About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
എ.കെ.എം. മാടായി
മലപ്പുറം പ്രെസ്സ് ക്ലബിൽ ആക്രമണം നടത്തിയതിൽ പ്രതി സ്ഥാനത്തു DYFI ക്കാർ ആയിരുന്നെങ്കിൽ പോലും പത്രപ്രവർത്തകർ എന്ന സംഘികളുടെ മൂട് താങ്ങികൾ അതൊരു അന്തി ചർച്ചയുടെ വിഷയമാക്കി അന്നേ ദിവസം എങ്കിലും മുഴുവൻ ചാനലുകളും ചർച്ച ചെയ്തേനെ.പ്രതികൾ സംഘികൾ ആയപ്പോൾ അവർക്കു പോലും അതൊരു മുഖ്യ വിഷയമായില്ല.
സുനില്‍ കുമാര്‍
എത്രസമകാലികൻ’ എന്നാണ് സുനിൽ പി ഇളയിടം 200 വയസ്സായ മാർക്സിനെ ഓർമിച്ചുകൊണ്ടു മാതൃഭൂമിയിൽ എഴുതിയ ലേഖനം..’മുതലാളിത്തത്തെയും അതിലാവർത്തിക്കുന്ന പ്രതിസന്ധിയെയും തിരിച്ചറിയാൻ മാർക്സിലേക്കുതന്നെ മടങ്ങണമെന്ന് ലോകബാങ്ക് ബുദ്ധിജീവികൾ മുതൽ മർപ്പാപ്പവരെ പറയുന്നതും മാർക്സിന്റെ ഈ സമകാലികതയെ വെളിപ്പെടുത്തുന്നുണ്ട്’ എന്ന് ലേഖകൻ പറയുന്നു.എപ്പോഴും ‘സമകാലികമായിരിക്കുന്ന’ ചിന്ത കുഴപ്പം പിടിച്ച ഒന്നായാണ് ഞാൻ കാണുന്നത്.
ബാച്ചൂ മാഹി
ഇതര മതസ്ഥ യുവാക്കളുമായി പ്രണയത്തിലാകുന്ന / കല്യാണത്തിന് പ്ലാനിടുന്ന ഹിന്ദു പെൺകുട്ടികളെ, സംഘപരിവാർ പ്രഭൃതികളുടെ കൈകളിൽ ഏൽപിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമത്തെ വിലയിരുത്തേണ്ടത്. അവരുടെ കേന്ദ്രങ്ങളിൽ തങ്ങളുടെ മക്കളുടെ ജീവന് തന്നെ ഭീഷണി തീർക്കുകയോ അവരെ ലൈംഗിക ഉപകരണങ്ങളാക്കുകയോ ചെയ്തെങ്കിൽ പോലും പരാതിയില്ല; അവരെ തട്ടിക്കൊണ്ട് പോകാൻ നില്ക്കുന്ന മാരീചരിൽ നിന്ന് രക്ഷിക്കാനെത്തിയ ദേവഗണങ്ങൾ ആകയാൽ പീഡിപ്പിച്ചാലോ കൊന്നാൽ പോലുമോ കുഴപ്പമില്ല എന്ന നിലപാടാണ് ആ രക്ഷിതാക്കൾക്ക്. ഘർവാപസി കേന്ദ്രങ്ങൾ എന്ന ഓമനപ്പേരിൽ ഇത്തരം ഹിന്ദുത്വ ക്രിമിനൽ സംഘങ്ങൾ വിഹരിക്കുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും ഒത്താശയുടെയോ നിസ്സംഗതയുടെയോ മറവിൽ.
പ്രകാശ് ഗംഗാധരൻ
ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണനും കോവിന്ദും ദളിതാവസ്ഥയിൽ തുടരുന്നതിന്റെ കാരണം അവർ തന്നെയാണെന്നുപറയുന്ന രവിചന്ദ്രന്‍ ഇന്ത്യൻ സാമൂഹ്യവസ്ഥയുടെ മൂലകാരണം ബ്രാഹ്മണിസവും ഹിന്ദുത്വവും ആണെന്ന് അറിയാൻ മേലാഞ്ഞിട്ടല്ല.ഹിന്ദുത്വം നിലനിർത്തുന്നതിൽ ദലിതന് പങ്കില്ല എന്നും അറിയാഞ്ഞിട്ടില്ല.അപ്പോൾ ഇതൊരു അജണ്ഡയാണ്.സംഘപരിവാർ ഇന്ത്യൻ രാഷ്ട്രീയത്തിലും സാമൂഹ്യപരിസരത്തും ഇറക്കിയ അതേ അജണ്ഡ തന്നെയാണ് യുക്തിവാദത്തിന്റെ മറവിൽ രവിചന്ദ്രനും പയറ്റിക്കൊണ്ടിരിക്കുന്നത്.
മുഹ്സിൻ പരാരി
ഇന്നത്തെ പ്രഭാഷണത്തിൽ ബംഗാളികൾ കീഴടക്കുന്ന പള്ളികൾ എന്ന ‘ദുരന്തസമാനമായ’ സാഹചര്യത്തെ കുറിച്ച ആശങ്കയാണ് പ്രഭാഷകൻ പങ്കുവെച്ചത്. അൽപം ഖുർആൻ മനപാഠമാക്കിയ ബംഗാളികളെ പള്ളി ഇമാമാക്കേണ്ടിവരുന്നത് ‘നമ്മൾ’ ആരും ഇതിനായി തലമുറയെ പരിശീലിപ്പിക്കാത്തതുകൊണ്ടാണ്. ഇങ്ങനെ പോയാൽ നാളെ വെള്ളിയാഴ്ച പ്രസംഗങ്ങളും ബംഗാളികൾ നടത്തേണ്ടി വരും എന്നും അയാൾ ആശങ്കപ്പെട്ടു. ബംഗാളികളുടെ ജീവതശുദ്ധിയില്ലായ്മയും ഹാഫിദു(ഖുർആൻ മനപാഠമാക്കിയവ൪)കളുടെ വിവരമില്ലായ്മയും കേൾവിക്കാരെ കൊണ്ട് തലകുലുക്കി സമ്മതിപ്പിക്കുന്നതിൽ അയാൾ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഉച്ചവെയിലിന്റെ കനത്ത ചൂട് മാത്രം പേടിച്ച് ഇറങ്ങി ഓടാനുള്ള ഉൾപ്രേരണയെ ഞാൻ അടിച്ചമ൪ത്തി.
ഡോ ഓ കെ സന്തോഷ്
പക്ഷേ, ഇതിന്റെ യഥാർത്ഥ പരിമിതി ഒരേ രുചികളെ , അവ മോശമായാലും നിരുപാധികമായി പിന്തുടർന്നു വെന്നാണ്. ബഹുസ്വരതയെ നിഷേധിച്ച ആ കാലത്തെക്കുറിച്ച് ഖേദം തോന്നുന്നു. ദളിത് വ്യവഹാരങ്ങൾ കേവലം വംശീയവും ഒറ്റ നോട്ടത്തിലുള്ളതുമായ ഒന്നായി മാറുന്ന സന്ദർഭത്തിൽ പുതിയൊരു തിരിച്ചറിവ് ആവശ്യമായി തോന്നുന്നു. അതായത്., വിമർശന ബോധ്യങ്ങളെ തുറന്ന് പറയാൻ മടിക്കേണ്ടതില്ലെന്ന പാഠമാണ് ഇവ തന്നത്.
പ്രഭാകരൻ വരപ്രത്ത്
പക്ഷേ ന്യുനപക്ഷവുമായി അധികാരം പങ്കുവെക്കാനുള്ള ഹിന്ദു ഭൂരിപക്ഷത്തിന്റെ വിമുഖതയാണ് വിഭജനം അനിവാര്യമാക്കുന്നത് എന്ന ആശയമാണ് ഈ ഗ്രന്ഥത്തില്‍ അന്തര്‍ലീനമായിരിക്കുന്നത് എന്ന വസ്തുത കാണാതിരിക്കാനാവില്ല ആ അര്‍ത്ഥത്തില്‍ വിഭജനം ഹിന്ദു സമുദായ വാഴ്ചയുടെ മര്‍ദനത്തില്‍ നിന്നുള്ള വിടുതലാണ് .ന്യുനപക്ഷ അഭിലാഷങ്ങളെ മനസ്സിലാക്കുന്നതിനു് ഹിന്ദുക്കളെ കണക്കിനു ശകാരിക്കുകയാണ് അംബേദ്ക്കര്‍ .അതുകൊണ്ട് മുസ്ലിങ്ങള്‍ പാകിസ്താന് ആവശ്യപ്പെടുന്നതില്‍ തെറ്റൊനും കാണുന്നില്ല അദ്ദേഹം
സജി ചേരമാന്‍
അവസാനത്തെ ബുദ്ധമത ചക്രവർത്തിയായിരുന്ന ബ്യഹദ്രത മൗര്യന്റെ കൊലപാതകത്തോടെയാണ് (185 BC) ഇന്ത്യയിൽ ബുദ്ധ മതത്തിന്റെ തകർച്ച തുടക്കം കുറിക്കപ്പെടുന്നതെന്ന ചരിത്ര സത്യം കൂടി ചേർത്തു വായിക്കുമ്പോഴേ ബാബാസാഹേബിന്റെ ബുദ്ധമത സ്വീകരണത്തിന്റെ രാഷ്ട്രിയ ലക്ഷ്യം നമ്മുക്ക് ബോധ്യമാവുകയുള്ളു. ബുദ്ധമത പ്രചാരത്തിലൂന്നിയ പ്രവർത്തനം തെറ്റാണെന്നല്ല, അംബേദ്കറുടെ രാഷ്ട്രിയ ലക്ഷ്യത്തെ മുൻ നിറുത്തുന്ന ബുദ്ധമത പ്രചാര പ്രവർത്തനങ്ങളാണ് അംബേദ്കർ ചിന്തകൾ ആവശ്യപ്പെടുന്നതന്നാണ് ഞാൻ ഇവിടെ സൂചിപ്പിച്ചിട്ടുള്ളതു.
ഷിബി പീറ്റര്‍
‘ദൈവം കറുത്തവനാണ്’ എന്ന പ്രഖ്യാപനത്തിലൂടെ വരേണ്യ ദൈവശാസ്ത്ര സങ്കൽപ്പങ്ങളെ ഉടച്ചു കളയുകയും ലോകമെമ്പാടുമുള്ള മർദ്ദിത ജനതയുടെ പോരാട്ടങ്ങൾക്ക് ആത്മീയവും രാഷ്ട്രീയവുമായ നിർവചനം നൽകുകയും ചെയ്ത ജയിംസ് H കോൺ ഇന്നലെ വിട പറഞ്ഞു. കേരളത്തിലെ സഭകൾക്കുള്ളിലേ ജാതി വിവേചനങ്ങൾക്ക് എതിരായി 1980കളിൽ ജനകീയ വിമോചന വിശ്വാസ പ്രസ്ഥാനം നടത്തിയ പോരാട്ടങ്ങളുടെ പ്രധാന പ്രചോദനം ആയിരുന്നു ജയിംസ് കോണിന്റെ ചിന്തകൾ.
ഡോ കെ എസ് മാധവൻ
ബ്രഹ്മണ്യ വിരുദ്ധ ചിന്തകളെ ദേശിയ ഭാവനയായി കണ്ടെടുക്കുന്ന രാഷ്ട്രിയ വിചാരമാണ് നവായന ബുദ്ധിസത്തിന്റെ വിമോചന സങ്കല്പം. ജാതി ബ്രഹ്മണ്യത്തെ വൈജ്ഞാനികവും ധാർമികവുമായി വെല്ലുവിളിച്ച ബുദ്ധന്റെ ജ്ഞാന പാരമ്പര്യത്തെയും സാമൂഹിക ധർമവിചാരത്തെയും ഇന്ത്യൻ ദേശീയതയുടെ സാംസ്കാരികവും ബൗദ്ധികവുമായ വിഭവമാക്കാൻ ബുദ്ധനെ രാഷ്ട്രീയമായി കണ്ടെടുത്തു എന്നതാണ് അംബേദ്കറെ ഒരു ചിന്തകൻ എന്ന നിലയിൽ വ്യത്യസ്തനാക്കുന്നത്.
സിയാര് മനുരാജ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ രവിചന്ദ്രന്‍ സി യുടെ ”ജാതി സംവരണത്തെ ” പറ്റിയുള്ള ഒരു പ്രഭാഷണം എസ്സന്‍സ് ഫ്രീ തിങ്കെഴ്സ് പാലക്കാട് വേദിയില്‍ നടന്നതിന്റെ ഒരു വീഡിയോ കാണുകയുണ്ടായി . ആ വീഡിയോയില്‍ അദ്ദേഹം പറഞ്ഞുവയ്ക്കുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ സാമൂഹ്യമായും രാഷ്ട്രീയമായും പ്രസക്തമാണ് എന്ന് തോന്നുന്നു . അതിലേറ്റവും പ്രധാനമായി തോന്നിയ ഒരു കാര്യം ”സംവരണം ” ഇന്ത്യന്‍ സമൂഹത്തെ വിഘടിപ്പിക്കുന്നു അതിന്റെ ഐക്യത്തെ ,കെട്ടുറപ്പിനെ ,അഖണ്ഡതയെ ഇല്ലാതാക്കുന്നു അല്ലെങ്കില്‍ ദുര്‍ബലപ്പെടുത്തുന്നു എന്നതാണ്.
കെ കെ ബാബുരാജ്
കേരളത്തിലെ ജനങ്ങളെ ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്നവരായും, നിൽക്കക്കള്ളി ഇല്ലാതെ കുറ്റവാളികളായി മാറ്റിയതിലും കെ.ടി.കുഞ്ഞിക്കണ്ണൻ ഒക്കെ നേതാവായിരുന്ന എം.എൽ. പ്രസ്ഥാനത്തിനുള്ള പങ്കു ചെറുതല്ല. അവർ ഒരുവശത്തു ഫ്രീ സെക്സിനെപ്പറ്റി ഗിരിപ്രഭാഷണം നടത്തി. മറുവശത്തു കാബറെ ഹാളുകൾ അടച്ചുപൂട്ടാൻ സമരം ചെയ്തു. സ്വതന്ത്രമായ ലൈംഗീക വിനിമയങ്ങൾക്ക് അതിനനുസരിച്ചുള്ള സ്ഥാപനങ്ങൾ വേണമെന്ന കാര്യം അംഗീകരിക്കാത്ത റാഡിക്കൽ/ മിതവാദ ലെഫ്റ്റിൽ ഒരു വിശ്വാസവും ഇല്ല.
Next Entries »