About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അജിത്കുമാർ എ.എസ്.
അംബേദ്കര്‍ വിട്ടു പിരിഞ്ഞ ദിവസം ബാബറി മസ്ജിദ് തകര്‍ക്കാന്‍ തെരഞ്ഞെടുത്തുവെന്നത് സംഘപരിവാര്‍ തന്ത്രമാണെന്ന് പറയുന്നത് ശരിയായിരിക്കും മണ്ഡല് രാഷ്ട്രീയം ഉയര്‍ത്തിയ രാഷ്ട്രീയം മറികടക്കാനുള്ള തന്ത്രവും അതിലുണ്ടായിരുന്നുവേന്ന്തും ശരിയായിരികാം. പക്ഷെ ബാബറി മസ്ജിദ് തകര്‍ത്തു എന്നത് തന്നെ ഒരു സവിശേഷ പ്രവര്‍ത്തിയാണ്.അതിനു തന്നെ ഒരു പ്രശ്നമുണ്ട്. അതിനെ കൂടി അഡ്രസ് ചെയ്യാന്‍ എന്താ മടി?
അജിത്കുമാർ എ.എസ്.
കേരളാ നവോത്ഥാനമെന്ന നാടകത്തില്‍ നിന്നും മുസ്ലീങ്ങളെ ഒഴിവാക്കുന്നു എന്ന് ആരും ഇനി സങ്കടപ്പെടേണ്ട. കിത്താബിലൂടെ അവസരം തരാന്‍ ആഹ്വാനം വന്നിട്ടുണ്ട് .
അജിത്കുമാർ എ.എസ്.
സംഘ പരിവാര്‍ ഭീഷണിയായി കാണുന്നതും മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്നതും ഈ ഉപഭൂഖണ്ടത്തിന്റെ മധ്യമ കാല ചരിത്രമാണ്. ” ബാബറി മസ്ജിദ് പൊളിക്കുന്നത് ആ ചരിത്രത്തെ മായിക്കാനും ഒരു ശുദ്ധ ഹിന്ദു ചരിത്രത്തെ നിര്‍മിക്കാനുമാണ്. അതെ പോലെ ഇവിടെ നവോത്ഥാന പുരനാനയിക്കല് കേരളത്തിലെ ചില ചരിത്രങ്ങളെ മായ്ക്കാനും ഒരു കമ്മ്യൂണിസ്റ്റ് ചരിത്രത്തെ ഉണ്ടാക്കനുമായിരിക്കാം. ഈ നവോത്ഥാന കേരള സങ്കല്‍പ്പങ്ങളെ ആശ്രയിക്കാതെ മുസ്ലീങ്ങള്‍ നേടിയ വളര്‍ച്ചയുടെയും ദലിത് പ്രസ്ഥാനങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ചരിത്രം മായ്ച്ചിട്ടു മറ്റൊരു ചരിത്രം ഉണ്ടാക്കുകയല്ലേ ഉദ്ദേശം?
അജിത്കുമാർ എ.എസ്.
ഇംഗ്ലീഷ് മീഡിയം എന്ന സിനിമയിലെ നെടുമുടി വേണുവിന്റെ ഡയലോഗ് ആണ് ഓര്മ വരുന്നത്. സ്കൂളില്‍ ജോലി കൊടുക്കാമെന്നു പറഞ്ഞു ശ്രീനിവാസനോട്കൈക്കൂലി വാങ്ങീട്ടു ഒരു ലക്ഷം ചേര്‍ത്തു പിടിച്ചു കൊണ്ട് പോകുമ്പോള്‍ പറയുന്നത് “പൊട്ടിയ ചട്ടി വാങ്ങിക്കണം. എന്തൊക്കെ ആവശ്യങ്ങളാ ഈശ്വരാ… ” . ഇത് പോലെ ഒരു വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു നടന്നു പോകുന്നതാണ് മനസില്‍ വരുന്നത്” …..യ്ക്ക് നീതി വാങ്ങി കൊടുക്കണം. എന്തൊക്കെ ആവശ്യങ്ങളാ ഈശ്വരാ…”
ലുക്ക്മാൻ ഹക്കിം
എന്തിനാണ് നിങ്ങൾ ബാബരി മസ്ജിദിനെ കുറിച്ച് എപ്പോഴുമെപ്പോഴും ഓർമപ്പെടുത്തുന്നത്, ആളുകൾ മറന്നു തുടങ്ങിയതല്ലേ…?! നിങ്ങൾ ഇന്ത്യയിലെ മുസ്ലിങ്ങളുടെ സമാധാനം ഇല്ലാതാക്കും. ക്ഷമിക്കണം സുഹൃത്തേ… നീതിയില്ലാത്ത സമാധാനം പെരുംനുണയാണ്.
അഷ്കർ ലെസ്സിറായ്
സങ്കികൾ കൊന്ന സുബോധ് സിങ്ങിന് വേണ്ടി നാട്ടിലെ പൊലീസുകാർ വിളിച്ച് ചേർത്ത അനുശോചന സംഗമം യോഗി സർക്കാർ ഇടപെട്ട് മുടക്കി !! ഐസിസ് വെക്കുമോ ഇത്രയും വലിയ പക !
പി.കെ.നൗഫൽ
ബാബരി പള്ളിക്ക് പകരം പള്ളിക്കൂടം മതി എന്നു പറയുന്നതും, പള്ളി നിന്ന സ്ഥലത്ത് രാമന്റെ പേരിൽ ക്ഷേത്രം വേണം എന്ന് പറയുന്നതും ഒന്ന് തന്നെയാണ്..
അജിത്കുമാർ എ.എസ്.
കേരള നവോദ്ധാരണം എന്ന സങ്കല്‍പ്പത്തില്‍ ഒരു വ്യതിയാനമാണോ ഈ സുഗതന്? മറിച്ചു അതിന്റെ തന്നെ ഒരു സ്വഭാവം കൂടിയല്ലേ?
അജിത്കുമാർ എ.എസ്.
“ക്രൂരതയുടെ ആൾരൂപങ്ങളായ ആന്‍ ഡമാനിലെ സെന്റിനലിസ് ദ്വീപുകാര്‍” എന്നൊക്കെ മലയാളത്തിലെ പുരോഗമന മാധ്യമങ്ങള്‍ വംശീയത തട്ടി വിടുമ്പോള്‍ ഒന്നോര്‍ക്കുക അമേരിക്കക്കാരന് മാത്രമല്ല അവിടെ ഇന്ത്യ എന്നും ഭരണഘടനയെന്നും കേരള നവോത്ഥാനം യുക്തിവാദം രവിചന്ദ്രന്‍ എന്നും വീമ്പിളക്കി ചെല്ലാന്‍ പറ്റില്ല. ആധുനികത ആണ് ഏക സാധ്യത എന്ന സിദ്ധാന്തം പൊളിയുന്നതിവിടെയാണ്.രാഷ്ട്രവും ദേശീയതയും മാനവികതഎന്നതൊക്കെ വലിയ സംഭവമാണെന്ന് കരുതിയിരിക്കുന്നവരെ പോലെയല്ല അവര്‍. പല ജീവിതങ്ങള്‍ സാധ്യമാണ്. അവരെ അളക്കാന്‍ “നമ്മള്” ആരാണ്?
പ്രശാന്ത് കോളിയൂർ
കിട്ടുന്ന അവസരങ്ങളിലെല്ലാം മുസ്ലീം തീവ്രവാദമെന്നും ഇന്ത്യന്‍ ഐസിസ് എന്നും ചാപ്പയടിക്കാന്‍ നടക്കുന്ന മതേതരഹിന്ദുത്വക്കാര്ക്കും അംബേദ്ക്കറൈറ്റുകള്‍ക്കും ഒക്കെ തങ്ങളുടെ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനായി എഴുതുന്ന അഖ്ലാക് മുതലുള്ളവരുടെ ലിസ്റ്റില്‍ എട്ടുവയസുകാരൻ അസീമിന്റെ പേരും കാണും എന്ന അറിവ് വീണ്ടും വീണ്ടും മുറിപ്പെടുത്തുന്നു…
ഷബ്ന സിയാദ്
തീവ്രവാദവും ഭീകരവാദവും ചാര്ത്തികൊടുത്തപ്പോഴും നിലപാടുകളിലുറച്ച് നിന്ന പത്രം ഒരു സുപ്രഭാതത്തില്‍ അടച്ച് പൂട്ടുന്നുവെന്ന വാര്‍ത്ത ഞെട്ടലാണുണ്ടാക്കുന്നത്. തേജസ് മാനേജ്മെന്റിനോടുള്ള എല്ലാ ബഹുമാനവും കാത്ത് സൂക്ഷിക്കുമ്പോഴും എന്റെ സഹപ്രവര്‍ത്തകരായ സുഹ്യത്തുക്കളൊടൊപ്പം നില്‍ക്കാനാണ് ഞാനിപ്പോള്‍ ഇഷ്ടപ്പെടുന്നത്.
അനൂപ് വി.ആർ.
അതെ, തേജസ്സ് എന്ന പത്രം അടച്ച് പൂട്ടിയതല്ല. അടച്ച് പൂട്ടിച്ചതാണ്. ത്രിപുരയിലെ പാർട്ടി പത്രത്തെ കുറിച്ച് പറയുന്നവർ ,തേജസ്സിനെക്കുറിച്ച് സംസാരിയ്ക്കില്ല. ഇനിയും അടിയന്തരാവസ്ഥക്കാലത്ത് മുഖ പ്രസംഗത്തിൽ സ്വന്തം നിലപാടുകൾ പറയാൻ പറ്റാത്തതിന്റെ പേരിൽ, എഡിറ്റോറിയൽ എഴുതുന്നത് നിർത്തിയ ദേശാഭിമാനിയെ കുറിച്ച് ആരും പറയരുത്.
Next Entries »