About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ശ്രുതീഷ് കണ്ണാടി
കുറെക്കാലം മാധ്യമ പ്രവർത്തനം പഠിച്ചിട്ടും ഫീൽഡിലിറങ്ങാൻ കഴിയാതിരുന്നത് ഒരു വലിയ നഷ്ടമായി തോന്നിയത് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായിരുന്നു. ദുരന്തമുഖങ്ങളിൽ ഓടിനടന്നു റിപ്പോർട്ട് ചെയ്ത, രക്ഷാപ്രവർത്തനങ്ങളിൽ വഴികാട്ടിയ എല്ലാ മാധ്യമ സുഹൃത്തുക്കളോടും സ്നേഹം മാത്രം.
അഫ്താബ് എല്ലാത്ത
Today at 6am fully armed Cobra battalion entered a Muslim locality in Kanta toli and started taking the Goats of the residence. Women men put up a strong protest and the police withdrew. They will probably return again. Sad a community cannot celebrate their festival in free India #Eid #Ranchi
ചിന്ത ടി കെ
രണ്ട് ദിവസമായി ദൈവതുല്യരായി നമ്മുടെയൊക്കെ മുന്നിൽ നിൽക്കുന്നത് തിരുവനന്തപുരത്തേയും കൊല്ലത്തേയുമൊക്കെ മത്സ്യത്തൊഴിലാളികളാണ്. തങ്ങളുടെ ജീവനോപാധികളുമായി ആണ് അവർ രക്ഷാപ്രവർത്തനത്തിനിറങ്ങിയിരിക്കുന്നത്. ഓഖി ദുരന്തത്തിൽ നിന്നും ഇനിയും കരകയറിയിട്ടില്ലാത്ത തീരദേശം വറുതിയുടെ നാളുകൾ അനുഭവിക്കുകയാണ്. സർക്കാരിന്റേയും സന്നദ്ധപ്രവർത്തകരുടേയും ശ്രദ്ധ അവർക്കും ആവശ്യമാണ്.
ഫ്രാൻസിസ് നാസറെത്
വാടി കടപ്പുറത്തുനിന്ന് മാത്രം നൂറോളം ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനു പോയിട്ടുണ്ടെന്നാണു അറിഞ്ഞത്. വാടി മാത്രമല്ല, മിക്ക മൽസ്യബന്ധന കേന്ദ്രങ്ങളിൽ നിന്നും ഫൈബർ ബോട്ടുകൾ പോയിട്ടുണ്ട്. ഈ ബോട്ടുകൾ മിക്കതും മരത്തിലും മതിലിലും ഒക്കെ ഇടിച്ച് നാശമാകും, പിന്നെ കടലിൽ ഇറങ്ങാൻ പറ്റാത്ത, കട്ടപ്പുറത്ത് കയറ്റേണ്ട പരിവത്തിലാകും തിരിച്ചുവരുന്നത്. രക്ഷാപ്രവർത്തനം കഴിഞ്ഞ് തിരിച്ചുവരുന്ന മുക്കുവർക്ക് കടലിൽപ്പോകാൻ പറ്റില്ല. ഇവർക്ക് വരുന്ന ബോട്ടിൻ്റെ കേടുപാടുകളും തൊഴിൽ നഷ്ടവും ഉടനടി പരിഹരിക്കാൻ സർക്കാർ സംവിധാനം കണ്ടെത്തണം. അല്ലാതെ നഷ്ടപരിഹാരം മാസങ്ങളോളം നീട്ടിക്കൊണ്ടു പോയാൽ രക്ഷാപ്രവർത്തനത്തിനു ഇറങ്ങിയ ഒരുപാട് പേരുടെ കുടുംബങ്ങൾ പട്ടിണിയിലാകും.
ഹുസൈൻ ഇല്ലിയാസ്
In memory of our friend Babu Vattekunnam who lost his life while saving the life of a drowning neighbor.
ബഷീർ മിസ്-അബ്
സൈന്യത്തെ പോലും തോൽപിക്കുന്ന രക്ഷാപ്രവർത്തനത്തിലൂടെ ഏറ്റവുമധികം മനുഷ്യരെ പ്രളയക്കെടുതിയിൽനിന്നു രക്ഷിച്ചത് മത്സ്യത്തൊഴിലാളികളാണെന്ന സത്യം മുൻനിർത്തി ഒരിക്കൽ കൂടി ചോദിച്ചോട്ടെ, നാം ‘പരിഷ്കൃത’ കേരളത്തിന്റെ നിർവ്വചനത്തിൽ മത്സ്യത്തൊഴിലാളികൾ മനുഷ്യരാണോ, അതോ, വന്യജന്തുക്കളെപോലെ വംശനാശം സംഭവിച്ചു പോവാതെ സവിശേഷ ആവാസവ്യവസ്ഥക്കകത്ത് ‘സംരക്ഷിച്ചു’ നിർത്തേണ്ട ജന്തുവർഗ്ഗമാണോ? എന്നു വച്ചാൽ, ദാരിദ്ര്യം, പട്ടിണി, പൊരിവെയിൽ, പെരുങ്കടൽ, ചെറ്റക്കുടിൽ, ദുർഗന്ധം തുടങ്ങിയ ‘സുന്ദരമായ’ ആവാസവ്യവസ്ഥക്കകത്തുതന്നെ ‘സംരക്ഷിച്ചുനിർത്തേണ്ട’ ജന്തുവർഗ്ഗം?
തുഷാർ നിർമൽ
രക്ഷാപ്രവർത്തനത്തിനെത്തിയ മത്സ്യത്തൊഴിലാളികൾ ആവശ്യം കഴിഞ്ഞപ്പോൾ അവഗണിക്കപ്പെട്ടതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. വള്ളങ്ങൾ തിരിച്ചു കൊണ്ടു പോകുന്നതിനും രക്ഷാപ്രവർത്തനത്തിനിടക്ക് വള്ളങ്ങൾക്ക് ഉണ്ടായ കേടുപാടുകൾ മാറ്റാനും സർക്കാർ സഹായം ലഭ്യമാക്കണം
അമീൻ ഹസ്സൻ
രാജ്യത്തെ മിക്ക ദുരന്തങ്ങൾക്കും വംശീയ കലാപങ്ങൾക്കും ശേഷം നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭരണകൂട സംവിധാനങ്ങൾക്ക് പുറമെ സന്നദ്ധ സംഘടനകൾ ഫണ്ട് പിരിക്കുകയും കാര്യമായി സേവനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.സുനാമിയുടെ കാലത്തും ഗുജറാത്ത് വംശഹത്യക്ക് ശേഷവും അതുണ്ടായിട്ടുണ്ട്.എൻ ജി ഒകൾ സാമ്പത്തികവും അല്ലാത്തതുമായ തട്ടിപ്പ് നടത്തുന്നത് ചൂണ്ടിക്കാട്ടി തങ്ങൾക്ക് താൽപര്യമില്ലാത്ത സന്നദ്ധ സംഘടനകളുടെ പ്രവർത്തനം തടയാൻ കേന്ദ്ര സർക്കാർ കുറച്ചു കാലമായി ശ്രമിക്കുന്നുണ്ട്.സമാനമായ രീതിയിൽ എല്ലാം ഭരണകൂട കേന്ദ്രീകൃതമാകണം,അതു മാത്രമാണ് ശരിയും നന്മയും ,അല്ലാത്തതൊക്കെ തിന്മയും തട്ടിപ്പുമാണ് എന്ന വാദവുമായി സൈബർ സഖാക്കളുടെ പ്രചാരണം നടക്കുന്നുണ്ട്.ആയത് പരിഗണിച്ച് ജനകീയ പിന്തുണയോടെ സന്നദ്ധ സംഘടനകൾ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിർത്തി വെക്കേണ്ടതാണ്.അല്ലാത്ത പക്ഷം ഞങ്ങൾ നിയമം ഉണ്ടാക്കി അകത്തിടും.ജാഗ്രതൈ!!
അജിത്കുമാർ എ.എസ്
Nation is an Humanmade disaster.
ഹാദിയ അശോകൻ
നമ്മുടെ നാടും ജനതയും തേങ്ങുകയാണ്. നാടിന് വേണ്ടി കണ്ണീരോടെ പ്രാർത്ഥിക്കുന്ന ലക്ഷങ്ങളിൽ ഒരുവളാണ് ഞാനും. ഈ സമയത്ത് രാഷ്ട്രീയ വർഗീയ, പ്രചരണങ്ങൾ നടത്തുന്നവർ ഒട്ടും മനുഷ്യത്വമില്ലാത്തവരാണ്. “കേരളത്തിലെ മുഴുവൻ പേരും മുസ്ലിമാവാത്തത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് ഞാൻ പറഞ്ഞതായി” ഏതോ ദുഷ്ടർ സാമുഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇത് വ്യാജമാണ്. എന്നെ സ്നേഹിക്കുന്നവരെയും എനിക്ക് വേണ്ടി നിലകൊണ്ട വരെയും തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരം പ്രചരണങ്ങൾ. ഇത് എല്ലാവരും മനസ്സിലാക്കണം
ഷബീബ് മമ്പാട്
ഒന്നൂടെ, മലയാളിത്തത്തെ കുറിച്ചുള്ള പുളക പ്രഖ്യാപനങ്ങൾ ബോറടിപ്പിക്കുന്നു എന്നു പറയാതിരിക്കാനാവില്ല. മലയാളി എന്ന സ്വത്വം തന്നെ ആന്തരികമായി സൽഗുണ സമ്പന്നമാണ് എന്ന് ഒരിക്കലും വിശ്വാസമില്ല. ഇത് മലയാളികൾ ഒറ്റക്ക് നേടിയതുമല്ല. എണ്ണവും വണ്ണവും നോക്കാതെ നോട്ടുകെട്ടുകൾ ദുരിതാശ്വാസ ബക്കറ്റുകളിൽ ഇട്ടവരുണ്ട്, തുച്ഛമെങ്കിലും തങ്ങളുടെ വരുമാന വഴികൾ മുഴുവൻ സമർപ്പിച്ചവരുണ്ട്… അവരെക്കൂടി ഉൾക്കൊള്ളാൻ ശ്രമിക്കുക …
അഡ്വ. ജെസ്സിൻ ഇറിന
പ്രിയരേ! പ്രളയ ദുരന്തമുഖത്ത് നിന്ന് മടങ്ങുമ്പോൾ ഭീക്ഷാടം നിരോധിച്ചിരിക്കുന്നു എന്ന് കേരളത്തിലെ മുക്കിലും മൂലയിലും സ്ഥാപിച്ച ഫ്ലക്സ് ബോർഡ്കൾ എടുത്തു മാറ്റാൻ മറക്കറുത്. ഭക്ഷണം മോഷ്ടിച്ചു എന്ന പേരിൽ ആരെയും തല്ലിക്കൊല്ലുകയുമരുത്.
Next Entries »