About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അജിത്കുമാർ എ.എസ്.
സിവില്‍ സര്‍വീസിന്റെ “ശ്രേഷ്ടത”യോട് ആദരവൊന്നുമില്ല. അതിന്റെ അധികാരത്തില്‍ സാമൂഹ്യ പദവിയില്‍ ദലിതരും,ആദിവാസികളും,മുസ്ലീങ്ങളും ,കാശ്മീരികളും,ട്രാന്‍സ്ജെന്റെഴ്സും മറ്റു കീഴാളരും എത്തുന്നതാണ് നിര്‍ണ്ണായകമായ നേട്ടമായി എനിക്ക് തോന്നുന്നത്. അത് കൊണ്ട് ശ്രീ ധന്യ ഉള്പടെയുള്ളവരോട് ആദരവുണ്ട്.അവരുടെ വിജയത്തില്‍ സന്തോഷമുണ്ട്. വ്യക്തിപരമായി അവര്‍ നേടുന്ന ഉയര്‍ച്ചയും സാമുദായികമായ സാമൂഹിക നേട്ടവും ഒരേ പോലെ പ്രധാനമാണ്. സിവില്‍ സര്‍വീസസിനെയും administrative power നേയും അത് കൂടുതല്‍ ജാനാധിപത്യവല്ക്കരിക്കുമെന്നു കരുതാം .
മൃദുല ഭവാനി
ഇന്ത്യയിൽ മുസ്ലിങ്ങളെ കുറ്റവാളികളാക്കി വർഷങ്ങളോളം തടവിലിടുന്ന കെട്ടിച്ചമച്ച നിരവധി യുഎപിഎ കേസുകളിൽ പ്രതികൾ കുറ്റവിമുക്തരാക്കപ്പെടുന്നുണ്ട്. ഈയടുത്തായി രാജ്യത്ത് നിര്‍മ്മിക്കപ്പെട്ട പല കേസുകളിലും പ്രതികളാക്കപ്പെട്ടവര്‍ കുറ്റവിമുക്തരായി പുറത്തുവന്നിരിക്കുന്നു. വിചാരണ വൈകിച്ചുകൊണ്ട് കോടതികൾ അവരുടെ ജീവിതത്തിന്റെ പ്രധാനഭാഗങ്ങൾ ഭരണകൂടത്തിന് എടുത്തുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും വീണ്ടും ഇത്തരം കേസുകൾ ഉണ്ടാക്കപ്പെടുന്നു. ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. മുസ്ലിങ്ങളെ ഭരണകൂടം കുറ്റാരോപിതരാക്കുമ്പോൾ എത്തുന്ന മാധ്യമങ്ങൾ കുറ്റവിമുക്തരാക്കിക്കഴിഞ്ഞാൽ എത്താതിരിക്കുന്നു. വര്‍ഷങ്ങളായി ഇന്ത്യയുടെ പൊതുബോധം ‘പിന്തുടര്‍ന്നുപോരുന്ന’ ജെെവികമായ ഈ മാനസികാവസ്ഥ തന്നെയാണ് ഇസ്ലാമോഫോബിയ.
രൂപേഷ് കുമാർ
സ്വപ്നക്കൂടിലെ കൊച്ചിൻ ഹനീഫയെ പോലെ വിജയരാഘവൻ ജെട്ടിയും തൂക്കിയ വണ്ടിയുമായി നവോദ്ധാന കേരളത്തിലൂടെ ഓടിച്ച് പോകും. സി പി എമ്മുകാർ/ ന്യായീകരണക്കാർ “ഹോ….എന്തൊരു സ്പീഡ്” എന്ന് ഇൻക്വിലാബ് വിളിക്കും. കൊച്ചിൻ ഹനീഫയും വിജയരാഘവനും തമ്മിൽ ഒരു വ്യത്യാസമുണ്ട്. കൊച്ചിൻ ഹനീഫയുടെ ജെട്ടി അലക്കിയതായിരുന്നു എന്ന വ്യത്യാസം. അവസാനം പി കെ ബിജുവിനോടാണ്: “ഇനിയെങ്കിലും തനിക്കൊന്നും പൊട്ടി കരഞ്ഞൂടെ ചെങ്ങായിയെ?”
ശ്രുതീഷ് കണ്ണാടി
രമ്യയെ സ്ലട്ട് ഷെയ്മിംഗ് നടത്തിയ വിജയരാഘവന്റെ മനോനില നമുക്ക് മനസിലാകും. ദലിത് സ്ത്രീകളെ, സംസാരിക്കുന്ന ദലിത് സ്ത്രീകളെ, ചോദ്യം ചെയ്യുന്ന ദലിത് സ്ത്രീകളെ സവര്‍ണ്ണ ഇടതുപക്ഷം ഇങ്ങനെയൊക്കെ തന്നെയാണ് ഇത്രയും കാലം നേരിട്ടിട്ടുള്ളതും. പക്ഷേ അറിയേണ്ടത് ഒരേ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന രാഷ്ട്രീയ എതിരാളി എന്നതിനപ്പുറം സാമുദായികപരമായും സാമൂഹികപരമായും ഒരേ കള്‍ച്ചറല്‍ പൊസിഷനില്‍ നില്ക്കുന്ന സഖാവ് പി.കെ ബിജു, ലൈംഗിക ചുവയുള്ള സ്ത്രീ വിരുദ്ധവും ദലിത് വിരുദ്ധവുമായ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെ നിലപാട് എടുക്കുമോ എന്ന് മാത്രമാണ്. ഉണ്ടാകില്ലെന്നറിയാം. എന്നിട്ടും ചോദിച്ചു പോകുന്നത് ഉള്ളില്‍ എവിടെയെങ്കിലും കുറച്ചു സാമുദായിക ബോധം (സംവരണ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനാല്‍ പ്രത്യേകിച്ചും) അവശേഷിക്കുന്നുണ്ടാകും എന്ന പ്രതീക്ഷ ഒന്ന് കൊണ്ട് മാത്രമാണ്.
അനൂപ് വി.ആർ.
വിജയരാഘവൻ രമ്യയ്ക്കെതിരെ നടത്തിയ പ്രസ്താവന ഇടതുപക്ഷ ബോധത്തിന് യോജിച്ചതല്ല എന്നാണ് സുനിൽ പി ഇളയിടം തൊട്ട് സാധാരണ സൈബർ സഖാവ് വരെ ഇപ്പോൾ ഇലക്ഷൻ ടൈമിൽ പറയുന്നത്.എന്നാൽ ഇടതുപക്ഷ ബോധത്തിന്റെ എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിയ എണ്ണം പറഞ്ഞ ഒരു പ്രസ്താവന വിജയരാഘവന്റേതായിട്ടുണ്ട്. അത് എം.ഐ ഷാനവാസിന്റെ മുഖത്ത് നോക്കി മുസ്ളീം തീവ്രവാദി എന്ന് വിളിച്ചതാണ്. അന്ന് ഇവരാരെങ്കിലും വായ തുറന്ന് ഒരക്ഷരം പറഞ്ഞിരുന്നോ? അല്ല ചെങ്ങായ്മാരേ…. ആരെയാണ് നിങ്ങൾ പറ്റിക്കാൻ നോക്കുന്നത്.വിജയരാഘവൻ ആണ് ഇടതുപക്ഷം.ഇടതുപക്ഷം ആണ് വിജയരാഘവൻ
ലുക്ക്മാൻ ഹക്കിം
1969, 1982, 1985, 2002 അങ്ങനെ ഡസൻ കണക്കിന് മുസ്ലിം വിരുദ്ധ കലാപങ്ങളും വംശഹത്യകളും. രഥയാത്രാനന്തരം തകർക്കപ്പെട്ട ബാബരി മസ്ജിദും, തുടർന്ന് തൊണ്ണൂറുകളിൽ മുസ്ലിങ്ങളുടെ ചോര കൊണ്ട് ഹോളി ആഘോഷിച്ച കോൺഗ്രസിന്റെ സെക്കുലർ ഇന്ത്യ. മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിൽ ബിജെപ്പിക്കൊപ്പം നിന്ന രാജീവ് ഗാന്ധിയുടെ കോൺഗ്രസ്സ്. മുസ്ലിങ്ങൾ ഇന്നും ബഹുദൂരം പിന്നിലാണെന്ന് തെളിയിക്കാൻ 403 പേജുള്ള മൻമോഹൻ സിങ്ങിന്റെ കോൺഗ്രസ്സ് നമുക്ക് മുൻപിൽ വെച്ച സച്ചാർ കമ്മിറ്റി റിപ്പോർട്ട്. സാമ്പത്തിക സംവരണമെന്ന ഭരണഘടനാ വിരുദ്ധ ബിൽ പാസാക്കാൻ കയ്യടിച്ച രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്സ്. ഭയവിഹ്വലമായ ഒരു മാനസികാവസ്ഥയോടെ, മതേതര ഇന്ത്യ എന്നത് ഇന്ത്യയിലെ മുസ്ലിമിന്റെ അധിക ബാധ്യതയാണെന്ന ഗതികേടോടെ നമുക്ക് രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് ചോദിക്കാം. കോൺഗ്രസ്സിനെ ശക്തിപ്പെടുത്താം.
സുഹൈബ് സി.ടി.
പരാജയ ഭീതിയിൽ സമനില തെറ്റിയതു കൊണ്ടാണ് ഇവരിങ്ങനെയൊക്കെ പ്രതികരിക്കുന്നതെന്നൊക്കെ വെറും തോന്നലുകളാണ്. ഇടതുപക്ഷം ഇങ്ങനെയൊക്കെ തന്നെയാണ്. ‘പുരോഗമന’ , മതേതര മുഖം മൂടിക്ക് പിറകിൽ വർഗീയതയും സ്ത്രീവിരുദ്ധതയും സർവോപരി അഹങ്കാരവും മറ്റുള്ളവരോടുള്ള പുഛവും ഒക്കെയാണ് ഒരു ശരാശരി സഖാവിന്റെ ഐഡന്റിറ്റി .ഓരോന്നും അതിന്റെ തായ സന്ദർഭത്തിൽ പുറത്തു ചാടുമെന്ന് മാത്രം.
ഷമീർ കെ മുണ്ടോത്
ഇടത് പക്ഷത്തിനെതിരെ മത്സരിക്കുന്ന ഒരു ദളിത് സ്ത്രീയെയും മുസ്ലിം പിന്നോക്ക സാമുദായികരാഷ്ട്രീയത്തിനു നേതൃത്വം കൊടുക്കുന്ന കുടുംബത്തെത്തെയും ഒരുമിച്ച് അപഹസിക്കാൻ ഇതിലും നല്ലൊരു വേദി ഒരു സവർണ്ണ ഫ്യൂഡൽ കമ്മ്യൂണിസ്റ്റിനു ലഭിക്കാനില്ല. എ വിജയാരാഘവനും മാർക്ക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയും രണ്ടല്ല.
പ്രശാന്ത് കോളിയൂർ
എതിരാളിയായി ഒരു ദലിത് സ്ത്രീ സാന്നിധ്യം സഖാക്കൾക്ക് ഉണ്ടാക്കുന്ന ചൊറിച്ചില്‍ ചെറുതായിരിക്കില്ലല്ലോ. ചാണകംതളി മഹിളാ അസോസിയേഷൻകാരുടെ വാട്സാപ്പുകൾ തുറക്കപ്പെട്ടാലറിയാം രമ്യയ്ക്കെതിരെ എത്രമാത്രമാണ് സദാചാര കഥകളിറക്കുന്നതെന്ന്.
നാരായണൻ എം ശങ്കരൻ
ഇതുകൊണ്ടാണ് തങ്ങൾ ഉള്ളപ്പോൾ ബി ജെ പി വേണ്ട എന്ന് ഇടതു പക്ഷം പറയുന്നത്… #വിജയരാഘവൻ
ശാരിക പള്ളത്ത്
543 പേരിൽ ഒരാളാകാൻ ജനവിധി തേടുന്നു ആളാണ് രമ്യ ഹരിദാസ്. ഇന്ത്യയുടെ നിയമ നിർമ്മാണ സഭയിലേക്ക് പോകാൻ പ്രാപ്തിയുണ്ടെന്നു സ്വയം വിശ്വസിക്കുന്നവർ. അവരെയാണ് സ്വന്തം കാര്യം നോക്കാൻ പ്രാപ്തിയില്ലാത്ത വൾനറബിളായ “കുട്ടി”യാക്കുന്നതു. ഫെമിനിസമൊക്കെ എവിടെയാണോ ആവോ.
റെനി
പണ്ട് ഓൾഡ് ഡൽഹിയിലും പരിസര പ്രദേശത്തും അത്തർ വിറ്റ് നടന്നിരുന്ന തുണ്ടെ എന്ന 80 കഴിഞ്ഞ വൃദ്ധനെ 30 വയസു പ്രായപരിധി ഉണ്ടായിരുന്ന സിമി പ്രസ്ഥാനത്തിലെ തീവ്രവാദിയാക്കി അറസ്റ്റ് ചെയ്തത് ഓർമ്മയുണ്ടോ ? പുൽവാമ ആക്രമണത്തിന്റെ പേരിൽ ഡൽഹിയിൽ കമ്പിളി വിറ്റ് നടന്നിരുന്ന ഒരു കശ്മീരി ചെറുപ്പക്കാരനെ രണ്ട് ദിവസത്തിനു മുൻപ് അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. പക്ഷേ ഒരു മാസമായി തന്റെ മകൻ പോലീസ് കസ്റ്റഡിയിലായിരുന്നുവെന്ന് ആ മനുഷ്യന്റ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്തായാലും തൂക്കിക്കൊല്ലാൻ ഒരു കഴുത്ത് കിട്ടി, പാകത്തിൽ ഒരു കയറ് കൂടി തയ്യാറാക്കുമായിരിക്കും….
Next Entries »