About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
സജീദ് ഖാലിദ്
സ്ത്രീകളെ നിയമസഭ പാർലമെന്റ് മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാത്ത ഏക പാർട്ടി ലീഗ് മാത്രമല്ല.. കേരളാ കോണ്‍ഗ്രസ് വളരെ അപൂർവ്വമായി മാത്രമാണ് സ്ത്രീകളെ മത്സരിപ്പിച്ചിട്ടുള്ളത്. കടുത്ത ഇടതു മൌലിക വാദം പറയാറുള്ള ആർ.എസ്.പി ക്ക് ഇന്നുവരെ കേരളത്തില്‍ വനിതാ എംഎല്‍എ യോ എം.പിയോ ഉണ്ടായിട്ടില്ല
സല്മാന് മുഹമ്മദ്
ഗാന്ധിക്ക് അംബേദ്ക്കറിനോട് സ്നേഹമായിരുന്നു, ചക്കയായിരുന്നു, മാങ്ങയായിരുന്നു, മാങ്ങാതൊലിയായിരുന്നു എന്നൊക്കെ പറയുന്നവർ ജാതിയതയെന്നാൽ കേവലം അറിവിൻ മേലുള്ള വിശകലനാത്മകത മാത്രമാണെന്ന് ചിന്തിക്കുന്ന പുറത്ത് നിന്ന് കാര്യങ്ങളെ നോക്കി കാണുന്ന ഐഡിയലിസ്റ്റുകളാണെന്ന് തോന്നുന്നു,
ജിഷ എലിസബത്ത്
പക്ഷെ, അവളെ ആരെങ്കിലും തട്ടിക്കൊണ്ടു പോകുമോ എന്നല്ല പേടി. ഞാൻ അവളെയും കൊണ്ട് പുറത്തു പോകേണ്ടി വരുമ്പോൾ കറുത്ത സ്ത്രീയുടെ കയ്യിൽ കറുപ്പില്ലാത്ത കുഞ്ഞിനെ കണ്ട് എന്നെ ആരെങ്കിലും തടഞ്ഞു വെച്ച് മർദ്ദിക്കുമോ എന്നാണ്
ചെറായി രാമദാസ്
മനുഷ്യരുടെ മാത്രം കഴിവുകളുള്ള ഒരാള്‍ക്കും കഴിയില്ല ഇതു സംഗ്രഹിച്ചു പറയാന്‍ . മൂന്നു പതിറ്റാണ്ട് ബ്രാഹ്മണ്യത്തിന്റെ തെമ്മാടിവാഴ്ചയില് ജീവന് കൈയിലെടുത്തുപിടിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളില്‍നിന്നും , അതിജാഗ്രതയോടെ സ്വരൂപിച്ച അറിവുകളില്‍ നിന്നുമാണ് , മഹാനായ ഡ്വീബയുടെ ഈ ജ്ഞാന – വിജ്ഞാന ശേഖരം രൂപമെടുത്തത് . ഒരു വരിയും വിടാതെ വായിക്കുക — അതു മാത്രമാണ് , യഥാര്‍ഥ ഇന്‍ഡ്യ എന്തെന്ന് രണ്ടു നൂറ്റാണ്ടു മുന്‍പു ലോകത്തിനു കാണിച്ചുകൊടുത്ത ഈ വിമത വായനയോടു ചെയ്യാവുന്ന നീതി
രാമചന്ദ്ര ചോല
കേവല സാമ്പത്തിക യുക്തിക്കകത്തുള്ള വർഗ്ഗ സങ്കല്പങ്ങളും ഇന്ത്യൻ സമൂഹത്തെ നിയന്ത്രിക്കുന്ന ജാതിവ്യവസ്ഥയെ അഡ്രസ്സ് ചെയ്യാത്ത വർഗ്ഗസമരങ്ങളുംകൊണ്ട് ഇന്ത്യയിലെ പിന്നോക്കക്കാരുൾപ്പെടുന്ന ബഹുജനങ്ങളുടെ; പ്രത്യേകിച്ച് ദലിതരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല എന്നുമുള്ള വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്: ഞങ്ങൾക്ക് മാർക്സിന്റെയും മാവോയുടെയുമൊന്നും ആവശ്യമില്ലെന്ന്.
ദീപക് എ ജി
ഏതെങ്കിലും മാഫിയ ഉണ്ട് എന്ന് തന്നെ വക്കുക; അതിന്റെ പേരിൽ ഭിക്ഷാടകരേയും, വീടു കേറി കച്ചവടം നടത്തുന്നവരേയും, നാടോടികളേയും, ചെറിയ വേലക്കു വരുന്ന തമിഴരേയും, ഇതരദേശക്കാരെയും, കൈനോട്ടക്കാരെയും, ഭ്രാന്തരേയും എല്ലാം അപരാരാക്കുന്നത്, “കുട്ടികളെ പിടുത്തക്കാർ” ആക്കുന്നത് തനി ഊച്ചാളിത്തമാണ്
ഫൌസിയ ആരിഫ്
ഒപ്പ് ശേഖരണം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് കുട്ടിസഖാക്കള്‍ ഒരുകാര്യം കൂടി ചെയ്യണം, ഈ വിഷയത്തിലൊരു സര്‍വ്വേനടത്തി പ്രസിദ്ധപ്പെടുത്തണം. ഇരകളുടെ കണക്കൊന്നറിയാനാണ്.
രാഹുല്‍ ഹമ്പിള്‍ സനല്‍
ചോദ്യം ചെയ്യലിൽ നിരപരാധി ആണെന്ന് കണ്ടു ആസാം സ്വദേശിയെ വെറുതേ വിട്ട പോലീസ് എന്ത് കൊണ്ടാണ് Video തെളിവായി സ്വീകരിച്ച് കുറ്റക്കാർക്ക് എതിരെ നടപടി എടുക്കാത്തത്? ഈ നിരപരാധി ആയ അന്യസംസ്ഥാനക്കാരന്റെ നീതിക്ക് വേണ്ടി ആരും ശബ്ദിക്കാത്തത് എന്ത് കൊണ്ടാണ്?
കമറുദ്ദീന് കെ പി
കർണ്ണാടകയിൽ മാത്രമല്ല കേരളത്തിലെയും മിക്ക സ്കൂളുകളുടെയും അവസ്ഥ ഇതു തന്നെ. കിന്റർഗാർട്ടൻ, മോണ്ടിസോറി, ഇസ്ലാമിക് പ്രീ സ്കൂൾ തുടങ്ങി വാൾഡോർഫ് സ്ക്കൂൾ വരെ വിവിധ പേരുകൾ, സ്കൂളുകളിൽ നടക്കുന്നത് മേൽ പറഞ്ഞ പീഡനങ്ങളും. ഫോർബെലോ, റുഡോർഫ് സ്റ്റൈനറോ, മരിയ മോണ്ടിസോറിയോ, തിരിച്ചു വന്നാൽ ആദ്യം ചെയ്യുക ഈ സ്കൂളുകൾക്കെതിരെ മാനനഷ്ടത്തിന് കേസു കൊടുക്കലാവും.. മാറ്റാറായില്ലേ പേരിൽ മാത്രം പുതുമയുള്ള ഇത്തരം സ്കൂളുകളുടെ ബാലപീഡനങ്ങൾ ..
ജമീല്‍ അഹമ്മദ്
അപ്പോ, ഏതാണ് സാർ, ഇതുവരെ സംഘികൾ കടന്നുവരാത്ത ആ ‘നമ്മുടെ’ വീട്ടുമുറ്റം? ഈ ഭാഷയെക്കൊണ്ടു തോറ്റു. ഒന്നും ഒളിച്ചുവെക്കാൻ സമ്മതിക്കില്ല
എ എസ് അജിത്കുമാര്‍
ഒന്ന് ചോദിക്കട്ടെ . ദലിതര്‍ കലയില്‍ ഇടപെടുമ്പോള്‍ മാത്രമെന്താ ..ഈ മണ്ണ്, പ്രകൃതി ,തനിമ,ഗോത്രം എന്നൊക്കെ ബാധ്യതകള്‍ ഉണ്ടാക്കുന്നത്? കലാഭവന്‍ മണി മരിച്ചപ്പോള്‍ മണ്ണിന്റെ മകന് എന്നു ഒരു വാരികയുടെ കവര്‍, വിനായകന്റെ അഭിനയത്തിന് ഗോത്ര താളം,ചുവടു എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ! ദലിതരെ കുറിച്ച്ഇ സിനിമയുണ്ടാക്കിയാലും മണ്ണും പ്രകൃതിയും ഒക്കെ ആയിരിക്കും .ഇതില്‍ നിന്ന് രക്ഷയില്ലേ? ദലിതര്‍ ഡിജിറ്റല്‍ പെയിന്റിങ്ങും കൊളാഷും മ്യൂസിക്കും ഒന്നും ചെയ്യേണ്ടേ?
ആശ റാണി
എങ്കിലും സവർണ്ണ പൊതുബോധങ്ങളെ തൃപ്തിപ്പെടുത്തുന്ന, തറവാട്ട് മഹിമ, സൗന്ദര്യബോധം, എന്റെ വീട്ടുകാർ ഒന്നും കമ്യുണിസ്റ്റല്ല എന്ന അഡീഷണൽ ക്വാളിഫിക്കേഷനൊക്കെ ആയി വരുന്ന സ്ത്രീകളെ വച്ച് ചരിത്രം നിർമ്മിക്കുന്ന പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനം ക്യാമ്പസുകളിലെ സ്വതന്ത്ര ബോധമുളള രാഷ്ട്രീയവും, പ്രതികരണശേഷിയും ഉളള സ്ത്രീകളെ വളരെ തന്ത്ര പരമായി ഒതുക്കിവച്ചത് ഇത്തരം വ്യാജബിംബങ്ങളെ ഉപയോഗിച്ചാണ്…..അതുകൊണ്ട് തന്നെ അത്തരം നിർമിതികളോട് എെക്യപ്പെടാതിരിക്കുന്നത് സ്ത്രീവിരുദ്ധത ആണന്ന് കരുതുന്നില്ല..
Next Entries »