About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
Shameer K Mundoth
ഫാറൂക് കോളേജിൽ അധ്യാപകരുടെ അക്രമത്തിൽ പ്രതിശേധിച്ച് ഡി വൈ എഫ് ഐ നടത്താൻ പോവുന്ന ഹോളി ആഘോഷത്തിനു നേതൃത്വം നൽകേണ്ടത് വിപ്ലവസൂര്യൻ എം സ്വരാജാണു എന്നാണു എന്റെയൊരിത്. ഘർ വാപ്പസിയുടെ പേരിൽ അൻപതോളം യുവതികളെ ക്രൂരമർദ്ദനത്തിനും പീഡനത്തിനും ഇരയാക്കിയെന്ന് ഇരകളാക്കപ്പെട്ടവർ നേരിട്ട് മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയപ്പോൾ തൃപ്പൂണിത്തറ യോഗ സെന്ററിലേക്ക് പതിനായിരത്തോളം ഡിഫി പടയാളികൾക്കൊപ്പം പ്രക്ഷോപം സംഘടിപ്പിച്ചത് സ്ഥലം എം എൽ എ കൂടിയായ സഖാവായിരുന്നല്ലോ.
Jabbar Chungathara
നിങ്ങടെ ന്യൂനപക്ഷ വിരുദ്ധ സവർണ്ണ വിപ്ലവം മുസ്ലിം സമൂഹത്തിന്റെ വിയർപ്പിന്റെ ചിലവിൽ നടത്താൻ നോക്കിയാൽ സഹിഷ്ണുതയോടെ നോക്കിയിരിക്കേണ്ടതില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ.
അമീന് ഹസ്സന്
ഫറൂഖ് കോളജിലെ വിദ്യാർഥികളെ മർദ്ദിച്ച അധ്യാപകരുടെ മതവും രാഷ്ട്രീയവും അതിൽ സ്വാധീനിച്ചു കാണുമോ?.കോളജിലെ ഡിസിപ്ലിനറി കമ്മറ്റി ചെയർമാൻ ഡിഫിയുടെ നേതാവാണത്രേ. പുള്ളിയും പിള്ളേരെ തല്ലിയെന്ന ആരോപണമുണ്ട്.ഡിഫിക്കാരൻ എന്തിനായിരിക്കും പിള്ളേരെ തല്ലുന്നത്?. പുള്ളി ഹനുമാൻ സേനയുടെ ആരായിട്ട് വരും?.പുളളിയും മതമൗലിക വാദിയാണോ?. ഈ ചോദ്യമാണല്ലോ ഒരു ശരാശരി ഇടതുപക്ഷ മാധ്യമപ്രവർത്തകനെ അസ്വസ്ഥനാക്കേണ്ടത്.അധ്യാപകരെ പുറത്താക്കണമെന്ന് ആരൊക്കെ ആവിശ്യപ്പെട്ടു?. ഫ്രേട്ടേണിറ്റി മൂവ്മെന്റ് അധ്യാപകരെ പുറത്താക്കണമെന്ന് ആവിശ്യപെട്ടിട്ടുണ്ട്.എസ് എഫ് ഐ അധ്യാപകരെ പുറത്താക്കാൻ ആവിശ്യപ്പെട്ടോ?.എസ് എഫ് ഐ തെരുവുകളിൽ പ്രതിഷേധിക്കാത്തതെന്താണ് എന്ന ചോദ്യമാണല്ലോ ഇടതുപക്ഷ മാധ്യമപ്രവർത്തകനെ അസ്വസ്ഥപെടുത്തേണ്ടത്?. അല്ലേ?.
സി അഹ്മദ് ഫായിസ്
ഈ ഹോളി എന്ന് പറയുന്നത് കൊറച്ചു പൊടി വാരി എറിയുന്ന നിഷ്കളങ്ക ആഘോഷമൊന്നുമല്ല കൂട്ടത്തിൽ പറഞ്ഞു എന്നെ ഉള്ളൂ ;)
രാമചന്ദ്ര ചോല
ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയുമൊക്കെ അംഗീകരിച്ചുകൊണ്ടല്ലാതെ നമുക്കെങ്ങനെയാണ് അയാളുടെ ഉന്നമനത്തെക്കുറിച്ച് സംസാരിക്കാനാവുക??? ആദിവാസിയെ (അവന്റെ സ്വത്വത്തെ), അവനുള്ള അവകാശങ്ങളെ, അധികാരങ്ങളെ ഒന്നും അംഗീകരിക്കാൻ തയ്യാറാകാതെ അവന്റെ വ്യക്തിപരമോ സാമൂഹികമോ ആയ ക്ഷേമം എങ്ങനെ സാധ്യമാക്കുമെന്നാണ് ഇവർ കരുതുന്നത്?? എനിക്കിതുവരെ മനസ്സിലായിട്ടില്ല…
ഷഫീഖ് റഹ്മാൻ
RSS ന്റെ ചരിത്രം സിനിമയാക്കുന്നതിനേക്കാൾ മെഗാ ടെറർ സീരിയൽ ആക്കുന്നതായിരിക്കും നല്ലത് .. പതിനാറായിരത്തിലധികം വർഗീയ കലാപങ്ങൾ കാണിക്കാൻ തന്നെ എത്ര എപ്പിസോഡ് വരും ..??
കെ കെ ബാബുരാജ്
മൂടുപടമിട്ട ഹിന്ദുയിസം എന്നാണ് ഇന്ത്യൻ ദേശീയതയെ ഡോ.ബി.ആർ.അംബേദ്ക്കർ വിശേഷിപ്പിച്ചത്. ഈ തിരിച്ചറിവ് മൂലമാണ് അദ്ദേഹത്തിന് ദേശീയ പ്രസ്ഥാനത്തിന്റെ പ്രതിപക്ഷ സ്ഥാനത്തു നിലയുറപ്പിക്കാൻ കഴിഞ്ഞത്. ഈ കാര്യം ഓർമ്മിക്കുന്നത് 17/03/2018 ൽ തൃശൂരിൽ നടക്കുന്ന, എല്ലാത്തരം ഫാസിസങ്ങൾക്കും എതിരെയുള്ള ജനാധിപത്യ കൺവെൻഷന്റെ കുറിപ്പ് വായിച്ചതിനാലാണ്. ഇന്ത്യൻ ദേശീയതക്ക് സമാന്തരമായി കേരളത്തിൽ നിലനിൽക്കുന്നത് ഒരു “സാംസ്കാരിക സമന്യുയം” ആണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. കേരളം ഭരിച്ചിരുന്ന, ഹിന്ദു രാജാക്കന്മാരുടെ മത വിശാലതയെ ആധാരമാക്കി എം.ജി.എസ്. നാരായണൻ ആണ് ഈ സങ്കല്പനം മുന്നോട്ടു വെച്ചെതെങ്കിലും, വളരെ മുൻപേ തന്നെ ഇത് പ്രമാണീകരിച്ചിരുന്നു. യഥാർത്ഥത്തിൽ, കേരളത്തിലെ ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം മതങ്ങളിലെ വരേണ്യർ തമ്മിൽ കാലാകാലങ്ങളായി നിലനിൽക്കുന്ന ഐക്യത്തെയാണ് ഇങ്ങനെ കൊട്ടിഘോഷിക്കുന്നത്. ഇവിടെ കീഴ്ജാതികളും മതങ്ങളിലെ വരേണ്യരല്ലാത്തവരും പുറംതള്ളപ്പെടുമെന്നത് പറയേണ്ടതില്ലല്ലോ.
റിയാസ് ആമി അബ്ദുല്ല
ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിൽ സ്ഥിതിചെയ്യുന്ന വലിയ നഗര ചത്വരമാണ് ടിയാനൻമെൻ ചത്വരം. ഈ നഗരചത്വരത്തിലേക്കുള്ള പ്രവേശനകവാടമായ ടിയാനൻമെൻ കവാടത്തിൽ നിന്നാണ് ചത്വരത്തിന് ആ പേര് ലഭിച്ചത്. ടിയാനൻമെൻ എന്നാൽ സ്വർഗത്തിലേക്കുള്ള കവാടം എന്നാണർത്ഥം.ചൈനയിലെ പല ചരിത്രമുഹൂർത്തങ്ങളുടെയും വേദിയായിരുന്നു ഈ ചത്വരം. 1989ലെ ടിയാനെന്മെൻ സ്ക്വയർ പ്രക്ഷോഭമാണ് അവയിൽ ഏറ്റവും പ്രശസ്തം. 1989 മേയിൽ 10 ലക്ഷത്തോളം ചൈനക്കാർ, കൂടുതലും വിദ്യാർഥികൾ, ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധവുമായി ഒത്തുകൂടി
C S Rajesh Kuzhiyadiyil
ലംബമായി പിടിച്ചിരിക്കുന്ന ഒരു ബോൾപെൻ മതി കാൻഷിറാമിന് ഇന്ത്യൻ സാമൂഹ്യ വ്യവസ്ഥിതി പഠിപ്പിക്കാൻ. എല്ലാം നിയന്ത്രിക്കുന്ന ബ്രാഹ്മണ വിഭാഗമാണ് മുകൾഭാഗം. പണിയെല്ലാമെടുക്കുന്ന കീഴാള വിഭാഗമാണ് അടിഭാഗം. അയ്യായിരം വർഷങ്ങളായി രാജ്യത്തിതാണവസ്ഥ. ആ പേനയെ നേരെ തലതിരിച്ചാക്കുമ്പോൾ മാത്രമാണ് കീഴാളർ മേലാളരാവുകയും മേലാളർ കീഴാളരാവുകയും ചെയ്യുക . എന്നാൽ അത്തരത്തിലുള്ള തല തിരിച്ചുപിടിക്കലല്ല സാമൂഹ്യനീതി . മറിച്ച് ആ ബോൾപെൻ തിരശ്ചീനമായി പിടിക്കലാണ് സാമൂഹ്യനീതി എന്നാണദ്ദേഹം പഠിപ്പിക്കുന്നത്. ആ വലിയ മനുഷ്യന്റെ ജന്മദിനമാണിന്ന്. മാർച്ച് 15. അഭിവാദനം …
Manglu Sreedhar
മധുവിന്റെ കൊലപതകത്തിന് ശേഷം കുറെ ആദിവാസി സഹായികളും സംഘടനകളും ഇറങ്ങിട്ടുണ്ട് . വസ്ത്രം , ഭക്ഷണം ,പിന്നെ സാനിറ്ററി പാഡ് കൊടുത്ത് ആദിവാസി പ്രശ്നം തീര്ത്തും കളയാം എന്നാണ് ഇവരുടെ ധാരണ. നിങ്ങള് സ്വയം അറിപെടാനോ നിങ്ങളുടെ സംഘടനയെ അറിയപെടുത്താനോ ഞങ്ങളെ ഉപയോഗിക്കാതിരിക്കുക. ഞങ്ങള്ക്ക് നിങ്ങളുടെ ആരുടെയും ഔദാര്യം അല്ല ആവശ്യം ഞങ്ങള്ക്ക് വേണ്ടത് ഞങ്ങളുടെ അവകാശങ്ങളാണ്.
Rajeesh Kollakkandi
ഇന്ന് നന്ദിഗ്രാമിൽ 14 കർഷകരെ വെടിവെച്ചു കൊന്ന ദിനമാണ്.. ഓർമ്മകൾ ഉണ്ടായിരിക്കണം. കിഴാറ്റുരിനെ കേരളത്തിലെ നന്ദിഗ്രാം ആക്കരുത്..
സന്തോഷ് ഓ.കെ
പൊളളിയടർന്ന കാലുകൾ തര൦ഗമായി മാറുന്ന കാലത്ത്, കഴിഞ്ഞ ഉമ്മന്ചാണ്ടി സര്ക്കാരിനെതിരെ സമാനമായൊരു ജനക്കൂട്ടം തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് വളഞ്ഞത് പലരും ഒാർക്കുന്നുണ്ടാവു൦. എന്തിനായിരുന്നു ആ ഒത്തുചേരൽ? (വർഗസമര൦?) സോളാ൪ തട്ടിപ്പിന്റെ പേരിൽ മുഖ്യമന്ത്രി രാജിവെക്കാനായിരുന്നു സമരം.ഒരു ഡിമാന്റും അ൦ഗീകരിക്കാതെ, നേരാംവണ്ണം ചർച്ചപോലു൦ ചെയ്യാതെ അവസാനിപ്പിച്ച ആ സമരം കൊണ്ടുണ്ടായ ഏകഗുണ൦ ബി. രാജീവന് തന്റെ മൾട്ടിട്യൂഡ് സിദ്ധാന്തത്തിന് ഒരു ഉദാഹരണം ലഭിച്ചുവെന്ന് മാത്രമാണ്.
Next Entries »