About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ഷെരിഫ് കെ എം
മാപ്പിള സ്വത്വം കിടക്കുന്നത് മമ്പുറത്തെ തങ്ങളിലോ റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണിയിലോ അല്ല, ഈ രണ്ട് സാധനങ്ങള്‍ പലയിടത്തും ഉണ്ട്. അത് കുഞ്ഞായിന്‍ മുസലിയാരുടെ കപ്പപ്പാട്ടിലാണ്. കടല്‍യാത്രയുടെയും കടല്യുദ്ധത്തിന്റെയും പാരമ്പര്യം ഇന്ത്യയിലെ മുസ്ലിങ്ങളില്‍ മാപ്പിളമാര്ക്കേയുള്ളൂ. മനുഷ്യശരീരത്തെ കപ്പലായും ജീവിതത്തെ കടല്യാത്രയായും സങ്കല്പ്പിക്കാന് മാപ്പിളക്കെ കഴിയൂ. ഹിന്ദുക്കള്‍ക്ക് കടല്‍ കടന്നാല്‍ ജാതി പോകും. ഇത്രയും തമാശ പറഞ്ഞിട്ടും ആരും ചിരിച്ചില്ല. ഹംസക്കായുടെ മുഖത്തും ഗൌരവം. എല്ലാ തമാശയും ഏല്‍ക്കില്ല, അല്ലേ?
കൃഷ്ണൻ
പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നതിന് ജാമ്യമില്ലാ വകുപ്പിൽ ഉൾപ്പെടുത്തി ജയിലലടയ്ക്കന്ന ഭരണകൂട ഭീകരതയ്ക്ക് ഇരയായിരിക്കയാണ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി നാഗരാജ്. വിദ്യാർത്ഥികളുടെ നിലപാടുകൾക്കൊപ്പം നിലയുറപ്പിച്ചതും, അംബേദ്കർ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചതുമാണ് സംഘ പരിവാർ നിയന്ത്രണത്തിലുള്ള അഡ്മിനിഷ്ട്രേഷനെ ചൊടിപ്പിച്ചത്. ഹൈദരാബാദിൽ രോഹിത് വെമുലയുടെ കൂടെയായിരുന്നതും തെലുങ്കാനയിൽ നിന്നുള്ള ദലിതനെന്നതും ഭരണകൂടത്തിന് മാവോയിസ്റ്റ് ചാപ്പകുത്തി ദ്രോഹിക്കാനുള്ള കാരണങ്ങളായി.
വി കെ ജോസഫ്
മലയാളത്തിലെ മഹാ നടന്മാരും താര രാജാക്കന്മാരും കേരളത്തിന്റെ പൊന്നോമന സ്വത്തുക്കളും ആയ നടീ നടന്മാർ എല്ലാവരും കൂടി ഇമ്മിണി വല്ല്യ 10 ലക്ഷം കൊടുത്തു.. എന്ത് നല്ല അമ്മയും മക്കളും
കെ സുനിൽ കുമാർ
ദുരിതാശ്വാസ ക്യാംപുകളിലേക്ക് പലരും പഴകി ഉപേക്ഷിക്കാൻ മാറ്റിവെച്ച വസ്ത്രങ്ങളാണ് അയക്കുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. ചെല്ലാനത്ത് കടൽക്ഷോഭമുണ്ടായപ്പോൾ എത്തിയത് കെട്ടുകണക്കിന് പഴയ വസ്ത്രങ്ങളാണെന്ന് കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് പറഞ്ഞു. നമ്മുടെ വീടുകളിൽ ഉപേക്ഷിച്ചവ നിക്ഷേപിക്കാനുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ് ദുരിതാശ്വാസ കേന്ദ്രങ്ങളും പ്രളയബാധിത പ്രദേശങ്ങളിലെ മനുഷ്യരും എന്ന് ധരിക്കരുത്. അത്രയും ‘ഉദാര മനസ്ക’രാകരുത് നമ്മൾ. അവരെ അപമാനിക്കരുത്. അപ്രതീക്ഷിതമായ ഒരു ദുരന്തത്താൽ തൂത്തെറിയപ്പെട്ടവരാണ് അവർ. അത് നാളെ നമുക്കും സംഭവിച്ചേക്കാം. അതുകൊണ്ട് പ്രളയത്തിൽ മുങ്ങിയവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയുന്ന സൗഹാർദ്ദവും സാഹോദര്യവുമാണ് നമ്മൾ കാണിക്കേണ്ടത്.
സജ്ന ശാസ്
ഈ വർഷം എല്ലാ മതേതര മലയാളികൾക്കും ഓണപ്പൂക്കളങ്ങളും പൂക്കള മത്സരങ്ങളും ഒഴിവാക്കി ആ പൈസ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കാവുന്നതാണ്.
നബീൽ സി കെ എം
കേരളം എന്ന ഭൂവാബസ്തയുടെ പ്രത്യേകത അതിനു ആകെ ഞരമ്പുകളാണു എന്നതാണു. ഞരമ്പെന്ന് പറഞ്ഞാ വെള്ളമൊഴുകുന്ന വഴി. ഹൈട്രോളജികൽ സിസ്റ്റം. മറ്റ് ഇന്ത്യൻ സംസ്ഥാന ങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇടമുറിയാത്ത ജനവാസമേഖലകൾ ഇണ്ടാകുന്നത് അതിസൂക്ഷ്മവും സൂക്ഷ്മവും പ്രത്യക്ഷവുമായ് വഴികളിലൂടെ ജലവിതരണം സാധ്യമാകുന്നത് കൊണ്ട് മാത്രമാണു. ആ വഴികൾ ഇല്ലാതാകാ എന്ന് പറഞ്ഞൽ വെള്ളം ഇല്ലാണ്ടാകും എന്നാല മറിച്ച് വെള്ളം തോന്നുന്ന വഴിക്കൊക്കെ ഒഴും. അത്രെ ഉളൂ! അപൊ വീടുണ്ടോ,കടയുണ്ടോ റോഡുണ്ടൊ വണ്ടിണ്ടൊ ആളുണ്ടൊ എന്നൊന്നും നോക്കൂല.
ഷമീർ കെ മുണ്ടോത്
ഇ പി ജയരാജൻ എന്നൊരു ‘അധികമന്ത്രി’ കൂടി വരുമ്പോൾ മന്ത്രിസഭയുടെ ‘ജാതി-മത സന്തുലന’ത്തിനു കുഴപ്പമൊന്നും സംഭവിക്കാത്തതിന്റെയും കേരളത്തിൽ ‘സാമുദായികധ്രുവീകരണം’ ഉണ്ടാവാത്തതിന്റെയും കാരണം എന്താവും?കഴിഞ്ഞ സർക്കാറിൽ ഒരു ‘അധികമന്ത്രി’ വന്നപ്പോഴുണ്ടായ പുകിലൊന്നു ഓർത്ത് നോക്കൂ.
അഭിനന്ദ് കിഷോർ
‘ഏതോ ചില്ല് പൊട്ടിച്ചതിന് യൂണിവേഴ്സിറ്റിയിൽ വച്ച് സംസാരിക്കാനാവുന്ന കാര്യത്തിനു പകരം മാവോയിസ്റ്റന്നും ഭീകരവാദിയെന്നുമൊക്കെ പറഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസിനെ കൊണ്ട് PhD സ്കോളറെ അറസ്റ്റ് ചെയ്യിപ്പിക്കുക’- ഇതാണ് സിയുകെ യുടെ പുതിയ മുന്നേറ്റം.
സി എസ് രാജേഷ്
22 ഡാമുകൾ തുറന്നിട്ടുണ്ട് എന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത് . മഴ നാടുനീങ്ങിയെന്നും ഇനി മരുഭൂമിയാണെന്നും ചിലകേന്ദ്രങ്ങൾ വിധിയെഴുതിയ ഒരു നാടിനെയാണ് മൺസൂൺ ഈ വിധത്തിൽ ഞെട്ടിച്ചിരിക്കുന്നത് . ഒരു മിനിറ്റിൽ ഇപ്പോൾ എത്രഗാലൻ വെള്ളമായിരിക്കാം കേരളത്തിനു കുറുകെയൊഴുകി കടലിലെത്തുന്നത് എന്നാലോചിച്ചുനോക്കൂ. എങ്കിലും രണ്ടുമാസം കൂടി കഴിയുമ്പോൾ നമ്മൾ ചർച്ച ചെയ്യുക കൊടും വരൾച്ചയെ പറ്റിയായിരിക്കും! ഏതുകാലത്താവാം കടലിൽ വെറുതെ കളയുന്ന മൺസൂൺ വെള്ളത്തെ നാടിന്റെ ഭൂഗർഭ ജലമാക്കി സംഭരിക്കാനുള്ള പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ കേരളം ശ്രദ്ധിക്കുന്നതും വിജയം വരിക്കുന്നതും?
സജീദ് ഖാലിദ്
ജല സാക്ഷരതയിൽ ലോകത്ത് തന്നെ ഏറ്റവും പിന്നോക്കക്കാരാണ് മല്ലൂസ്
കുഫിർ നല്കുന്ദ്വാർ
Who could ridicule ram, from the seat of a Chief Minister? – Only Karunanidhi.
നിഷാൻ പരപ്പനങ്ങാടി
പതിറ്റാണ്ടുകൾ രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും കൈകളിൽ മനുഷ്യ രക്തം പതിഞ്ഞവരോട് കൂട്ടുകൂടാതിരുന്ന ആ ശുദ്ധ കരങ്ങൾ എന്നും തമിഴന്റെ മുഖമുദ്രയായിരിക്കും.ദ്രാവിഡ മുന്നേറ്റ കഴകം നേതാവ് കരുണാനിധിക്ക് വിട
Next Entries »