About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
സുദേഷ് എം രഘു
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയമാണ് ഇടതുപക്ഷത്തെ ജനങ്ങളിൽനിന്ന് അകറ്റുന്നതെങ്കിൽ അതിനേക്കാൾ വലിയ ആൾക്കൂട്ട അക്രമം നടത്തിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വശക്തികൾ എന്തുകൊണ്ടാണു വൻവിജയം നേടുന്നത്? അപ്പോൾ, അക്രമം അല്ല കാര്യം; ആരെ ആക്രമിക്കുന്നു എന്നതാണ്.
ശബരി
ഒരു നുണ അല്ല പ്രശ്നം, അയാളുടെ നുണ ഉണ്ടാക്കുന്ന തുടർ നുണകളുടെ, തുടർ അപരവത്കരണങ്ങളുടെ ഒരു ഭീകര സ്പെയ്സ് ആണ്. അവിടെ ആണ് ഹിന്ദുത്വ സ്യൂഡോ സയൻസും സ്യൂഡോ ചരിത്രങ്ങളും മോഡിയയും വാട്സ്ആപ്പ് യൂണിവേഴ്സിറ്റികളും വിഹരിക്കുന്നത്. ഈ തുടർ-സ്പെയ്സുകളുടെ ഉത്പാദനത്തെ അയാൾ വീണ്ടും ഉപയോഗിക്കുന്നുമുണ്ട്. ഈ ചെയിൻ റിയാക്ഷൻ ആണ് അഡ്രസ് ചെയ്യപ്പെടേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്.
അജിത്കുമാർ എ.എസ്.
23 നു ശേഷം ഞങ്ങളുടെ കാര്യം എന്താവും? എന്റേ ഡീപ് സ്റേറ്റിനെ കുറിച്ചാണ് ചിന്ത .അതായത് എന്റെയും ഞങ്ങള്‍ മൂന്നുപേരുടെയും അവസ്ഥയും നിലനില്‍പ്പും എന്താവും . സിസ്റ്റത്തെ കുറിച്ച് മാത്രം ആലോചിചു കൊണ്ടിരുന്നാല്‍ പോരല്ലോ . മോഡി വരും പോകും.
ഉമ്മുൽ ഫായിസ
കള്ളവോട്ടും ബൂത്തുപിടുത്തവും രാഷ്ട്രീയ കലയായി വികസിപ്പിച്ച ഇടതുപാർട്ടിയുടെ നേതാവ് പിടിക്കപ്പെട്ടാൽ അതു നിഖാബിട്ട മുസ്ലിം സ്ത്രീകളുടെ പ്രത്യേകതയാക്കി ചിത്രീകരിച്ച് സ്വയം രക്ഷപ്പെടുന്ന ജാലവിദ്യക്കാണ് gendered Islamophobia എന്നു പറയുക.
ഉമ്മുൽ ഫായിസ
വ്യക്തിസ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ്, വസ്ത്രത്തിന്റെ ചരിത്രപരമായ വികാസം, പുരുഷാധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പ്, മത / മതേതരാധികാരത്തിന്റെ കുഴപ്പങ്ങൾ ഇവയെക്കുറിച്ചുള്ള എല്ലാ നവസിദ്ധാന്തങ്ങളും നിഖാബണിയുന്ന മുസ്ലിം സ്ത്രീയുടെ കാര്യത്തിൽ മാറ്റിവെക്കാനല്ലേ സുനിൽ പി ഇളയിടം എന്ന ഇടതു/ഹിന്ദു/മതേതര/സവർണ/പുരുഷൻ ആഹ്വാനം ചെയ്യുന്നത്. നിഖാബണിയുന്ന മുസ്ലിം സ്ത്രീകൾ പ്രതിസന്ധിയിലാക്കുന്ന സിദ്ധാന്തത്തിന്റെ അതിർത്തികൾ എത്ര മനോഹരമാണ്.
മുഹ്സിന അഷ്റഫ്
ബൈ ദി ബൈ ഈ സോഷ്യൽ കണ്ടിഷനിംഗ് മുഖം മറക്കുമ്പോഴും തല മറക്കുമ്പോഴും മാത്രമാണോ പ്രശ്നം! മോഡെർണിറ്റിയും സെക്യൂലറിസവും ഒക്കെ കണ്ടീഷൻ ചെയ്യുമ്പോഴും ഫിക്സഡ് ചോയ്സുകളെ മാത്രം പ്രൊവൈഡ് ചെയ്യുമ്പോഴും ആർക്കും പ്രശ്നമില്ലല്ലോ.പിന്നെ ചില കണ്ടീഷനുകളെ വളരെ ശക്തമായ ഒരു സ്പിരിച്വൽ കൺവിക്ഷനോടെ ഏറ്റെടുക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതും തന്നെ അല്ലെ ഫൈത്.
മൃദുല ഭവാനി
അത്രയും ആത്മവിശ്വാസത്തോടെ നുണ പരത്തുകയാണ് എന്നു അറിഞ്ഞുകൊണ്ട് തന്നെ അച്ചടിച്ച് ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് എത്തിക്കുന്ന ഈ രീതിയിലുള്ള പ്രവർത്തനം മാധ്യമ അധികാരത്തിന്റെ വംശീയമായ ഉപയോഗമാണ്. കുറ്റവിമുക്തരാക്കപ്പെട്ടാലും നിങ്ങളുടെ വംശീയ മുൻവിധിക്ക് കീഴടങ്ങി ഇവരൊക്കെ ജീവിക്കണം എന്ന നിർബന്ധം അങ്ങേയറ്റം ക്രൂരതയാണ്.
അജിത്കുമാർ എ.എസ്.
“നിരോധനം” എന്ന് കേട്ടാല്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന ജാനാധിപത്യ വാദികള്‍ക്ക് മുസ്ലിം സമുദായത്തിനെ നിരോധനം കൊണ്ട് മാത്രമേ തങ്ങളെ പോലെ “നേരെ”യാക്കാനും “ആധുനികരാ”ക്കാനും കഴിയൂവെന്ന് ചിന്തയാണല്ലോ ഉള്ളത്. ചില മനുഷ്യാവകാശ ,ജാനാധിപത്യ വാദികള്‍ നിരോധനത്തെ ആഘോഷിക്കുന്നത് കാണണം.
ഉമ്മുൽ ഫായിസ
ഒരു സോവിയറ്റ് തമാശയുണ്ട്: സ്വാതന്ത്ര്യത്തെക്കുറിച്ച് സ്റ്റാലിൻ എന്നും സംസാരിച്ചിരുന്നു. പക്ഷെ കുറച്ച് സ്വാതന്ത്ര്യം മാത്രമെ അദ്ദേഹം അനുവദിച്ചിരുന്നുള്ളുവത്രെ. നിഖാബ് നിരോധനം നടത്തുന്ന കേരളവും സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചാണല്ലോ നിത്യവും ഉണരുന്നത്.
ബഷീർ മിസ്-അബ്
കേരള സലഫികളും എ.പി.വിഭാഗം സുന്നികളും എന്തായാലും ബോംബുവാഹകരായ ഭീകരവാദികളല്ല. ആയിരുന്നെങ്കിൽ ആദ്യം അവരാ ബോംബുകൾ പരസ്പരം നെഞ്ചത്തേക്കെറിഞ്ഞേനെ!
അമീൻ ഹസ്സൻ
സഖാവ് സാനു ബദർ ദിനം അനുസ്മരിച്ചു വോട്ട് പിടിക്കാൻ ഉപയോഗിച്ച അതേ വാക്കുകൾ ഗെയിൽ വിരുദ്ധ സമരത്തിൽ നിങ്ങൾ ഉപയോഗിച്ചാൽ ചില മാധ്യമ പ്രവർത്തക സഖാക്കൾക്ക് അന്ന് അന്നം ഇറങ്ങില്ല.കോളജിൽ പഠിക്കുന്ന നോമ്പ് കാലത്ത് പരസ്യമായി വെള്ളം കുടിക്കുന്നത് വിപ്ലവമായി കാണുന്ന സഖാക്കളും തെരഞ്ഞെടുപ്പ് കാലത്ത് ബദർ ദിനമൊക്കെ ഓർത്ത് പോകും.അതാണ് മലപ്പുറത്തിന്റെ വർഗീയ ഉള്ളടക്കത്തിന്റെ ശക്തി.
അസ്ലം
മലപ്പുറത്ത് ജലീൽ സാഹിബ് ഖുർആൻ പ്രദർശനത്തോടെ ആരംഭിച്ച ഇലക്ഷൻ പ്രചരണം സാനുവിന്റെ ബദർ അനുസ്മരണത്തോടെ അവസാനിച്ചു. മെയ് 23ന്, നേരം വെളുക്കാത്ത മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന കടകംപ്പള്ളി രാഘവൻസ് കൊ.യുടെ കണ്ടെത്തലോടെ എന്നത്തേഴും പോലെ മലപ്പുറം ‘ചുവപ്പിക്കും’.
Next Entries »