About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
Karthik Navayan Battula
Supporting Dalit cause is different from accepting Dalit leadership. Many will support Dalit cause as it is genuine, but their Brahmin Savarna caste status prevent them from accepting Dalit leadership.
അബ്ദുൽ കരീം ഉത്തൽകണ്ടിയിൽ
നിപ വൈറസിനെ കുറിച്ചുള്ള പ്രചാരണങ്ങളിലെ യുക്തികളിൽ ന്യായമായ ആശങ്കകൾ എങ്കിലുമുണ്ട്. പക്ഷേ ‘ഇസ്ലാമിലെ ജാതി’യെ കുറിച്ചുള്ള വാണിങ്ങുകളും മുസ്ലീങ്ങൾക്കുള്ള ബോധവൽക്കരണങ്ങളും പരിതാപകരമാണ്. “കൃസ്ത്യാനിക്ക് ജാതി കിട്ടിയിട്ടുണ്ട്. മുസ്ലീങ്ങൾക്കും കിട്ടിയിട്ടുണ്ടാവും”. “സൂക്ഷിക്കണം മുസ്ലീങ്ങളേ, സ്വസമുദായത്തെ ബോധവൽക്കരിക്കണം”.
കെ കെ ബാബുരാജ്
ജാതിയെയും മതത്തെയുംവേറിട്ടു കാണണമെന്ന ഡോക്ടർ അംബേദ്കറുടെചിന്തയെ മനസ്സിലാക്കാത്തവരോ ദുർവാഖ്യാനം ചെയ്യുന്നവരോ ആണ് ഇസ്ലാമിൽ ജാതിയുണ്ടെന്നു പ്രചരിപ്പിക്കുന്നത്.കുറഞ്ഞ പക്ഷം ഇവർ കുമാരൻ ആശാനെ കുറിച്ചുള്ള ദളിത് വിമർശങ്ങൾ എങ്കിലുംവായിക്കണം. ജാതിയെ മനസ്സിലാക്കേണ്ടത് സാമൂഹിക പഠനങ്ങളിലൂടെ അല്ല. മറിച്ചുവംശാവലി പഠനങ്ങളിലൂടെ ആണ്.അങ്ങനെ ചെയ്തതിനാലാണ് ഡോക്ടർ അംബേദ്കർ ജാതിയുടെ ഉത്ഭവവും വളർച്ചയും ഹൈന്ദവ വേദ പ്രമാണങ്ങളിൽ നിന്നാണെന്നു വ്യാഖ്യാനിച്ചത്.ഇത്തരം പ്രമാണമല്ല വിശുദ്ധ ഖുർആൻ എന്നതിനാൽ തന്നെ അതിൽ ജാതി ഉണ്ടാവുകസാധ്യമല്ല.
ലെന ഡേവിസ് ഡാനിയേൽ
വീണ്ടും പി ജെ കുര്യനെ പോലെയുള്ളവരെ രാജ്യസഭയിൽ എത്തിക്കാനാണു കോൺഗ്രസ്സ് നേതാക്കളുടെ പ്ലാനെങ്കിൽ കോൺഗ്രസ്സ്നു വേണ്ടി സോഷ്യൽ മീഡിയയിൽ സംസാരിക്കാൻ എനിക്കു താല്പര്യമില്ല.. ഞാനൊരു കെ മുരളീധരൻ ഫാനാണു പക്ഷെ എങ്കിലും രാജ്മോഹൻ ഉണ്ണിത്താൻ രാജ്യസഭയിൽ എത്തണമെന്നു ആഗ്രഹിക്കുന്നു..സംഘികൾക്കെതിരെ വാ തുറന്നു പ്രതികരിക്കുന്ന ആരെങ്കിലും പാർലമെൻറ്റിൽ ഉണ്ടാകുന്നതാണു പാർട്ടിക്കു ഗുണം ചെയ്യുക.. കോൺഗ്രസ്സ് നേതാക്കൾക്കു പാർട്ടി രക്ഷപ്പെടണമെന്നു ആഗ്രഹമില്ലെങ്കിൽ പിന്നെ ഞങ്ങളെ പോലെയുള്ളവർ ന്യായികരിച്ചു ഞങ്ങളുടെ സമയം കളയുന്നതു എന്തിനാണു്?
ഫസറുദ്ധീൻ മയന്ത്രിയകത്ത്
പ്രവേശനോല്സവത്തില് ഈ വല്ലിയില്‍ നിന്നും ചെമ്മേ…എന്നൊക്കെ രവീന്ദ്രനാഥ് മന്ത്രിമാമന്റെ പാട്ടു കേട്ടു. പൊതുവിദ്യാലയങ്ങള്‍ എന്ന മട്ടില്‍ പറയുന്ന ഭൂരിഭാഗം സ്കൂളുകളിലും (11771ല്‍ 7152 ഉം എയ്ഡഡ് മേഖലയില്‍) കോഴ വാങ്ങിയാണ് അധ്യാപകരെ നിയമിക്കുന്നത്. സര്‍ക്കാര്‍ ശമ്പളം നല്കുന്ന 2,00,000 ഐഡഡ് മേഖല അധ്യാപകരില്‍ വെറും 586 പേര് മാത്രമേ എസ്സി/ എസ്ടി വിഭാഗത്തില്‍ നിന്നുള്ളൂ. അതായത് 0.29% പേര്. പൊതുവിദ്യാലയങ്ങളില്‍ ചേര്‍ക്കൂ, മതേതരനാവൂ എന്നും പൊതു വിദ്യാലയങ്ങള്‍ നന്മയുടെ നിറകുടമെന്നുമൊക്കെ പറഞ്ഞുപരത്തുന്ന കാംപയിന്റെ കാപട്യമിതാണ്. സംവരണ അട്ടിമറി അവസാനിപ്പിക്കുവാനും കോഴ നിയമനം ഇല്ലാതാക്കാനും ഈ മന്ത്രിയോട് പറഞ്ഞാല്‍ പാടില്ല പാടില്ല നമ്മെ നമ്മള്.. പാടെ മറന്നൊന്നും ചെയ്തുകൂടാ എന്ന പാട്ട് ഇതിലും നന്നായി ഇങ്ങേര് പാടിത്തരും.
ജിപ്പൂസ് ജാം
കെവിൻ, ശ്രീജിത്ത്, വിനായകൻ, പുതുവൈപ്പിൻ-ഗെയിൽ-വടയമ്പാടി-കീഴാറ്റൂർ സമരങ്ങൾ, നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടൽ കൊല, ദളിത്-മുസ്ലിം ഹർത്താലുകൾ, തുടർന്നുള്ള വ്യാപകമായ പോലീസ് വേട്ട, ഹാദിയ-ഷെഫിൻ ജഹാൻ ദമ്പതികൾ, ‘കനലിന്റെ’ തണലിൽ (ലത് തന്നെ.കനലൊരു തരിമതി) സംസ്ഥാനത്തങ്ങോളമിങ്ങോളം തഴച്ചു വളരുന്ന സംഘ്പരിവാർ ഘർവാപ്പസി പീഢനകേന്ദ്രങ്ങൾ, അവിടങ്ങളിൽ ഇരകളാക്കപ്പെട്ട യുവതീ യുവാക്കളുടെ ആവിയായിപ്പോയ വെളിപ്പെടുത്തലുകൾ… etc. etc… ചെങ്ങന്നൂരിലെ എൽഡിഎഫ് വിജയത്തിന്റെ പശ്ചാത്തലത്തിൽ കണ്ടം വഴി ഓടേണ്ടവരുടെയും വിസ്മരിക്കേണ്ട സംഭവങ്ങളുടേയും അപൂർണ്ണമായൊരു ലിസ്റ്റാണ് മുകളിൽ..
എ എം നദ്വി
ജൂൺ 5 ലോക പരിസ്ഥിതി ദിനം.ഇനി ഏതാനും ദിവസങ്ങൾ ബാക്കി. സോഷ്യൽ മീഡിയയിൽ ചെടിനടലും, മണ്ണ് നനക്കലും പൊടിപൊടിക്കുന്ന ദിവസം.ചടങ്ങ് പരിസ്ഥിതി പ്രേമികൾ തകർത്താടിയമരുന്ന വർഷത്തിലെ ഒരു ദിവസം …. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച കാമ്പില്ലാത്ത ഗിരി പ്രഭാഷണങ്ങളെക്കാൾ എത്രയോ ശക്തിയുള്ള സന്ദേശമാണ് പ്രിയ സുഹൃത്ത് ദേവപ്രസാദ് കഥയും തിരക്കഥയും ഗാനവുമെഴുതി ദേവപ്രസാദിന്റെ കുഞ്ഞ് മോൻ ബുദ്ധദേവ് നായകനായി അഭിനയിച്ച “മരം പറഞ്ഞത് ” എന്ന സിനിമ പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ ആത്മാർഥതയുണ്ടെങ്കിൽ ഈ പരിസ്ഥിതി ദിനത്തിൽ സർക്കാർ ഈ സിനിമ വ്യാപകമായി സ്കൂളുകളിലും മറ്റും പ്രദർശിപ്പിക്കണം. കുറഞ്ഞ പക്ഷം പരിസ്ഥിതി ഗ്രൂപ്പുകളും മറ്റു സാമൂഹ്യ സംഘടനകളുമെങ്കിലും ആദൗത്യമേറ്റെടുത്ത് നിർവഹിക്കണം. അങ്ങനെ പ്രകൃതിയുടെ വർത്തമാനം ദേവപ്രസാദിന്റെ മരത്തിന്റെ ശബ്ദത്തിൽ ലോകമറിയട്ടെ.അതാവട്ടെ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം
റോബിൻ വർഗീസ്
കരിക്കോട്ടക്കരി ദളിത് പീഡനത്തിന്റെ കാനാൻ ദേശം ********************************************** കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദളിത് ക്രിസ്ത്യാനികളെ കുറിച്ച് തീവ്രമായി ചർച്ചകൾ നടക്കുകയാണല്ലോ. പ്രതികൾ കീഴടങ്ങിയത് കരിക്കോട്ടക്കരി എന്ന മലയോര അതിർത്തി ഗ്രാമത്തിലെ പോലിസ് സ്റ്റേഷനിൽ. അങ്ങനെ കരിക്കോട്ടക്കരി ട്രോളുകളിലും വാർത്തകളിലും വീണ്ടും നിറയുന്നു. വീണ്ടും നിറയുന്നു എന്നുപറയാൻ ഒരുകാരണമുണ്ട് കരിക്കോട്ടക്കരി എന്ന പേരിലുള്ള VinoyThomasന്റെ നോവലിലാണ് ഈ പേര് ഇതിന് മുൻപ് കുറച്ചെങ്കിലും ചർച്ചയാവുന്നത്. ദളിത് ക്രിസ്ത്യാനികളുടെ കാനാൻ ദേശം എന്നാണ് ആ മാന്യദേഹം കരിക്കോട്ടക്കരിയെ വിശേഷിപ്പിച്ചത്. നോവലിലെപോലെ ഗുഹയിലെ തണുപ്പിൽ സുറിയാനി ക്രിസ്ത്യാനി കൂട്ടുകാരന്റെ ലിംഗം വായിൽ സ്വികരിക്കുന്ന ചെറുപ്പക്കാരനായിരിക്കില്ല പകരം തന്റെ പെങ്ങളെ കയറിപ്പിടിച്ച സുറിയാനി കൂട്ടുകാരന്റെ ലിംഗം മുറിക്കുന്ന ദളിത് ചെറുപ്പക്കാരൻ ആയിരിക്കും. നിങ്ങൾ വിനോയ് തോമസുമാർ കാത്തിരിക്കുക കേരളത്തിന്റെ പുതിയ ചരിത്ര വായനക്കായി
വാസു എ കെ
ക്രിസ്തു മതം സ്വീകരിച്ച ദലിതരെ വിമർശിക്കാനും പഴിപറയാനും ലഭിച്ചൊരവസമായി കെവിൻ ജോസഫിന്റെ കൊലപാതകം ചില ജാതിവാദികളെങ്കിലും സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത് കണ്ടു. പക്ഷേ ക്രിസ്ത്യൻ മത പരിവർത്തനം കേരളത്തിന്റെ നവോദ്ധാനത്തിൽ വഹിച്ച ചരിത്രപരമായ ചലനങ്ങളെ ഇവർ കാണാതെ പോകുന്നു. മൂന്ന് മാസം മുമ്പ് ദലിതനെ വിവാഹ മുറപ്പിച്ച സ്വന്തം മകളെ കൊലപ്പെടുത്തിയത് ഹിന്ദുവിലെ പിന്നാക്കക്കാരനാണെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ് ‘ കോട്ടയത്തെ ജാതി വെറിക്കെതിരെ പ്രഖ്യാപിച്ച ബന്ധിലും പ്രതിഷേധത്തിലും KPM S ഉം അണിനിരന്നു എന്നത് പുതിയ പ്രതീക്ഷയാണ്. മതാതീത ജാതിയെ എല്ലാവരും ഇപ്പോൾ കാണുന്നുണ്ട്
നിഖില ഹെൻറി
അച്ഛന്റെ സംരക്ഷണത്തിൽ എന്ന് പറയരുത്–മുതലായ റീഡിങ്സ് മഹാ ബോർ ആണ്. നീനു വീണ്ടും വിവാഹിതയാവട്ടെ മുതലായ ആശംസകളും. അവർക്കെന്താണ് വേണ്ടത് എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്? ഒരു ഐസ് പെട്ടിക്കു ചുറ്റും ഇരുന്നു കൂട്ടത്തോടെ കരയുമ്പോൾ ഏകദേശം മനസിലാവും ‘മൂവിങ് ഓൺ’ ഒക്കെ നല്ല ബുദ്ധിമുട്ടാണെന്ന്. കൗൺസിലിങ്/സ്ത്രീ ശാക്തീകരണം മുതലായ വൃത്തികേട് എടുത്ത് കളയുന്നതാവും നല്ലത്.
എ എസ് അജിത് കുമാർ
ഡോ.ജെന്റിൽ വർഗീസും ഷിബി പീറ്ററും ഉന്നയിച്ചത് കൊണ്ട് ഒരു ധൈര്യം വന്നു പറയാന്‍. കെവിന്റെ കൊലപാതകത്തിന്റെ ഭാഗമായി ദലിത് ക്രൈസ്തവരെ കുറിച്ചും ദലിതരുടെ ക്രിസ്തു മത സ്വീകരണത്തെ -മതാരോഹണം-കുറിച്ചും ഉള്ള വ്യവഹാരങ്ങള്‍ വളരെ patronizing ആയും സാമുദായിക വിദ്വേഷമായും ഫേസ്ബുക്കില്‍ പലയിടത്തും നിറയുന്നത് കണ്ടു തല പെരുത്തിരിക്കുകയായിരുന്നു. ക്രിസ്തു മത സ്വീകരണം ആയാലും മീനാക്ഷിപുരത്തെ പോലെയുള്ള ഇസ്ലാം മത സ്വീകരണമായാലും അത് ഒരു ബോധപൂര്‍വമായ ഒരു രാഷ്ട്രീയ/ വിശ്വാസപരമായ തീരുമാനമാണ്.
രാധു രാജ് എസ്
ഈ അടുത്തിടെ എന്റെ ഒരു സുഹൃത്ത് പ്രണയിച്ച് എതിർപ്പുകൾക്ക് ഒടുവിൽ വിവാഹം കഴിച്ചു. പെണ്ണ് വിശ്വകർമ്മയും ചെക്കൻ ഈഴവയും. സദ്യ നായന്മാരെ ഏൽപ്പിച്ചു. ചെക്കന്റെ വീട്ടുകാര്‍ ചിലരൊന്നും പെണ്ണിന്റെ വീട്ടുകാര്‍ ഉണ്ടാക്കുന്നത് കഴിക്കില്ല എന്ന്
Next Entries »