About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
നൗഫൽ അർളട്ക്ക
ബാബരി മസ്ജിദ് തകർത്തതിന് ശേഷം സൗത്ത് ഇന്ത്യ പിടിക്കാനായി സംഘപരിവാർ തയാറാക്കിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു രാമസേതു. അതിനെ രാഷ്ട്രീയമായി തകർത്തതാണ് സംഘപരിവാർ കാലത്തെ കരുണാനിധിയുടെ സംഭാവന
സന്തോഷ് ഓ കെ
ഒരു നഗരത്തിന് ഇത്ര പെട്ടെന്ന് എങ്ങനെയാണ് ദുഃഖം ഉള്ളിലൊതുക്കാനാവുന്നത്? ചെന്നൈ നിശബ്ദമാണ്…. ഇന്ത്യയിലെ ബ്രാഹ്മണ വിരുദ്ധ രാഷ്ട്രീയത്തിന്റെ ശക്തമായ ഒരു കണ്ണിയറ്റു. കലൈജ്ഞർ…. കണ്ണീർ പൂക്കൾ.
കെ കെ ബാബുരാജ്
പുത്തൻ സാമ്പത്തിക നയങ്ങളുടെ ഫലമായി ഇന്ത്യയിലെ ചെറുന്യൂനപക്ഷമായ ഒരു സവർണ്ണ സമ്പന്ന വിഭാഗം ഒരു ആഭിജാത സമൂഹമായി മാറിയിരിക്കുകയാണ്. അവരെ സംരക്ഷിക്കുക; അവർക്കുവേണ്ടി എല്ലാ വാതിലുകളും തുറന്നിടുക എന്നതിനപ്പുറം ഭരണമോ നീതിയോ നടക്കുന്നില്ലന്നതാണ് വസ്തുത. കോടിപതികളുടെ വായ്പകൾ തിരിച്ചുപിടിക്കാൻ കഴിയാതെ ധനകാര്യസ്ഥാപനങ്ങൾ തകർച്ചയെ നേരിടുകയാണ്. ഈ ഘട്ടത്തിൽ, പഴയ കുടിയിറക്കിന്റെ പുത്തൻ പതിപ്പായ “ജപ്തിക്ക്” സമ്പൂർണ്ണമായ നിയമപരിരക്ഷയാണ് കേന്ദ്രസർക്കാർ നൽകിയിട്ടുള്ളത്. കുപ്രസിദ്ധമായ സര്‍ഫാസി നിയമം ഇപ്രകാരം ഉള്ളതാണ്.
ജിജേഷ് പി ബി
എവിടെയെങ്കിലും ഏതെങ്കിലും ഒരു കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്നുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ആധാറിനുള്ളത്. മൊബൈലിലോ, യന്ത്രഭാഷകളുടെ രണ്ടക്കപെരുക്കങ്ങളിലോ അല്ല ആധാർ പ്രവർത്തിക്കുന്നത്. ഇവിടെ സമൂഹത്തിൽ, മനുഷ്യരിലാണ് ആധാർ ദുരിതമഴയായി പെയ്യുന്നത്.
ജാസ്മിൻ പി. കെ
തേജസിന് വർഷങ്ങളായി സർക്കാർ തന്നെ പരസ്യം നിഷേധിക്കുകയാണെന്നു ഈ അവസരത്തിൽ പറയണമെന്ന് തോന്നി
ജയചന്ദ്രൻ ജെ എം
ഉമ്പായിക്ക് ആദരാഞ്ജലികൾ. ജോൺ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാൻ ‘ എന്ന സിനിമയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉമ്പായിയുടെ പേര് ആദ്യമായി കേൾക്കുന്നത്. അബു ഇബ്രാഹിമിനു ഉമ്പായി എന്ന പേര് നൽകുന്നത് ജോൺ എബ്രഹാം തന്നെയാണ്. ആ സിനിമയിൽ നായകൻ ആത്മഹത്യ ചെയ്ത മരത്തിന്റെ കൊമ്പിൽ തൂങ്ങിക്കിടക്കുന്ന പൊട്ടിയ കുരുക്കു കയർ കാറ്റിലാടുന്ന പശ്ചാത്തലത്തിൽ അദ്ദേഹം പാടിയ ദുഃഖസാന്ദ്രമായ ഒരു ആലാപനമുണ്ട്. ബോംബെയിൽ തബലിസ്റ്റ് ആയിരുന്ന അദ്ദേഹം സംഗീതത്തിലേക്ക് വരുന്നത് യാദൃശ്ചികമായാണ്. അദ്ദേഹത്തിന്റെ ശബ്ദം എപ്പോഴും ഹൃദ്യമായിരുന്നു.
ജിഷാർ എൻ പി
അണക്കെട്ട് നിറയുമെന്ന സര്‍ക്കാര്‍ അറിയിപ്പുകണ്ട് ദൈവത്തെ വിളിച്ചത് Jose Mishty എന്ന സ്ത്രീ. ദൈവമല്ല, ശാസ്ത്രവും ആസൂത്രണവുമാണ് ശക്തിയെന്ന് അവരെ തിരുത്തിയത് സ്റ്റേറ്റ്. അതേ സ്റ്റേറ്റാണ് അണക്കെട്ട് തുറന്നാല്‍ അപകടമുണ്ടാകാതിരിക്കാന്‍ ഇടുക്കിയില്‍ പൂജ നടത്തിയത്. Jose Mishtyയുടെ ദൈവം ഒരു ശക്തിയുമില്ലാത്ത ദൈവമാണെന്ന് സ്റ്റേറ്റിനറിയാം. ശാസ്ത്രത്തിന് എതിരുനില്‍ക്കുന്ന ഒരു സാദാ മത ദൈവം. എന്നാല്‍ സ്റ്റേറ്റിന്റെ ദൈവം അങ്ങിനെയല്ല. ഏത് ദുരന്തവും ചെറുക്കാന്‍ ശേഷിയുള്ള മതേതര ദൈവമാണത്. ദുരന്ത നിവാരണ അഥോറിറ്റിയുടെ മറുപടി കണ്ട് പുളകിതരായവര്‍ സ്റ്റേറ്റിന്റെ ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവരെല്ലാം ജന്മനാ മതേതരരുമാണ്. അത്രമേല്‍ നിഷ്കളങ്കമാണ്, കേരള മതേതരത്വം !!
ശ്രീകാന്ത് പി കെ
ലോകത്താകമാനമുള്ള തീവ്ര വലതു പക്ഷത്തിന്റെ വര്‍ത്തമാന നയമാണ് കുടിയേറ്റ-മുസ്ലീം വിരുദ്ധത.ട്രംബ് മുതല്‍ മോഡിവരെ,വെറുപ്പിന്റെ അപരവല്‍ക്കരണത്തിന്റെ,പുറം തള്ളലിന്റെ ഈ പ്രത്യയ ശാസ്ത്രം പരത്തിയാണ് തിരഞ്ഞെടുപ്പുകള്‍ തങ്ങള്‍ക്കനുകൂലമാക്കി മാറ്റുന്നത്.കുടിയേറ്റ മുസ്ലീം വിരുദ്ധതയുടെ വിഷം പടര്‍ത്തിയാണ് 2016 ല്‍ ആസാം നിയമ സഭാ ഇലക്ഷന് ബിജെപി ജയിച്ചു കയറിയത്.പൊളിഞ്ഞു വീണ വികസന വായ്പ്പുകളെ കവര്‍ ചെയ്ത് 2019 നെ നേരിടാന്‍ സംഘ പരിവാര്‍ തയ്യാറാകുന്നത് എങ്ങനെയെന്നു കൃത്യമായും വ്യക്തമാക്കുകയാണവര്‍.
അജീഷ് രാജ്
1905 – ആദ്യ ബംഗാൾ വിഭജനം,1943 – ബംഗാൾ ക്ഷാമം,1947 – ഇന്ത്യ – പാക് /ബംഗാൾ വിഭജനവും കലാപങ്ങളും,1965- ഇന്ത്യ പാക് യുദ്ധം,1971- ബംഗ്ലാദേശ് യുദ്ധം,1974- ബംഗ്ലാദേശ് ക്ഷാമം,1983-നെല്ലി കലാപം പിന്നെ അസംഖ്യം പ്രകൃതി ദുരന്തങ്ങളും വംശീയ കലാപങ്ങളും. ഇതിനൊക്കെയിടയിൽ പെട്ട് ചിതറി തെറിച്ച് പോയ, ഭാഗ്യം കൊണ്ട് മാത്രം അതിജീവിച്ച മനുഷ്യരോടാണ് നമ്മൾ ”ആധാരം” ചോദിക്കുന്നത്. അതിൽ തന്നെ ഹിന്ദു ആണേൽ പൗരത്വം കൊടുക്കുമത്രേ!!! ഇതൊക്കെയാണ് സംഘപരിവാർ 2019-ലേക്കായി കരുതി വച്ചിരിക്കുന്ന തുറുപ്പ് ചീട്ടുകൾ
ജബ്ബാർ ചുങ്കത്തറ
ഹരീഷ് വാസുദേവന്‍ ബിജെപിക്കെതിരെ മനുഷ്യസംഗമം നടത്താനും അതെ സ്ഥാനത്തിരുന്ന് ശ്രീധരൻ പിള്ളയെ വംശീയവിദ്വേഷ പാർട്ടിയുടെ തലവനാവുമ്പോൾ അഭിനന്ദിക്കാനും കഴിയും. രാഷ്ട്രീയബോധ്യങ്ങളെ ചോദ്യം ചെയ്യാനൊന്നും ആരും വരില്ല.ലിബറലായിരിക്കുന്നതിന്റെ സൗകര്യങ്ങളാണ്.
ഹാഷിർ കെ മുഹമ്മദ്
കാൽ പിടിക്കാതിരിക്കാൻ ഉള്ള വിദ്യ്ഭ്യാസം കൊടുക്കൂ സർക്ക്കാരെ.ഗുരുവന്ദനം പുതിയൊരു തരം കാസ്റ്റിസം ആണ്,അത് പുതിയ അടിമകളെ സൃഷ്ടിക്കുന്നു.
അഗസ്റ് സെബാസ്റ്റ്യൻ
ഏഷ്യാനെറ്റ് കാണുകയോ വായിക്കുകയോ ചെയ്യുന്ന 67 ശതമാനം മലയാളികളാണ് അസമിൽ 40 ലക്ഷം ആളുകളുടെ പൗരത്വം റദ്ദാക്കിയതിനെ പിന്തുണക്കുന്നത്
Next Entries »