About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
കെ കെ ബാബുരാജ്
കെവിൻ ജോസഫിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തെ പലരും ഉൾക്കൊണ്ടത് സ്വന്തം സഹോദരനോ ,ഏറ്റവുമടുത്ത സുഹൃത്തിനോ സംഭവിച്ച ദുരന്തമായാണ് ,ദളിതരെ സംബന്ധിച്ചിടത്തോളം .,ക്രൈസ്തവ – ഹിന്ദു വിഭജനമില്ലാതെ ,ആ സമുദായത്തെ ഒന്നടങ്കം ഇത് ദുഖത്തിലും പ്രതിഷേധത്തിലും ആഴ്ത്തിയിരിക്കുകയാണ് . പ്രണയത്തോട് ,പ്രത്യകിച്ചും വേറിട്ട മതങ്ങളിലും ജാതികളും ഉള്ളവർ തമ്മിലുള്ള പ്രണയത്തോട് , വീട്ടുകാരും ബന്ധുക്കളും സമുദായവും കടുത്ത ശത്രുതയും ഭയപ്പാടുമാണ് പുലർത്തുന്നത് ,ഇതിനെ പരിരക്ഷിക്കുകയാണ് പലപ്പോഴും പോലീസ് , കോടതികൾ മുതലായ സംവിധാനങ്ങൾ ചെയ്യുന്നത് , കേരളത്തിൽ ഖാപ്പ് പഞ്ചായത്തുകൾ ഇല്ലെന്നു മേനിപറയുന്നവർ ഇത്തരം വീട്ടുകാരും അവരുടെ കുല -ജാതി -വംശ -മേന്മാ വാദങ്ങളും ഖാപ്പ് പഞ്ചായത്തുകൾക്ക് സമാനമായ കടമയാണ് നിർവഹിക്കുന്നതെന്നു മറക്കുന്നു .
സിന്ധു മരിയ നെപ്പോളിയൻ
ഡിഗ്രിക്ക് ചേരുന്നത് വരെയും കേരളത്തിലെ ക്രിസ്ത്യാനികൾ എല്ലാവരും ഒരുപോലുള്ളവരാണെന്ന് നിഷ്ക്കളങ്കമായി വിശ്വസിച്ചിരുന്ന ആളാണ് ഞാൻ. ക്രിസ്തുമസ്സിനും ഈസ്റ്ററിനും മുന്നോടിയായുള്ള നോമ്പിൻ്റെ സമയത്തും ഞാൻ മീനും ഇറച്ചിയുമൊക്കെ ചേർത്തു പൊതിഞ്ഞ ചോറു പൊതികൾ കൊണ്ടു വരുന്നത് കണ്ട് നീ ഇതെവിടുത്തെ ക്രിസ്ത്യാനിയാണെന്ന് ആരോ ചോദിച്ചപ്പോഴാണ് ജീവിതത്തിലാദ്യമായി ക്രിസ്ത്യാനികൾക്കിടയിൽ എന്തൊക്കെയോ ഏറ്റക്കുറച്ചിലുകളുള്ള കാര്യം തിരിച്ചറിഞ്ഞത്. ക്രിസ്ത്യാനികൾക്കിടയിൽ ജാതിയില്ലെന്ന വിശ്വാസം ഊതിവീർപ്പിച്ച ബലൂൺ ആയേ കണ്ടിട്ടുള്ളൂ. കെവിൻ്റെയും നീനുവിൻ്റെയും സംഭവം ആ ബലൂൺ പൊട്ടിക്കാനൊരു അവസരമുണ്ടാക്കുകയും ചെയ്തു. ഇരുവരും ക്രൈസ്തവരായിരുന്നിട്ട് കൂടി, ഒരാൾ ചേരമർ ക്രിസ്ത്യാനിയും മറ്റെയാൾ സവർണ ക്രിസ്ത്യാനിയുമായതാണ് അവരിലൊരാളുടെ ജീവൻ എടുത്തതെങ്കിൽ, മതത്തിൻ്റെ മതിൽക്കെട്ടുകളെക്കാൾ എത്രയോ കഠിനമാണ് ജാതിയുടേതെന്ന് വെളിവാക്കപ്പെടുന്നുണ്ട്. സാക്ഷര കേരളമേ തല കുനിക്കൂ, കെവിനേ മാപ്പ്, തുടങ്ങി ഉടനെ സജീവമാവാൻ പോവുന്ന മലയാളീ കണ്ണീർ പ്രവാഹങ്ങൾക്കൊടുവിൽ വീണ്ടും നമ്മൾ ഉടനെങ്ങും മാറാനിടയില്ലാത്ത ജാതിരഹിത നമ്പർ വൺ കേരളമെന്ന പ്രിറ്റൻ്റഡ് ബോധ നിർമ്മിതിയിലേക്ക് തന്നെ തിരിച്ചു പോവാനേ സാധ്യത കാണുന്നുള്ളൂ.
ബി ആർ പി ഭാസ്കർ
മനുഷ്യനായതുകൊണ്ട് ആരും കൊല്ലപ്പെടുന്നില്ല. ഏതെങ്കിലും ജാതിയിലൊ മതത്തിലോ പാര്‍ട്ടിയിലോ പെടുന്നതുകൊണ്ടാണ് കൊല്ലപ്പെടുന്നത്.
ഇഷ്ഫാഖ് അയിരൂർ
ഹാദിയ വിഷയവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചർച്ചകളിൽ സഖാക്കൾ ഉന്നയിച്ചിരുന്ന ഒരു പ്രധാന ചോദ്യമാണ്.. “നിന്റെയൊക്കെ വീട്ടിലെ പെൺപിള്ളേരും മതം മാറി പോയാൽ ഇതൊക്കെ തന്നെ പറയണം” എന്നുള്ളത്. വ്യക്തി ജീവിതമായാലും സാമൂഹികമായാലും ഒരേ നിലപാടാണ് എന്ന് പറഞ്ഞ് അതിനൊക്കെ കൃത്യമായ മറുപടി കൊടുത്തതും ആണ്. എന്നാൽ ഇപ്പോൾ അവർ അന്ന് ചോദിച്ചതിലുള്ള പൊരുൾ എല്ലാവർക്കും ബോധ്യമാവും . വ്യക്തി ജീവിതത്തിൽ ഒരു നിലപാടും,സാമൂഹിക ജീവിതത്തിൽ അതിന് തീർത്തും വിപരീതമായ മറ്റൊരു നിലപാടും പുലർത്തുന്ന ഒരു വലിയ കൂട്ടമാണ് ഈ സ്വയം പ്രഖ്യാപിത മതേതര പാർട്ടിയും അതിലെ അംഗങ്ങളും,എല്ലാ വിഷയത്തിലും അതെ. അതിനുള്ള ഉദാഹരണമാണ് കോട്ടയത്തെ ദുരഭിമാനക്കൊല,അതിലെ സഖാക്കളുടെ പങ്കാളിത്തം.
ഫാസിൽ ഫിറോസ്
പണ്ട് ഇന്ത്യയിലെ ദലിത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള അക്രമണങ്ങളെയും അനീതികളെയും തുറന്ന് കാട്ടി 44 പേജുള്ള ഒരു ഡോക്യുമെന്റ് അന്നത്തെ കത്തോലിക്ക സഭ മുന്നോട്ട് വെച്ചിരുന്നു. ദലിത് ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിന് വേണ്ട ദീര്‍ഘവും ഹ്രസ്വകാലവുമായ പദ്ധതികള്‍ സമര്‍പ്പിക്കാന്‍ 171 രൂപതകളോട് ഈ ഡോക്യമെന്റ് ആവശ്യപ്പെട്ടിരുന്നു. ജാതി ബോധം ശരീരത്തിലും മനസ്സിലും പടര്‍ന്നുപന്തലിച്ച ജനത ഈ ഡോക്യമെന്റിലേക്ക് തിരഞ്ഞ് നോക്കിയില്ല എന്ന സത്യം തന്നെയാണ് ഒരോ ദലിത് ക്രിസ്താനിയുടെ കൊലപാതകവും നമ്മോട് വിളിച്ച് പറയുന്നത്.
ജബ്ബാർ ചുങ്കത്തറ
മതം മാറിയ ക്രൈസ്തവരെ രണ്ടാം തരക്കാരായി കണ്ടും അവരെ സഭയിൽ നിന്ന് അകറ്റി നിർത്തിയും അവരുടെ സമ്പത്ത് കൊള്ളയടിച്ചും എതിർത്തവരെ കൊന്നു തള്ളിയും കേരളത്തിലെ സവർണ്ണ ക്രൈസ്തവർ നിലനിർത്തിപ്പോരുന്ന വംശശുദ്ധിയുടെ ചരിത്രം കൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഇപ്പോഴുള്ള കൊലപാതകം സുറിയാനി ക്രിസ്ത്യാനികളുടെ ശുദ്ധതാബോധത്തിൽ നിന്നും വന്നതാണ്. ദുരഭിമാനക്കൊല മാത്രമായി ചുരുക്കി കാണേണ്ടതില്ല.
പ്രശാന്ത് സുബ്രഹ്മണ്യൻ
ഉത്തരേന്ത്യയില്‍ ദുരഭിമാനക്കൊല നടത്തുന്നതില്‍ ഖാപ്പ് പഞ്ചായത്തുകളും സംഘ് പരിവാറും പൊലീസും സര്‍ക്കാരുമൊക്കെ തുല്യപങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ പൊലീസിന്റെ പിന്തുണയോടെ ദുരഭിമാനക്കൊല നിര്‍വ്വഹിച്ചത് കേരളം ഭരിക്കുന്ന സിപിഎമ്മിന്റെ യുവപ്രസ്ഥാനം ഡി.വൈ.എഫ്.ഐ ആണ്. അതുകൊണ്ടു തന്നെ കെവിന്റെ രക്തത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും പങ്കുണ്ട്. ഇതര ജാതി-മത വിഭാഗങ്ങളില്‍പ്പെട്ട യുവാക്കളെ പ്രണയിക്കുന്ന ഹിന്ദു യുവതികളെ രഹസ്യ തടവറയിലിട്ടു പീഢിപ്പിക്കുന്ന സംഘപരിവാറിനെ സംരക്ഷിക്കുന്നതും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.
ആശാ റാണി
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ വീണ്ടും ദുരഭിമാന കൊല.. കോട്ടയം സ്വദേശി കെവിനെയാണ് ഭാര്യയുടെ സഹോദരനും, അയാൾ ഏർപ്പെടുത്തിയ കൊട്ടേഷൻ അംഗങ്ങളും ചേർന്ന് തട്ടി കൊണ്ടുപോയി കൊലപ്പെടുത്തിയത്. മാധ്യമങ്ങൾ വാർത്തയാക്കിയതിനു ശേഷമാണ് പോലീസ് പരാതി പരിഗണിച്ചതെന്ന് കേൾക്കുന്നു. എല്ലാ ദുരഭിമാന കൊലകളിലും പോലീസ് ഇത്തരം സംഭാവനകൾ നൽകിയിട്ടുണ്ടല്ലൊ…
ശാരിക പള്ളത്ത്
ഏതൊരു വികസന പദ്ധതിയും പരിസരപ്രദേശങ്ങളിൽ വസിക്കുന്ന ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ആഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ തന്നെ, “Possible alternatives” എന്നത് ഏതു വികസന പദ്ധതിയിലും അന്തിമ തീരുമാനമെടുക്കാൻ അധികാരമുള്ള അതോറിറ്റിയുടെ പ്രഥമ പരിഗണനയിൽ ഉണ്ടാകേണ്ട കാര്യമാണ്. ഷോപ്പിങ് മാളും കൺവെൻഷൻ സെന്ററും കൊണ്ടുവരുന്നതിലൂടെ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുമെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റു ഭരണമാണെന്നോർക്കണം.. തുരുത്തിയിലെ കുറ്റിപ്പുറത്തെ കരിമ്പയിലെ എരഞ്ഞിമാവിലെ ജനങ്ങളെ ഓർക്കണം..
ഷിബി പീറ്റർ
കെവിൻ ജോസഫിനെ ക്രൂരമായി കൊലചെയ്തവരുടെ രാഷ്ട്രീയബന്ധത്തേക്കാൾ പ്രധാനം അവരുടെ സവർണ്ണ ക്രൈസ്തവ മൂല്യബോധമാണ്. കേരളത്തിലെ ക്രൈസ്തവ സഭകളും അതിന്റെ മേലധ്യക്ഷന്മാരുമാണ് ഈ കൊലപാതകത്തിന് ഉത്തരം പറയേണ്ടത്. ദളിതർക്കും സവർണ്ണ സുറിയാനികൾക്കും വെവ്വേറെ പള്ളികളും സെമിത്തേരിയും പണിതുവച്ചിട്ട് സ്വർഗ്ഗരാജ്യത്തെക്കുറിച്ച് പ്രഘോഷിക്കുന്നവരാണ് ‘ദുരഭിമാന’ ബോധങ്ങൾ രൂപപ്പെടുത്തുന്നത്. സർവ്വശക്തയായ ദൈവം എല്ലാവർക്കും നീതിയും സമാധാനവും നല്കുമാറാകട്ടെ!
അജിത് കുമാർ എ എസ്
കുറവ എന്ന സമുദായത്തിന്റെ പേര് ഉയര്‍ന്നു വന്നത് ദലിത് രാഷ്ട്രീയ സമുദായത്തിന്റെ ഉള്ളില്‍ ചില ആലോചനകള്‍ക്കും തുടക്കമാകട്ടെ. പുലയ ,പറയ മഹത്വവും അഭിമാനവും കൊണ്ട് നടക്കുന്നവര്‍ക്ക് സ്വയം പരിശോധിക്കാനൊരു അവസരം കൂടിയാണ്. കുറവ ,തണ്ടാന്‍ തുടങ്ങിയ വിഭാഗങ്ങളോട് ഉള്ള പ്രശ്നം സവര്‍ണ്ണ,പിന്നോക്ക വിഭാഗങ്ങളില്‍ മാത്രമല്ലയുള്ളത് എന്നാണ് തോന്നിയിട്ടുള്ളത്.
നാരായണൻ എം ശങ്കരൻ
അയിത്തം കേരളത്തിന്റെ പാരമ്പര്യം ആണ് അതൊരിക്കലും മലയാളി കൈവിടില്ല…
Next Entries »