About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
റെനി
സമീപകാലത്ത് രണ്ട് വാർത്തകൾ ആരും ശ്രദ്ധിച്ചില്ല എന്ന് ഒരു സുഹൃത്ത് പറഞ്ഞു പക്ഷേ അതിലൊരണ്ണം കൃത്യമായി ഓർത്തു; മൻമോഹൻ സിംഗിന്റെ കാലത്തെ വളർച്ചാ നിരക്കിന്റെ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു (തിരിച്ചു വന്നോ എന്നറിയില്ല). മറ്റൊന്ന് ഇന്ത്യയിലെ അൽ ജസീറ ഓഫീസ് കശ്മീരിനെ സംബന്ധിച്ച ഒരു വാർത്തയുടെ പേരിൽ അടച്ചുപൂട്ടിച്ചത്.
താഹിർ ജമാൽ കെ എം
Prof. Satyanarayana taught me three courses in my post graduation, which are The Subaltern Studies Initiative, Introduction to Dr. BR Ambedkar, and Introduction to Indian Cultural History. It says why you are afraid of him, why you raided his house, and why you confiscated his books and articles. But the knowledge he imparted to us, the courage he instilled in us can’t be confiscated. #raiding_academia #raiding_dalit_intelligentia #raiding_books
അനൂപ് വി.ആർ.
സംഘപരിവാർ ഭരണകൂടം സാംസ്കാരിക-സാമൂഹിക-മനുഷ്യാവാകാശ പ്രവർത്തകർക്കെതിരെ രാജ്യത്തുടനീളം നടത്തുന്ന ആസൂത്രിത റെയ്ഡുകൾക്കെതിരെ അണിനിരക്കുക.. അപ്രഖ്യാപിത അടിയന്തരാവസ്ഥയെ പ്രതിരോധിക്കുക….
പ്രശാന്ത് ഗീത
എന്നാൽ തികച്ചും മനുഷ്യ നിർമ്മിതമായ ഒരു ദുരന്തമായിരുന്നു ഡിമോണിറ്റൈസേഷൻ മരിച്ചത് 100 പേർ അതിന് സമാധാനം പറഞ്ഞിട്ട് പോയാ മതി സംഘികളെ.
നാരായണൻ എം ശങ്കരൻ
മലയാള വംശീയതയും, ജാതീയതയും, മറ്റു നിരോധന ബോർഡുകളും മാറി ഒന്നാകുന്നു എന്ന ചിന്ത ഇതുവരെ മനസ്സിൽ വന്നിട്ടില്ല. അല്ലെങ്കിൽ അങ്ങനെ ചിന്തിക്കാൻ സമയം ആയിട്ടില്ല…
ബഷീർ മിസ്-അബ്
മാതൃകാരക്ഷാപ്രവർത്തനം നടത്തി മനസ്സു കവർന്ന മത്സ്യതൊഴിലാളികൾക്ക് ഉപഹാരവും പാരിതോഷികവും നൽകാൻ തീരുമാനിച്ച മുഖ്യമന്ത്രിക്കു നന്ദി. പക്ഷെ സർ, അവരെ മനുഷ്യരായി പരിഗണിക്കുകയും, വൻകിട മത്സ്യമുതലാളിമാരുടെ കൊള്ളയിനിന്ന് രക്ഷിച്ച്, സ്വന്തം അധ്വാനത്തിന്റെ ന്യായമായൊരംശമെങ്കിലും അവർക്കു നൽകും വിധം നിയമമുണ്ടാക്കി നരകതുല്യമായ ജീവിതത്തിൽ നിന്ന് അവരെ കരകയറ്റുകയുമാണു (അഥവാ, മനുഷ്യരായി ജീവിക്കാനുള്ള ഭരണഘടനാദത്തമായ മൗലികാവകാശം നിവർത്തിച്ചുകൊടുക്കലാണു) താങ്കൾക്ക് / നമുക്ക് അവർക്കായി നൽകാവുന്ന ഏറ്റവും വലിയ ഉപഹാരം!
റോഷൻ പി എം
ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, പിണറായി ഭജന തുടങ്ങാനുള്ള സമയം ആയിട്ടില്ല. വിയോജിപ്പുകള്‍ മാറ്റിവെച്ചു ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണ്, ദയവു ചെയ്തു കുത്തിതിരിപ്പുണ്ടാക്കരുത്. അനര്‍ഹമായ ക്രെഡിറ്റ് ക്ലെയിം ചെയ്യുന്ന തറക്കളിയില് സംഘികളോട് മത്സരിക്കാന്‍ നില്‍ക്കരുത്. പിണറായും, നിങ്ങളും, നമ്മളും, മറ്റവരും ഒക്കെ ചെയ്യുന്നത് ജനം കാണുന്നുണ്ട്, മനസിലാക്കുന്നുണ്ട്. ഇതൊരു മത്സരമല്ലെന്ന ബോധ്യം പിണറായിക്കുണ്ട്, ജനത്തിനുണ്ട്, ഭക്തര്‍ക്കും ഉണ്ടാവണം.
സുദീപ് ആദിൽ
“കേരളത്തിൻെറ അതിജീവനത്തിൻെറ കരുത്ത് ലോകത്തിന് തന്നെ മാതൃകയാണെന്ന് വിദേശമാധ്യമങ്ങൾ. obviously, അതൊരിക്കലും ബ്യൂറൊക്രാറ്റിക്, പൊളിറ്റിക്കല്‍, ഭരണനിർവ്വഹണ അറ്റംപ്റ്റ് അല്ലാ.. രൗദ്രതയോടെ പാഞ്ഞടുക്കുന്ന ജലത്തിന് നേർക്ക് ഒന്നായി അവർ ചേർത്തുവെച്ച കൈതാങ്ങാണ്. ആ ജനതയാണ്. അവർ ആരുടെയുടെയും ഉത്തരവിനായി കാത്തുനിന്നില്ല. പ്രാണനുവേണ്ടിയുള്ള നിലവിളികൾക്ക് മുമ്പില്‍ അവരങ്ങനെ തുഴയെറിഞ്ഞും, മുതുക് വളച്ച് ഭൂമിയോളം താന്നവരുമാണ്. അവരെ ആർക്കും മാതൃകയാക്കാം.”
ഷെറിൻ ബി.എസ്.
കേരളം കണ്ട നൂറ്റാണ്ടിലെ ദുരന്തം വെള്ളപ്പൊക്കമാണെങ്കിലും അത് തുറന്നു കാട്ടിയതു സംഘി propoganda എന്ന മഹാ ദുരന്തത്തെയാണ് . പിന്നെ നാട് കത്തുമ്പോഴും സ്വന്തം മുഖവും ശബ്ദവും ഉപയോഗിച്ച് വിഡ്ഢിത്തം വിളിച്ചു പറഞ്ഞു റെക്കോർഡ് ചെയ്തു പ്രചരിപ്പിക്കുന്ന ചില മഹാ തോൽവികളെയും…
ബഷീർ മിസ്-അബ്
ഇന്നലെവരെ സങ്കൽപത്തിൽ പോലുമില്ലാത്തൊരു പ്രളയം പൊടുന്നനെ വന്നു പെട്ടപ്പോൾ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും, അവയ്ക്ക് നേതൃത്വം നൽകുന്നതിലും മുഖ്യമന്ത്രി എന്ന നിലയിൽ ശ്രീ.പിണറായ് വിജയൻ വലിയൊരളവോളം വിജയിച്ചിരിക്കുന്നു എന്ന സത്യം ആരും നിഷേധിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിനു ഹൃദയംതൊട്ട അഭിനന്ദനം, പിന്തുണ. പക്ഷെ, പ്രളയകാലത്തെ അദ്ദേഹത്തിന്റെ ഈ നേതൃപാടവവും, ഭരണനൈപുണ്യവും മറ്റൊരു തിക്തസത്യത്തിനു അടിവരയിടുന്നുണ്ട്. ഫാസിസമെന്ന മഹാവിപത്തിനു ഒറ്റക്കും കൂട്ടായും നിരന്തരം ഇരകളായ ന്യൂനപക്ഷ-‘കീഴാള’ വിഭാങ്ങൾക്ക് അർഹിക്കും വിധം നീതിയും സുരക്ഷയും നൽകുന്നതിലുള്ള അദ്ദേഹത്തിന്റെ പരാജയം വെറുമൊരു കഴിവുകേടല്ല, അദ്ദേഹത്തിന്റെ ബോധപൂർവ്വമുള്ളൊരു ചോയ്സ് ആയിരുന്നു എന്ന്. ഇനിയെങ്കിലും തിരുത്താൻ അദ്ദേഹത്തിനു കഴിയട്ടെ!
മംഗള്‍ ശ്രീധർ
ഒട്ടുമിക്ക സംഘടനകളും ആളുകളും ദുരിതബാധിത പ്രദേശങ്ങളില്‍ സഹായങ്ങള്‍ എത്തിക്കുന്നു. അതുപോലെ തന്നെയാണ് ഞങ്ങളും ഇറങ്ങിയത്. ഞങ്ങള്‍ ഒരു സംഘടനയും അല്ല. എന്നാല്‍ ഞങ്ങളില്‍ ഭൂരിഭാഗവും ആദിവാസികളായതുകൊണ്ടാവും ഞങ്ങളെ നിരീക്ഷിക്കാനും സംശയത്തോടെ നോക്കാനും അത്തരത്തില്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ഒക്കെ ചര്‍ച്ച ചെയ്യാനും നിങ്ങളില്‍ പലര്‍ക്കും തോന്നുന്നത്. ജീവിതത്തില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ധാരാളം നേരിട്ട ഞങ്ങള്‍ക്ക് ഇത് പുതിയ അനുഭവമല്ല. മുന്നോട്ട് പോകുക തന്നെ ചെയ്യും.
സാജി ചെറിയൻ
ദുരന്തം കണ്മുന്നിൽ എത്തി നിൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് ആ വാർത്തയെത്തി.. അവർ വരുന്നു… തിരമാലകളെ ഭയക്കാത്തവർ.. ഞങ്ങളെ കൈപിടിച്ച് കയറ്റാൻ. എനിക്കുറപ്പായിരുന്നു അവർക്ക് ഇവിടെ ഒരുപാട് ചെയ്യാനുണ്ടെന്ന്. നേവി പോലും പകച്ചു നിന്നിടത്ത് അവരുടെ ഡബിൾ എഞ്ചിൻ ഘടിപ്പിച്ച ബോട്ടുകളിൽ ജീവൻ പോലും പണയം വച്ച് അവർ കുതിച്ചു. പരിചയം ഇല്ലാത്ത സ്ഥലങ്ങളിൽ അവർ കാത്തത് പതിനായിരങ്ങളെ ആണ്,ഞങ്ങളുടെ ജീവനാണ് …. കടലിന്റെ മക്കൾ …..❤️
Next Entries »