About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
നിഖില ഹെൻറി
പ്രിയ സഹോ, സൗബിൻ താഹിർ (ഷഹീർ) പല തരത്തിലുള്ള ബെനിഫിറ്റുകൾ അനുഭവിക്കുന്നു എന്നൊക്കെ തള്ളുമ്പോൾ മോഹൻലാൽ മുതൽ നെടുമുടി വേണു വരെയും അനൂപ് മേനോൻ മുതൽ മലയാളത്തിന്റെ വല്യേട്ടൻ മമ്മുട്ടി വരെയും വെറും ഉണ്ട വിഴുങ്ങി പായെ കെടക്കുവായിരുന്നോ എന്ന് കൂടെ ഒന്ന് ആലോചിച്ചാൽ ഗൊള്ളാം. 😏 #സുഡാനി
ലദീദ സഖലൂന്‍
മുസ്ലിം സ്ത്രീയുടെ തെരഞ്ഞെടുപ്പിനെയും വിശ്വാസത്തെയും അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയ Vp Suhara പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം.
ഫസ്ന മിയാന്‍
പർദയിട്ട പെൺകുട്ടി എന്നും പുരോഗമന ലോകത്തിന്റെ തീരാവേദനയാണ്.. അന്തരീക്ഷത്തിന്റെ ചൂടു പോലും അതിലേക്ക് സമീകരിച്ചു സഞ്ചരിക്കുന്ന ഖബറിനോട് ഉപമിച്ച് പ്രോഗ്രസീവ് മുസ്ലിം വിമൺസ് ഫോറം അദ്ധ്യക്ഷ നടത്തിയ പ്രസ്താവന ആ വേഷത്തെ ബഹുമാനിക്കുന്നവരെയും, തെരഞ്ഞെടുത്തവരയും അപമാനിക്കുന്നതാണ്.
രാജേഷ് കൊല്ലക്കണ്ടി
എസ്.സി / എസ്.ടി ആക്ട് ദുർ്ബലപ്പെടുത്താൻ സവർണർക്ക് ചോര ചിന്തേണ്ടി വന്നില്ല. ഒരു തെരുവിലും സവർണ ഭരണകുടത്തിന്റെ ലാത്തിയും തോക്കും നേരിടേണ്ടി വന്നില്ല. പക്ഷെ നൂറ്റാണ്ടുകൾക്ക് മുൻപ് റദ്ദ് ചെയ്യപ്പെട്ട അവകാശങ്ങൾ നേടാൻ പോലും ദളിതർക് തെരുവിൽ പൊരുതേണ്ടി വരുന്നു. സുപ്രിം കോടതി റദ്ദ് ചെയ്ത അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ സമരം ചെയ്തവരിൽ 7 പേര് ഇന്ന് കൊല്ലപ്പെട്ടിരിക്കുന്നു.
സി.പി. മുഹമ്മദ് അലി
ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബദീന് ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും കൃത്രിമം നടത്തിയിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മഹാരാഷ്ട്ര ധനകാര്യ മന്ത്രിയും ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ സുധീര്‍ മുംഗാന്തിവാറിന്റെ ഭാര്യാ സഹോദരനും നാഗ്പൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിലെ പ്രൊഫസറുമായിരുന്ന ഡോ. മകരന്ദ് വ്യവഹാരെയാണെന്നാണ് കാരവന് പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കെ. അംബുജാക്ഷന്
ദലിത് പ്രക്ഷോഭം കൊണ്ടു തിളക്കുന്ന ഉത്തരേന്ത്യയിൽ രാജ്യത്തു നടക്കുന്ന ഏറ്റവും വലിയ ജനകീയ രാഷ്ടീയപ്പോരാട്ടമായി മാറിക്കഴിഞ്ഞു. സംഘപരിവാർ ഫാസിസ്റ്റ് ഭീകരതക്കെതിരെ ജനാധിപത്യത്തിന്റെ പോർനിലങ്ങളിൽ ധീരോജ്ജ്വലമായി അണിചേരുന്ന അംബേദ്ക്കറൈറ്റുകളുടെ മുന്നേറ്റം ഇന്ത്യൻ ജനാധിപത്യ വിപ്ലവത്തിന്റെ വസന്തകാലമാണ് വിരിയിക്കുന്നത്.
ജലീല്‍ അഹ്മദ്
1234 കേരളത്തിൽ സ്കൂളിൽ പഠിക്കുന്ന മക്കളുള്ള ആകെമൊത്തം യുക്തിവാദികളുടെ എണ്ണമാണ്.
തുഫെയ്ല്‍
ഏവരും സമാനരാണെന്നു തോന്നിപ്പിക്കുന്നതാണ് ലിബറൽ ഇടങ്ങൾ. എല്ലാരും തുല്യദുഖിതരാണെന്നു തോന്നും. ഒന്നാണെന്ന് വെറുതെ തോന്നും. എന്നിട്ട് മൂഞ്ചിയടിച്ചു മരിക്കുന്നവരെ സ്വസ്ഥത ഇല്ലാതെ ജീവിക്കും. എന്തു ബോറാണ് ബ്രോ
സാബ്ലു തോമസ്
തൊഴിൽ നഷ്ടം ഉണ്ടാക്കുന്ന മാനസിക,സാമ്പത്തിക സമർദ്ദങ്ങൾ,അതിന്റെ സാമൂഹിക ആഘാതങ്ങൾ എന്നിവ നേരിട്ടുന്നവരെ സംബന്ധിച്ചു അത് വെറും ജോലിയില്ലാതാക്കൽ എന്ന അവസ്ഥ മാത്രമല്ല. അത് കൊണ്ട് തന്നെയാണ് സമരത്തെയൊക്കെ അസൗകര്യം മാത്രമായി കാണുന്ന ലളിത ബുദ്ധികളെ കാണുമ്പോൾ ഒരു തരം അസ്വസ്ഥ തോന്നുന്നത്.അല്ലയോ അരാഷ്ട്രീയ കോമരങ്ങളെ നിങ്ങളെ ഇത്തരം അവസ്ഥ തേടി എത്തും വരെ നിങ്ങളുടെ മൂഢ സ്വർഗങ്ങളിൽ അമർന്നിരിക്കുക.
പ്രദീപ് കുളങ്ങര
ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിലുള്ള കഴിവുകൾ മാത്രം പരിഗണിച്ചാൽ മതി, സംവരണം വേണ്ട എന്നാണ് ശാസ്ത്ര വാദികളും യുക്തിവാദികളും കമ്മ്യൂണിസ്റ്റുകളും വാദിക്കുന്നത്.ഈ നിരയിൽ മേൽജാതിവാദികളും ഉണ്ടെന്നു പറഞ്ഞാൽ ഇക്കൂട്ടർക്കൊന്നും പ്രത്യക്ഷത്തിൽ ഇഷ്ടമല്ല താനും.സംവരണം എന്നത് നീതിയുമായി ബെന്ധപ്പെട്ടതും, ഇനി ജാതിയുടെ പേരിൽ കുളംകലക്കാതിരിക്കാനുമാണ് എന്നുള്ളതോ, ജനാധിപത്യത്തിന് ഉണ്ടാവേണ്ടതായ ഒരുൾക്കണ്ണ് നീതിയെന്നതാണന്നോ അവർ അംഗീകരിക്കുന്നില്ല.അവർ കരുതുന്നത് സംവരണത്തെ അട്ടിമറിക്കുന്നത് നല്ലതു തന്നെയാണെന്നാണ്.സംവരണ വിരുദ്ധ മനുഷ്യക്കുരുതിയിൽ ഇക്കൂട്ടർ ഉള്ളു കൊണ്ട് ദുഃഖിക്കുന്നുണ്ടാവില്ല.
കെ കെ ബാബുരാജ്
മലയാള സിനിമയിലെ ആഢ്യ മതേതരത്വത്തെയും, യുക്തിവാദ വംശീയതയും പൊളിച്ചുകൊണ്ട് പുതിയൊരു “സമുദായികതയുടെ” സാന്നിധ്യം ഉരുത്തിരിയുകയാണ്. ഇത് ഇടതുപക്ഷ ഗൃഹാതുരതയുടെ കുതിച്ചുയരൽ ആണെന്നത് ചിലരുടെ വ്യാമോഹം മാത്രമാണ്.
ഫൈസല്‍ ഇസ്സുദ്ദീന്‍
പണ്ഡിതനായ ആ പിതാവിന്റെ സംയമനത്തെ അനുമോദിച്ച് പോസ്റ്റുകളിടുന്നതോടൊപ്പം അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിക്കുന്ന വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭയത്തേയും നിസ്സഹായതയേയും കൂടി അഡ്രസ്സ് ചെയ്യാൻ നമുക്ക് കഴിയേണ്ടതില്ലേ? ബംഗാളിൽ നടന്ന ഒരു സംഭവത്തെകുറിച്ചുള്ള കേവലമായ പ്രതികരണങ്ങൾ എന്നതിലുപരി ആ ഭയവും നിസ്സഹായതയുമൊക്കെയാണ് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടത്. ആ രീതിയിൽ തന്നെയാണത് പ്രശ്നവൽക്കരിക്കപ്പെടേണ്ടതും..
Next Entries »