About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
അഫ്താബ് ഇല്ലാത്ത്
മതേതര കേരളത്തിൽ ഇവരെയൊക്കെ “വിശ്വസികൾ” എന്ന് അരുമയോടെ വിളിക്കാൻ സമവായം ഉണ്ടായ സ്ഥിതിക്കു തീവ്രവിശ്വാസികൾ, ഭീകരവിശ്വാസികൾ, കൊടുംഭീകരവിശ്വാസികൾ എന്നൊക്കെ ആലോചിക്കാൻ പറ്റുമൊ ?
സരിക പല്ലത്ത്
മതാചാരങ്ങൾക്കുള്ളിൽ തളച്ചിടപ്പെടുന്ന സ്വയംനിർണയ ശേഷിയോ സ്വാതന്ത്ര്യമോ ഒന്നുമില്ലാത്തവരെന്നു വിശ്വാസികളായ സ്ത്രീകളെ വിളിച്ചവർക്കൊക്കെ എത്രപെട്ടന്നാണ് പതിനെട്ടാംപടി തൊട്ടുവഴങ്ങി കയറുന്ന പെണ്ണ് “അഭിമാനപ്പെണ്ണും “”ഉശിരുള്ള പെണ്ണും ” ഒക്കെയാവുന്നതു..
അഷ്കർ ലെസ്സിറായ്
ചലം ടിവിക്ക് അല്ലാതെ ഞങ്ങൾക്കൊന്നും അവിടെ നിന്ന് റിപ്പോർട്ട് പോലും ചെയ്യാൻ സാധിക്കുന്നില്ല, ഭയമാകുന്നു, അവിടെ നിന്ന് പോകുന്നു എന്നൊക്കെ പറഞ്ഞ് നിരവധി മാധ്യമപ്രവർത്തകരുടെ രോദന പോസ്റ്റുകൾ കണ്ടു.. വിശ്വാസികൾ ഭക്തന്മാർ പ്രക്ഷോഭക്കാർ എന്നൊക്കെ പറഞ്ഞ് ഹിന്ദു തീവ്രവാദികളെ വർണ്ണകടലാസിൽ പൊതിഞ്ഞ് ഇത്രയും കാലം അവതരിപ്പിച്ച നിങ്ങൾ ഒക്കെ തന്നെയാണ് ഇവരെ ഇത്രയും വളർത്തിയത്.. ഇനിയെങ്കിലും ഒരു വറൈറ്റിക്ക് എങ്കിലും ഒന്ന് മാറ്റിപ്പിടിച്ച്കൂടെ ?
പ്രശാന്ത് കോളിയൂർ
ഒരു ദലിത് സ്ത്രീ എത്തിയപ്പോൾ മാതൃഭൂമി ആവർത്തിച്ച് അവരുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നുണ്ട്. വംശീയതയുടെ ജാതീയതയുടേയും കുത്തൊഴുക്ക് ഇനി പ്രതീക്ഷിക്കാം… തെറികളൊക്കെ കേരളം കേൾക്കാനിരിക്കുന്നതേയുള്ളൂ…
സാബ്ളു തോമസ്
ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ ഫാദർ കുരിയാക്കോസ് കാട്ടുതറ ജലന്ധറിൽ ദൂരൂഹ സാഹചര്യത്തിൽ മരിച്ചു… ഭാവിയിൽ ഫ്രാങ്കോയെ വിശുദ്ധനായി പ്രഖ്യാപിക്കുമ്പോൾ അടയാളമാക്കാവുന്ന ആദ്യത്തെ അത്ഭുത പ്രവർത്തി.
സുദീപ് ആദിൽ
ഒരൊറ്റ കാര്യം പറഞ്ഞോട്ടെ, നജ്മൽ ബാബുവിന്റെ കാര്യം എനിക്ക് പറയാൻ പറ്റില്ല അതുകൊണ്ട് എന്റെ കാര്യം പറയാം — എത്ര വേദനാജനകമായാലും ജീവിതത്തിലെ മിക്ക കാര്യങ്ങളെയും കുറേയൊക്കെ തമാശയായി കാണാൻ പറ്റുന്നതും അതിനോടെല്ലാം (അപ്പോഴത്തെ ഒരു വികാരത്തള്ളിച്ചയൊക്കെ കഴിഞ്ഞാൽ) കുറച്ച് മാറിനിന്ന് ഇടപെടാൻ പറ്റുന്നതും പടച്ചോനുണ്ടല്ലോ എന്ന വിശ്വാസത്തിന്റെ പുറത്താണ്.
സാബ്ളു തോമസ്
ഇന്നലെ കൊച്ചിയിൽ നടന്ന WCC യുടെ പത്ര സമ്മേളനം കാണുകയായിരുന്നു.ചില മാധ്യമ പ്രവർത്തകർ WCC പ്രവർത്തകർക്ക് നേരെ വാടക ഗുണ്ടകളെ പോലെ ചാടി വീഴുന്നത് കണ്ടു.എന്തൊരു ധീരത .ഇതേ ധീരന്മാരുടെ മുന്നിൽ വെച്ചാണ് ഏതാനം ആഴ്ചകൾക്ക് മുൻപ് ഒരു മഹാനടൻ ചോദ്യം ചോദിച്ച സ്വന്തം സഹപ്രവർത്തകനെ അപമാനിച്ചത്.അന്ന് നാവിറങ്ങി പോയത് പോലെ ഇരുന്ന, ഇപ്പോൾ ശൗര്യം പുറത്തെടുത്ത ചിലരെയൊക്കെ കരുതിയിരിക്കുന്നത് നല്ലതാണ്.ഒരു പൊട്ടൻഷ്യൽ പൾസർ സുനി അവരുടെ ഉള്ളിൽ ഒളിച്ചിരിപ്പുണ്ട്.
നാരായണൻ എം ശങ്കരൻ
സോണി സോറിയൊക്കെ മി റ്റൂ വും കൊണ്ട് വന്നാൽ ഇന്ത്യൻ സ്റ്റേറ്റേ പൂട്ടേണ്ടി വരും…
സുദേഷ് എം രഘു
ആചാരങ്ങൾ സംരക്ഷിക്കണം എന്നു പറഞ്ഞ് ഇന്നലെ രണ്ട് ഓബീസീ സമുദായ സംഘടനകൾ കൂടി രംഗത്തുവന്നിട്ടുണ്ട്. വിശ്വകര്മ സര്വീസ് സൊസൈറ്റിയും ധീവരസഭയും. അതിൽ ധീവരസഭക്കാര്. എസ് എൻ ഡി പിയെപ്പോലാണ്. തെരുവിലെ സമരത്തിനില്ലത്രേ!
ഷിബി പീറ്റർ
ശബരിമല പ്രശ്നം ഫ്രാങ്കോയനന്തര ക്രൈസ്തവ രാഷ്ട്രീയത്തിനും കരുത്ത് പകർന്നിട്ടുണ്ട്. അത് ഒരു തീവ്രവഹൈന്ദവ-ക്രൈസ്തവ ഐക്യത്തിന് തന്നെ വഴിയൊരുക്കുകയും ചെയ്യുന്നു. മുസ്ലിം സമുദായത്തിന് മേൽ സമ്മർദ്ദം നൽകി പ്രസ്തുത സമുദായത്തെ ഒറ്റപ്പെടുത്തുകയോ സഖ്യത്തിലേക്ക് ചേർക്കുകയോ ചെയ്യുന്ന ഒരു യുക്തിയും അത് രൂപപ്പെടുത്തിയിരിക്കുന്നു.
ജമീൽ അഹ്മദ്
മഹല്ല് വിലക്ക് എന്ന വാക്ക് ഇത്ര കാലവും എത്ര അപരധ്വനിയോടെയാണെന്നോ നമ്മുടെ മതേതര പൊതുസമൂഹം പരിചരിച്ചിരുന്നത്. മഹല്ല് ഒരു സംഘടിത കൂട്ടായ്മയാണ്. അതിന് ഏതൊരു കൂട്ടായ്മയെയും പോലെ അതിലെ അംഗങ്ങൾ നിശ്ചയിക്കുന്ന ചിട്ടവട്ടങ്ങളുണ്ട്. മഹല്ലിന്റെ ധാരണകൾ അംഗീകരിക്കാത്തതിന്റെ പേരിൽ ഒരാളെ മഹല്ലിന്റെ പരിചരണങ്ങളിൽ നിന്ന് മാറ്റിനിറുത്തുന്നത് പൌരത്വനിഷേധത്തെക്കാൾ ഭീകരമായ മതതീവ്രവാദമായാണ് സെക്യുലർ ലിബറലുകൾ മനസ്സിലാക്കുന്നത്. ഒരാളുടെ മൃതദേഹം അയാളുടെ ഇഷ്ടപ്രകാരം മഹല്ല് ശ്മശാനത്തിൽ മറമാടുന്നതും മതതീവ്രവാദമാണെങ്കിൽ പിന്നെ എന്തു പറയാൻ.
നാരായണൻ എം ശങ്കരൻ
ബി ജെ പി , കോൺഗ്രസ്സ്, എൻ എസ് എസ് തുടങ്ങി എല്ലാ ഹിന്ദു സംഘടനകളും പറയുന്നു അയ്യപ്പൻ ഞങ്ങളുടെ ആളാണ് എന്ന് , അതായത് സന്ദേശം മോഡൽ, ഇത് ഞങ്ങളുടെ ബോഡി ആണ്…
Next Entries »