About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ഹർഷദ്
കലാപമുണ്ടാക്കാൻ ഏറ്റവും നല്ലത് കാക്കാമ്മാരെ പ്രകോപിപ്പിക്കലാണ് എന്ന തിയറിയൊക്കെ പഴഞ്ചനായെന്ന് പ്രിയപ്പെട്ട പാ രഞ്ജിത്തിനോട് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കുമോ? #കാലാ #Muslimlife
അർഷക് വാഴക്കാട്
മുസ്ലിങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുക, നുണ പ്രചരിപ്പിക്കുക, അതു വഴി അവരെക്കുറിച്ച് ഭീതി ജനിപ്പിക്കുക എന്നതൊക്കെ സംഘ്പരിവാരത്തിന്റെ അജണ്ടകളില്‍ പെട്ടതാണ്. മുസ്ലിങ്ങളെക്കുറിച്ചാകുമ്പോള് ഇത്തരം പ്രചാരണങ്ങള്‍ മലപ്പുറത്തെ ചുറ്റിപ്പറ്റിയാകുന്നത് സ്വാഭാവികം മാത്രം. മലപ്പുറത്തെക്കുറിച്ചോ മുസ്ലിമിനെക്കുറിച്ചോ മാത്രമല്ല, അവര്‍ക്ക് അനഭിമതനായ ആരെക്കുറിച്ചും അവര്‍ നുണ പ്രചരിപ്പിക്കും. നേതാക്കള്‍ വക ആരോപണങ്ങളുടെ കെട്ടഴിക്കും.
ഷംസീർ ഇബ്രാഹിം
വിജയേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുമില്ല. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കൊന്നുമല്ല. സ്വതന്ത്ര റിപ്പബ്ലിക്കുകളൊക്കെ കാണണമെങ്കിൽ കണ്ണൂരിലേക്ക് വാ. കണ്ണൂരിലെ വ്യത്യസ്ത സ്വതന്ത്ര റിപ്പബ്ലിക്കുകളിലൂടെ ഒരു യാത്ര നടത്താം. എസ് എഫ് ഐ യൂണിയനുകളുള്ള കാമ്പസുകളെ വേണമെങ്കിൽ ഡീംഡ് സ്വതന്ത്ര റിപ്പബ്ലിക്കുകളായി പരിഗണിച്ച് സന്ദർശനങ്ങളും ആകാം.
മുഹമ്മദ് അസ്ലം
“I want the dead bodies of Muslim bastards!” മുഴുങ്ങുന്നുണ്ട് നിയമസഭക്കകത്തും
ജസ്മിന്ഷാ
നിപ്പാ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച നേഴ്സുമാരെ ബേബി മെമ്മോറിയൽ ആശുപത്രി പുറത്താക്കുന്നുവെത്ര? ആശുപത്രി CNOയുടെ തീരുമാനമാണെന്ന്. ഇത് ആശുപത്രി മാനേജ്മെന്റ്കൂടി അറിഞ്ഞാണോ എന്നാണ് ഇനിയറിയേണ്ടത്. മരിച്ചാൽ മാത്രം ആദരവും ബഹുമാനവും നൽകിയാൽ മതിയോ? ജീവിച്ചിരിക്കുമ്പോൾ അംഗീകരിക്കേണ്ടയോ???
റിബിൻ ഷഹാന കരീം
പലസ്തീന് യുവ ഫുട്ബാള്‍ താരം മുഹമ്മദ് ഖലീലിന് ഇസ്രേയൽ ഗാസയിൽ നടത്തുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചു കൊണ്ട് നടക്കുന്ന മാർച്ചിൽ പങ്കെടുക്കവേ സ്നൈപ്പറുടെ വെടിയേറ്റ് ഇരുകാലുകളും നഷ്ടമായി, തനിക്കു നഷ്ടപ്പെട്ട കളിക്കളങ്ങളും, കയ്യടിയും വേദനയാക്കി ഒരു കട്ടിലിൽ ചുരുണ്ടു കൂടി കിടന്നു കൊണ്ടാണ് നതിങ് ഫ്രണ്ട്ലി എന്ന ഹാഷ് ടാഗോടു കൂടി ഇസ്രേയലിൽ സൗഹൃദ മത്സരത്തിനൊരുങ്ങുന്ന അർജന്റീനയോടു മത്സരത്തിൽ നിന്ന് പിന്മാറാൻ ഉള്ള കാമ്പയിൻ ആരംഭിക്കുന്നത്.
ബാബുരാജ് ഭഗവതി
മുസ്ലിംജാതിയും മുസ്ലിങ്ങളിലെ ജാതിയും ———————————————- ഏകദേശം പത്തോ പന്ത്രണ്ടോ വര്‍ഷം മുന്‍പ് ലഖ്നൌവില് വെച്ചാണ് ഡോ. നൂറിനെ കണ്ടുമുട്ടിയത്. ഒരു ജനാധിപത്യവേദിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട്. ഒരു ദളിത് മുസ്ലീം സംഘടനയുടെ നേതാവായാണ് അദ്ദേഹം വന്നത്. സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് കേരളത്തില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ എത്ര ജാതിയുണ്ടെന്നു ചോദിച്ചു. കേരളത്തില്‍ സാമൂഹ്യവിവേചനം നേരിടുന്ന ഒസ്സാന് എന്ന ഒറ്റ ഗ്രൂപ്പേ ഉള്ളൂ എന്നായിരുന്നു എന്റെ മറുപടി. അദ്ദേഹം എതിര്‍ത്തു.
ഫിറോസ് ഹസ്സൻ
മുസ്ലീം എന്നത് വാസ്തവത്തില്‍ ഒരു സാര്‍വ്വദേശീയമായ ഐഡന്റിറ്റിയാണ് അതിനെ ഇന്ത്യന്‍ ടെശീയയുടെ പരിമിതിക്കുള്ളില്‍ വച്ചോ ഹിന്ദുത്വയുടെ ദൌര്ബല്യങ്ങളിലോ വച്ചുമാത്രമേ വ്യാഖ്യാനിക്കൂ എന്ന് വാശിപിടിക്കുന്നത് ഏതു ദളിത് പക്ഷത്ത് നിന്നായാലും തികഞ്ഞ ബോഷ്ക്കാണ്. എന്ന് പറഞ്ഞാല്‍ ഇസ്ലാമിലോ മുസ്ലീങ്ങള്ക്കിടയിലോ ഉച്ചനീചത്തങ്ങള്‍ ഇല്ലെന്നോ ഹിന്ദുത്വത്തിന്റെ സ്വാധീന ഫലമായുള്ള ജാതി സമ്പ്രദായങ്ങള്‍ ഇല്ലെന്നോ അല്ല.മറിച്ചു അതിനെയെല്ലാം ഹിന്ദുത്വയുടെ നെടുംതൂണായ ജാതിവ്യവസ്ഥയുടെ ഈച്ചടികോപ്പിയായി തന്നെയായി കണക്കാക്കി വ്യാഖ്യാനിക്കുക്കുന്നത് തങ്ങളുടെ രാഷ്ട്രീ പാപ്പരത്തം മറച്ചുവെക്കാന്‍ കൊള്ളാം
ടി ടി ശ്രീകുമാർ
മതവും ജാതിയും: സ്വന്തം ദൈവശാസ്ത്രത്തില്‍ ജാതി വിവേചനം വിളക്കി ചേര്‍ത്തിട്ടുള്ള പ്രധാന മതം ഹിന്ദു മതം തന്നെയാണ്. ബുദ്ധമതം, ഇസ്ലാം, ക്രിസ്തുമതം തുടങ്ങിയവ ഒന്നും ഇത്തരത്തില്‍ ദൈവശാസ്ത്രപരായി ജാതി വിഭജനം അംഗീകരിച്ചിട്ടുള്ള മതങ്ങള്‍ അല്ല. ആ അര്‍ത്ഥത്തില്‍ ജാതി എന്നത് ഹിന്ദു മതത്തിന്റെ മാത്രം പ്രശ്നമാണ്.
ഉമ്മുൽ ഫായിസ
ജാതി മനസ്സിലാക്കുന്ന പോലെ മതത്തെ മനസ്സിലാക്കാൻ കഴിയില്ലല്ലോ. മതം എന്ന സാർവലൗകിക കാറ്റഗറിക്ക് ഇസ് ലാം പോലെയല്ല ക്രിസ്ത്യാനിറ്റി എന്ന് ഉൾകാള്ളാൻ പ്രയാസമാണ്. തിരിച്ചും അങ്ങിനെത്തന്നെ. ഇത്രയും പ്രശ്നം കിടക്കുമ്പോഴാണ് ജാതിയിലൂടെ മാത്രമെ മതത്തെ പറ്റി സംസാരിക്കുവെന്ന ധാരണ പരിമിതിയുള്ളതാവുന്നത്. തിരിച്ചും മതത്തിലൂടെ ജാതിയെ പറ്റി സംസാരിക്കുന്നതിനു ബുദ്ധിമുട്ടാണ്. ഈ വ്യത്യാസങ്ങളെ കാണാൻ തയ്യാറാവണമെന്നു തോന്നുന്നു.
ജബ്ബാർ ചുങ്കത്തറ
ഇസ്ലാമിൽ ജാതിയില്ലെന്ന് വിശ്വസിക്കാൻ കാരണം ഇസ്ലാമിൽ ജാതിയുണ്ടെന്ന് കണ്ടെത്താൻ കിണഞ്ഞു പരിശ്രമിക്കുന്ന ചിലരുടെ കഷ്ടപ്പാട് കാണുമ്പോഴാണ്. പ്രകടമായ രീതിയിൽ ജാതി എടുത്തണിഞ്ഞു ഇപ്പോഴും ഉടുത്തൊരുങ്ങി നമ്മുടെ മുന്നിലൂടെ നടന്നു കൊണ്ടിരിക്കുന്ന ജാതി സമൂഹങ്ങളുണ്ട്. തൽക്കാലം അവരൊക്കെ ഈ ഏർപ്പാട് നിർത്തിയിട്ടേ ഉള്ളിലേക്ക് സ്വയം നോക്കാൻ താല്പര്യപ്പെടുന്നുള്ളൂ…
മംഗ്ളു ശ്രീധർ
മഴക്കാല പട്ടിണി എല്ലാവർഷവും ഉണ്ടെങ്കിലും ഈ മഴക്കാലം ഏത് വർഷത്തെക്കാളും കൂടുതൽ ദുരന്തമായിക്കും ആദിവാസികൾ അനുഭവിക്കുക. ഇതിനു കാരണം ആധാറിന്റെ ഉപയോഗം കർശനമാക്കിയതാണ്. ഇപ്പോൾ റേഷൻ അരി വാങ്ങണമെങ്കിൽ ആധാർ വേണം കൂടാതെ ഫിങ്കർ പ്രിന്റ് യന്ത്രത്തിൽ പതിക്കണം . ഫിങ്കർ പ്രിന്റ് പതിഞ്ഞില്ലെ അരി കിട്ടുകയില്ല.
Next Entries »