About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അഫ്താബ് എല്ലത്ത
Every death happening due to hunger and lack of medical care as rescue workers cannot reach the affected areas due to lack of facilities, are actually the deliberate murders by the hands of indian state.
അക്മൽ
ഇന്നലെ രാവിലെയാണ് സൗദിയില്‍ നിന്നും ലൈഫ് ജാക്കറ്റുകള്‍ എത്തിയത്. ഉടനെ അത് ഒതുക്കുങ്ങൽ ഭാഗത്ത് ഉപയോഗിക്കാന്‍ കഴിഞ്ഞു. ഇന്നലെ വൈകീട്ട് സൗദിയില്‍ നിന്നും വിളിച്ചിരുന്നു. ഇനിയും ലൈഫ് ജാക്കറ്റുകള്‍ അയക്കുന്നുണ്ട്. കൂടെ അത്യാവശ്യത്തിന് ഉപയോഗിക്കാവുന്ന ചെറിയ തോണിയും നടക്കുന്നുണ്ട്. ഇന്ന് ഉച്ചയാകുമ്പോഴേക്കും അവ എത്തുമെന്ന് കരുതുന്നു. കേരളത്തിന്റെ അവസ്ഥ കണ്ട് യു.എ.ഇ ഗവണ്മെന്റ് ഫണ്ട് ശേഖരിക്കാന്‍ കമ്മറ്റി രൂപീകരിച്ചു. ഖത്തറില്‍ നിന്നും ഇന്നലെ നിരവധി അവശ്യസാധനങ്ങള്‍ എത്തിച്ചിരുന്നു. ഒമാന്‍ സുല്‍ത്താന്റെ ഒരു വിമാനം തന്നെ കേരളത്തിലേക്കുള്ള അത്യാവശ്യ സാധനങ്ങളുമായി പുറപ്പെടുന്നുണ്ട്. എന്നിട്ടും കേന്ദ്രം!…
ഫസറുദീൻ
ദുരഭിമാനവും വൺ മാൻ ഷോ രാഷട്രീയവും ആ വെള്ളത്തിൽ വലിച്ചെറിയൂ മിസ്റ്റർ. സൈന്യമെങ്കിൽ സൈന്യം. മനുഷ്യ ജീവനാണ് പ്രധാനം. തഹസിൽദാർമാരേയും വില്ലേജ് ഓഫീസർമാരേയും ചേർത്തു കൂട്ടി ഈ പതിനായിരങ്ങളെ രക്ഷപ്പെടുത്താമെന്ന് നിങ്ങൾ ആരെയാണ് വിശ്വസിപ്പിക്കുന്നത്. ഇന്ന് സജ്ജമായ സംവിധാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തയ്യാറായിരുന്നെങ്കിൽ ജനങ്ങൾക്ക് എത്ര വലിയ ആശ്വാസമായേനെ. മൽസ്യത്തൊഴിലാളികളും സന്നദ്ധ പ്രർത്തകരും സമൂഹ്യമാധ്യമ ഇടപെടലും ഇത്ര സജീവമായിരുന്നില്ലെങ്കിൽ ഈ ദുരന്തത്തിന്റെ വ്യാപ്തി എത്ര ഭീകരമാവുമായിരുന്നു. കേരളത്തിന്റെ ദുരന്ത നിവാരണ സംവിധാനങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും അത് അങ്ങേയറ്റം അപര്യാപ്തമാണ്. ധാരാളം സമയമെടുത്താണ് അവർ ഇതൊക്കെ ചെയ്യുന്നത്. ഇക്കാര്യത്തിൽ ചെന്നിത്തലയുടെ അഭിപ്രായങ്ങളെ പിൻതുണക്കുന്നു.
അമീൻ ഹസ്സൻ
പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങളോട് സിപിഎം നേതൃത്വം സ്വീകരിക്കുന്ന സമീപനം ഈ സന്ദർഭത്തിന് ഉചിതമായതല്ല.പ്രതിപക്ഷ നേതാവ് സർക്കാറിന്റെ പ്രവർത്തനങ്ങളോട് ചെറിയ വിമർശം പോലും ഉന്നയിക്കാതെ സഹകരിക്കുന്ന ഘട്ടത്തിൽ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അവിടെ സർക്കാർ സംവിധാനങ്ങളുടെ പോരായ്മ ചൂണ്ടികാണിച്ചതിനെ കോൺഗ്രസിലെ ഗ്രൂപ്പിസമാണെന്ന് പരിഹസിക്കുകയാണ് കൊടിയേരി ബാലകൃഷ്ണൻ ചെയ്തത്.റെസ്ക്യൂ മിഷൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാവുന്നത് രക്ഷാദൗത്യം വേഗത്തിലാക്കാൻ സഹായിക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തെയും കൊടിയേരി ഇന്നു പട്ടാള ഭരണമെന്നു പരിഹസിക്കുകയാണ് ചെയ്യുന്നത്.രക്ഷാദൗത്യം ഏൽപ്പിക്കുന്നത് പട്ടാളത്തെ ഭരണമേൽപ്പിക്കുക അല്ലെന്ന് അദ്ദേഹത്തിന് അറിയാത്തതാവില്ല.ഈ മഹാപ്രളയത്തെ നേരിടാനുള്ള പരിമിതികളെ യഥാർത്ഥ്യ ബോധത്തോടെ സമീപിക്കുന്നത് സർക്കാറിന്റെ പരാജയമായി വിലയിരുത്തുമെന്ന ദുരഭിമാന ബോധം സിപിഎം ഉപേക്ഷിക്കുയാണ് വേണ്ടത്.പ്രളയത്തെ നേരിടാൻ കേരളം ഒരുമിച്ചു നിൽക്കുന്ന ഈ ഘട്ടത്തിൽ ഏത് ചെറിയ അഭിപ്രായങ്ങളെയും ഗൗരവത്തിൽ പരിഗണിക്കുകയാണല്ലോ വേണ്ടത്.ആ നിലക്ക് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു ഉന്നയിക്കുന്ന അഭിപ്രായം പ്രയോഗികമല്ലെങ്കിൽ അത് കാര്യകാരണ സഹിതം വ്യക്തമാക്കുകയാണ് സർക്കാറും സിപിഎമ്മും ചെയ്യേണ്ടത്.കൊടിയേരി പരിഹാസം അവസാനിപ്പിക്കണം.
നിഖില ഹെൻറി
Rs. 198 crore from 21 states for #KeralaFloodRelief
അഗസ്റ് സെബാസ്റ്റ്യൻ
കറന്റ് ഇല്ലാത്തതിനാൽ ഫോണുകൾ ഓഫാവുകയാണ്. കുടുങ്ങിപ്പോയവർക്ക് സഹായമഭ്യർത്ഥിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രക്ഷാ ബോട്ടുകളുടെ പട്രോളിംഗ് ഏർപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്യേണ്ടത്. നാട്ടിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് വേണ്ടത്ര ബോട്ടുകളോ വള്ളങ്ങളോ ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രതിസന്ധി. ക്യാംപുകളിൽ എത്തിയവർക്ക് സഹായം എത്തിക്കുന്നതിനൊപ്പം രക്ഷാ പ്രവർത്തനത്തിന് മുൻതൂക്കം നൽകണം. ഇത് ഏറെ വൈകി. പലരും ഇനി പോകാൻ ഇടമില്ലാത്ത വിധത്തിൽ എത്തി. ഈ അവസ്ഥ നേരിട്ടറിഞ്ഞ് സ്വസ്ഥമായി ഇരിക്കാനാവില്ല. റെസ്ക്യൂ പട്രോൾ എണ്ണം കൂട്ടണം, ആളുകളെ രക്ഷിക്കണം. വിദൂരത്ത് കഴിയുന്ന മക്കൾ സ്വന്തം മാതാപിതാക്കൾ പെട്ടുകിടക്കുന്ന അവസ്ഥ ഫെയ്സ്ബുക്കിലൂടെ അറിയിക്കുന്നതാണ് കാണുന്നത്. അധികൃതർ നിസഹയാവസ്ഥ പറയുകയാണ് ചെയ്യുന്നത്. രക്ഷാസംവിധാനങ്ങൾ അടിയന്തിരമായി വർദ്ധിപ്പിക്കണം. #PleaseSaveThem #KeralaFloods
നാരായണൻ എം ശങ്കരൻ
യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ബാണാസുര ഡാം തുറക്കുന്നത്. അല്ല ഇവിടെ മുന്നറിയിപ്പ് ആവശ്യമില്ല കാരണം കൂടുതലും ബാധിക്കുന്നത് ആദിവാസികളെയാണ്. #ചാനൽ നിലവിളി കാണുമ്പോൾ പറഞ്ഞു എന്നേയുള്ളൂ
വസീം ആർ .സ്.
I don’t want to hear the kanahyia version of azadi slogans.The nationalist version , even sanghis also will raise the same. You all are students, at least go and research whose pain is attached to these slogans. Don’t be a copy of everything, be sometimes original in your life and please understand that slogans are not bollywood music and Hollywood instruments but life itself.
ശ്രീകൃഷ്ണൻ കെ പി
Urgent racist alert-മാധ്യമങ്ങളും ഇടതു fb ബുജികളും മുല്ലപെരിയാർ ഡാമിനെ വച്ച് തമിഴ് വിരുദ്ധത പ്രചരിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഒരു സാമൂഹ്യ unrest കൂടി താങ്ങാൻ പശ്ചിമഘട്ട മലനിരകൾക്ക് കഴിയില്ല.
ജയചന്ദ്രൻ ജെ എം
ഹരിയുടെ മരണം ഓർമകളുടെ വേലിയേറ്റത്തിലേക്കു എന്നെ എറിയുന്നു. വീട്ടുകാരെ എന്നും അലോസരപ്പെടുത്തിക്കൊണ്ട് സ്വന്തം ദിശയിലൂടെ മാത്രം അവൻ സഞ്ചരിച്ചു. സംഗീതവും സുഹൃത്തുക്കളും ലഹരിയും എപ്പോഴും കൂടെ ഉണ്ടായിരുന്നു. ആഴത്തിലേക്ക് തുറന്ന ഒരു കണ്ണിലൂടെ ചുറ്റുമുള്ളവരുടെ പൊള്ളത്തരങ്ങളെ ഫലിതത്തിലൂടെയും ക്രോധത്തിലൂടെയും നേരിട്ടു. അവന്റെ ഭാഷയിൽ പറഞ്ഞാൽ ‘നെല്ലും പതിരും’ തിരിച്ചറിയാൻ ആത്മപീഡ അനുഷ്ടിച്ചു. സംഗീതത്തിന്റെ ബ്രാഹ്മണിക് മേധാവിത്തത്തിന് കുറുകെയും അരികുകളിലൂടെയും അതിനു പുറത്തും സഞ്ചരിച്ചു. വീട്ടിലേക്കു എല്ലാവരെയും സ്വാഗതം ചെയ്തു. പക്കമേളം വായിക്കുമ്പോൾ പാലിക്കുന്ന താളക്രമം സംഭാഷണത്തിലും കൂടെ നിർത്തി. ആർക്കും വഴങ്ങാത്ത സ്വാതന്ത്ര്യബോധത്തോടെ എന്നാൽ സുഹൃത്തുക്കളുടെ ധാരാളിത്തത്തിൽ സ്വാകാര്യതകളില്ലാത്ത ഒരു ജീവിതം അന്ത്യം വരെ കൊണ്ടുനടന്നു. ആദരാഞ്ജലികൾ.
യു എം മുഖ്താർ
നാലുദിവസമായി അസമിലായിരുന്നു. ഒരു നിശ്ചിത ‘ടാര്‍ഗറ്റ്’ വച്ച് ഇത്രയും പേരെ ഒഴിവാക്കണമെന്ന് അസമിലെ എന്‍.ആര്.സി ഓഫിസര്മാര്ക്കുമേല് സമ്മര്‍ദ്ധം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്‍.ആര്.സി കോര്‍ഡിനറ്റര്‍ ഹലേജയുടെ പ്രവര്‍ത്തനത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നതായി കേട്ടില്ല. എന്നാല്‍ ‘ടാര്‍ഗറ്റ് അച്ചീവ്’ ചെയ്യന്‍ താഴേത്തട്ടില്‍ സംഘപരിവാരം വലിയതോതില്‍ ഇടപെടല്‍ നടത്തിയതയി പലരും സൂചിപ്പിച്ചു. പട്ടികയില്‍ പേരില്ലാതെ പോയ 40 ലക്ഷംപേരില്‍ പകുതിയിലേറെ ബംഗാളി ഹിന്ദുക്കള്‍ ആണെന്നും അല്ല ബംഗാളി മുസ്ലിംകള് ആണെന്നും സംസാരമുണ്ട്. പുറത്തുള്ളവര്‍ ഏതുമക്കാരായാലും അതില്‍ കൂടുതല്‍ സ്ത്രീകളാണ് എന്നതില്‍ സംശയമില്ല.
എസ് ഇർഷാദ്
കാമ്പസിനകത്ത് വെച്ച് തന്നെ പരിഹരിക്കാമായിരുന്ന നിസാര പ്രശ്നം യൂണിവേഴ്സിറ്റി അധികൃതർ പ്രതികാര ബുദ്ധിയോടെ സമീപിക്കുകയും പരാതിയെ തുടർന്ന് നാഗരാജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമാണുണ്ടായത്. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുന്ന ദലിത് – മുസ്ലിം – മറ്റു പിന്നാക്ക വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളെ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ചും നിസാര വിഷയങ്ങൾ പെരുപ്പിച്ചു കാട്ടിയും അധികൃതർ വേട്ടയാടുന്നതായുള്ള പരാതികൾ മുമ്പും ഉന്നയിക്കപ്പെട്ടിരുന്നു.
Next Entries »