About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
സുൽഫിക്കർ ചുപ്പി
നിപ്പോ വൈറസ് ബാധിച്ചു മരണമടഞ്ഞ ആളുകളുടെയും നിലവിൽ ബാധിച്ച് ചികിത്സയിലുള്ളവരുടെയും കുടുംബങ്ങളും അയൽവാസികൾ ഉൾപ്പടെ നേരിട്ട് ബന്ധമുള്ള ആളുകളും പരിചരിച്ച നേഴ്സുമാരുൾപ്പടെയുള്ള ആളുകളുമായി ഇടപെടുന്നതിന് ‘കാരണമുള്ള’ വിലക്കുണ്ടെന്നാണ് അറിയുന്നത് . എന്തിന്റെ പേരിലാണെങ്കിലും ആരുമായും ഇടപെടാനോ ബന്ധപ്പെടാനോ കഴിയാതെ അപ്രഖ്യാപിത അയിത്തം നേരിടുന്ന ആ മനുഷ്യരുടെ മാനസികാവസ്ഥയെ കുറിച്ചാണ് ചിന്തിക്കുന്നത്
ടി ശാക്കിർ
സാംക്രമിക രോഗങ്ങൾ, കുട്ടികളെ കാണാതാകൽ…. ഇത്തരം വാർത്തകൾ എത്ര പെട്ടെന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരായ കുറ്റപത്രമാക്കി നാം തീർക്കുന്നത്.ഇതിനൊന്നും കാരണക്കാരനാവാത്ത എല്ലാം തികഞ്ഞവൻ ഞാൻ ഈ മലയാളി എന്ന താണീ പ്രചാരണങ്ങളിൽ മുഴച്ചു നിൽക്കുന്ന ഭാവം. സംഘ പരിവാറിനാകട്ടെ ഈ പ്രചാരണത്തിൽ കൃത്യമായ വംശീയ-രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് താനും.മലയാളി മനസ്സിൽ പേറുന്ന വംശീയ വിദ്വേഷത്തിന്റെ നാറ്റമാണിപ്പോൾ മലിനജല ടാപ്പു തുറന്നതു പോലെ സാമൂഹിക മാധ്യമങ്ങളിൽ പടരുന്നത്.സിലോൺ, സിങ്കപ്പൂർ, മലേഷ്യ, ബർമ, ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്.. എന്നിവിടങ്ങളിൽ അന്യരാജ്യക്കാരനായി അധ്വാനിച്ച് കെട്ടിപ്പടുത്തതാണീ സുഖങ്ങളത്രയും എന്നു നാം തൽക്കാലം മറന്നേക്കൂ
കെ ടി ഹുസൈൻ കുറ്റൂർ
എല്ലാ മതക്കാര്‍ക്കും ആഘോഷങ്ങളും ആരാധനകളും ഉണ്ട് .അതില്‍ എന്തൊക്കെയാണ് പാകം ചെയ്യപ്പെടുന്നത് എന്തോക്കെയാണ് തിന്നുന്നത് എന്നൊന്നും ആരും നോക്കാറില്ല .പക്ഷെ മുസ്ലിംകളുടെ കാര്യത്തില്‍ മാത്രം ചിലര്‍ക്ക് വലിയ ജാഗ്രതയാണ് .അവര്‍ പകലന്തിയോളം പട്ടിണി കിടന്ന് ഒടുവില്‍ സുഭിക്ഷമായ ഭക്ഷണം കഴിച്ച് പണ്ടാരടങ്ങുമോ എന്നാണ് അവര്‍ക്ക് പേടി.മുസ് ലിംകളുടെ ലൈഗിക ശേഷിയെകുറിച്ചും തല്പര കക്ഷികള്‍ക്ക് ഇതേ പേടിയുണ്ട് എന്ന് നമുക്കറിാം. നമ്മുടെ കഥകളിലും കവിതകളിലുമെല്ലാം ആ പേടി നല്ലോണം ഉണ്ടല്ലോ .അവര്‍ കല്യാണത്തിന് വെക്കുന്ന ബിരിയാണി ചെമ്പിനെ പോലും പേടിപ്പിക്കാന്‍ ഈയിയെ മലയാളത്തിലെ ഒരു കഥാ കാരന് ഉപയോഗിച്ചല്ലോ. ഈ പേടിപ്പിക്കുന്നവരോട് ഒരു കാര്യം പറയട്ടെ, മുസ്ലിംകള്ക്ക് പട്ടിണി കിടക്കാനും അറിയാം. ഭക്ഷണം നന്നായി കഴിക്കാനും അറിയാം. അത് മാത്രമല്ല അവര്‍ക്ക് ഭക്ഷണം കൊടുക്കാനും അറിയാം. മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ അത് നല്ലതായിരിക്കണമെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ട് .അതിനാല്‍ പേടിപ്പിക്കുന്നവർക്ക് തങ്ങളുടെ പണി തുടരാം. അവരുടെ നോമ്പുതുറ കുറച്ചൊക്കെ സുഭിക്ഷം തന്നെയായിരിക്കും .മുസ്ലിംകളുടെ കൂട്ടത്തിലുള്ള ചില അതി ലളിതത്തിന്റെ വക്താക്കള്‍ക്കും നോമ്പിനെ ആരോഗ്യ പരിശീലനമായി മാത്രം കാണുന്നവര്‍ക്കും ഈ പേടി പരത്തുന്നതില്‍ പങ്കുണ്ട് എന്ന് പറയാതെ വയ്യ.ധൂര്‍ത്ത് മാത്രമല്ല പിശുക്കിനെയും ഇസ്ലാം നിരുല്‍സാഹപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം അവർ ഓർക്കണം.
സുദേഷ് എം രഘു
പി എസ് സി നിയമനങ്ങളിലെ മെറിറ്റ് അട്ടിമറി മനസ്സിലാക്കാൻ ശരിക്കും താത്പര്യമുണ്ടെങ്കിൽ പി എസ് സിയുടെ വെബ്സൈറ്റിലുള്ള 10.8.2016നു പ്രാബല്യത്തിൽ വന്ന കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റൻറുമാരുടെ റാങ്ക് ലിസ്റ്റും അതിൽ നിന്നുള്ള നിയമന ശിപാർശയും പരിശോധിച്ചാൽ മാത്രം മതി. മെയ്ൻ റാങ്ക് ലിസ്റ്റിൽ 708 പേരുള്ള ആ ലിസ്റ്റിൽനിന്ന്05.09.2016ൽ ഒറ്റയടിക്ക് 610 ഫ്രെഷ് നിയമനങ്ങൾ നടത്തിയ അഡ്വൈസ് ലിസ്റ്റും അതിലുണ്ട്. 610 പേരെ നിയമിച്ചതിൽ 296 പേരെ സംവരണത്തിലും 296 പേരെ മെറിറ്റിലും (ഓ.സി) തിരഞ്ഞെടുത്തു. 18 ഭിന്നശേഷിക്കാരെയും നിയമിച്ചു. മെറിറ്റിൽ അവസാനമായി തിരഞ്ഞെടുത്ത റാങ്കുകാരൻ അരുൺ മോഹൻ എന്നയാളാണ്. സംവരണേതര സമുദായക്കാരൻ. അയാളുടെ റാങ്ക് 480 ആണ്.ഇതുപോലെ ഏതു ലിസ്റ്റെടുത്തു പരിശോധിച്ചാലും ഈ അനീതി കാണാനാകും. ആകെയുള്ള ഒഴിവുകളെ 50 : 50 അനുപാതത്തിലെടുത്തു തിരഞ്ഞെടുക്കുകയായിരുന്നെങ്കിൽ 296നപ്പുറത്തുള്ള ആർക്കെങ്കിലും മെറിറ്റിൽ നിയമനം ലഭിക്കുമായിരുന്നോ? മറിച്ച് എത്ര ഒഴിവുണ്ടായാലും 20 ന്റെ യൂണിറ്റായേ തിരഞ്ഞെടുക്കൂ എന്നു വച്ചാൽ ഇങ്ങനെ അനർഹർ തിരഞ്ഞെടുക്കപ്പെടും. അർഹർക്ക് നഷ്ടവും സംഭവിക്കും.
ശോഭന പടിഞ്ഞാറ്റിൽ കെ
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വിശ്വ പ്രസിദ്ധമായ ‘ആനന്ദ മഠം ‘ എന്ന നോവൽ ഇപ്പോഴാണ് വായിച്ചത് . ഈ നോവലിൽ ആണ് വന്ദേ മാതരം ഗാനം ഉള്ളത് .നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ മുസ്ലിങ്ങളെ തുടച്ചു മാറ്റി ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ശ്രമം ആരംഭിച്ചതാണ് . അതിനു വേണ്ടി രാജ്യത്തെ ഇംഗ്ളിഷ് കാരുടെ കയ്യിലേൽപ്പിക്കാനാണ് ഈ നോവൽ ആഹ്വാനം ചെയ്യുന്നത് . അന്നും രാജ്യസ്നേഹത്തിന്റെ നിർവചനം എന്തായിരുന്നു വന്നു നോക്കുക .സ്വാഭാവികമായും സ്വാതന്ത്ര്യ സമരകാലത്ത് സവർണ ഹിന്ദു വിഭാഗം സ്വീകരിച്ച നിലപാട് എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ ? എല്ലാ ക്ലാസിക് കൃതികളെയും പോലെ ഈ നോവലും കാലഘട്ടത്തെ വ്യക്തമായി പ്രതിനിധാനം ചെയ്യുകയും കാലഘട്ടത്തിനതീതമായി നില നിൽക്കുകയും ചെയ്യുന്നു . സ്വാതന്ത്ര്യം കിട്ടുമെന്നായപ്പോൾ എന്ത് മാത്രം വിഷമിച്ചിരിക്കുമെന്ന് ഊഹിക്കാമല്ലോ . ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെടാതെ ബ്രിട്ടീഷുകാർ പോകുമ്പോൾ വലിയ നിരാശ രായി കാണും . നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഹിന്ദു വിനെതിരെ ഉള്ള ഒരു മുസ്ലിം ചെറു കവിത പോലും ഇല്ല എന്നത് നമ്മുടെ അസഹിഷ്ണുത വ്യക്തമാക്കുന്നു . ആരായിരിക്കും ഇന്ത്യയെ വിഭജിക്കാൻ മുൻകൈ എടുത്തിട്ടുണ്ടാവുക എന്ന് കൂടെ ഊഹിച്ചോളൂ .
Dani Gorgon (കുരുക്കൻ ഡാനി)
#Cyclone #Alert #Kerala #Lakshadweep #Minicoy #Kavaratti #Karwar ഓഖി വന്നു പോയതിനുള്ളിൽ ആറു മാസത്തിനുള്ളിൽ അറബി കടലിലെ രണ്ടാമത്തെ സൈക്ലോൺ രൂപപ്പെട്ടു തുടങ്ങുന്നു. ഇതുവരെ ഗവൺമെന്റുകൾ പുലി വരുന്നേ എന്ന് പറഞ്ഞ പോലെയല്ല. 25 ആം തീയതി വരെയുള്ള ഡാറ്റ വെച്ചിട്ടു ഇവൻ കടുപ്പക്കാരൻ ആകാൻ ആവശ്യത്തിലേറെ വളക്കൂറു ഉള്ള സാഹചര്യമാണ്. 100 കിലോമീറ്റർ സ്പീഡിൽ വരെ കാറ്റ് അടിക്കാനുള്ള അവസ്ഥയാണ് 25ആം തീയതി വരെ. അതിനു ശേഷമുള്ള ഡാറ്റ ഇപ്പോൾ കൈവശമില്ല. നമ്മൾ ശാസ്ത്രജ്ഞൻ അല്ലലോ. കൂടാതെ സാറ്റലൈറ്റും ഇല്ല. മാറി വരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്തു കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ കടലിൽ ഒരാഴ്ചത്തെ പണിക്കു പോകുന്നവർ ഉണ്ടെങ്കിൽ അവർ പണി കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും തീരത്തു നിന്നും 250 കിലോമീറ്റെർ ദൂരെ കൊടുങ്കാറ്റിൽ പെടാൻ സാധ്യത ഉണ്ട്. അത് കൊണ്ട് മൂന്നോ നാലോ ദിവസത്തിൽ കൂടുതൽ രാത്രി പണിക്കു പോകുന്നത് ഉചിതമല്ല. ലൈഫ് ജാക്കറ്റ് ഉണ്ടോടെ ഇപ്പോഴെങ്കിലും കൈവശം?
റമീസ് ഇ കെ
മതേതര ഐക്യത്തിലല്ല, അധികാര പങ്കാളിത്തത്തിന്റെയും രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെയും ബഹുസ്വര ജനാധിപത്യത്തിന്റെയും രാഷ്ട്രീയത്തിലേ വിശ്വാസമുള്ളൂ. ബി.ജെ.പി മാറി മറ്റൊരു സവർണ ഹിന്ദു പാർട്ടിക്ക് അധികാരത്തിലേക്ക് ചവിട്ടി കേറാൻ സ്വന്തം പുറം കാണിച്ചു കൊടുക്കുക എന്നതിൽ കവിഞ്ഞതൊന്നും കേവല മതേതര ഐക്യത്തിലില്ല. ബി.ജെ.പി ഇല്ലാതായിട്ട് രാഷ്ട്രീയ പ്രവർത്തനം നടത്താം എന്ന് വിശ്വസിക്കുന്ന നിഷ്കുകളായി മുസ്ലിം രാഷ്ട്രീയ നേതൃത്വം മാറാതിരിക്കട്ടെ…
ശ്രീജിത്ത് കെ എൻ
ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും മറ്റൊരിക്കലും ഇല്ലാത്തവിധം നശിപ്പിക്കപ്പെടുന്ന ഒരുകാലത്ത് ഈമൂല്യങ്ങളെ തല്ക്കാലം കൈവിട്ടിട്ടയാലും കര്‍ണാടകയിലെ കോണ്‍ഗ്രസ്സ് ജെഡിയൂ സഖ്യത്തിന് ബീ ജെ പീ ക്കെതിരെ ഒരു പ്രധിരോധം തീർക്കാൻ കഴിയുകയാണെങ്കിൽ അത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കും മതേതര പ്രാദേശിക പാർട്ടികൾക്കും നല്കുന്ന ആത്മ വിശ്വാസം ചെറുതല്ലാത്തതായിരിക്കും, അതിനിടയിൽ കോൺഗ്രസ്സിന്റെ ചരിത്രവും ഹൈന്ദവ പ്രീണനവും എല്ലാം കീറിമുറിച്ച് പരിശോധിക്കുന്നവർക്ക് ചരിത്രത്തിൽ തന്നെ മുറുപടിയുണ്ടാകും
വർഷ ബഷീർ
Karnataka results are a reason to rejoice …that things are heading on fast towards ultimate genocide, murder , loot and chaos …that it reaches the flashpoint necessary for people to upturn this whole system …only those with previlages would wish for the existing status quo! Check out history…. #romemustfalltoberebuilt
മുഹമ്മദ് അലി
Muslim parties should learn from JDS and BSP. Reject any anti-fascist politics which denies equal representation of communities and political entities.
ബാച്ചൂ മാഹി
റിപ്പോർട്ടർ ടി.വി.യിലെ അഭിലാഷിനോട് തന്നെയെടുത്തോളാമെന്നും മനോരമയിലെ ഷാനിയോട് സൂക്ഷിച്ചോ എന്നുമൊക്കെ പറയാൻ സംഘികൾക്ക് എങ്ങനെയാണ് ധൈര്യം കിട്ടുന്നത്? ഇത് കേരളമാണ്, നിങ്ങളുടെ ഉമ്മാക്കി വിലപ്പോകില്ല എന്നാണ് മറുവാദമെങ്കിൽ, ഇത് കേരളം ആയത് കൊണ്ടു തന്നെയാണ് അവർക്കിത്രയും ധൈര്യം എന്ന് പറയേണ്ടിരിക്കുന്നു. ആഭ്യന്തരം അവർ നേരിട്ട് ഭരിക്കുന്നത് പോലെയാണ് കാര്യങ്ങൾ. ഏതെങ്കിലും വാർഡ് തലത്തിലെ ബി.ജെ പി – ആർ.എസ്.എസ് നേതാവിന് വരെ നേരിട്ട് ഡി ജി പി യെ സമീപിക്കാം. ഉടനയാൾ നടപടി / അന്വേഷണ ഉത്തരവിട്ട് കീഴ്ഘടകങ്ങളിലേക്ക് കൈമാറുന്നു, ഝടുതിയിൽ ആക്ഷൻ.
അനു കെ ആന്റണി
പോലീസ് ശല്യപ്പെടുത്തുന്നത് മൂലം രണ്ടു ദിവസത്തിനുള്ളിൽ വീടൊഴിയണം എന്ന് വീട്ടുടമ അറിയിച്ചതായി ഇപ്പോൾ അറിയുന്നു. ഒരു മാസത്തെ നോട്ടീസ് പോലും കൊടുക്കാതെ ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീയോട് ഇറങ്ങാൻ പറയുന്നത് അംഗീകരിക്കാൻ കഴിയാത്ത മനുഷ്യാവകാശ ലംഘനം ആണ്. ആ വീട് കൂടി നഷ്ടപെട്ടാൽ തെരുവിൽ സമരം ചെയ്യുകയല്ലാതെ വേറെ നിവൃത്തി ഇല്ലെന്നാണ് അക്ക പറയുന്നത്. നിലപാടുകൾ ഉള്ള ഒരു സ്ത്രീയുടെ സമരവും ജീവിതവും ഇത്തരത്തിൽ വേട്ടയാടപ്പെടേണ്ടതല്ല. അക്കയുടെ പോരാട്ടങ്ങൾക്ക് കൂടെ തന്നെ ഉണ്ടാവും. ഐക്യദാർഢ്യം.
Next Entries »