോന്നാത്തത് “hello brother” എന്നു വിളിച്ച ആ വിശ്വാസിയുടെ മനസ്സ് സൂക്ഷിക്കുന്നത് കൊണ്ടാണ്. നിങ്ങൾക്കത് വിഡ്ഢിത്തം ആണ് എന്ന് തോന്നും.സാരമില്ല.
ഷമീർ കെ മുണ്ടോത്
ന്യൂസിലാന്റ് പ്രധാനമന്ത്രിയെയും ജനതയെയും ‘ബോധ’വൽക്കരിക്കാൻ ഒരു മനുഷ്യസംഗമം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആശ റാണി
വലതുപക്ഷ സെനറ്റർ ഫ്രേസർ ക്രെെസ്റ്റ്ചർച്ച് അക്രമത്തെ ന്യായികരിച്ച് സംസാരിക്കുന്നതിനിടെ മുട്ടയേറു നടത്തിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് ഒന്നും ചാർജ്ജ് ചെയ്യാതെ വിട്ടയച്ചു. ആ വാർത്തക്ക് താഴെ ആസ്ട്രേലിക്കാർ ചർച്ച ചെയ്യുന്നത് വലതുപക്ഷ അനുഭാവികളും സെനറ്ററും കൗമാരക്കാരനു നേരെ നടത്തിയ ശാരീരിക ആക്രമണങ്ങളെ പറ്റിയാണ് അല്ലാതെ ജനപ്രതിനിധിക്ക് നേരെ നടന്ന പ്രതിഷേധത്തിന്റെ ശരി തെറ്റുകളെ പറ്റിയല്ല. ഇവിടെ ഒരു ചെറുപ്പകാരനെ വെടിവച്ച് കൊന്നിട്ട് അതിലൊരു ഞെട്ടലുമില്ലാതെ അയാളുടെ രാഷ്ട്രീയത്തിന്റെ ശരിതെറ്റുകൾ ചർച്ചചെയ്ത മനുഷ്യരാണ് നമ്മൾ. ഫ്യൂഡലിസത്തിൽ നിന്ന് ജനാതിപത്യത്തിലേക്ക് വളർന്നിട്ടില്ല നമ്മൾ.
അനൂപ് വി.ആർ.
ടി പി ചന്ദ്രശേഖരൻ മരിയ്ക്കുന്നത് വരെ ഒരു കമ്യൂണിസ്റ്റ് ആയിരുന്നു എന്നൊക്കെയാണ് സൈബർ സഖാക്കൾ ഇപ്പോൾ പറയുന്നത്.പറയുന്നത് കേട്ടാൽ തോന്നും കൊളസ്ട്രോളും ഷുഗറും കൂടി ചന്ദ്രശേഖരൻ മരിച്ച് പോയതാണ് എന്ന്.എങ്ങനെ ഇതൊക്കെ സാധിയ്ക്കുന്നു എന്നാണ്…
അഗസ്റ് സെബാസ്റ്റ്യൻ
ക്രൈസ്റ് ചർച്ചിലെ മസ്ജിദുകളിൽ പ്രാര്ഥിച്ചിരുന്നവർക്കു നേരെ ഒരാൾ വെടിയുതിർക്കുമ്പോൾ ദൈവം എവിടെയായിരുന്നു എന്ന യുക്തിവാദി ചോദ്യം കണ്ടു. തീതുപ്പുന്ന തോക്കുമായി നടന്നടുത്ത കൊലയാളിയെ ‘സഹോദരാ’ എന്ന് വിളിച്ചു ഒരാൾ അഭിസംബോധന ചെയ്തില്ലേ, അവിടെ ഉണ്ടായിരുന്നു ദൈവം!
ബഷീർ
വംശീയതയും ഇതര സമൂഹങ്ങളോടുള്ള വെറുപ്പും ഏതെല്ലാം സമൂഹത്തിൽ പ്രചരിപ്പിക്കപ്പെടുന്നുവോ അവിടെയെല്ലാം ന്യൂസിലാന്റ് മോഡൽ നരനായാട്ട് എപ്പോഴും അരങ്ങേറാം. ഒരു സമുദായത്തെ അപരസ്ഥാനത്ത് നിർത്തി പേടിപ്പെടുത്തുന്ന സാമൂഹികാന്തരീക്ഷം നിർമ്മിച്ചെടുത്താലും പ്രത്യാഘാതം ഇതുതന്നെയാവും. നമ്മുടെ ഇന്ത്യയും കേരളവുമൊക്കെ ഇസ്ലാമോ ഫോബിയയയിൽ ഒട്ടും പിന്നിലല്ല.വൈവിധ്യങ്ങളെ അംഗീകരിക്കാനുള്ള ജീവിത പാഠവും സഹിഷ്ണുതയും ബാല്യം മുതൽ നമ്മൾ ബോധപൂർവം പഠിപ്പിക്കേണ്ടിയിരിക്കുന്നു.
അമീൻ ഹസ്സൻ
എത്ര തരം ഐക്യദാർഢ്യ പ്രൊഫൈൽ പിക്ചർ ഇറങ്ങി എന്ന് പരതി.പിന്നെയാണ് ഓർത്തത്, പള്ളിയിൽ ബോംബ് കൊണ്ടു വെച്ച് സുബ്ഹിക്ക് നിസ്കരിക്കാൻ വരുന്നവരെ പിടിച്ചു തീവ്രവാദി ആക്കുന്നത് ഭയന്ന് ഇശാ കഴിഞ്ഞു പള്ളി അടക്കുന്ന , നാല് പാടും സി സി ടി വി വെച്ചു നിസ്കരിക്കേണ്ടി വരുന്ന, ഇന്നാട്ടിലെ മുസ്ലിങ്ങളുടെ രാഷ്ട്രീയ ചോദ്യങ്ങളെ മുഴുവൻ വർഗീയ ചാപ്പ കുത്തുന്നവർ ആ വംശീയ വാദികളെക്കാൾ നമ്മളെ ദ്രോഹിക്കുന്നവരല്ലേ?
സരിക പല്ലത്ത്
പള്ളിയിൽ പോയി തുടങ്ങിയ കാലം തൊട്ട് ആലോചിക്കാറുള്ളത് തങ്ങളുടെ ആരാധനാലയം ഇത്ര ആത്മവിശ്വാസത്തോടെ തുറന്നു വെക്കുന്ന ഒരു ജനതയെ കുറിച്ചാണ്. അവരുടെ നാഥനിലുള്ള വിശ്വാസത്തെ പ്രത്യാശയെ സമർപ്പണത്തെ ഏത് തോക്കിനാണ് കൊല്ലാനാവുക..
നിഖില ഹെൻറി
Shame on those who cannot call a White Christian Male a terrorist.
മുഹമ്മദ് ഷിഹാബുദീൻ ലബ്ബ
മണിയാശാന്റെ പോസ്റ്റ് ഒന്ന് സ്ക്രീൻ ഷോട്ട് എടുത്ത് വെക്കുന്നത് നല്ലതാ, പുള്ളിക്കാരൻ പാർട്ടി പേരൊന്നും എഴുതാത്തത് കൊണ്ട് ആർക്കും എടുത്തുപയോഗിക്കാം എന്നൊരു ഉപകാരവുമുണ്ട്. #Bengal #Tripura #IndianHistory
Next Entries »