About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ഉമ്മുൽ ഫായിസ
സുഭാഷ് ചന്ദ്രന്റെ വിമർശകരുടെ ശ്രദ്ധക്ക്: വ്യക്തിയുടെ പ്രശ്നമാക്കിയും സവർണത/സ്ത്രീവിരുദ്ധത തുടങ്ങിയ പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ അമൂർത്തമാക്കിയും ആകാശത്തേക്ക് വെടിവെക്കരുത്. സവർണ സ്ഥാപനങ്ങൾ / അധികാര കേന്ദ്രങ്ങൾ എന്നിവയെ കൃത്യമായി തന്നെ വിമർശിക്കാൻ കഴിയുമോ? ഉന്നം പിടിക്കൽ എളുപ്പമാവില്ല. കാരണം ധർണയും മാർച്ചും നടത്താൻ അതൊരു മുസ്ലിം സ്ഥാപനമല്ലല്ലോ !
അനൂപ് വി.ആർ.
മനുഷ്യ(സംഗമ)ത്തിന് ഒരു ആമുഖം – മലയാളത്തിലെ മികച്ച പുസ്തകങ്ങൾ സുഭാഷ് ചന്ദ്രൻ തിരഞ്ഞെടുക്കുമ്പോൾ അയാളുടേതുൾപ്പടെ അഞ്ച് എണ്ണം. അതിൽ ബഷീറില്ല. ആ ലിസ്റ്റ് (കുട്ടികൃഷ്ണമാരാർ, കുഞ്ഞിരാമൻ നായർ…..) കാണുമ്പോൾ തന്നെ അറിയാം, ഒ.വി വിജയനെയൊക്കെ ഉൾപ്പെടുത്തിയിട്ടുള്ളത് ,ഓപൺ മെറിറ്റിലല്ല ഒ.ബി.സി റിസർവേഷനിൽ ആണ് എന്ന്.എന്തായാലും അതിലെങ്കിലും പെടാൻ കഴിഞത് വിജയന്റെ ഭാഗ്യം.
അലീന ആകാശമിഠായി
അയാളുടെ “നായർ പുരുഷന് ഒരാമുഖം” എന്നൊരൊറ്റ നോവലിലെ സ്ത്രീവിരുദ്ധതേം ദളിത് വിരുദ്ധതേം മാത്രം മതിയല്ലോ അയാളെ എല്ലാ ഇടങ്ങളിൽ നിന്നും ചവിട്ടിപ്പുറത്താക്കാൻ. അതെങ്ങനാ, മലയാളസാംസ്കാരികതേടെ തലപ്പത്തിരിക്കാൻ ഇങ്ങേരെ പോലുള്ളോരാണല്ലോ ശരിക്കും മാച്ച്. അപ്പപ്പിന്നെ ആരോട് പറയാൻ.. ആര് കേൾക്കാൻ..
വസീം ആർ എസ്.
മുസ്ലിം തീവ്രവാദം = ഹിന്ദുത്വ തീവ്രവാദം എന്ന പ്രോപഗണ്ട ഉത്പാദിപ്പിക്കാൻ നന്നായി അറിയുന്ന മാധ്യമ പ്രവർത്തകരാണ് അഭിലാഷും ഷാനിയും. അഭിലാഷിന്റെ എം. എം. അക്ബർ ഇന്റർവ്യൂവും ഷാനിയുടെ ഗെയിൽ സമര അവലോകനവും അടക്കം ഒട്ടനവധി ഉദാഹരണങ്ങൾ. അഭിലാഷിന് കയ്യടിക്കാൻ എന്നെ കിട്ടില്ല, ഷാനിക്ക് അഭിവാദ്യം അർപ്പിക്കാനും. സുനിൽ പി ഇളയിടത്തിന്റെ മഹാഭാരത വിവർത്തനം വായിച്ചല്ല ഞാൻ ഫാസിസത്തെ പഠിച്ചത്. ഇളയിടം ഇല വെട്ടിയതിൽ ഉണ്ടവർക്ക് അതൃപം കാണും മുകളിൽ പറഞ്ഞ മഹാ ‘ഫാസിസ്റ്റ് വിരുദ്ധരിൽ’. ഞാനിവരുടെയാരുടെയും ഭക്തനല്ല തന്നെ.
റഈസ് ഹിദായ
“ഗോളടിക്കുമ്പോൾ ഞാനവർക്ക് ബെൽജിയൻ സ്ട്രൈക്കർ റൊമീലു ലുക്കാകുവാണ്. ഫോം അൽപ്പം മങ്ങിയാൽ കോംഗോ വംശജനായ ലുക്കാക്കുവും. ഞാൻ പരാജയപ്പെടണമെന്ന ആഗ്രഹിക്കുന്നവർ ബെല്ജിയത്തിൽ തന്നെയുണ്ട്.ഇവൻ എവിടെ നിന്ന് വന്നവനാണ് എന്ന ചോദ്യം ചെറുപ്പം മുതൽ കേൾക്കുന്നതാണ്. ഞാൻ ഇവിടെ ജനിച്ചവനാണ്. ആന്റ് വെർപ്പിലും ലീഗെയിലും ബ്രെസ്സൽസിലും വളർന്നവനാണ്. ബെൽജിയം കണ്ട എക്കാലത്തെയും മികച്ച ഫുട്ട്ബോളറെന്ന് നിങ്ങളെക്കൊണ്ട് പറയിപ്പിക്കും വരെ ഞാൻ കളി തുടരും” – റൊമോലു ലുക്കാക്കു
ഹാഷിർ നാസർ
കളിയും സിനിമയും : ഈ ചിത്രങ്ങൾ ഒരു ജനതയുടെ വംശീയതയോടുള്ള കലഹമാണ്. സിനിമയും ഈ വംശീയതകളെ ഉൾകൊള്ളാൻ ശ്രമിച്ചവയാണ്. സെർബിയൻ പട്ടാളക്കാരുടെ genocideകൾ സിനിമകളായിട്ടാണ് എന്നെ അനുഭവിപ്പിച്ചിട്ടുള്ളത്.KRUGOVI (Circles) എന്ന സിനിമയും ഇത്തരത്തിലുള്ള ഒരു അനുഭവമാണ്. Bosniyan genocide നടക്കുന്ന സന്ദർബത്തിലാണ് ഈ സിനിമ തുടങ്ങുന്നത്. Serb പട്ടാളക്കാരുടെ നിയന്ത്രണത്തിലുള്ള ഒരു സ്ഥലത്ത് ഹാരിസ് എന്ന ഒരു മുസ്ലിം കച്ചവടകാരനെ അവർക്ക് സിഗരറ്റ് കൊടുത്തില്ല എന്ന് പറഞ്ഞ് ചവിട്ടിക്കൂട്ടുന്നിതിനിടയിൽ മാർക്കോ എന്ന യുവാവ് ഇതിനിടയിൽ ഇടപെടുന്നു. ഈ ഒരു സന്ദർഭത്തെ മുന്നിൽ വെച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്. ഇന്നലെ swiz vs serbia മത്സരാനന്തരം നടന്ന xhaka യുടെയും Shaqiri യുടെയും ആഹ്ലാദ നിമിഷങ്ങളെ social media വഴി വായിക്കാനിടയായപ്പോൾ ഓർത്തതാണീ സിനിമ.
അനൂപ് വി.ആർ.
സൗദി യുമായി കളി വന്നാൽ , മലപ്പുറത്തെ അർജന്റീന /ബ്രസീൽ ഫാൻസൊക്കെ എന്തു ചെയ്യും എന്നാണ് ചില മറ്റവൻ / വൾമാരുടെ ചോദ്യം.പാക്കിസ്ഥാൻ ഒക്കെ ലോകകപ്പിൽ ഉണ്ടായിരുന്നെങ്കിൽ, ഇവരൊക്കെ ശരിക്കും ഒരുപാട് കഷ്ടപ്പെട്ടേനെ…
അബ്ദുറഹ്മാൻ മൂഴിക്കര
ബലിദാനിയായി മൂക്കിൽ പഞ്ഞിയും വെച്ച് കോടി പുതപ്പിച്ചു കിടക്കുന്ന രംഗം ഓർമയിൽ വരുന്നത് കൊണ്ട് മാത്രമാണ് സംഘികൾ ഉത്തരേന്ത്യയിലെ പോലെ കേരളത്തിൽ ആൾക്കൂട്ട കൊലകൾ സംഘടിപ്പിക്കാത്തത്. അല്ലാതെ ചിലർ കരുതുന്നത് പോലെ ഇവിടുത്തെ സംഘികൾ മനുഷ്യന്മാരായത് കൊണ്ടല്ല….
യൂനുസ് ഖാൻ
നാളെയൊരു വർഗ്ഗീയ കലാപമുണ്ടായാൽ ആദ്യം നമ്മുടെ വീട്ടിൽ ശൂലവുമായെത്തുന്നത് അയൽവാസിയായ, എന്നും നാം ഇഫ്താറിനു ക്ഷണിച്ച, ‘നല്ലവനായ’ ആർ എസ് എസുകാരൻ തന്നെയാകും, ഉറപ്പ് !!
പ്രശാന്ത് കോളിയൂര്
മഴയത്ത് ചോരുന്ന തന്റെ വീട്ടിലിടാൻ/കോഴിക്കൂട് മൂടാൻ ‘ആ ഫ്ലക്സ് ഇങ്ങെടുത്തോണ്ട് വാടേ..’ എന്ന് ദലിതർ കോളനിയിലിരുന്ന് അർജന്റീന ഫാൻസിനെ കോനയടിക്കുമ്പോ അവിടെ കേറി സെന്റിമെൻസ് വായിക്കുന്ന പട്ടിണിക്കച്ചവടക്കാരെ ഉങ്കള്ക്കൊന്നും കൊഞ്ചംകൂടി ഉളുപ്പ് കെടയാതാ…
കെ അംബുജാക്ഷൻ
ഊഷ്മളമായസ്നേഹവായ്പും അനുപമമായ ത്യാഗസന്നദ്ധതയും അചഞ്ചലമായ ധീരതയും ഒന്നായി സമ്മേളിച്ച ഒരു വലിയ മനുഷ്യസ്നേഹിയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ സി.പി.ഹംസ സാഹെബ്. വെൽഫയർ പാർട്ടിയുടെ മുഖ്യ സംഘാടകൻ, ദേശീയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പി.സി കാഴ്ചവെച്ച മാതൃകാപരവും ഉത്തരവാദിത്വപൂർണ്ണവുമായ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. മൂന്നു വർഷത്തോളമായി ക്യാൻസർ രോഗത്തോടു പൊരുതി ജിവിക്കുമ്പോഴും രോഗം പി.സി യുടെ മുമ്പിൽ തോറ്റു വഴിമാറുമായിരുന്നു. അസുഖം വകവെക്കാതെ 2016ലെ സംഘപരിവാർ സമഗ്രാധിപത്യത്തിനെതിെരെയുള്ള ദേശീയ ക്യാമ്പയിനിൽ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് അദ്ദേഹം പരിപാടികൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ ഏപ്രിലിൽ India for all Indians ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ സജീവമായി പങ്കെടുത്തു. കാലത്തെ പുതുക്കി പണിയാൻ സമർപ്പിച്ച തന്റെ എഴുത്തും പ്രഭാഷണങ്ങളും സംഭാഷണങ്ങളുമെല്ലാം ഇനി ഞങ്ങൾക്ക് അമൂല്യമായ ഓർമകൾ. അതോടൊപ്പം പ്രചോദനവും. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അധികാരമുപയോഗിച്ച് അംബൂ എന്ന് എന്നെ അഭിസംബോധന ചെയ്ത പി സി, അങ്ങ് മനസ്സിലും ഓർമ്മകളിലുമല്ല, എന്റെ ഹൃദയത്തിൽ തന്നെ ഇനി ജിവിക്കും. മരണത്തിന്റെയും വേദനയുടെയും മുഖത്ത് നോക്കി പുഞ്ചിരിച്ച പിസിയുടെ അസാധാരണമായ കർമ്മസാക്ഷ്യവും ചൈതന്യവും വെൽഫയർ പാർട്ടിയുടെ മൂല്യനിക്ഷേപമാണ്. അസമത്വവും അനീതിയും തുടച്ചു മാറ്റാൻ , സവർണ്ണ ഫാഷിസ്റ്റ് സമഗ്രാധിപത്യത്തെ പടിയിറക്കി സാമൂഹ്യ നീതിയും മതേതരത്വവും സമ്പൂർണ്ണ ജനാധിപത്യവും വാഴുന്ന ക്ഷേമരാഷ്ട്രം യാഥാർത്ഥ്യമാക്കാനുള്ള നന്മുടെ പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ പി സി ഹംസയെന്ന പ്രതിഭാസം ഞങ്ങൾക്ക് കരുത്താകട്ടെ. അങ്ങയുടെ സചേതനമായ ഓർമ്മകൾക്കു മുമ്പിൽ കണ്ണീരോടെ പ്രണാമം. ആദരാഞ്ജലികൾ….
അബ്ദുൽകരീം ഉത്തൽകണ്ടിയിൽ
ഭരണഘടനയുടെ മൗലീക തത്വങ്ങൾക്കു വിരുദ്ധമായ, കൊലപാതകങ്ങളെ പോലും ന്യായീകരിക്കാൻ ഉപയോഗിക്കുന്ന ആർട്ടിക്കിൾ 48 ഭേദഗതി ചെയ്യണമെന്നോ എടുത്തുകളയണമെന്നോ എത്ര കോൺഗ്രസ്സുകാർക്ക്, ഇടതുപക്ഷക്കാർക്ക്, അംബേദ്കറിസ്റ്റുകൾക്ക് അഭിപ്രായമുണ്ട്?
Next Entries »