About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
സന്തോഷ് ഓ.കെ
സി. പി. എെ (എ൦) രാഷ്ട്രീയത്തോടു൦ അവരുടെ തെരഞ്ഞെടുപ്പിലെ ജയ – പരാജയങ്ങളോടു൦ ഒരുതരം വൈരുധ്യാത്മക ബന്ധമാണ് മലയാളി സമൂഹം പുലര്‍ത്തി പോരുന്നത്. കമ്യൂണിസ്റ്റ് വിമർശകരിൽ പോലും, പാർട്ടിയുടെ പ്രായോഗിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടാൽ മാറ്റമുണ്ടാകു൦ എന്ന പ്രതീക്ഷ കാണാം. ചില വ്യക്തികൾ മാറിയാൽ മറ്റു ചില നീക്കുപോക്കുകൾ ഉണ്ടാക്കിയാൽ പരിഹരിക്കാവുന്ന പ്രശ്നമേയുളളൂവെന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും ഏറെയാണ്.
അജിത് കുമാര്‍ എ.എസ്
ഒരു രാഷ്ട്രീയ വിഷയം ,ഒരു സന്ദേഹം ഉന്നയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു വ്യക്തിക്കെതിരെ ഏതോ ഗൂഡസംഘം ആക്രമം നടത്തുകയാണെന്ന നിലയില്‍ എടുക്കുകയും കൂട്ടമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും കാണുമ്പോള്‍ സഹതാപം ആണ് തോന്നുക. ആദിവാസി സമുദായത്തെ കുറിച്ച് ആധികാരികമായ ഡാറ്റാ പുറത്തു വിടുന്ന ചിലരുടെ രീതിയെ രാഷ്ട്രീയമായി വിമര്‍ശിച്ചപ്പോള്‍,-‘ആ വ്യക്തിയെ ഞങ്ങള്ക്കകറിയാം,കൃത്യമായ് വിവരങ്ങള്‍ ആത്മാര്‍ത്ഥതയോടെ പുറത്തു വിടുന്നയാളാണ്’ എന്നൊക്കെ പറയുന്നത് കണ്ടു.
ബാബുരാജ് ഭഗവതി
മതപ്രശ്നവും മുലപ്രശ്നവും :D പുറത്തിറങ്ങുമ്പോള്‍ തല മറയ്ക്കുന്നത് ഒരു മുസ്ലിംമതപ്രശ്നമാണ്, അതിനെ ചോദ്യം ചെയ്യുന്നത് മതേതരത്വവും പ്രതിരോധിക്കുന്നത് ഇസ്ലാംമതമൗലികവാദവും!. അപ്പോള്‍ വലിയ പൊട്ടുകുത്തിയ പെണ്ണ് മുലയൂട്ടുമ്പോള്‍ മുല മറയ്ക്കുന്നത് ഹിന്ദുമതപ്രശ്നവും പ്രതിരോധിക്കുന്നത് ഹിന്ദുമതമൗലികവാദവുമാണോ? പക്ഷേ, കുരുപൊട്ടിയത് കച്ചവടവിരുദ്ധ മതേതരത്വത്തിനാണല്ലോ. ♬ കണ്ഫ്യൂഷന് തീര്‍ക്കണമേ, എന്റെ കണ്ഫ്യൂഷന് തീര്‍ക്കണമേ!!!! ഗൃഹലക്ഷ്മിയോടൊപ്പം
നൂര്‍മി അഷ്റഫ്
സ്ത്രീ ശാക്തീകരണം ആണു നുമ്മടെ ലക്ഷ്യം.. പേര് തന്നെ കണ്ടില്ലേ “ഗൃഹ ലക്ഷ്മി”
ജോണ്സണ് ജോസഫ്
ആത്മഗതം -അതൊരനന്ദ സാധ്യതയല്ലേ ! വായനക്കാരനും മുകളില്‍ ഒരു എഴുത്തുകാരന് വളരുന്നു എന്ന തോന്നല്‍ ! മനുഷ്യനൊരു ആമുഖം- വായന കഴിയുമ്പോഴേക്കും വായനക്കാര്‍ – “പുരുഷന് ഒരു ആമുഖം” എന്ന് തിരുത്തി വായിക്കും എന്നും മറ്റും സ്വയം തിരുത്താതെ മുന്‍കാലങ്ങളിലെ എഴുത്തുകളിലെ “പൗരുഷ” ഭാവനകളില്‍ മയങ്ങിപ്പോയോരുടെ എഴുത്തില്‍ നിന്നും “പുരുഷാധികാര അഹങ്കാരമാല്ലാതെ എന്ത്- എന്താണ് പ്രതീക്ഷിക്കുക.
രാജപ്പന് വേലു
മധുവിന്റെ ദാരുണമായ അന്ത്യം ‘ നാട്ടുകാരിൽ’ കുറ്റബോധമുണ്ടാക്കി.. അവർക്ക് മധുവിനൊപ്പമാണ് ഞങ്ങളും എന്നു തെളിയിക്കേണ്ടതുണ്ട്. എന്നാൽ എപ്പോൾ വേണമെങ്കിലും ആദിവാസിക്കെതിരെ ആൾക്കൂട്ടമായി മാറാൻതക്ക വംശീയത ഉൾക്കൊള്ളുന്ന ‘ നാട്ടുകാർക്ക്’ റിയൽ ആയ മധുവിനെ സ്വീകരിക്കാൻ വയ്യ.
വിനീതാ വിജയൻ
ഊരുമൂപ്പന്മാരാണ്.. അട്ടപ്പാടിയിലെ ഇരുള, കുറുമ്പ ,മുതുഗഊരുകളിലെ മൂപ്പന്മാരാണ്.. മധുവിന്റെ വീട്ടുമുറ്റത്തിരുന്ന്, അവരു പറയുന്നത്, പട്ടിണിയെപ്പറ്റിയല്ല കേട്ടോ.. മണ്ണിനെപ്പറ്റിയാണ്.. അവരുടെ ഭൂമിയെപ്പറ്റിയാണ്.. ഊരു മക്കളുടെ ഇന്നിനെയും നാളെയെയും പറ്റിയാണ്… പറഞ്ഞു തുടങ്ങിയത് ഇരുള സമുദായത്തിന്റെ ഊരുമൂപ്പനാണ്..
രൂപേഷ് കുമാര്‍
ആദിവാസികളും ദളിതരും സ്കൂളുകളിൽ നിന്നു കൊഴിഞ്ഞു പോയവരാത്രേ. ഒന്നു പോടോ, പച്ചത്തെറിയും പറഞ്ഞു ഇറങ്ങി വേറെ പണി നോക്കിപ്പോയവരാ.
അജിത് കുമാര്‍ എ.എസ്
ആദിവാസികള്‍ പല സ്ഥല്ങ്ങളില്‍ പല കാലങ്ങ്ളിലൂടെയും പഠിച്ചും പൊരുതിയും കഷ്ട്ട്പെട്ടും രസിച്ചും ആനന്ദിച്ചും ഒക്കെ ജീവിക്കും. പക്ഷെ അവരുടെ ഭൂമിയുടെ,മാനസിക അവസ്ഥയുടെ, വിദ്യാഭ്യാസത്തിന്റെ വികസനത്തിന്റെ ഭക്ഷണത്തിന്റെ സംസ്കാരത്തിന്റെ നേരിടുന്ന അതിക്രമത്തിന്റെ ,ഫണ്ടുകളുടെഎല്ലാം statistics,Data എല്ലാം “ഞങ്ങളുടെ” കൈയിലാണ്.അത് പോസ്റ്റികൊണ്ടേയിരിക്കും.ഇങ്ങനെയാണ് പല പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്.
പ്രശാന്ത് കോളിയൂര്‍
ആദിവാസി ജനത നേരിടുന്ന വംശീയതയും മറ്റ് പ്രശ്നങ്ങളും കണക്കുകളില്‍ നിന്നും വായിച്ചെടുക്കാന്‍ ശ്രമിക്കുന്നതില്‍പ്പരം വിഡ്ഢിത്തമില്ലെന്ന് തോന്നുന്നു. എത്ര കൊലപാതകം നടന്നു അത്രയും വംശീയത എന്നൊക്കെ കണക്ക് പറയുന്നത് എത്ര ഭീകരതയാണ്. ഒരാള്‍ ജീവിച്ച് മരിക്കുന്ന സമയത്തിനകത്ത് അനുഭവിച്ച് തീര്‍ത്ത വംശീയത ഏത് കണക്കിലാണ് ഉള്‍ക്കൊള്ളിക്കുന്നത്?
അനുരാഗ് കെ.പി
ഗുജറാത്തിലെ മുസ്ലിം വംശ ഹത്യാ കാലത്ത് സംഘ പരിവാരം അന്നാട്ടിലെ ദലിതരിലേയും ആദിവാസികളിലേയും ഒരു വിഭാഗത്തെ മുസ്ലിങ്ങളെ ആക്രമിക്കാൻ ഉപയോഗിച്ചിരുന്നു. ആ ആക്രമണത്തിന്റെ പേരിൽ ഒരു സമുദായം എന്ന നിലയിൽ മറുപടി പറയാൻ ദലിതരോടോ ആദിവാസികളോടോ ആവശ്യപ്പെട്ടാലോ???
Abdulkareem Uthalkandiyil
ഇന്ന്, ഗുജറാത്ത് വംശഹത്യയുടെ പതിനാറാം വാർഷികം. മറക്കില്ല. ഈ ദിവസം മാത്രമല്ല. ആ വംശഹത്യയുടെ അമരക്കാരെ പ്രധാനമന്ത്രി പദമടക്കമുള്ള എല്ലാ സമുന്നത അധികാരങ്ങളും നൽകി ആദരിച്ച ഇന്ത്യൻ ജനാധിപത്യത്തിന്റെ നീതിയും.
Next Entries »