About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
മൃദുലാദേവി ശശിധരൻ
രാഹുല്‍ ഈശ്വര്‍ സേന നെഞ്ചത്ത് ചവിട്ടുമ്പോ ചവിട്ടു കൊണ്ട് ചാകാനുള്ള ജാതി ക്കറുപ്പ് പെണ്ണുങ്ങളൊക്കെ റെഡിയാണല്ലോ ല്ലേ..എല്ലാവരേയും സേഫ് സോണില്‍ നിര്‍ത്തി ജയിലീ കെടക്കാനും ആശുപത്രീല് കയറാനുമുള്ള നമ്മടെയാ അവകാശം വിട്ടുകൊടുക്കരുത്.പുന്നപ്ര വയലാറില്‍ അരിവാള്‍,നീട്ടിപ്പിടിച്ചു നില്ക്കണ പടം കൊണ്ട് കുറേപ്പേര് ഭരണത്തീ കേറിയതുപോലെ ശബരിമലയിലുഃ നമ്മക്ക് പടമാകണം
ശ്രീകൃഷ്ണൻ കെ പി
മനുഷ്യനിർമ്മിതമായ കുടില ദുരന്തമായിരുന്ന ലോകമഹായുദ്ധങ്ങൾക്കിടയിൽ പോലും സാംസ്കാരിക ഫണ്ടുകൾ ലോകത്തിലെ ഒരു സർക്കാരും വെട്ടികുറച്ചിട്ടില്ല, കൂട്ടിയിട്ടേ ഉള്ളു. ഏതൊരു ജന വിഭാഗവും ദുഖാചരണത്തിലൂടെ അല്ല അതിജീവനം സാധ്യമാക്കിട്ടിട്ടുള്ളത്. പിന്നിലായ കാര്യങ്ങളെ കുറിച്ചോർത്തു ദുഖിച്ചിരിക്കുന്നവന്റെ കുറ്റബോധം മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിലും അതിന്റെ കൂടെ കൂടാൻ കഴിയില്ല.
മുഹമ്മദ് ഫർഹാദ്
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു ഇവിടെ ഒരു അതിപുരോഗമന ചർച്ച നടക്കുന്നു. ആർ എസ് എസ് അതിനോട് അനുകൂല നിലപാടെടുക്കുന്നു. റാഫേൽ അഴിമതി മുതൽ സഞ്ജീവ് ഭട്ടും കഫീൽ ഖാനും വിസ്മരിക്കപ്പെടുന്നു. ആരാണ് നമ്മുടെ രാഷ്ട്രീയ പ്രിയോറിറ്റിയെ നിർണയിക്കുന്നത്? എന്താണ് നമ്മുടെ ഫാസിസിസ്റ്റ് വിരുദ്ധതയെ നിയന്ത്രിക്കുന്നത്?
അഷ്കർ
എന്തേലും ആവട്ട്.. ഒരു മല, ഹിന്ദുക്കളുടെ വിശ്വാസത്തിന് അഭിവാജ്യ ഘടകമാണോ എന്ന സംശയമൊന്നും കോടതിക്ക് തോന്നിയില്ലല്ലോ..
അഫ്താബ് ഇല്ലാത്ത്
The “Fanatic” Hindus demolishes a 400 hundred year old mosque with all the backgrounds support of a “moderate” Hindu government. Then some “neutral” Hindus deliberate for 26 years to conclude that mosques are not inevitable for Islamic prayers, ignoring what a Muslim sitting with them has to say about this injustice. That is how justice is delivered for others within Ram Rajya.
അൻസിൽ കെ എം
Our southern Kerala Muslim identity were subdued somewhere in Mappila, Malabar hegemonic Islamic narrations. Our Islam is Just as outcasted and ‘othered’ one. Seems it comes from a sense of we are first comers to Islam and puritanism. This hegemonic narration includes the very behavioural pattern, understanding of jurisprudence and texts, our culture, non linear historical dimensions other than from Middle East, absence of so called Islamic institutions, poor representation of our Ulema in learned bodies and many more. So, this big void of under representation and history to be underlined.
ശ്രീജിത്ത് കെ എൻ
ഇസ്ലാമോഫോബിയ ഏറ്റവുംനന്നായി കേരളത്തിൽ ഉപയോഗിക്കുന്നത് ചിലപ്പോൾ സീ പീ എം ആയിരിക്കും , ഗെയിൽ സമരത്തെ നേരിട്ടത് ഹാദിയാകേസ്സിൽ ഭരണകൂടത്തിനനുകൂലമായ ന്യായീകരണങ്ങൾ ചമയ്ച്ചത് ഒക്കെ അതിനോട് ചേർത്തുവായിക്കാം പക്ഷെ അതിന്റെ ഏറ്റവും ഭീകരമായമുഖമാണ് ഇപ്പൊ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് കലാലയങ്ങളിലെ മുസ്ലിം വിദ്യാർത്ഥിനികളുടെ പ്രതിഷേധങ്ങളെ എത്ര ലളിതമായാണ് മുസ്ലിം തീവ്രവാദ മുദ്രകുത്തി ഭരണഘടനാപരമായ പ്രതിഷേ ധിക്കാനുള അവകാശത്തെപോലും സമൂഹത്തിന്റെ മുന്നിൽ ഒരു തീവ്രവാദ പ്രവർത്തനമായി അവതരിപ്പിക്കുന്നത്
അനൂപ് വി.ആർ.
നിസ്കരിയ്ക്കാനെന്തിനാണ് പള്ളി എന്ന ആ കോടതിയുടെ ചോദ്യം കൊണ്ടുണ്ടായ ഒരേ ഒരു കാര്യം, ഇന്നലെ വരെ ഇവരെന്തിനാണ് പള്ളിയിൽ നിസ്കരിയ്ക്കാതെ പൊതുസ്ഥലത്ത് നിസ്കരിയ്ക്കുന്നത് എന്ന ചോദ്യം ചോദിച്ചിരുന്നവരൊക്കെ, ഇന്ന് ആ ചോദ്യം നേരെ തിരിച്ച് വെയ്ക്കുന്നതാണ്, “നിസ്കരിയ്ക്കാനെന്തിനാണ് പള്ളി”. എപ്പോൾ എങ്ങോട്ട് വേണമെങ്കിലും തിരിച്ച് വെയ്ക്കാവുന്ന, ഇരുതലമൂർച്ചയുള്ള എത്ര ആയിരം സെക്യുലർ വാളുകൾക്കിടയിലാണ് ഇവിടെ മുസ്ളീം ജീവിതം.ഇനിയും ഈ സെക്യുലറിസത്തെ വിശ്വസിക്കണമെന്നാണോ? പടപ്പുകൾക്ക് പടച്ചവൻ മാത്രം തുണ…
ശ്രീകാന്ത് പി കെ
ഫാഷിസം മുതലാളിത്തത്തെയല്ല,മുതലാളിത്തം ഫാഷിസത്തെയാണ് നിർമ്മിക്കുന്നതെന്ന പ്രാഥമിക ബോധമുണ്ടെങ്കിൽ ശബ്ദിക്കേണ്ടത് ഈ ചങ്ങാത്ത മുതലാളിത്തത്തിനെതിരെയാണ്. അഥവാ വെട്ടി മാറ്റേണ്ടത് കേവലമൊരു മോഡിയെ മാത്രമല്ല അംബാനിമാരെയും റിലയൻസുകളെയുമാണ്.അവരെ നിർമ്മിക്കുന്ന സാമ്പത്തിക നയങ്ങളെ കൂടിയാണ്. കാപ്പിറ്റലിസം എന്ന ആ മൂലകാരണത്തെ ഒരിക്കലെങ്കിലും അഡ്രസ് ചെയ്യാൻ എത്രപേർ തയ്യാറാകുമെന്നതാണ് ചോദ്യം.
അനൂപ് വി.ആർ.
മാതൃഭൂമിയിലെ വക്ര ദൃഷ്ടിയിൽ, സ്ഥാനലബ്ധിയിൽ കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം കാണിച്ചതിന് ശേഷം കാണിക്കുന്നത്, എന്തോ കേൾക്കുമ്പോൾ ബോധം കെട്ട് വീഴുന്ന മായാവി യിലെ സലീം കുമാറിന്റെ സീനാണ്. എത്രയോ വട്ടം എം പിയായി ജയിച്ച ക്ലയിം ഉള്ള ഒരാളെയാണ്, അർഹിക്കാത്തതോ അപ്രതീക്ഷിതമോ ആയ എന്തോ കിട്ടി എന്ന മട്ടിൽ കോമാളിവൽക്കരിക്കുന്നത്.
കെ കെ ബാബുരാജ്
മുസ്ലിം ലീഗിനെ ‘വർഗ്ഗീയ പാർട്ടിയും’ ഇതര മുസ്ലിം സംഘടനകളെ മത രാഷ്ട്ര വാദികളോ, മത തീവ്രവാദികളോ ആയി മുദ്രകുത്തികൊണ്ടു മാത്രമേ കേരളത്തിലെ പുരോഗമന രാഷ്ട്രീയത്തിന് അതിന്റെ “സ്റ്റാൻഡേർഡ്” നിലനിർത്താനാകു എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. ഇതിനർത്ഥം, കേരള മോഡൽ പുരോഗമനം സംഘർഷപ്പെടുന്നത് മുസ്ലിം സംഘടനകളോടല്ല, മറിച്ചു മുസ്ലിങ്ങളുടെ മതപരതയോടും സമുദായികതയോടും ആണെന്നാണ്. ഇതാവട്ടെ സെമിറ്റിക് മതങ്ങളുടെ “വ്യത്യാസത്തെ” ഉൾകൊള്ളാൻ വിസമ്മതിക്കുന്ന ഹൈന്ദവ ജാതിബോധവുമായി കണ്ണിചേർന്നിട്ടുള്ളതാണ്.
സി പി മുഹമ്മദ് അലി
അസം പൗരത്വ പട്ടികയുടെ അന്തിമ കരടിലും മകനും രണ്ട് പേരക്കുട്ടികളും ഉള്‍പ്പെടാത്തതിനാല്‍ മനംനൊന്ത് എഴുപതുകാരന് ആത്മഹത്യ ചെയ്തു. ദേശീയവാദം നീണാള്‍ വാഴട്ടെ
Next Entries »