About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അഡ്വ. അബ്ദുല്‍ കബീര്‍
മധുവിനെ ആദിവാസിയെന്നു വിളിക്കരുതെന്ന് പറഞ്ഞ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ കനത്ത വിചാരണ നേരിടേണ്ടി വന്നല്ലോ . യഥാർത്ഥത്തിൽ സ്വത്വത്തെ നിരാകരിച്ചു കൊണ്ടു ള്ള ഹിംസ ആസൂത്രിതമായി നടപ്പിലാക്കിയത് ഇടതു പക്ഷ മാണല്ലോ .ആ ബോധത്തെയല്ലേ മമ്മൂട്ടി പ്രതിനിധീകരിച്ചത്.
അജയ് കുമാര്‍
പട്ടിക വര്‍ഗ്ഗ വകുപ്പ് 2014 ല്‍ നടത്തിയ സര്‍വേ പ്രകാരം അതുവരെയുള്ള 5 വര്‍ഷകാലയളവില്‍ കേരളത്തില്‍ 1558 ആദിവാസി പീഡന കേസുകളാണ് റജിസ്റ്റര്‍ ചെയ്തത് ( രിജിസ്റ്റര്‍ ചെയ്യാത്ത കേസുകളാണ് അധികം അത് തല്ക്കാലം വിടാം) അതില്‍ ഏറ്റവും കൂടുതല്‍ അട്ടപ്പാടിയിലാണ് (24%). ഒരു കമ്മ്യൂണിറ്റി എന്ന നിലയില്‍ അട്ടപ്പാടിയിലെ ഇരുളര്‍ക്ക് നേരെയാണ് ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നിട്ടുള്ളത്.
ജബ്ബാര്‍ ചുങ്കത്തറ
ഇടത് ഭരണകൂടത്തിന്റെ വ്യവസ്ഥാപിത മുസ്ലിം വേട്ടകൊണ്ട് തൃപ്തി പോരാഞ്ഞത് കൊണ്ടായിരിക്കും ഇരു മാർക്സിസ്റ്റ് പാർട്ടികളും സ്വന്തമായിട്ട് ആളെയിറക്കി മുസ്ലിം കൊലപാതകം നടത്തുന്നത്. കഴിഞ്ഞയാഴ്ച സിപിഎം ശുഹൈബിനെ കൊന്നത് വിദ്യാർത്ഥി രാഷ്ട്രീയ തർക്കത്തിന്റെ പേരിലായിരുന്നെങ്കിൽ തറവാടി മാർക്സിസ്റ്റുകാർ ഇന്നലെ സഫീറിന്റെ തലകൊയ്തത് കേവലം അങ്ങാടിതല്ലിന്റെ പേരിലാണ്.
പ്രശാന്ത് കോളിയൂര്‍
ഇനി ഡൂൾ ന്യൂസിലോ അഴിമുഖത്തിലോ മറ്റോ ലേഖനം വരുമായിരിക്കും… അതിൽ പറയുമായിരിക്കും ആദിവാസികളെ കൊല്ലുന്ന മുസ്ലീങ്ങളെ കുറ്റവാളികളായിപ്പോലും കാണരുതെന്നാണ് ‘ദലിത് മുസ്ലീം രാഷ്ട്രീയം’ പറയുന്നവർ ‘വാദിക്കുന്നത്’ എന്ന്… അത്രമേൽ വളച്ചുകഴിഞ്ഞു… ഇനി ചെറുതായൊന്ന് ഒടിച്ചാൽ മതി… വ്യക്തി വിദ്വേഷം വരെ മികച്ച രീതിയിൽ എഴുതിവച്ചവർ ഒപ്പം അപരവത്ക്കരണം പാടില്ലെന്നും എഴുതുന്നു…. കണ്ടിട്ട് തന്നെ തല കറങ്ങുന്നു… :) എങ്കിലും വിഷയത്തിൽ ഞാൻ കണ്ട ആദ്യ ചോദ്യം എഴുതി വക്കാം – ചിലപ്പോൾ എനിക്ക് തന്നെ മറന്നു പോയാലോ – ദലിത് മുസ്ലീം സാഹോദര്യ സമ്മേളനത്തിൽ പങ്കെടുത്ത ഒരു ദലിതൻ്റെ വാളിൽ ആ ചോദ്യം ഇങ്ങനെ ചോദിക്കപ്പെട്ടു : ‘മധുവിൻ്റെ കൊലപാതകത്തിന് ദലിത് മുസ്ലീം വാദക്കാർ മറുപടി പറയണം ‘.
സി. അഹ്മദ് ഫായിസ്
മധുവിന്റെ കൊലപാതകത്തിലെ കുറ്റാരോപിതരായി ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിച്ചാൽ ബി.ജെ.പി, സി.പി.എം, കോണ്‍ഗ്രസ്സ്,മുസ്ലിം ലീഗ് എന്നിങ്ങനെയാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.
Geevarghese Coorilos
മകൻ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന അമ്മയോട് ലക്ഷങ്ങളുടെ ചെക്ക് കൊടുത്തിട്ട് മന്ത്രി: “സന്തോഷമായില്ലേ?” എന്ന്! നിങ്ങൾക്കൊക്കെ വോട്ട് ചെയ്ത ഞങ്ങൾ ഞങ്ങളോട് ദേഷ്യത്തോടെ ചോദിക്കേണ്ട അതേ ചോദ്യം! കഷ്ടം! ഇടതു പക്ഷമാണ് പോലും l
സാബ്ലൂ തോമസ്
മൂന്ന് ചാക്ക് അരി മോഷ്ടിച്ചുവെന്നാരോപിച്ചല്ലേ, നാട്ടുവാസികളായ മലയാളികളുടെ ആൾകൂട്ട നാട്ടു നീതി ഒരു ആദിവാസിയായ മധുവിനെ തല്ലി കൊന്നത്. ആ മാനദണ്ഡം വെച്ച് അവരുടെ മണ്ണും വിഭവങ്ങളും മുഴുവനായി മോഷ്ടിച്ച പ്രബുദ്ധ മലയാളി ബോധത്തെ അവർ എത്ര പ്രാവശ്യം തല്ലി കൊല്ലണം.പേടിക്കണ്ട നമ്മൾ കാട്ടു നീതി എന്ന് പരിഹസിക്കുന്ന അവരുടെ പ്രാഥമിക നീതി ബോധം നമ്മുടേത്തിനെക്കാൾ ശ്രേഷ്ഠമായതിനാൽ അവർ അത് ചെയ്യില്ല.
രഘു എരവിപേരൂര്‍
അട്ടപാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധു തന്റെ സഹോദരനാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടു നടന് മമ്മൂട്ടി സാഹോദര്യത്വം പ്രഖ്യാപിക്കുന്നത്തിന്റെ ഒരു വാര്‍ത്ത ഇങ്ങനെയാണ്. ” മധുവിനെ ആദിവാസി എന്ന് വിളിക്കരുത്, ഞാന്‍ അവനെ അനുജന് എന്ന് തന്നെ വിളിക്കുന്നു . ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്,മനുഷ്യനായ് ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജേഷ്ട്ടനോ ഒക്കെയാണ്”…… (മംഗളം ദിനപ്പത്രം 2018 ഫെബ്രുവരി 24)
നബീല്‍ സി.കെ.എം
കാട് ഒരു പൊതു വിഭവമാണെന്ന കളക്റ്റീവ് കൺസെൻസ് ആദ്യമായും അവസാനമായും മലയാളിക്കുണ്ടായത് ആദിവാസി കൾ മുത്തങ്ങയിൽ സമരം ചെയ്തപ്പോഴാണു. ഞങ്ങളുണ്ടാക്കിയ സിവിലൈസ്ഡ് വിഭവ പരിധികൾക്കുള്ളിൽ ആദിവാസി കളങ്ങനെ അധികാരം സ്താപിക്കണ്ട എന്ന ബോധമായിരുന്നു അത്.
Rahul Humble Sanal
“മധുവിനെ ആദിവാസി എന്നാരും വിളിക്കരുത്… മധു എന്റെ അനുജനാണ് “മമ്മൂട്ടി ആദിവാസി എന്നത് ആ സമൂഹത്തിന്റെ സ്വത്വബോധമാണ് മിസ്റ്റർ മമ്മൂട്ടി… ആദിവാസി എന്ന പദം അലോസരമായി തോന്നുന്നവരെയാണ് തിരുത്തേണ്ടത്… ആദിവാസി യെ അവരുടെ സ്വത്വത്തോടെ അംഗീകരിക്കുകയാണ് വേണ്ടത്… അവർ അത് ആത്മാഭിമാനത്തോടെ തന്നെ പറയും എന്നിരിക്കേ താങ്കൾക്ക് എന്താണ് പ്രശ്നം?
ശ്രുതീഷ് കണ്ണാടി
എനിക്ക് പ്രതിഷേധമില്ല!! വംശീയ വാദികളുടെ നാട്ടിൽ, ജാതി വെറിയന്മാരുടെ നാട്ടിൽ, അപര ജീവിതങ്ങളെ വേട്ടയാടുന്നൊരു നാട്ടിൽ ഇനിയും പ്രതിഷേധിക്കാനുള്ള ധൈര്യം എനിക്കില്ല. എവിടെ വെച്ചും ഏത് സമയത്തും കൊല്ലപ്പെടുമെന്ന് ഉറപ്പുള്ളതിനാൽ ഇനിയും പ്രതിഷേധിച്ച് സ്വയമില്ലാതാവാൻ എനിക്കാവില്ല. ആയതിനാൽ എന്നെയും എന്റെ സഹോദരങ്ങളെയും സമുദായത്തെയും വെറുതെ വിടുക.
Manglu Sreedhar
ആദിവാസി എന്ന പദം എനിക്കൊരിക്കലും അപമാനമല്ല ഭൂമിയുടെ യഥാർത്ഥ അവകാശികളാണ് ഞങ്ങൾ. എല്ലാം നഷ്ടപ്പെട്ട ഞങ്ങൾ ഇന്ന് നിങ്ങളുടെ മ്യൂസിയം പീസുകളായും ഒരു നേരം വിശപ്പടക്കാൻ കഴിയാതെ നിങ്ങളുടെ മർദനമേറ്റ് മരിക്കേണ്ടിയും വരുന്നു. സവർണ്ണ മാടമ്പികളെ ഒന്നറിയുക ഇന്നു നിങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഭൂമി പോലും ഞങ്ങളെ ഭീഷണിപ്പെടുത്തി കട്ടെടുത്തതാണെന്ന്…
Next Entries »