About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ഹാഷിര്‍ കെ മുഹമ്മദ്
വിമർശകരെ രൂപപ്പെടുത്തുന്നതിൽ സിൽമക്ക് പങ്കുണ്ട്. അതുകൊണ്ട് നമ്മുടെ പണി കുറെ കാലമായി സിൽമ വിമർശനം തന്നെയാണ്. a documentary about disappearance തന്നെ അവസാനം എനിക്ക് വിമർശിക്കേണ്ടി വന്നിട്ടുണ്ട് കാരണം നമ്മുടേ ജീവിതം അതായിരുന്നു. ഓരോ സീനും അതുല്പാദിപ്പിക്കുന്ന ഹിംസയും നേരിട്ട് നാം വിമർശനത്തിന്റെ ഗോപുരങ്ങൾ തീർത്തു.
സിതാര ശ്രീലയം
ഒന്നുകിൽ വില്ലൻ റോൾ.. അല്ലെങ്കിൽ പരിഹാസ കഥാപാത്രങ്ങൾ.. അതുമല്ലെങ്കിൽ സമുദായത്തിലെ പ്രശ്നങ്ങൾ മാത്രം ചിത്രീകരിച്ചുള്ള ഉദ്ധരിക്കൽ… ഇതൊന്നുമല്ലാത്ത, തികച്ചും സ്വാഭാവികമായ മുസ്ലിം പരിസരം മലയാള സിനിമകളിൽ പൊതുവെ കാണാറില്ല.. ഡൽഹിയിലും ഹൈദ്രാബാദിലുമൊക്കെ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന, പെണ്ണുകാണാൻ വരുമ്പോ ഇഷ്ടമാവാത്തയാളെ നോക്കി നോ പറയാൻ തന്റേടമുള്ള മുസ്ലിം പെൺകുട്ടികൾ ഉണ്ടെന്ന് സുഡാനി ഫ്രം നൈജീരിയ കാണിച്ചുതരുന്നു..
ശ്രുതീഷ് കണ്ണാടി
സുഡാനിയുടെ ‘ലിബറല്‍’ ആഘോഷങ്ങള്‍ കാണുമ്പോള്‍ ആകെ മൊത്തം എന്തൊക്കെയോ പന്തികേട് പോലെ. ഇഷ്ടമുള്ള ചിത്രങ്ങള്‍ ഇഷ്ടമുള്ളവര്‍ ആഘോഷിച്ചോട്ടെ🙂. പക്ഷേ ഇതാണ് ‘യഥാര്‍ത്ഥ’ മലപ്പുറം എന്നും ഇതാണ് മലപ്പുറത്താരുടെ ‘സ്നേഹ’മെന്നുമൊക്കെയുള്ള ആ ലിബറല്‍ ഹിപ്പോക്രസി കാണുമ്പോള്‍ തോന്നും പിന്നെ നമ്മളാണ് “അയഥാര്‍ത്ഥ” മലപ്പുറത്തെ ഇവിടെ സൃഷ്ടിച്ചതെന്ന്!!
സജാദ് എം.ബി
‘ജനാധിപത്യം, സ്വാതന്ത്ര്യം, സോഷ്യലിലിസം’ ഇതൊക്കെ ഇലക്ഷന് കഴിയുന്നത് വരെ. പിന്നെ ഫാഷിസം അതാണ് sfi. തിരഞ്ഞെടുപ്പിൽ ജയിച്ചതിൽ പിന്നെ ക്യാമ്പസിലെ മറ്റു വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ അകാരണമായി മാർദിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഋത്വിക്.
ഷംസീര്‍ കേലോത്ത്
ഫലത്തിൽ ലിബറൽ മൂല്യങ്ങൾ സംരക്ഷിക്കാനല്ല, കേരളീയ ആധുനികതയുടെ ഫ്രെയിമിൽ പെടാത്ത ‘അദറിനെ’ തിരെയുള്ള ആക്രമണം മാത്രമാണ് ഫാറൂഖിനെതിരെ നടക്കുന്നത്. മറിച്ചല്ലാത്തതിനാലാണ് സമാന കേസുകളിൽ ഈക്വൽ പ്രതിഷേധ തളളിച്ച നാം കാണാത്തത്.
ശാരിക പള്ളത്ത്
മധു കൊലചെയ്യപ്പെടുമ്പോൾ അതു ‘പാലക്കാട്ടെ’ ജാതി കൊലയാകില്ല. പക്ഷെ,അരീക്കോട്ടെ ദുരഭിമാനക്കൊല ‘മലപ്പുറത്തെ’ ദുരഭിമാനക്കൊലയാകും. ഇന്നാട്ടിലെത്ര കുറ്റകൃത്യങ്ങൾ ജില്ലക്ക് മൊത്തമായി ആട്രിബ്യൂട്ട് ചെയ്യപ്പെടാറുണ്ട്? കേരളത്തിലില്ല കേരളത്തിലില്ല എന്നു “സാംസ്കാരിക നായകന്മാർ ” നിലവിളികൂട്ടുന്ന ജാതിയാണ് അരീക്കോട്ടെ കൊലപാതകത്തിന്റെ കാരണം അതിങ്ങനെ മലപ്പുറമെന്ന മറയിട്ടു മൂടാനുള്ള ഓരോ വ്യഗ്രതകൾ..
ഷര്‍ഹാദ് ഹനീഫ്
ബോംബും ഗുണ്ടകളെയും ഒക്കെ അന്വേഷിച്ചു വരിക്കാശ്ശേരി മനയിൽനിന്ന് മട്ടാഞ്ചേരിക്കും മലപ്പുറത്തേക്കും വണ്ടി കയറിയിരുന്ന മലയാള സിനിമ ഒരു ചീഞ്ഞ നൊസ്റ്റാൾജിയ മാത്രമായി തീരണം.
ശ്രീസൂര്യ തിരുവോത്ത്
കേരളത്തിലെ പ്രിവിലജ്ഡ് ജനതക്ക് മധുവിന്റെ കൊലപാതകത്തെ അപലപിക്കാൻ എളുപ്പമായിരുന്നു. മധു അവരുടെ എല്ലാ പ്രിവിലജുകൾക്കും പുറത്തായിരുന്നു. എല്ലാം സംരക്ഷിച്ചു കൊണ്ടു തന്നെ ‘ജാതീയത ‘ ‘വിശപ്പ്’ ‘കാട് ‘ എന്നൊക്കെ നിലവിളിക്കാമായിരുന്നു.
ശ്യാം ലാല്‍
Sc/St ഒഴികെയെന്ന് കല്യാണ പരസ്യം കൊടുക്കുന്ന എല്ലാ പുരോഗമന പത്രങ്ങൾക്കും ആതിരയുടെ കൊലപാതകത്തിൽ പങ്കുണ്ട്. ഇനിയെങ്കിലും നിർത്തിക്കൂടെ നിന്റെയൊക്കെ ജാതിധർമ്മം.!
സി അഹ്മദ് ഫായിസ്
മുത്വലാഖ് വിഷയത്തിൽ മുസ്ലിം സ്ത്രീകളുടെ രക്ഷക വേഷം കെട്ടി കേന്ദ്രത്തിൽ മോഡി തന്റെ റോൾ നിര്‍വഹിക്കുമ്പോൾ കേരളത്തിൽ മുണ്ടുടുത്ത മോഡി തന്റെ റോൾ ഭംഗിയായി നിർവഹിക്കുന്നു എന്നത് മാത്രമാണ് ഫറൂഖ് കോളേജ് വിഷയത്തിൽ നമ്മുക്ക് കാണാൻ കഴിയുന്നത്
ദാനിഷ് ജമാല്‍
അഭയാർത്ഥികൾ എന്ന ഇന്റർനാഷണൽ സബ്ജക്ട് ഭദ്രമായി ഉൾക്കൊള്ളിക്കാനായി എന്നതാണ് Sudani from Nigeriaയുടെ ഏറ്റവും വലിയ പ്ലസുകളിൽ ഒന്ന്
ശുഹൈബ് സി.ടി
മുസ്ലിം സമുദായമായും ഇസ്ലാമുമായും സദാചാരമായുമൊക്കെ ബന്ധപ്പെട്ട വിഷയങ്ങളെ പ്രശ്നവൽകരിക്കരിച്ച് പൊതു ചർച്ചയിൽ കൊണ്ടുവന്ന് വേട്ടയാടാനുള്ള ഇടത് ലിബറൽ ത്വരയാണ് ജൗഹർ മുനവ്വറിന്റെ വിഷയത്തിലും സംഭവിച്ച് കൊണ്ടിരിക്കുന്നത് .അത്തരം വിഷയങ്ങളിൽ കേസ് എടുക്കാനും നടപടി എടുക്കാനും സർക്കാർ കാണിക്കുന്ന ശുഷ്കാന്തി മറ്റുള്ളവരുടെ കാര്യത്തിൽ ഇല്ല എന്നത് തന്നെയാണ് പ്രശ്നം .ചില വികാരങ്ങൾ മാത്രം മുറിപ്പെടുന്നതിനെ പരിഗണിക്കുന്നതിന്റെ രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടേണ്ടതാണ് .
Next Entries »