About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
കെ കെ ബാബുരാജ്
വേറിട്ട ജീവിതസങ്കല്പങ്ങൾ പുലർത്തുന്ന; പുത്തൻ സബ് കൽച്ചറുകളോട് ആഭിമുഖ്യം കാണിക്കുന്ന പല വിദ്യാർത്ഥികളും ഇതേ യാഥാസ്ഥിതിക അഡ്മിന്റെ വെറുപ്പിനും വിരോധത്തിനും വിധേയരായിട്ടുണ്ട്. തങ്ങളുടെ അഴിമതികൾ പുറത്തുവരുന്നതിനെ മറയ്ക്കാനും, രാഷ്ട്രീയ യജമാനന്മാരുടെ പ്രീതി സമ്പാദിക്കാനുമാണ് ഇവർ ഇപ്രകാരം ചെയ്യുന്നതെന്ന് എല്ലാവരും അറിഞ്ഞുകഴിഞ്ഞു. തീവ്ര വലതുപക്ഷ വാദികളായ ഇക്കൂട്ടർക്കെതിരെ എല്ലാവശത്തുനിന്നും പ്രതിഷേധം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.
സാറ ജോസഫ്
സഹനം ശീലമാക്കിയവരെങ്കിലും, ‘ നീതിക്കുവേണ്ടി ദാഹിക്കുന്നവർ ഭാഗ്യവാന്മാർ ‘ എന്ന ക്രിസ്തുവചനം പിന്തുടർന്ന് സ്വന്തം സഹോദരിക്ക് നീതിയ്ക്കായി പോരാടാൻ മുന്നോട്ടുവന്ന ആറു കന്യാസ്ത്രീകൾക്ക് അഭിവാദ്യങ്ങൾ ! ഈ ധിക്കാരത്തിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരുമെങ്കിലും ഇവർ ചരിത്രം കുറിച്ചത് ഭാവിയിലെ വലിയ വിമോചനത്തിനാണ്.
ബാസിമ മുഹമ്മദ്
അതിജീവനത്തിനുള്ള അവരുടെ പോരാട്ടങ്ങളെ വിലകുറച്ചു കാണുക. സ്വവർഗ പ്രണയത്തെ കുറിച്ച് വ്യക്തിപരമായോ വിശ്വാസപരമായോ ഉള്ള എതിർപ്പുകൾ കൊണ്ട് socially boycotted ആയ ഒരു വിഭാഗം ആളുകളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമങ്ങളിൽ ഉദാസീന നിലപാട് പുലർത്തുക. Draconian നിയമങ്ങളെ കുറിച്ച് വീണ്ടും വീണ്ടും കോൺഫറൻസ്കളും ക്യാമ്പയിൻകളും സംഘടിപ്പിക്കുക.. എത്ര മനോഹരമായ ആചാരങ്ങൾ..
അഖിൽ ജയ
എന്നെ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ നിന്ന് പുറത്താക്കി. ഇന്നലെയാണ് ഡിസ്മിസൽ ഓർഡർ ജോൺ സാറിന്റെ കയ്യിൽ നിന്ന് വാങ്ങിയത്. ‘ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റിയിൽ നിന്നും പുറത്താക്കി’ എന്ന് തുറന്ന് കാട്ടി എന്നോട് അനുഭാവം പ്രകടിപ്പിക്കുന്നവരോട് ഞാൻ തീർച്ചയായും കടപ്പെട്ടിരിക്കുന്നു. അവരെല്ലാം ജനാധിപത്യത്തിന്റെ കാവലാളുകളാണ്. എന്നാൽ ഞാൻ പുറത്താക്കപ്പെട്ടതിൽ ഒരിക്കലും എനിക്ക് അത്ഭുതമില്ല, മാത്രമല്ല അതത്ര പ്രസക്തമായ നഷ്ടവുമല്ല. ഞാൻ ഒരു ശരാശരി നിലവാരമുള്ള വിദ്യാർത്ഥി മാത്രമാണ്. എനിക്ക് വലിയ അക്കാഡമിക്ക് ലക്ഷ്യങ്ങളുമില്ല. എന്നാൽ വിലക്കയറ്റവും തൊഴിളില്ലായ്മയും കൂടി കൊണ്ടേയിരിക്കുന്ന മത്സരാധിഷ്ഠിതമായ ഭാവിയിൽ, ഒരു വലിയ അരക്ഷിതമായ സാമൂഹ്യ വിഭാഗം അനിവാര്യമായി നേരിടേണ്ട പ്രതിസന്ധികളുടെ ഒരു പങ്ക് എനിക്കും അറിയേണ്ടി വന്നേക്കാം
ഇ പി രാജഗോപാലൻ
കാസർകോട് പെരിയയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർവ്വകലാശാലയിൽ നാഗരാജു / Ganthoti Nagaraju / എന്ന ദളിത് വിദ്യാർത്ഥിയെ എന്തോ ഒരു ചെറിയ പ്രശ്നത്തിന് (ഒരു ചെറിയ വൈദ്യുതയുപകരണത്തിന്റെ മൂടി പൊട്ടി ച്ചുവെന്ന് പറഞ്ഞ്)അധികൃതർ ഹോസ്ദുർഗ് പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിച്ച് ദിവസങ്ങളോളം ലോക്കപ്പിൽ കിടത്തി. ഇതിൽ സങ്കടപ്പെട്ട് ഫേസ് ബുക്കിൽ പോസ്റ്റിട്ട ഡോ.പ്രസാദ് പന്ന്യനെ ( ഇംഗ്ലീഷ് – താരതമ്യ സാഹിത്യ പഠന വകുപ്പ് മേധാവി ) സസ്പെന്റ് ചെയ്തു കൊണ്ട് വൈസ് ചാൻസിലർ ഉത്തരവായിരിക്കുന്നു .
ശ്രുതീഷ് കണ്ണാടി
ഈ നാട്ടില്‍ ഏറ്റവും ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളില്‍ പോലും പ്രതികളുടെ പൊളിറ്റിക്കല്‍ പൊസിഷന്‍, സോഷ്യല്‍ ലൊക്കേഷന്‍, ജാതി തുടങ്ങിയവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് തിരിച്ചറിയാന്‍ ഈ അടുത്ത കാലങ്ങളിലായി നടന്ന ‘തുറന്നുപറച്ചിലുകള്‍’ തന്നെ ധാരളമല്ലേ!! അപ്പോള്‍ ക്രൈമോ, അതിജീവിച്ചവരോടുള്ള ഐക്യദാര്‍ഢ്യങ്ങളോ അല്ല, മറിച്ച് പ്രതികളുടെ/വ്യക്തികളുടെ രാഷ്ട്രീയ നിലപാടുകളും ജാതിയും ഒക്കെ തന്നെയാണ് എല്ലായിടത്തും വിഷയം!!
മാത്യു ഡേവിഡ്
ദലിത് പിന്നോക്കവർഗങ്ങളുടെ പ്രമുഖ ചരിത്രകാരനും അംബേദ്കറൈറ്റും പന്ത്രണ്ടോളം ഗ്രന്ഥങ്ങളുടെ രചയിതാവുമായ ബഹു: മാഞ്ഞൂർ ഗോപാലൻ സാർ (85) നിര്യാതനായി. സംസ്കാരം നാളെ (7_ 9_ 2018) 3 മണിക്ക് കോട്ടയം ഏറ്റുമാനൂർ കാണക്കാരിയിലെ വീട്ടുവളപ്പിൽ വി.റ്റി.രാജശേഖർ, കല്ലറ സുകുമാരൻ, ഡോ. എം എസ്.ജയപ്രകാശ്, ദലിത് ബന്ധു NKജോസ് സാർ തുടങ്ങിയവരോട് ആത്മബന്ധം പുലർത്തിയിരുന്ന ഗോപാലൻ സാർ ഈയുള്ളവൻ ഗുരുസ്ഥാനം നൽകി ആദരിക്കുന്ന മഹാ ചിന്തകനാണ്.
ചനബാസു ഗുണാടൽ
Philosopher, President and Plagiarizer ? S. Radhakrishnan Birthday as Teachers Day: A Teacher who copied from his own student’s thesis.
പ്രശാന്ത് കോളിയൂർ
ഉഡായിപ്പുകളായ അദ്ധ്യാപകര്‍ക്കെതിരെ എന്തിനെഴുതണമെന്നാ ആലോചിച്ചത്… ജാതീയതയും പരവിദ്വേഷവും സ്ത്രീവിരുദ്ധതയുമാക്കെ നിറഞ്ഞ് നില്ക്കുന്ന സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്റെ ദിനം തന്നെ മതിയായതല്ലേ ഈ കൂട്ടങ്ങള്‍ക്ക്
ബാബുരാജ് ഭഗവതി
നോട്ടുനിരോധനം ഒരു പരാജയമായിരുന്നെന്ന് എന്തിനു വിശ്വസിക്കണം? അതൊരു വിജയമാണ്. ഉദ്ദേശിച്ചതൊക്കെ നടപ്പാക്കിയ വമ്പന്‍ വിജയം. അതുവച്ച് മോദിയെ ട്രോളുന്ന ചിലരുണ്ട്. ഹിന്ദുത്വ-കോര്‍പ്പറേറ്റ് കൂട്ടുകെട്ട് ഒരു തമാശയായും അവരെ മണ്ടന്മാരായും കാണുന്നവര്‍. 400 രൂപയില്‍ നിന്ന് 800 രൂപയായി നാലുകൊല്ലം കൊണ്ട് ഇന്ത്യയില്‍ എല്‍പിജിയുടെ വില വര്‍ധിപ്പിച്ചിട്ടും മോഡിയ്ക്ക് ഇന്ത്യന്‍ ജനങ്ങളെ കൈയിലെടുക്കാനാവുന്നെങ്കില് തകരാറ് ചിരിക്കുന്ന നമുക്കാണ്. നോട്ട് നിരോധനത്തിന്റെ ഏത് ഉദ്ദേശ്യമാണ് പാളിപ്പോയത്?
ഷമീം സമീറ
മേജർ രവി എന്ന വ്യക്തി കേരളത്തിൽ വലിയ സ്വാധീനം ഒന്നും ചെലുത്തിയിട്ടില്ല. പക്ഷെ അയാളുടെ സിനിമകൾ തീർച്ചയായും വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഇസ്ലാമോഫോബിയയുടെ അങ്ങേത്തലയാണ് ഏതാണ്ട് എല്ലാ സിനിമകളും. എൻകൗണ്ടർ കൊലപാതകങ്ങളെ ന്യായീകരിക്കുന്നതും പട്ടാള വീരാരാധനയും ദേശീയ മുസ്ലിം സൃഷ്ടിയും കേരളത്തിന്റെ പൊതുബോധത്തിന്റെ കൂടെ ഭാഗമായത് കൊണ്ട് തത്കാലം നമുക്ക് മാറ്റി വെക്കാം.
ബാസിത്
മുസ്ലിം പേരിലുള്ള ക്ഷമാപണ സാഹിത്യങ്ങൾക്ക് പഴയ മാർക്കറ്റ് ഇല്ലാത്തത് കൊണ്ട് പുതിയ ഒരു ശാഖാ വിന്യാസം കൂടി ഉണ്ടായിരിക്കയാണ്. അതാത് നാടുകളുടെ പേരിൽ അതാതു നാട്ടുകാർ തന്നെ മുൻകൈ എടുത്തു പ്രത്യേകം, പ്രത്യേകം മുസ്ലിം ക്ഷമാപണ സാഹിത്യം. പാനായികുളത്തുകാർക്ക് സിമി ക്യാമ്പിന്റെ പേരിൽ, മൂവാറ്റുപുഴക്കാർക്ക് കൈ വെട്ടിന്റെ പേരിൽ, കോഴിക്കോട്ടുകാർക്ക് ബസ് സ്റ്റാൻഡ് സ്ഫോടനം തുടങ്ങി ആടു മേക്കൽ, കാശ്മീർ റിക്രൂട്മെന്റ് കഥകൾ മുതൽ വാക്സിൻ തടഞ്ഞതും, ‘എന്നെ എന്റെ ഇക്ക രക്ഷിച്ചാൽ മതി’ എന്നു പറഞ്ഞ ഇത്തയുടെ കഥ വരെ വിഷയമാക്കാവുന്നതാണ്. അങ്ങിനെ ഓരോ നാടും പറയട്ടെ തങ്ങളുടെ അപ്പോളജെറ്റിക് മുസ്ലിം കഥകൾ.
Next Entries »