About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
കുട്ടപ്പന് പി.എ
ഇന്ത്യയുടെ വൈവിധ്യങ്ങളെ അംഗീകരിക്കാത്ത വ്യത്യസ്ത ദേശീയതകളെയും സംസ്കാരത്തെയും അംഗീകരിക്കാത്ത സ്വത ബോധത്തെയും ജീവിത രീതികളെയും അംഗീകരിക്കാത്ത സി.പി.ഐ.എം തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുക എന്നത് അത്ഭുതപ്പെടാനില്ല. ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം കണ്ണു തുറക്കുവാന്‍ തിടുക്കം കാണിക്കുന്നത് മുന്‍പേ കാണാന്‍ കഴിയാത്തത് കൊണ്ടാണ്. ഇനി എന്നാണ് നിങ്ങള്‍ പാഠം പഠിക്കുക. പശ്ചിമ ബംഗാളും ഇപ്പോള്‍ ത്രിപുരയും ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തി പാര്‍ലമെന്ററി സംവിധാനത്തില്‍ വേണോ?
Shameer K Mundoth
എം എം അക്ബറിന്റെ ജാമ്യാപേക്ഷ തള്ളി. അദ്ദേഹത്തെ മറ്റൊരു കേസിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മഅദനിയുടെയും സക്കറിയയുടെയും മുസ്ലിം വേട്ടയുടെ ചരിത്രം ഇടത് മതേതരകേരളത്തിൽ ആവർത്തിക്കുകയാണു. ത്രിപുരയിലെ വേട്ടക്കാർക്ക് ഇവിടെ കണ്ടാസ്വദിക്കേണ്ട കാര്യമേയുള്ളൂ.
ഇജാസുല്‍ ഹഖ് സി.എച്ച്
പൂന പാക്റ്റ്ന് മുൻപായി അംബേദ്കർ- ഗാന്ധി ഏറ്റുമുട്ടൽ നടന്ന രണ്ടാം വട്ട മേശ സമ്മേളനം അടയാളപ്പെടുത്തുന്ന നമ്പർ പ്ലേറ്റ് കാലാ ടീസർ സീനിൽ കാണാം ~ MH 09 PR 1931~ സെപ്റ്റംബർ 1931 നാണ് രണ്ടാം വട്ട മേശ സമ്മേളനം നടന്നത്.അതിന് ശേഷം രൂപപ്പെട്ട പൂന റെസൊല്യൂഷൻ PR എന്നതിലൂടെ അടയാളപ്പെടുത്തുന്നു.
Sudeep Ben Aadil-Aman Almitra
ഓരോ തരി കനലിനെയും ഭയക്കുന്നവർ, വെള്ളമൊഴിച്ചും തല്ലിയും ‘അരാജകത്വ’വും ‘അതിവിപ്ലവ’വും ‘സദാചാരലംഘന’വുമൊക്കെ ആരോപിച്ചും കെടുത്താൻ ശ്രമിക്കുന്നവർ, ‘കനലൊരു തരി മതി’ എന്നൊക്കെ പറയുന്നതിനെ ‘കാവ്യനീതി’ ആയി കാണണോ ‘പുല്ലുതിന്നേണ്ടി വരുന്ന’ പുലിയുടെ ഗതികേട് എന്നു മനസ്സിലാക്കണോ?
ശബരി
‘കമ്മട്ടിപ്പാടം’ കൊണ്ടുണ്ടായ മരണമാസ് ഔട്ട്പുട്ട് ഏഷ്യാനെറ്റ് ന്യൂസിലെ വിനായകന്റെ ഇന്റർവ്യൂ ആയിരുന്നു. ” മികച്ച നടൻ വിനായകനു” വേണ്ടി കസേരയിട്ടു പ്രിപ്പേർ ചെയ്ത ജിമ്മിയുടെ ചോദ്യങ്ങളുടെ എസൻസിലെ പൊള്ളത്തരം പിഴുതിട്ട ഉത്തരങ്ങൾ കൊണ്ട് വിനായകൻ മെയിൻസ്ട്രീം മീഡിയയെ ചൂളിപ്പിച്ചു.
കെ കെ ബാബുരാജ്
കേരളത്തിൽ നടന്ന ഭൂ പരിഷ്കരണത്തിന്റെ ഗുണഫലങ്ങൾ ദളിതർക്കും പിന്നോക്കക്കാരിലെ അന്തരാള സമുദായങ്ങൾക്കും കിട്ടുകയുണ്ടായില്ല. ഇതിനു കാരണം; ദേശീയവാദ-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സവർണ നേതൃത്വങ്ങളുടെ പക്ഷപാതിത്വ നിലപാടുകളെ വെല്ലുവിളിക്കാൻ കഴിയുന്ന ഒരു ബുദ്ധിജീവി വിഭാഗം ദളിതരിൽനിന്നും ഉണ്ടായില്ല എന്നതാണ്. ഇത്തരം ഒരു കാഴ്ചപ്പാടാണ് 1984 ൽ പ്രസിദ്ധീകരിച്ച ‘അധസ്ഥിതജനത അതിജീവിക്കേണ്ട വെല്ലുവിളികൾ’ എന്ന ലഖുലേഖയിൽ ഉള്ളത്. എന്റെ സമുദായത്തിൽ പത്തു ബി.എ. കാർ ഉണ്ടാവണമെന്ന അയ്യൻകാളിയുടെ മുൻകരുതലുമായി മേല്പറഞ്ഞ അഭാവത്തെപ്പറ്റി ഉള്ള കാഴ്ചപ്പാടിനെ കണ്ണിചേർക്കാൻ പറ്റുമെന്ന് തോന്നുന്നു.
ജോണ്സണ് ജോസഫ്
അംബേദ്കര്‍ എനിക്കൊരു വായനയല്ല പ്രയോഗ സാധ്യതകൂടിയാണ്. (മെസ്സേജ് ബോക്സില്‍ വന്നചോദ്യത്തിനുള്ള മറുപടി) ഇടതുപക്ഷം എന്ന ഭാവന തന്നെ “നിശബ്ദ ഫാസിസത്തിന്റെ” ഉയര്‍ന്ന രൂപമാണെന്ന തിരിച്ചറിവ് വരുമ്പോഴേക്കും ചത്തൊടുങ്ങാന്‍ സമയമായിപ്പോകും. ഇപ്പോഴത്തെ ഇടതുപക്ഷമല്ല വരാനിരിക്കുന്ന “നവഇടതുപക്ഷമാണ് എന്റെ സ്വപ്നം എന്നൊക്കെ കാച്ചുന്നവരുടെ ഒരു ഗതികേട്.
ബഷീര്‍ മിസ്അബ്
വാക്കുകളുടെ യജമാനന്മാരാണു കവികൾ എന്നു പറയാറുണ്ട്. അത്രമേൽ സൗന്ദര്യസൂക്ഷ്മതയോടെയാണു കവിതയിലെ ഓരോ വരിയിലും കവികൾ വാക്കുകൾ വിന്യസിക്കുക എന്ന്.
രജേഷ് പോള്‍
സി. കെ ജാനു എന്ന ആദിവാസി നേതാവ് BJP യുമായി രാഷ്ട്രീയ വിലപേശല്‍ നടത്തിയപ്പോള്‍ ഫാസിസ്റ്റ് വിരുദ്ധ കേരളം രണ്ടുകയ്യും നിറുകയില്‍ വെച്ചു . കാണാന്‍ പാടില്ലാത്തത് കണ്ടു , കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ടു എന്ന്.
സി എസ് മുരളി ശങ്കര്‍
ഹൃദയധമനികൾ തകർന്നു എപ്പോഴാണ് ഞാൻ മരിക്കുന്നതെന്ന് എനിക്ക് നിശ്ചയമില്ല ! എത്രമാത്രം ദുരിതങ്ങളാണ് എന്നും വായിച്ച് അമർഷം കൊള്ളേണ്ടി വരുന്നത്/കരയേണ്ടിവരുന്നത്. കെ ജെ ബേബി മുതൽ പി വത്സല വരെയുള്ള നോവലെഴുത്തുകാർ , കെ പാനൂർ, ഒ കെ ജോണി , ദിരാർ …..ഞങ്ങളുടെ ചരിത്രമെഴുത്തുകാർ. ശാസ്ത്രസാഹിത്യ പരിഷത്തുകാർ … എത്ര പുസ്തകങ്ങൾ ! എത്രയോ പഠനങ്ങൾ ! എത്ര രക്ഷകർ ! എത്രയെത്ര അവതാരങ്ങൾ ! എന്നിട്ടും ആദിമ നിവാസികൾ പഠന വസ്തുവായി തുടരുന്നു… ഇവർക്കൊക്കെ എഴുതാനും പഠിക്കാനും മാത്രം ഇനി ഈ ജീവിതം നാം ജീവിച്ചു തീർക്കേണ്ടതുണ്ടോ?
സാബ്ലു തോമസ്
ഫേസ്ബുക്കിൽ ഒരു പക്ഷേ ഞാൻ ഏറ്റവും അധികം സമയം ചിലവഴിച്ചിട്ടുള്ളത്, മുഖ്യധാരാ മതേതര രാഷ്ട്രീയ കക്ഷികൾ `പൊതുവായവരുടെ’ പ്രശ്നങ്ങൾ മാത്രം അഡ്രെസ്സ് ചെയ്യാതെ സബാൾട്ടൺ സ്വത്വങ്ങളുടെ സവിശേഷമായ പ്രശ്നങ്ങൾ കൂടി അഡ്രസ്സ് ചെയ്യാൻ ശ്രമിക്കണമെന്ന് വാദിക്കാനാണ്. കേരളത്തിൽ മുൻപ് ആദിവാസി മേഖലകളെ പേസ നിയമത്തിന്റെ ഉള്ളിൽ ഉൾപ്പെടുത്തി ട്രൈബൽ ഓട്ടോണമി ഉറപ്പു വരുത്തുന്നതിനെ കുറിച്ചൊക്കെ ചിന്തിക്കേണ്ട കാലമായി എന്ന് ഞാൻ പറഞ്ഞപ്പോൾ ഞാൻ വിഭജന വാദം ഉയർത്തി വിഭാഗീയത വളർത്തുന്നുവെന്നായിരുന്നു പ്രധാന വിമർശനം.
പ്രദീപ് കുളങ്ങര
ദേവസ്വത്തിൽ മുന്നോക്ക സംവരണം വിപ്ലവ താലത്തിൽ വച്ചു കൊടുത്ത്,സവർണ രാഷ്ട്രീയത്തിന് സ്വീകാര്യത നല്കിയ ഇടതുപക്ഷം,കേരളത്തിലും ബി ജെ പി ക്ക് പരവതാനി വിരിച്ചിട്ടുണ്ട്. ഇനി അമ്പലമായ അമ്പലങ്ങളിലെല്ലാം, ബി ജെ പിയേക്കാൾ വലിയ ഹൈന്ദവ മാർക്സിസം കളിക്കുകയാണ്.ബാബറി മസ്ജിതിനടുത്ത ഹിന്ദു ക്ഷേത്രം ഹിന്ദുക്കൾക്കു് തുറന്നുകൊടുത്ത കോൺഗ്രസ് കാണിച്ച അതേ അബദ്ധം കമ്മ്യൂണിസ്റ്റുകളും തുടരുന്നു.ഇവർ ചെയ്യുന്നതെന്തെന്നറിയുന്നില്ല ചരിത്രമേ…. ഇവരോട് പൊറുത്താലും.
Next Entries »