About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
റഈസ് ഹിദായ
സൈന്യവും പോലീസും സുരക്ഷയൊരുക്കിയിട്ടും സർക്കാർ മിഷനറികൾ വ്യാപകപ്രചാരണം നടത്തിയിട്ടും നാം നമ്മുടേതെന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന കാശ്മീരിലെ ഇന്നത്തെ പോളിംഗ് ശതമാനം 12.86%…
ജബ്ബാർ ചുങ്കത്തറ
മലപ്പുറത്ത് താമരക്ക് കുത്തുമ്പോൾ കോണിക്ക് വോട്ട് വീഴുന്നു ” എന്നൊരു വാർത്ത വരാത്തിടത്തോളം മെഷീൻ അപാകതകൾ യാദൃശ്ചികമാണെന്ന് വിശ്വസിക്കാൻ നമ്മളില്ല
നാസർ മാലിക്
ഫ്രറ്റെണിറ്റി നേതാവ് അനീഷ് പെരുംപുഴ യോഗിയെ വെല്ലുന്ന മുസ്ളീം വിരുദ്ധത പറഞ്ഞിട്ടും അവൻ എനിക്ക് എതിരെയിട്ട പോസ്റ്റിൽ എന്നെ ചീത്ത വിളിക്കുന്ന ജമാആത്തുകാർ ഒക്കെ എന്തൊരു നിഷ്ക്കുകളാണ് . അനീഷ് പറഞ്ഞത് എന്തെന്ന് പല സുഹൃത്തുക്കളും ഇവിടെ കേട്ട് കഴിഞ്ഞു . ഫ്രറ്റേണിയുടെ ഒക്കെ രാഷ്ട്രീയ അതോഗതിയെ !
ഫൈസൽ ഇസ്സുദ്ധീൻ
കൊളംബോയിലെ ക്രിസ്തീയ ദേവാലയങ്ങളിൽ ഈസ്റ്റർ പ്രാർത്ഥനക്കിടെയുണ്ടായ സ്ഫോടനങ്ങളിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടെന്ന വാർത്തയാണ് പുറത്തുവരുന്നത്. ന്യൂസിലാന്റിലെ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന്റെ അലയൊലികൾ അവസാനിക്കുന്നതിന് മുന്നേയാണ് ശ്രീലങ്കയിൽ ഇങ്ങിനെയൊരാക്രമണം. നിരപരാധികളായ മനുഷ്യരുടെ ജീവനപഹരിക്കുന്നതിന് എന്ത് ന്യായമാവും ഇതിന്റെയൊക്കെ പിന്നിലുള്ളവർക്ക് നിരത്താനുണ്ടാവുക!
എം.കെ ബാലമോഹൻ
തോക്കിൻ കുഴലിൽ വിപ്ലവം എന്ന ആശയം കാല്പനിക വത്കരിച്ച പാർട്ടി അത് വിട്ടു ballot വിപ്ലവം കൊണ്ട് ജയിച്ച മറ്റത് തന്നെ പിന്തുടരുന്ന കുറച്ചു പേരെ തോക്കിൻ മുനയിൽ കൊന്നു. അല്ലാതെ തന്നെ പോലിസ് വയലന്‍സിന് പേര് കേട്ട സർക്കാർന്റെ പാർട്ടിയുടെ സ്ഥാനാർഥി തോക്ക് തോൽക്കുന്ന കാലം പാട്ടു വെച്ച് വിഡിയോ ചെയ്യുന്നതിനെയാണോ paradoxical പാരഡി ഗാനം എന്ന് പറയുന്നത്
മുഹമ്മദ് ഫഹീം
പ്രശ്നം ഇപ്പഴും ബീഫ് ആണെന്നാണ് പല ലിബറലുകളുടെയും വിചാരം. ഇന്റെ പൊന്നു മനുഷ്യന്മാരേ ബീഫ് അല്ല പ്രശ്നം. മുസ്ലിം ആണ് പ്രശ്നം. കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും മുസ്ലിം ആയത് കൊണ്ടാണ്. അതാണെങ്കിൽ ഇവിടെ സംഘപരിവാർ മാത്രം നില നിർത്തി കൊണ്ട് പോവുന്ന ഒരു ഹിന്ദു മുസ്ലിം ബൈനറി അല്ല. കോൺഗ്രസ്സും ഇടതുപക്ഷവും എല്ലാരും കൂടെ തോളോട് തോൾ ചേർന്ന് നില നിർത്തി കൊണ്ട് പോവുന്നതാണ്. ഇനി എന്നാണ് നിങ്ങൾക്കൊക്കെ ഇതൊന്ന് മനസ്സിലാവ ? ബീഫ് തിന്നാൻ പറ്റാത്തൊണ്ട് അല്ല സംഘപരിവാറിനെ എതിർക്കേണ്ടത് , ജീവിക്കാൻ പറ്റണില്ല എന്നോണ്ടാണ്.
ഷമീർ കെ മുണ്ടോത്
പാനായിക്കുളം കേസിൽ കുറ്റവിമുക്തനാകുകയും ജയിൽ മോചിതനാവുകയും ചെയ്ത റാസിക്ക് റഹീം ഇന്നു കോഴിക്കോട് സ്വീകരണചടങ്ങിൽ നടത്തിയ വികാരഭരിതമായ പ്രസംഗത്തിലെ ഓരോ വാക്കും രാജ്യത്തെ അൽപമെങ്കിലും നീതിബോധമുള്ള ഓരോ വ്യക്തിയും കേട്ടിരിക്കേണ്ടതാണു. അന്വേഷണ ഏജൻസികളെയും കരിനിയമങ്ങളെയും ഉപയോഗപ്പെടുത്തി രാജ്യത്തെ അഭ്യസ്ഥവിദ്യരായ മുസ്ലിം യുവാക്കളെ വേട്ടയാടുന്നതിനെയും അപരവൽക്കരിക്കപ്പെടുന്നതിയെയും പറ്റി ജനാധിപത്യത്തെയും നീതിയെയും പറ്റി വാചാലരാവുന്നവർ പോലും കുറ്റകരമായ മൗനത്തിലാണു.
അഫ്സൽ റഹ്മാൻ സി എ
മലപ്പുറത്തെ ഇടതു മുന്നണി സ്ഥാനാര്‍ഥി സാനുവിന്റെ പ്രചാരണ വീഡിയോ കണ്ടു. കേരളം മുതല്‍ പാര്‍ലിമെന്റ് വരെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ആളാണ് ടിയാനെന്നാണ് പറയുന്നത്. അറിവനുസരിച് കുട്ടി സഖാ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ (അത് മറ്റൊരു തമാശ) ഭാരവാഹിയായി കഴിഞ്ഞ രണ്ടു വര്‍ഷത്തോളം അദ്ദേഹം ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ഗോരക്ഷ ഉള്‍പ്പെടെ ഡല്‍ഹിയില്‍ നടന്ന രണ്ടു ഡസനിലധികം ചെറുതും വലുതുമായ സംഘ വിരുദ്ധ പ്രക്ഷോഭത്തില്‍ /സമരങ്ങളില്‍ പങ്കെടുക്കാന്‍ ലേഖകനു കഴിഞ്ഞിട്ടുണ്ട്. ഇപ്പറഞ്ഞ എവിടെയും ടിയാനെയോ ഭൂരിഭാഗം ഇടങ്ങളില്‍ അദ്ദേഹത്തിന്റെ സംഘടനയെയും പേരിനു പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വോട്ട് കിട്ടി ദല്‍ഹിയില്‍ എത്തില്ലേലും ഇങ്ങനെ ഒക്കെ തള്ളിയാല്‍ ചിലപ്പോ ഡല്‍ഹിയും കഴിഞ്ഞു പോകും സഹോ എന്നു മാത്രം പറയുന്നു.
ജബ്ബാർ ചുങ്കത്തറ
എനിക്കീ ചാരിറ്റി രാഷ്ട്രീയത്തോട് തന്നെ താല്പര്യമില്ല. അത് പൊതിച്ചോറായാലും ആംബുലൻസായാലും. നിങ്ങളൊന്നാലോചിച്ചു നോക്കൂ, മലബാറിന്റെ അങ്ങേയറ്റത്തിനുമപ്പുറത്ത് നിന്ന് ഒരു കുഞ്ഞിന് ചികിത്സ ലഭിക്കാൻ സംസ്ഥാനത്തിന്റെ മറുതലക്കലേക്ക് വണ്ടിയോടിച്ചു പോകേണ്ട കുടുംബത്തിന്റെ ഗതികേട്. മലബാറിലെവിടെയും ആ കുഞ്ഞിന് ചികിത്സ നല്കാൻ പറ്റുന്ന സംവിധാനങ്ങൾ ഇല്ലാതെ പോവുന്നുണ്ടെങ്കിൽ ആ അടിയന്തിര ചികിത്സാ സൗകര്യമില്ലായ്മയെയാണ് രാഷ്ട്രീയമായി നമ്മളുന്നയിക്കേണ്ടത്. അതിന് പകരം ആംബുലൻസിലൊട്ടിച്ച പടവും ആരോഗ്യമന്ത്രിയുടെ ചികിത്സാവാഗ്ദാനവും പൊക്കിപ്പിടിച്ചു നടക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്.
അസ്ലം
ഓക്സിജൻ പോലും ലഭ്യമാക്കാതെ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഉത്തരേന്ത്യയിലെ യോഗിമാരോട് പറയാനുള്ള ഭാഷയുണ്ട് , ‘ദൈവത്തിന്റെ’ കൈകളായ ഹസ്സൻ എന്ന യുവാവിലും ശിഹാബ് തങ്ങളുടെ ചിത്രം പതിച്ച ആംബുലൻസിലും, ശൈലജ ടീച്ചർ എന്ന ആരോഗ്യ മന്ത്രിയിലും.
ഉമ്മുൽ ഫായിസ
ഗാന്ധി എന്ന ത്യാഗപൂർണമായ രൂപത്തിലൂടെ രാജ്യത്ത് ഒരു നൂറ്റാണ്ടായി തുടരുന്ന പുരോഗമന / ലിബറൽ ഹിന്ദുവിന്റെ നിർമാണം ഇന്നും മറ്റൊരു രൂപത്തിൽ തുടരുന്നുവെന്ന തിരിച്ചറിവ് മാത്രം ബാക്കിയാവുന്നു.
അമീൻ ഹസ്സൻ
അജീഷിനും ദിനുവിനും എല്ലാം നേരിടേണ്ടി വരുന്ന പോലീസ് വേട്ടയ്ക്കു തെരഞ്ഞെടുപ്പു കാലത്തു പുറത്തു ചാടുന്ന യഥാർത്ഥ പോലീസ് അധികാരത്തിന്റെ പ്രശ്നം കൂടിയുണ്ട് എന്നാണ് തോന്നുന്നത്.അല്ലാതെ തന്നെയും ഭരണകൂടം അങ്ങനെ തന്നെയാണ് എങ്കിലും. കേരളത്തിലെ പോലീസും ഒരു ഡീപ് സ്റ്റേറ്റാണ്. അജീഷിനും ദിനുവിനും എതിരായ പോലീസ് വേട്ടയിൽ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
Next Entries »