About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
കെ കെ ബാബുരാജ്
ഇത്തരം സമ്മേളനങ്ങൾ കൊണ്ട് ദളിതർക്ക് വിഭവാധികാരവും, വോട്ട് ബാങ്കും ഉണ്ടായില്ലെങ്കിലും മറ്റു ചിലതു നടക്കും. ശുദ്ധാത്മാക്കളായ ചില ആക്ടിവിസ്റ്റുകളുടെ ആത്മവിശ്വാസം നശിക്കുകയും ചിലർക്ക് കടം പെരുകുകയും ചെയ്യും. അവരെ ഉപേക്ഷിച്ചു നേതാക്കന്മാർ പതിവുപോലെ പുതിയ പ്രഖ്യാപനങ്ങളുമായി വീണ്ടും വരും.
അശ്വതി ജ്വാല
ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്ഥ ഉണ്ടായിട്ട് എത്ര ജനപ്രതിനിധികൾ അവരെ കണ്ടു ?എത്ര പേർ അവരെ അന്വേഷിച്ചു..? ആരും ഉണ്ടായിരുന്നില്ല.. മരിച്ചതിനു ശേഷമുള്ള നഷ്ടപരിഹാരത്തെക്കാൾ മൂല്യമുണ്ടായിരുന്നു ഒരു ദിവസം എങ്കിലും ഒരു ഫോണിലൂടെയെങ്കിലും “ഞങ്ങൾ ഉണ്ട്” എന്ന ഒരു വാക്കിന്.. അത് നൽകാൻ കഴിയാത്തവർ ഇനി എന്ത് പറഞ്ഞിട്ടും എന്ത് ചെയ്തിട്ടും എന്ത് കാര്യം…?? ആവലാതിക്കാർ ആദ്യം ഓടി എത്തുന്നത് നിങ്ങളുടെയൊക്കെ മുന്പിലേക്കല്ലേ ?ഒന്ന് മാറ്റിക്കൂടെ സാറുമാരെ മനോഭാവം ഒരല്പം കരുണ.അന്ന് നിങ്ങളതൊക്കെ കാണിച്ചെങ്കിൽ ഈ നാടിനു ഇങ്ങനെ തല കുനിച്ചു നിൽക്കേണ്ടി വരില്ല ആയിരുന്നു
സമീര്‍ ബിന്‍സി
ഫാറൂഖ് കോളേജ് മാനേജ്മെൻറിനു കീഴിൽ (കോളേജിന്റെ നേർ പരിപാടി അല്ല ) നടന്ന ഒരു ആഘോഷത്തിൽ സൂഫിയാനാ കൺസർട്ട് അവതരിപ്പിക്കുന്നതിനു വന്ന വിലക്കിനെ കുറിച്ച് ഈയുള്ളവൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. സൂഫിസവുമായും സൂഫീ സംഗീതവുമായും കമ്മറ്റിയിൽ ചിലർക്കുള്ള ദൈവശാസ്ത്രപരമായ അഭിപ്രായ വ്യത്യാസമായിരുന്നു അതിനു കാരണം. അതിലുള്ള വിഷമം സ്വാഭാവികമായും ഉണ്ടായി . എന്നാൽ അത് പുറത്തറിയിച്ചതോടെ വന്ന ചില അഭിപ്രായങ്ങളായിരുന്നു രസകരം.
അനീബ് പി.എ
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെ തൊഴിലാളി പീഡനത്തിനെതിരെ സംസ്ഥാനത്ത് മാർച്ച് 15 നോ മറ്റോ യുഎൻഎ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നല്ലോ. അന്ന് മാനേജുമെൻറുകൾ പണിമുടക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് ഹൈക്കോടതി അത് മധ്യസ്ഥ ചർച്ചക്ക് വെച്ചെങ്കിലും വിജയിച്ചില്ല. സമരം ഇല്ലാതായതിനാൽ കൂടി ഏപ്രിൽ മുന്നിന് ആ ഹർജി ക്ലോസ് ചെയ്യിക്കുകയായിരുന്നു. ഒരു സമരത്തെ പൊളിക്കാൻ എന്തൊക്കെ മുതലാളിമാർ ചെയ്യും എന്നതിന് ഉദാഹരണം കൂടിയാണ് ആ ഹരജി. ഇനിയും വരാൻ കിടക്കുകയാണ് ഹരജികളും അപേക്ഷകളും..
നിഷ തൈക്കലൂര്
ഇപ്പോള്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമോ പൌരന് നിഷേധിക്കുന്ന ഒരവസ്ഥയാണ്.” – ജോസഫ് സി മാത്യു
സി.പി. മുഹമ്മദ് അലി
വിനായകനെ മര്‍ദ്ദിച്ചതിന് അന്വേഷണവിധേയമായി സസ്പന്‍ഡ് ചെയ്ത പാവറട്ടി പോലീസ് സ്റ്റേഷനിലെ സാജന്, ശ്രീജിത്ത് എന്നീ ഉദ്യോഗസ്ഥര്‍ വീണ്ടും സര്‍വീസിലുണ്ട്. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫിറോസ് മുഹമ്മദ് പോലീസുകാര്‍ക്ക് അനുകൂലമായ നിലപാടാണ് എടുത്തുവെന്ന പരാതിക്കു ശേഷം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വിനായകന് മരിച്ചു ഒമ്പത് മാസങ്ങള്‍ കഴിഞ്ഞു.
ബാച്ചൂ മാഹി
ഈ കൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച വംശീയ ഭീകര പ്രത്യയശാസ്ത്രത്തിന് ചർച്ചകൾ വഴിമാറ്റി, കൈകഴുകി രക്ഷപ്പെടാനുള്ള വെറും ഗിമ്മിക്. കൊടുംവംശീയതയാൽ ആസിഫയോട് ചെയ്തവർ ഒടുക്കം ചെയ്ത പോലെ, കൊന്ന് കളഞ്ഞാൽ?! ആസിഫയെ ദിവസങ്ങൾ റെയ്പ് ചെയ്ത് ഒടുക്കം നിഷ്ഠുരമായി തലക്ക് കല്ലുകൊണ്ടടിച്ച് കൊന്നവരെ തൂക്കിലേറ്റാൻ നിലവിലെ നിയമത്തിൽ തന്നെ വകുപ്പുണ്ട്. അല്ലേലും മുസ്ലിം കൂട്ടക്കൊലകൾ നടത്തിയവരെയൊക്കെ ഇന്നോളം വെറുതെ വിട്ട ചരിത്രമല്ലേ ഉള്ളൂ!
കുട്ടപ്പന് പി.എ
വര്‍ഗീയത, തീവ്രവാദം എന്നീ പട്ടങ്ങള്‍ ചാര്‍ത്തിയാണ് ജനകീയ സമരങ്ങളെ ഭരണകൂടവും പൊലീസും നേരിട്ടുകൊണ്ടിരിക്കുന്നത്. പോലീസ് ഭീകരതകൊണ്ട് സമരക്കാരെ ചോരയില്‍ മുക്കി കൊല്ലാനും യുവാക്കളെയാകെ ജയിലുകളില്‍ തളച്ചിടാനും പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത് സംഘപരിവാറിന് വേണ്ടിയാണ്. നിയമസഭ തകര്‍ത്ത ‘മതേതര’ ഭീകരന്മാര് അക്രമത്തെ കുറിച്ച് വാചാലരാകുന്നത് ജനങ്ങള്‍ പുച്ഛിച്ചു തള്ളുക. സംഘപരിവാറിനു വേണ്ടി ബ്രിട്ടീഷുകാര്‍പോലും നടപ്പാക്കാന്‍ അറച്ച നിയമ നടപടികളുമായി പിണറായി വിജയന് മുന്നോട്ട് പോവുകയാണ്. ഇത് ജനാധിപത്യ കേരളത്തിനു നാണക്കേടാണ്. അറസ്റ്റ് ചെയ്ത മുഴുവന്‍ യുവാക്കളെയും വിട്ടയക്കുക.
കെ കെ ബാബുരാജ്
ആയിരത്തിലധികം ചെറുപ്പക്കാരെയാണ് ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് വിവിധ ജയിലുകളിൽ അടച്ചിട്ടിട്ടുള്ളത്. അവർ ചെയ്ത കുറ്റം സമൂഹത്തിലെ അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ പ്രതികരിച്ചതാണ്. ഇവർ ഗൂഢാലോചനക്കാരാണ്, ഹിന്ദുത്വത്തിന്റെ ചരടുവലികൾക്കനുസരിച്ചു എടുത്തുചാട്ടം നടത്തിയവരാണ് എന്നൊക്കെ വിധി പറയുന്നതിൽ മുമ്പിൽ നിൽക്കുന്നത് നമ്മുടെ നിയോ മാർക്സിസ്റ്റുകളും ലെഫ്റ്റ് ലിബറലുകളുമായ മാധ്യമപ്രവർത്തകർ ആണെന്നതാണ് ലജ്ജാകരം.
അബ്ദുൽകരീം
ഹർത്താൽ “ആഭാസ”മായിരുന്നു എന്ന ‘നിലപാടും’, ഹർത്താലിൽ പങ്കെടുത്തവരെ സ്ഥിരം കുറ്റവാളികളാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ‘തീരുമാനം’, മുസ്ലീം ചെറുപ്പക്കാരുടെ ‘വിദേശ ജോലിയും പാസ്പോര്‍ട്ട് മോഹങ്ങളും പൊലിയും’ എന്ന ആഹ്ലാദത്തോടെ പങ്കുവെക്കുന്ന തലക്കെട്ട്. മതേതര കേരളത്തിന്റെ മനസ്സാണ് ഈ തലക്കെട്ട് പ്രതിഫലിപ്പിക്കുന്നത്. ഭരണകൂടം നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് പൗരാവകാശം നിഷേധിച്ച് ജീവിതം നശിപ്പിക്കുമെന്നു പരസ്യമായി പ്രഖ്യാപിക്കുമ്പോൾ ഒരുളുപ്പുമില്ലാതെ ഇങ്ങനെ ആഘോഷിക്കുന്നതിന് വംശീയതയും മുസ്ലീം വിരോധവും അല്ലെങ്കിൽ മറ്റെന്തു കാരണമാണുള്ളത്?
രൂപേഷ് കുമാര്‍
ഏഷ്യാനെറ്റിന്റെ ഒക്കെ ഒരു കാര്യം ശരിക്കും കഷ്ടമാണ്. ഇക്കൊല്ലം മുപ്പതു പ്രാവശ്യമാണ് രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരിൽ ആ ചാനൽ ഫ്ലോറിൽ തീട്ട പ്രസൻസ്. നാറി നാശകോശമാകും. അഥവാ, “ബ്രാഹ്മണിസം ഈസ് നത്തിങ് ബട്ട് ദി സെലിബ്രേഷൻ ഓഫ് ഷിറ്റ്സ് ആൻഡ് ഷിറ്റ് ബ്രൈൻസ്”.
ബഷീര്‍ മിസ്അബ്
നമ്മുടെ സുഖകരമായ നിത്യ ജീവിതത്തെ ഒരൊറ്റ ദിവസമെങ്കിലും ബുദ്ധിമുട്ടിച്ച്, അത്ര സുഖകരമല്ലാത്തൊരു ലോകവും മനുഷ്യരും ഇതേ മണ്ണിൽ നിങ്ങളുടെ സുഖവാസത്തിനു മധ്യെ ഉണ്ട് എന്നറിയിക്കുക എന്നതുതന്നെയാണു ഹർത്താലിലെ വിപ്ലവം!
Next Entries »