About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ശ്രുതീഷ് കണ്ണാടി
ആള്‍ക്കൂട്ടം എന്നത് ‘ആണ്‍കൂട്ട’മായി തിരുത്തി വായിക്കപ്പെടേണ്ടത് പോലെ തന്നെയുള്ള ഒരു സംഗതിയാണ് ഈ ‘നാട്ടുകാര്‍’ എന്ന പ്രയോഗവും. വര്‍ക്കലയില്‍ ജാതിക്കുളം സൃഷ്ടിച്ചവര്‍ ‘നാട്ടുകാര്‍’ ആവുകയും മാറ്റിനിര്‍ത്തപ്പെട്ടവര്‍ ജാതിവാദികളാവുകയും ചെയ്യുന്നതിന് പുറകില്‍ ഭാഷാപരമായ അധീശ വ്യവഹാരങ്ങളുടെ ഇടപെടല്‍ നാം കാണേണ്ടതുണ്ട്. യഥാര്‍ത്ഥത്തില്‍ കേവലമായ ജാതിക്കൂട്ടങ്ങളായ ‘നാട്ടുകാരെ’ ഇങ്ങനെ പരിഗനനകളോടെ സംരക്ഷിച്ചു നിര്‍ത്തുന്നിടത്ത് തന്നെയാണ് ജാതിക്കുളങ്ങളും ജാതിമതിലുകളും ഒക്കെ പലകാലങ്ങളിലായി നമുക്ക് ചുറ്റും ഇവിടെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്! അതുകൊണ്ട് തന്നെ വിനീത വിനീതാ വിജയൻചേച്ചിയെ ആക്രമിച്ചത് കേവല ആള്‍ക്കൂട്ടം/നാട്ടുകാര്‍ ആണെന്ന് കരുതുക വയ്യ. ചേച്ചിക്ക് ഐക്യദാര്‍ഢ്യം.
സി എസ് രാജേഷ് കുഴിയടിയിൽ
വിനീതാ വിജയനോടിപ്പോൾ സംസാരിച്ചു . വർക്കല ജാതിക്കുളത്തിന്റെ ഇരകളായ വീട്ടുകാരോട് വിവരങ്ങളന്വേഷിക്കാൻ ചെന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. നാട്ടുകാർ വിളിച്ചിട്ടെത്തിയ പോലീസ് വിനീതയെ ശാസിക്കുകയും തുടർന്ന് വർക്കല സ്റ്റേഷനിലെത്തിക്കുകയുമാണ് ഉണ്ടായത്. അതിനു ശേഷം കുളിച്ചു കൊണ്ടു നിന്ന സ്ത്രീയും ചിലരുമവിടെയെത്തി വിനീതക്കെതിരെ കേസ് നല്‍കുകയായിരുന്നു. വിനീത തിരിച്ച് ആൾക്കൂട്ടത്തിനെതിരെയും കേസ് കൊടുത്തിട്ടുണ്ട്. ഇപ്പോൾ രണ്ടു കൂട്ടരും കേസ് പിൻവലിക്കണമെന്ന് പോലീസ് ആവശ്യപ്പെടുന്നുണ്ട്. വിനീത പറ്റില്ലെന്ന നിലപാടെടുക്കുകയും ചെയ്തിട്ടുണ്ട്. ചില സുഹൃത്തുക്കൾ വിനീതയുടെ സഹായത്തിന് എത്തിക്കൊണ്ടിരിക്കുന്നു എന്നും സൂചിപ്പിച്ചു.
സൽമാൻ മുഹമ്മദ്
അല്ല ഈ മോഹന വൈദ്യരും അയാൾക്കിഷ്ടമുള്ളത് പറയട്ടെ എന്നേ. ഉടൻ അയാൾക്കെതിരെ കേസ് എടുക്കാൻ എന്താണിരിക്കുന്നത് ? ഇനി അയാൾ പറഞ്ഞത് തെറ്റാണെന്നും ആളുകൾക്ക് അസുഖം ബാധിച്ചുവെന്നും കരുതുക. അതൊക്കെ ആളുകൾ അവരുടെ ഇഷ്ടാനുഷ്ടങ്ങൾക്കനുസരിച്ച് ഏറ്റെടുക്കുന്ന അസുഖങ്ങളും സുഖങ്ങളുമല്ലയോ ഇതിലിപ്പോ എന്താ കേസ് എടുക്കാനുള്ളതെന്ന് എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ലല്ലോ?? മനുഷ്യന് തന്റെ ആരോഗ്യത്തിന് മേലുള്ള അധികാരമെങ്കിലും ഒന്നു വിട്ടു കൊടുത്തൂടെ എന്റെ പൊന്നു ശാസ്ത്രവാദികളെ ?
Furquan Moharkan
Dear Tamil Nadu, Kashmir feels you. With you guys in complete solidarity.
Radhika Vemula
My deepest condolences to Mr. Bandaru Datthatreya and family from the bottom of My Heart. As I know the pain when someone lost their son, I hope you will fine. Sorry for you lose. Jai Bhim
സന്തോഷ് ഓ കെ
മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി, താരരാഷ്ട്രീയത്തോടുള്ള അന്ധമായ വിധേയത്വത്തിനു പകരം തമിഴ് മക്കൾ പ്രത്യേകിച്ച് ,യുവജനങ്ങളും വിദ്യാർത്ഥികളും നവരാഷ്ട്രീയത്തിന്റെ വഴികൾ തേടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹികനീതിയ്ക്കു വേണ്ടിയും , പാരിസ്ഥിതിക സംരക്ഷണത്തിനും ഭരണകൂട പിന്തുണയോടെ നടത്തപ്പെടുന്ന കോർപ്പറേറ്റ് ചൂഷണത്തിനുമെതിരെ വിപുലമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്. ജല്ലിക്കെട്ട് സമരത്തിൽ ഒഴുകിയെത്തിയ ലക്ഷക്കണക്കിനാളുകളെ ഇനിയൊരിക്കലും ഭരണകൂടം വെച്ചുപൊറുപ്പിക്കില്ലായെന്നതിന്റെ സൂചനയാണ് തൂത്തുക്കുടിയിലെ ഭരണകൂട നരഹത്യ. പക്ഷേ, ഈ സൂചനയെ അതിജീവിക്കാനുള്ള കരുത്ത് ജനങ്ങൾക്കുണ്ടെന്ന് നാളെകളുടെ ചരിത്രം പറയും. തീർച്ച.
ലുഖ്മാനുൽ ഹകീം
ഗസ്സാ… പ്രിയപ്പെട്ടവളേ… നിന്റെ മാറില്‍ നിന്നൊരു കുഞ്ഞ് സ്വാതന്ത്രത്തിന്റെ മുലപ്പാല്‍ കുടിക്കുന്നുണ്ട് ഞാന്‍ അവനുവേണ്ടി പ്രാര്ഥിക്കുന്നുണ്ട്…
Sudeep Ben Aadil-Aman Almitra
148/16 ആറളം കേസിൽ നദിക്കു മേൽ ചാർത്തിയ UAPA ഉൾപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴവുകൾ സംഭവിച്ചതാണെന്ന് ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി. എത്രയൊക്കെ ബാഹ്യ / ആഭ്യന്തര സമ്മർദ്ദം ഉണ്ടായാലും അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഴവുകൾ സംഭവിച്ചതാണെന്ന് കണ്ടെത്തുന്നതൊക്കെ അദ്ഭുതകരവും സന്തോഷകരവും തന്നെയാണ് മുസ്ലിം പേരുള്ള ഒരാൾക്ക്. എന്തെന്നാൽ ഇന്നുവരെയും കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ടെന്നല്ലാതെ (അതും മിക്കപ്പോഴും വർഷങ്ങളോളം ജാമ്യമില്ലാതെ ജയിലിൽ കിട്ടുന്നതിനു ശേഷം) ഒരൊറ്റ മുസ്ലിമിന്റെയും കാര്യത്തിൽ UAPA ചാർത്തിയത് അന്വേഷണ ഉദ്യോഗസ്ഥർക്ക് സംഭവിച്ച പിഴവാണെന്ന് പോലീസുകാർ ‘കണ്ടെത്തിയ’ കഥ ഞാൻ കേട്ടിട്ടില്ല. അതേസമയം UAPA കിട്ടിയിട്ടും ഒരു ദിവസം പോലും ജയിലിൽ കഴിയേണ്ടി വരാത്ത ഷാഹിന, ഇയാൾക്കു മേലുള്ള UAPA തങ്ങൾക്കു സംഭവിച്ച പിഴവാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്ന നദി — ഇവരിൽ പൊതുവായിട്ടുള്ള കാര്യങ്ങൾ എന്താണെന്നൊക്കെ ആലോചിച്ചാൽ അത് തരുന്ന മെസേജ് പക്ഷേ യു എ പി എ യോളം തന്നെയോ അതിലേറെയോ ഭീകരമാണ്.
പ്രദൗഷ് കുമാർ
നദിയെ ആളുമാറിയാണ് യുഎപിഎ ചുമത്തിയത് എന്ന ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ, നദിക്ക് മുകളിലുള്ള യുഎപിഎ കേസ് പിൻവലിക്കപ്പെടുമെനത് ആഹ്ലാദകരമാണ്. എന്നാൽ, യുഎപിഎ എന്നത് ഏതൊരു നിരപരാധിക്ക് മുകളിലും ചുമത്തപ്പെടാവുന്നതാണെന്ന വസ്തുതയും ഇത് വെളിവാക്കുന്നുണ്ട്. നിരപരാധിത്വം തെളിയിക്കാനുള്ള ഉത്തരവാദിത്വം പ്രതിചേർക്കപ്പെട വ്യക്തിയുടെ മാത്രമാണ് എന്നത് യുഎപിഎ നിയമത്തെ കൂടുതൽ ജനാധിപത്യവിരുദ്ധവും ആക്കുന്നു. യുഎപിഎയ്ക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് ആക്കം കൂട്ടാനുള്ളതാകട്ടെ നദിയുടെ കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ
ഷെബിൻ ഫസൽ
പടർന്നു പിടിക്കുന്ന ഏറ്റവും വലിയ വൈറസ് rss ആണ്. മുൻകരുതൽ എടുത്തിട്ടുണ്ടോ ?
ജാസ്മിൻ പി കെ
ഭൂമിയിലെ മാലാഖ എന്ന് പറഞ്ഞു ഓവർ ആക്കുന്നതിനു പകരം അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളില്ലാതേ ഒരു മാസ്ക് പോലും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ദുരവസ്ഥയെ കുറിച്ച് ചർച്ച ചെയ്യുക.അവർ ബഹുമാനം അർഹിക്കുന്നില്ല എന്നല്ല.അവരെ പോലെ ഇനിയും ആരോഗ്യ പ്രവർത്തകർക്ക് ഇത്തരത്തിലുള്ള ദുരവസ്ഥയുണ്ടാവരുത് എന്നുമാത്രം
Sudeep Ben Aadil-Aman Almitra
പനിയാണ് വാര്‍ത്തകളില്‍. പ്രിയപ്പെട്ടവരാരെങ്കിലും പനി പിടിച്ചു മരിച്ചാൽ മൃതദേഹത്തില്‍ തലോടിയും ഉമ്മ വച്ചുമുള്ള സ്നേഹപ്രകടനങ്ങള്‍ വേണ്ടെന്ന് പത്രവും സര്‍ക്കാരുമൊക്കെ പറയുന്നു. അങ്ങനെ എന്നെ പനി വരാതെ ‘സുരക്ഷിത’നാക്കി കൊണ്ടുനടക്കാനില്ലെന്ന് ഞാനും.
Next Entries »