About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ഷംസീര്‍ ഇബ്രാഹിം
കൈനീട്ടി ഇരക്കുക എന്നത് ഗതികേടിന്റെ അങ്ങേയറ്റമാണ്. നിവൃത്തിയുണ്ടായിരുന്നെങ്കിൽ ബഹുഭൂരിഭാഗവും ഇതിനിറങ്ങില്ല. അത് കൊണ്ട് ‘ഭിക്ഷാടനം നിരോധിച്ചിരിക്കുന്നു’ എന്നെഴുതി തൂക്കിയിട്ട ബോഡുകളൊക്കെ തല്ക്കാലം എടുത്തു മാറ്റി അവരെ പുനഃരധിവസിപ്പിക്കൂ. പുനരധിവാസം പൂർണ്ണമായി എന്നുറപ്പ് വന്നാൽ മാത്രം ആ ബോഡെടുത്തു തൂക്കൂ.
നാസര്‍ മാലിക്
വല്ല മഹല്ല് കമ്മറ്റിയും ആയി നോക്കണം പൊളിച്ചെനെ !
ശ്രീജ നെയ്യാറ്റിന്‍കര
ദലിതനെ അശുദ്ധി പ്രഖ്യാപിച്ച് മാറ്റി നിർത്തുന്ന , അവന്റെ ശവശരീരത്തോട് പോലും മാന്യത കാണിക്കാത്ത , അവനെ കൊല്ലാക്കൊല ചെയ്യുന്ന നാടിന്റെ പേരാണ് പോലും നവോത്ഥാന കേരളം ….
ഹര്‍ഷവര്‍ധന കുമാര്‍
കേരളത്തിൽ പ്രശസ്തനായ ഒരു ചിത്രകാരൻ അദ്ദേഹത്തിൻറെ മരണത്തിന് ശേഷം ഒരു ദളിത് ശരീരമായി മാറുകയാണ്. എറണാകുളത്തപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ട ആളുകൾ വന്ന് ഈ ശരീരം അവിടെ വയ്ക്കാൻ പറ്റില്ല, ശുദ്ധിയുടെ പ്രശ്നമുണ്ട് എന്ന് പറയുന്നു. ശുദ്ധി എന്നത് മനുഷ്യനെ അകറ്റി നിർത്താൻ ഉണ്ടാക്കിയ ഒരു ബോധമാണ്. കറുത്ത മനുഷ്യരെ മാത്രമേ ഈ ശുദ്ധി ലക്ഷ്യം വെക്കുന്നുള്ളൂ. കലാരംഗത്ത് തന്നെയുള്ള ജാതി വാലുള്ള ഒരു സവർണ്ണ ദേഹമായിരുന്നു ഈ സ്ഥാനത്തെങ്കിൽ ഒരു പക്ഷെ ഒരു തടസ വാദവും ഉണ്ടാകുമായിരുന്നില്ല
ഷെരീഫ് സി വി
ഭീകര തീവ്രവാദ മുദ്രകള്‍ ചാര്‍ത്തി പതിനഞ്ചു വര്‍ഷത്തോളമായി മഅദനി തടവില്‍ ആണെങ്കിലും മഅദനിക്കെതിരെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഭരണകൂടങ്ങള്‍ എടുത്ത എണ്ണമറ്റ കേസ്സുകള്‍ ഉണ്ടങ്കിലും ഒരു കോടതിയും ഇതുവരെ മഅദനിക്കെതിരെ ഒരു കടലാസ് കഷണത്തിന്റെ തെളിവ് പോലും കണ്ടെത്തിയിട്ടില്ല. വിസ്തരിച്ച കോടതികളെല്ലാം മഅദനിയെ കുറ്റവിമുകതനാക്കുകയാണ്.പക്ഷെ മഅദനി ഇന്നും തടവിലാണ് .ആകാശത്തു നിന്ന് പൊട്ടി വീഴുന്ന നീതിയും കാത്ത്..!!
വി എം ഗിരിജ
ആരാണ് ആചാരങ്ങളും അനാചാരങ്ങളും തീരുമാനിക്കുന്നത്?ലളിതകലാ അക്കാദമി പോലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കയറി ആചാര മര്യാദ പഠിപ്പിക്കാന്‍ അവരെ സമ്മതിച്ചത് നമുക്കെല്ലാവര്‍ക്കും നാണക്കേടാണ്.ഏതു ആചാരങ്ങള്‍? ഏത് നിയമങ്ങള്‍? ഇത് പറയാന്‍ ധൈര്യം വന്നത് എന്ത് കൊണ്ട്
പ്രദീപ് പി ജി
കേരളത്തിലെ ജാതിസമൂഹത്തിന്റെ ഈ നേർചിത്രമാണ് അശാന്തൻ മാഷ് വരച്ച ഏറ്റവും നല്ല ചിത്രം
കെ കെ ബാബുരാജ്
കെ.എൻ.പണിക്കർക്കും, ബി.രാജീവനും, സച്ചിദാനന്ദനും ഒക്കെ ജ്ഞാനം കുറവല്ലല്ലോ? എന്നാൽ അവർ ഒട്ടും ദുഷിച്ചചിന്തകർ അല്ലെന്നതാണ് ഖേദകരം. അതുകൊണ്ടായിരിക്കാം “അമാനവസംഗമം” പോലുള്ള കാര്യങ്ങൾ വ്യവസ്ഥാപിത ജ്ഞാനത്തിനേല്പിച്ച പ്രഹരങ്ങളെ പറ്റി അവർ അറിയാതെപോയത്. നല്ലവരായ അവരെ ആരും അമാനവർ-അനാക്രി-പോമോ മുതലായ ദുഷിച്ച പേരുകൾ വിളിക്കാത്തതും അതുകൊണ്ടാണ്.
എസ് ആനന്ദന്
ശുദ്ധിവാദങ്ങൾ നിഷ്കളങ്കമല്ല. ഒരു പദ്ധതിയുടെ ഭാഗം തന്നെയാണവ. പൊതുവിടങ്ങൾ ശുദ്ധീകരിക്കാനുള്ള നീക്കം ഇന്ന് ചെറുത്തില്ലെങ്കിൽ അവരുടെ മതിലുകൾ നമ്മുടെ പൊതുവിടങ്ങളെ വിഴുങ്ങും. ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും ജാതിമതാതീതമായ അനന്തസ്നേഹത്തിന്റെയും ആകാശങ്ങളിൽ വെറിയുടെ വിത്തെറിയും.
ധന്യ മാധവ്
ഉത്തരം മുട്ടി ഓടിയ വഴി പുല്ലു പോലും മുളച്ചു കാണില്ല . ഈ ചോദ്യങ്ങൾ ഉയർത്തിയത് ചാനൽ ചർച്ചയ്ക്കു ട്രെയിനിങ് കിട്ടിയ അവതാരകർ അല്ല നമ്മുടെ പെണ്ണുങ്ങളാണ്.
സുനില്‍ കുമാര്‍
‘മൂന്നാംലിംഗം’ എന്ന് പറയുന്നതിന്റെ പ്രശ്നം ആണും പെണ്ണും കഴിഞ്ഞു അവർ മൂന്നാമതാകുന്നു എന്നതല്ല, ട്രാൻസ് ജൻഡർ എന്നത് ആണും പെണ്ണും പോലെ മറ്റൊരു ‘ലിംഗ’ മായി മാറുന്നു എന്നതാണ്. അവിടെ നഷ്ടമാകുന്നത് അതിന്റെ ‘വിമതത്വം’ കൂടിയാണ്.
ബിലാല്‍ ഇബിന് ജമാല്‍
ഇതെല്ലാം ഒരു വസ്തുതയായി നില്‍ക്കെയാണ് അന്യസംസ്ഥാന തൊഴിലാളികളെ ഒന്നാകെ വന്പാപികളായി അവതരിപ്പിച്ചുകൊണ്ടുള്ള മലയാളി വംശീയത കൊടുമ്പിരി കൊള്ളുന്നത്.
Next Entries »