About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അഡ്വ.സി.അഹമ്മദ് ഫായിസ്
കാലി കച്ചവടവും കാലി വളര്‍ത്തലും ഒക്കെ തൊഴിലായുള്ള പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട (പാസ്മാണ്ട മുസ്ലിങ്ങള്‍ )മുസ്ലിങ്ങളാണ് ഇപ്പോള്‍ കൂടുതലായും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നത് എന്നാണ് മനസ്സിലാവുന്നത് . എലൈറ്റ് ,/അശ്രഫി എന്ന് വ്യവഹരിക്കപ്പെടുന്ന സാമൂഹികമായി മുന്നാക്കം നില്ക്കുന്ന മുസ്ലിങ്ങള്‍ കൊല്ലപ്പെടുന്നില്ല എന്നോ അത്തരം വിഭാഗങ്ങള്‍ ഹിന്ദു നാസികളുടെ ഉന്നമല്ല എന്നോ അര്‍ത്ഥമാക്കുന്നില്ല . മുസ്ലിങ്ങളില്‍ തന്നെ സാമൂഹികമായി പിന്നാക്കം നില്ക്കുന്ന ഇത്തരം വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനും ഇത്തരം അതിക്രമങ്ങള്‍ പട്ടിക ജാതി പട്ടിക വര്‍ഗ അക്രമ നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വരികയും ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് തോന്നുന്നു .
പ്രശാന്ത് സുബ്രഹ്മണ്യൻ
മതേതരവാദികളെന്ന് അവകാശപ്പെടുന്നുവരുടെ ഹിന്ദുത്വ നിലപാടുകളെ ചോദ്യം ചെയ്യുകയും അവരെ ഹിന്ദുത്വ സെക്യുലറിസ്റ്റ് എന്ന് വിളിച്ചും തുടങ്ങിയതുകൊണ്ട് അവരില്‍ പ്രകടമായി തന്നെ ഒരു മാറ്റമുണ്ടായി. ആര്.എസ്.എസുകാരുടെ പോലും കണ്ണ് തള്ളുംവിധത്തില് അവര്‍ ഇന്ന് ‘വിചാരധാര’ ഉദ്ദരിക്കുന്നു. മതേതരവാദികളിലെ കല്ലും നെല്ലും വേര്‍ത്തിരിച്ച ഒരു പ്രയോഗമായിരുന്നു ഹിന്ദുത്വ സെക്യുലറിസ്റ്റ് എന്നത്.
മഹ്ബൂബ് സി കെ.
കശ്മീരിൽ പിഡപി-ബിജെപി സഖ്യം പൊളിഞ്ഞു.മഹ്ബൂബ മുഫ്തി രാജിവെച്ചു.സർക്കാർ താഴെ വീണു.മൂന്ന് വർഷങ്ങളായുള്ള സഖ്യകക്ഷി ഭരണം അവസാനിച്ച് കശ്മീർ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുകയാണ്.കഴിഞ്ഞ ദിവസമാണ് വെടിനിർത്തൽ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത്.ആ വാർത്ത വായിച്ചത് മുതൽ തുടങ്ങിയ ആശങ്ക മറ്റൊരു രൂപത്തിൽ പുറത്തു വന്നിരിക്കുന്നു.ഇനി ഭീകരാക്രമണങ്ങളും തീവ്രവാദ നുഴഞ്ഞു കയറ്റവുമൊക്കൊ നിരന്തര വാർത്തകളാവും. ഇത് 2019 ന്റെ തിരക്കഥയാണ്; കശ്മീർ-പാക്കിസ്ഥാൻ-മുസ്ലിം എന്ന വലിയ നരേറ്റിവിന് പിന്നിൽ ഒരുങ്ങുന്ന വലിയ പോളറൈസേഷന്റെ ഒരറ്റം. ‘അവിശുദ്ധ സഖ്യ’ത്തിൽ നിന്ന് പിന്മാറിയ ബിജെപിയെ അഭിനന്ദിച്ചു കൊണ്ട് ന്യൂസ് സ്റ്റുഡിയോകളിലെ പരസ്യമെഴുത്തുകാർ പണി തുടങ്ങിക്കഴിഞ്ഞു.രാഷ്ട്രീയ വടം വലികൾക്കു മുന്നിൽ ഹോമിക്കപ്പെടാൻ കശ്മീരികളുടെ ജീവിതം ഇനിയും ബാക്കി.
ലുക്ക്മാൻ ഹക്കിം
പരിസ്ഥിതിയെന്നാൽ മരം മാത്രമാണെന്നും, പരിസ്ഥിതി സംരക്ഷണമെന്നാൽ മരം നടലാണെന്നുമുള്ള മരചിന്തകൾ മാത്രമുള്ളിടത്തോളം കാലം ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും വെള്ളംപൊന്തിയും നമ്മളിങ്ങനെ തീർന്നുകൊണ്ടിരിക്കും.
ഹബീബ് റഹ്മാൻ സി.പി.
യഥാർഥത്തിൽ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സമൂഹമെന്ന നിലയിൽ അടിസ്ഥാന മേഖലയിലെ വികസനത്തിനു മുൻഗണന നൽകേണ്ടിയിരുന്നത് മലപ്പുറത്തായിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി മലപ്പുറത്തെ അവഗണിച്ചതിന്റെ ഫലം മാത്രമാണ് ഇന്ന് കാണുന്നത്. എന്നാൽ Rss ഉം സവർണ ഇടത് ചിന്തകരും മലപ്പുറത്തെക്കുറിച്ച് ആറ്റിക്കുറുക്കിയെടുത്ത സിദ്ധാന്തങ്ങൾ വെച്ച് മലപ്പുറത്തിന്റെ പ്രശ്നങ്ങളെ ന്യായീകരിക്കാനുള്ള സാക്ഷരതയേ സഖാക്കൾക്ക് ഇപ്പോഴുമുള്ളൂ എന്നതാണ് കഷ്ടം.
സുദേഷ് എം രഘു
ലോകകപ്പിൽ ഇൻഡ്യയും പാക്കിസ്ഥാനും ഇല്ലാത്തതു മഹാഭാഗ്യം. ഉണ്ടായിരുന്നെങ്കിൽ ഇപ്പോ അർജന്റീനയുടെയും ബ്രസീലിന്റെയും മികച്ച പാക്കിസ്ഥാൻ ടീം ഉണ്ടായിരുന്നെങ്കിൽ അവരുടെയും ഒക്കെ കൊടിയും ജഴ്സിയും അണിഞ്ഞു നടക്കുന്നവരൊക്കെ രാജ്യദ്രോഹക്കുറ്റത്തിന് അകത്തു കിടക്കേണ്ടി വന്നേനെ!!!!!
റെനോർ പനങ്ങാട്
ഇപ്പോ താജ് മഹലിന്റെ ഗേറ്റ് വിഎച്ച്പി തകർത്തപ്പോൾ പലരും വിമർശിക്കുന്നത് സംഘപരിവാറിന് പ്രണയം മനസിലാവില്ല, അതിനോട് എതിർപ്പാണ്, അതാണ് പ്രണയസ്മാരകമായ താജ് മഹൽ തകർത്ത തെന്നുമൊക്കെ പറഞ്ഞാണ്. കണ്ണ് തള്ളിപ്പോയി ആ നിഷ്കളങ്കത കണ്ട്. മുഗൾ ഭരണകാല സ്മാരകങ്ങൾ ഇല്ലാതാക്കുകയെന്ന ഹിന്ദുത്വ അജണ്ട കൺമുന്നിൽ വിശാലമായി പരന്നു കിടന്നിട്ടും സംഘികളുടെ പ്രണയ വിരുദ്ധതയെന്നൊക്കെ പറഞ്ഞ് മെയ് വഴക്കം കാണിക്കുന്നവരെ സമ്മതിക്കണം.
പ്രദീപ് കൊച്ചുത്തറ
ബാബാ സാഹെബ് ഡോ: ഭീം റാവു അംബേദ്കറുടെ തല തകർന്ന ഈ പ്രതിമ ഉത്തർപ്രദേശിലോ ഗുജറാത്തിലൊ മറ്റ് വടക്കേ ഇന്ത്യയിലോ അല്ല. നമ്മുടെ ജാതിയില്ലാ കേരളത്തിലെ തിരുവനന്തപുരം കല്ലറയ്ക്കടുത്ത് ദലിതർ തിങ്ങി താമസിക്കുന്ന ഭരതന്നൂർ എന്ന ജാതിക്കോളനിയിലാണ്,,,
രൂപേഷ് കുമാർ
ഡിയർ എഡിറ്റർ, ഇന്ത്യയിൽ രണ്ട് പേരെ ആൾക്കൂട്ടമല്ല, രണ്ട് മുസ്ലീങ്ങളെ ആർ എസ് എസ് കാർ തല്ലിക്കൊന്നു. അതാണ് സത്യം. പക്ഷെ അതൊരു വാർത്തയല്ല.
സുഹൈബ് സി.ടി
കാൽപന്തുകളിയുടെ ആവേശം നിറയുന്ന ഒരു മാസക്കാലം .പന്തിനും ബൂട്ടിനും പിന്നാലെ മനസ്സുകൾ പായുന്ന, കണക്കുകൂട്ടലും പ്രതീക്ഷകളും ആശങ്കകളും സങ്കടങ്ങളും ആഹ്ലാദങ്ങളും മാറി മറിയുന്ന ദിനങ്ങൾ . സെക്കന്റുകളും മിനിറ്റുകളും റിസൾട്ട് നിർണയിക്കുന്ന പ്രവചനാതീതമായ പോരാട്ടങ്ങൾ .ദേശീയതയുടെ അതിർവരമ്പുകളെ പൊട്ടിച്ചെറിയുന്ന കളിയാവേശം . കേവല മത്സരങ്ങൾക്കപ്പുറം ചില രാഷ്ട്രീയങ്ങൾ സംസാരിക്കുന്ന കളി മൈതാനങ്ങൾ .. ലോകകപ്പ് ആവേശം നമ്മുടെ കൂട്ടായ്മകളെ ശക്തിപ്പെടുത്തട്ടെ.
സാബ്ളു തോമസ്
സിറാബുദ്ദീന്‍ അന്‍സാരി, മുര്‍ത്തസ അന്‍സാരി എന്ന രണ്ടു പേരെ ഝാര്‍ഖണ്ടില്‍ പശു ഭക്തർ തല്ലി കൊന്നത് വാർത്ത പോലും അല്ലാതെ ആയി മാറുന്ന കാലത്താണ് ജീവിക്കുന്നത് എന്നത് ഭീതി ഉണ്ടാക്കുന്നു.മരിച്ചവരെ വെറുതെ മനുഷ്യരെന്നു പറയാതെ അവരുടെ പേരും ഐഡന്റിറ്റിയും പറയുന്നത് കൂടിയാണ് എന്റെ രാഷ്ട്രീയം.
എ എസ് അജിത് കുമാർ
കറുപ്പും നീലയും ചുവപ്പും നിറങ്ങളും പൊടികളും ഒക്കെ വാരി വിതറുകയും black and white ആയിട്ട് മാത്രം നിറത്തിന്റെ വളരെ plain ആയ രാഷ്ട്രീയം ഡയലോഗുകളില്‍ നിറയ്ക്കുകയും ഒക്കെ ചെയ്തിട്ടും “കാല”യിലെ ഗുണ്ടകളൊക്കെ സിനിമകളിലെ സ്ഥിരം കറുത്തനിറമുള്ളവരോ ഗുണ്ടകളുടെ രൂപമുള്ളവരോ ആകുന്നതെന്തു കൊണ്ട്? കറുത്ത ആണുങ്ങളും വെളുത്ത സ്ത്രീകളും ക്യാമറയ്ക്ക് പ്രിയപ്പെട്ടതാകുന്നത് എന്ത് കൊണ്ട്?
Next Entries »