About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
രാധു രാജ് എസ്
എനിക്ക് മലയാള സിനിമയുടെ പാരമ്പര്യം, ഗോൾഡൻ എയ്ജ് എന്നൊക്കെ കേൾക്കുമ്പോ കുറേ കാലമായി ചിരി ആണ് വരാറുള്ളത്. സിനിമക്ക് അകത്തും പുറത്തും കൃത്യമായി സ്ത്രീവിരുദ്ധത, ജാതി, വംശീയതകൾ കൊണ്ടുനടക്കുന്ന ഒരു വലിയ സവർണ കൂട്ടായ്മയാണ് മലയാള സിനിമ. അമ്മയിൽ ഒറ്റയാൾ പോരാട്ടം നടത്തി എന്നു പറയുന്ന തിലകൻ ഇരുന്ന് പച്ചക്ക് സ്ത്രീവിരുദ്ധത പറയുന്ന അഭിമുഖങ്ങൾ യൂ ട്യൂബിൽ ഉണ്ട്. ജാതി തിരഞ്ഞു സിനിമ എടുക്കുന്നവരല്ലേ നിങ്ങൾ… നിങ്ങളിൽ പ്രതീക്ഷയറ്റിട്ട്, വിഗ്രഹങ്ങൾ ഇല്ലാതെയായിട്ട് കാലമെത്രയോ ആയി…
കെ കെ ബാബുരാജ്
ഇന്ത്യയിലെ സാമൂഹിക വിപ്ലവ ചരിത്രത്തിലെ ഏറ്റവും വലിയ കീഴാളമുന്നേറ്റമായിരുന്ന ‘ഭക്തിപ്രസ്ഥാനം’ ഇസ്ലാം മതത്തിന്റെ സ്വാധീനത മൂലമായിരുന്നുവെന്ന് ഗെയിൽ ഓംവെത്ത് എഴുതിയിട്ടുണ്ട്. ബ്രാഹ്മണിക ധാർമിക വ്യവസ്ഥക്കും പ്രതീകവ്യൂഹത്തിനും ആധുനിക കാലത്തു ഒരു ബദൽ നിർമിച്ച മഹാത്മാ ഫൂലെ ക്രൈസ്തവതയെ രക്ഷകരൂപത്തിലാണ് കണ്ടത്. ഇദ്ദേഹത്തിൽനിന്നാണ് അംബേദ്കർ തന്റെ അബ്രാഹ്മണികമായ ദാർശനിക ചിന്തകൾ വികസിപ്പിച്ചെടുത്തത്. ശ്രീനാരായണ ഗുരുവും അള്ളാവിന്റെ മതത്തെ മഹത്വവൽക്കരിച്ചിട്ടേ ഉള്ളു. അങ്ങനെയേ പറ്റൂ എന്നതാണ് വസ്തുത. ഇതിനു കാരണം ‘സമത്വം’ എന്ന സങ്കല്പനം സെമറ്റിക് മതങ്ങളിൽനിന്നേ അവർക്കു കണ്ടെത്താൻ ആവുമായിരുന്നുള്ളു എന്നതാണ്.
ബഷീർ മിസ്-അബ്
സിനിമകളിൽ നടീനടന്മാരുടെ പാട്ടുസീൻ കണ്ടിട്ട്, ലവന്മാരും ലവളുമാരുമൊക്കെ യഥാർത്ഥജീവിതത്തിലും ആനന്ദാവേശത്തോടെ പൂന്തോട്ടങ്ങളിലും താഴ്വരകളിലുമൊക്കെ മരം ചുറ്റി പാട്ടുപാടി തിമിർക്കാറുണ്ടാവും എന്നു ധരിക്കുന്നത്ര അന്തക്കേടുണ്ട് സിനിമയിൽ മാന്യരും നീതിമാന്മാരുമായി അഭിനയിക്കുന്ന ‘അതിമാനുഷ’നായകന്മാർ യഥാർത്ഥ ജീവിതത്തിലും അതുപോലെ മാതൃകാമഹാത്മക്കാളായിരിക്കും എന്നു ധരിക്കുന്നതിൽ.
ജാസ്മിൻ പി. കെ
ഇന്നാണ് ഞാൻ ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞത്.. കേരളത്തിൽ എല്ലാരും ഫെമിനിസ്റ്റുകൾ ആണ്…
കെ ബി കൈസ്
ജോസഫ് മാഷ് എന്ന മിത്ത് മലയാളീ ലിബറൽ സ്പേയ്സിൽ ഇന്നും ‘ജീവനോടെ’ ഇരിക്കുന്നുവെങ്കിൽ, അതിനു കാരണം തിരയേണ്ടത്, കൈ വെട്ടപ്പെട്ട ജോസഫ് മാഷിന് കൈ വെട്ടപ്പെടുന്നതിന് മുൻപുള്ള ജോസഫ് മാഷിന്റെ അതേ പ്രിവിലേജ് അല്ലെങ്കിൽ അതിനേക്കാൾ കൂടിയ അധികാരം ഏൽപിച്ചു കൊടുക്കുന്ന ലിബറൽ കാപട്യത്തിലാണെന്നാണ് ഞാൻ കരുതുന്നത്. രണ്ടോ മൂന്നോ വർഷം മുൻപുള്ള എഫ് ബി പോസ്റ്റുകൾ കുത്തിപ്പൊക്കി ആത്മ നിർവൃതിയടയുന്ന ലിബറലുകൾ, ജോസഫ് മാഷിന്റെ ‘കൈ’ എവിടെയും പോയിട്ടില്ലെന്നും അത് കൃത്യമായി ‘ഞാനെ’ന്ന ‘മുസ്ലി’മിനെ അപരവൽകരിച്ചു കൊണ്ട് വിരൽ ചൂണ്ടപ്പെട്ട നിലയിൽ യഥാ സ്ഥാനത്തു തന്നെയുണ്ടെന്നതാണ് ‘സത്യം’ എന്നും ഓർക്കുന്നത് നന്നാവുമെന്നും കരുതുന്നു.
നിസാം റോഥർ
എന്തൊരു കഷ്ടമാണ്, കാസറഗോഡ് ജില്ലയിലെ ബെള്ളൂർ പഞ്ചായത്തിലെ ട/c കോളനി ഉൾപ്പെടുന്ന പൊസോളിഗയിലെ 78 കുടുംബങ്ങൾ ജീവിക്കുന്ന പ്രദേശത്ത് റോഡില്ല, അഥവാ റോഡു നിർമ്മിക്കാൻ ജന്മിയായ സ്വകാര്യ വ്യക്തി സമ്മതിക്കില്ല, താഴ്ന്ന ജാതിക്കാർ തന്റെ വീടിന്റെ സമീപത്തോടെ നടക്കാനും രോഗികളെ ആമ്പുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ഹോസ്പിറ്റലിൽ എത്തിക്കാനും അനുവധിക്കില്ല, നിലവിലുള്ള ചെറിയ റോഡിന്റെ അറ്റകുറ്റപ്പണി നടത്താനും തടസ്സം.. ഇപ്പോൾ എൻഡോസൾഫാൻ ചികിത്സാ സഹായം ലഭിച്ച് ഗുരുതവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത സീതു എന്ന 66 വയസ്സുള്ള വൃദ്ധമാതാവിനെ വീട്ടിലേക്ക് സമീപത്തെ യുവാക്കൾ ഏറെ കഷ്ടപ്പെട്ട് അര കിലോമിറ്റർ കയറ്റം ചുമന്നാണ് വീട്ടിലെത്തിച്ചത്.. അതും ഈ മഴയത്ത്, കൂലി പണിയെടുത്ത് ഉപജീവിക്കുന്ന ഈ പാവം മനുഷ്യർക്ക് പൊസോളി ഗൈ സ്വാമിയെ ഭയമാണ്, അധികാരവും ഇവരോടപ്പമില്ല, വഴി എന്ന നീതിയാണ് ഇവർക്ക് വേണ്ടത്..
നൗഷാദ് എം കെ
ലോക മുസ്ലിം രാജ്യങ്ങളിൽ എവിടെയും നിലനിൽക്കണമെന്ന് തോന്നാത്ത ജനാധിപത്യം തുർക്കിയിൽ നഷ്ടപ്പെടുന്നു എന്ന liberal ആശങ്ക യുണ്ടാകുന്നിടത്താണ് എർദൊഗാൻ വിജയിക്കുന്നത്.
വസീം ആർ.എസ്.
ഏഷ്യാനെറ്റ് ചാനൽ മാധ്യമം പത്രവുമായി ഒപ്പിട്ട മതമൗലികവാദ രേഖ ഇന്ന് അഞ്ചു മണിക്ക് ശ്രീമാൻ തുഫൈൽ പി ടി പുറത്ത് വിടുന്നതാണ്. അറബി അക്ഷരങ്ങൾ കൊണ്ട് എഴുതിയ രേഖ , കറുത്ത പർദ ഉപയോഗിച്ച് പൊതിഞ്ഞിരുന്നു. Asianet online ഇനി മുതൽ ‘ആസിയനദ’ എന്ന പേരിൽ അറബിയിലാണ് പുറത്തിറങ്ങുക എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും രേഖയിലുണ്ട്. മതേതരത്തിന് പരിക്കേൽക്കാതെ രേഖ സാഹസികമായി പുറത്ത് കൊണ്ടു വന്ന തുഫൈലിനെ മതേതര കൂട്ടായ്മയുടെ പേരിലും എന്റെ സ്വന്തം പേരിലും അഭിനന്ദിക്കുന്നു. മതേതര കേരളം നീണാൾ വാഴട്ടെ.
മുരളി തോന്നക്കൽ
#വില്ലുവണ്ടി__നീതിയുടെ_പ്രതീകം !! – “കേരളത്തിന്റെ സംസ്കാരിക പ്രതീകം ഫ്യൂഡൽ കലാരൂപമായ #കഥകളിയുടെ തലയല്ല, അയ്യങ്കാളിയുടെ #വില്ലുവണ്ടി രൂപമാണ് ” – കെ.ഇ.എൻ.കുഞ്ഞഹമ്മദ്
ഫിറോസ് ഹസ്സൻ
മലയാള സവർണ്ണ സിനിമാ ലോകം പെട്ടന്ന് ഒരു ദിവസം സ്ത്രീവിരുദ്ധമായി മാറുകയായിരുന്നു…… പുരോഗമന മതേതര സവർണ്ണ സാംസ്കാരിക ചരിത്ര്യത്തിന് താങ്ങാവുന്നതിലും വളരേ അപ്പുറമായിരുന്നത് ഇനി എന്ത് ചെയ്യും എന്റെ ഈശ്വരാ ഇത് ഞങ്ങളെങ്ങനെ സഹിക്കും
ശ്രീജ നെയ്യാറ്റിൻകര
പൊതുപ്രവർത്തകയായ ഒരു സ്ത്രീയുടെ ക്രെഡിബിലിറ്റി തകർക്കാൻ പച്ചനുണ പ്രചരിപ്പിക്കുക എന്നത് നിസാരമായൊരു കാര്യമല്ല … ഇല്ലാത്ത ഒരു പോലീസ് ഓഫീസറുടെ പേരും ആധികാരികമായി ഉന്നയിച്ചു പച്ച അശ്ലീലവും എഴുതിപ്പിടിപ്പിച്ചു സ്ത്രീത്വത്തെ അപമാനിച്ചിട്ടു കമന്റും ഫേസ്ബുക്കും ഒക്കെ ഡിലീറ്റ് ചെയ്തോടിയാൽ നീ രക്ഷപ്പെടും എന്ന് കരുതരുത് … ആരോപണം ഉന്നയിച്ചവർ സഖാവായാലും.സംഘിയായാലും ഫേസ്ബുക്ക് പൂട്ടി ഓടുകയല്ല വേണ്ടത് അന്തസായി നേരിടുകയാണ് വേണ്ടത് … സംഘിയായാലും സഖാവായാലും ശരി ഈ ഊരാക്കുടുക്കിൽ നിന്ന് നീ രക്ഷപ്പെടണമെങ്കിൽ എന്നെയങ്ങു തീർത്തുകളയണം …അതെ പച്ചയ്ക്കു കൊന്നുകളയണം അല്ലാതെ എവിടെപ്പോയൊളിച്ചാലും നീ സമാധാനത്തോടെ ജീവിക്കാം എന്ന് കരുതരുത് …
പി ടി ജാഫർ
സുഭാഷ് ചന്ദ്രൻെറ മനുഷ്യന് ഒരാമുഖം ഞാൻ വായിച്ചിട്ടില്ല. എന്തിന് ഒരു സവർണാമുഖ കുറിപ്പ് വായിക്കണം. പണ്ട് ഏതൊ വായനശാല കത്തിയപ്പൊ രോധിച്ചവരെ കൂട്ടത്തിൽ ഞാനുണ്ടായിരുന്നു. അന്ന് തമ്പാട്ടി ആണെന്ന് തോന്നുന്നു. ഈ നായർ സാഹിത്യം കുറച്ച് കത്തിപോയതിന് എന്തിനാണിങ്ങനെ ഇങ്ങനെ മോങ്ങണത് എന്ന്. സത്യം!!അത്രയേറെ അവഹേളനമാണ് മലയാള നായർ സാഹിത്യം ഇവിടെത്തെ ബഹുഭൂരിപക്ഷ ജനതയോട് ചെയ്തിട്ടുള്ളത്. ഈ എം ടി നായരെ പൊത്തകം മൊത്തം കത്തി നശിച്ചാൽ മലയാളിയുടെ ജീവിതബോധം പിന്നോട്ട് അടിക്കുമെന്ന് തോന്നലുകളുണ്ടൊ ആർക്കെങ്കിലും? എങ്കിൽ നിങ്ങക്ക് ഉള്ളതാണ് മനുഷ്യനൊരാമുഖം,
Next Entries »