About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ഷെഫിൻ ജഹാൻ
“ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം ഉണ്ടായിരുന്നില്ല” എന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയിലേക്കു എത്തിക്കേണ്ടത് നാമോർത്തരുടേയും ബാധ്യതയാണ്. തീർച്ചയായും ചിന്തിക്കുന്നവർക്ക് മാറ്റം ഉണ്ടാവുക തന്നെ ചെയ്യും.,
കെ കെ ബാബുരാജ്
ആത്മീയവാദം ,ഭൗതികവാദം എന്ന രണ്ട് പ്രമുഖ ധാരകളായിട്ടാണ് തത്വചിന്തയെ അടയാളപ്പെടുത്താറുള്ളത് .ഇവ രണ്ടിലും ഉൾപ്പെടാതെ കുഴമറിയുകയോ ചിതറിപ്പോവുകയോ ചെയ്ത മഹാത്മാ ഫൂലെ മുതലായ കീഴാള ജ്ഞാനികളുടെ ചിന്തകളെ വീണ്ടെടുത്തും കൂട്ടിച്ചേർത്തുമാണ് ഡോക്ടർ ബി ആർ . അംബേദ്കർ ഹൈന്ദവ മീമാംസയെ പിളർത്തിയത്.
അസ്ലഹ്
ഗോരക്ഷകരെന്നോ പശുസംരക്ഷകരെന്നോ അല്ല, അക്ഷരം തെറ്റാതെ അവരെ മുസ്ലിം വിരുദ്ധരെന്ന് വിളിക്കുന്നതിലാണ് സത്യസന്ധത. ഇന്നാട്ടിലെ മതേതരപാര്ട്ടികളും മാധ്യമങ്ങളും അതിന് എത്രത്തോളം തയ്യാറാവും എന്നതാണ് ചോദ്യം.
ജബ്ബാർ ചുങ്കത്തറ
‘ശ്രീചിത്രാനന്തര നവോത്ഥാന കേരളം: സാഹിത്യ മോഷണത്തിന്റെ വൈകാരിക പരിസരങ്ങൾ’ എന്ന പേരിലൊരു പ്രഭാഷണ പരമ്പര വെച്ചാലോ സുഹൃത്തുക്കളേ?
ഷമീർ കെ മുണ്ടോത്
പ്രമുഖ യുക്തിദൈവം സി രവിചന്ദ്രൻ അൺഫ്രണ്ട് ചെയ്തു. സവർണ്ണമാനവികബോധം വളർത്താനും ഹിന്ദുത്വയുക്തിവാദം ആഴത്തിൽ പഠിക്കാനും പുള്ളിയെ ഫോളോ ചെയ്യാൻ തീരുമാനിച്ചു.
അഫ്താബ് ഇല്ലാത്ത്
ശബരിമലയിൽ അങ്ങേയറ്റത്തെ ആറെസ്സെസ് പ്രകോപനങ്ങളുടെ നടുവിലും പൂർണ്ണ നിയന്ത്രണം പാലിക്ക്ക്കുകയും അവിടെ ഒരുസ്ത്രീ പോലും കാലുകുത്തുകയില്ലെന്നു ഉറപ്പുവരുത്തുകയും ചെയ്തശേഷം ബാബ്റി മസ്ജിദ് പൊളിച്ച കുറ്റകൃത്യത്തിൽ പങ്കാളിയായതിന്റെ അഭിമാനം 26 വർഷങ്ങൾക്കിപ്പുറവും സൂക്ഷിക്കുന്ന കുറ്റവാളിയെ അടക്കം 190 സംഘടനകളെ ക്ഷണിച്ചുവരുത്തി അവരുടെ മുൻകൈയിൽ പ്രകോപിപ്പിക്കാതെ പ്രലോപിച്ച് പരിഹരിക്കേണ്ട്താണു ഈ മത/മതേതര വിഷയം എന്നു വിശ്വസിക്കുന്ന ഇടതുമതേതരത്വം അതിന്റെ ചരിത്രത്തിലൊരിടത്തും ഈ അവധാനതയും സമവായശ്രമങ്ങളും നടത്താതെ കുറുക്കുവഴികൾ തേടാതെ അവരുടെ സംഘടനകളെ പിന്തിരിപ്പൻ മൂരാച്ചികളെന്ന വിളിപ്പേരുകളിൽ അപഹസിച്ചും പ്രകോപിച്ചും പരിഹരിച്ചെടുക്കേണ്ടതാണ് മുസ്ലിം വിഷയങ്ങൾ എന്ന് വിശ്വസിച്ചുറപ്പിക്കാൻ കാരണമെന്തായിരിക്കും?
അംജദ് അലി ഇ.എം.
‘കുപ്രസിദ്ധ പയ്യൻ’ സിനിമ കണ്ട്, സുന്ദരിയമ്മ കൊലക്കേസിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട്, പീഡനത്തിനിരായ ജയേശിനു വേണ്ടി കണ്ണീരൊലിപ്പിക്കുന്ന പലരുടേയും കപടത അറിയാൻ, അവരോട് അബ്ദുൽ നാസർ മഅദനിയെ പറ്റി ചെറുതായി ഒന്ന് സംസാരിച്ചാൽ മതിയാകും.
ഷമീർ കെ മുണ്ടോത്
മുഹമ്മദ് അഖ്ലാക്കിന്റെ ഹിന്ദുത്വകൊലപാതകം അന്വേഷിച്ചിരുന്ന പോലീസ് ഓഫീസർ സുബോധ് കുമാർ ആണു ഇന്നു പശുവിനെ കശാപ്പ് ചെയ്തുവെന്ന വ്യാജപ്രചരണത്തെ തുടർന്ന് നടന്ന കലാപത്തിൽ ഉത്തർ പ്രദേശിൽ കൊല്ലപ്പെട്ടത്. ‘ആൾക്കൂട്ടം’ ( ഇന്ത്യൻ മാധ്യമഭാഷയിൽ) അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു.എത്ര ഭീകരമായ ആസൂത്രണത്തോടെയാണു ഹിന്ദുത്വതീവ്രവാദം രാജ്യത്ത് കലാപങ്ങൾ സൃഷ്ടിക്കുന്നത്.
പി.കെ.നൗഫൽ
വർഗ്ഗീയതക്കെതിരെ എന്നു പേരിട്ടു നടക്കുന്ന ജാഥയിൽ നിന്നും ഉയർന്നു കേൾക്കുന്നത് “ഞങ്ങൾ / ഞാൻ വർഗ്ഗീയവാദി അല്ല ട്ടോ” എന്ന വിലാപം….😊😊 ഈശ്വരാ…ഒരു ശത്രുവിനും ഈ ഗതി വരുതരുതേ…
ടി എ സലാം
കാൽ നൂറ്റാണ്ട് കാലമെങ്കിലുമായി INL ഇടതു മുന്നണിയുടെ ഉമ്മറത്ത് ചാക്ക് വിരിച്ചിരിക്കാൻ തുടങ്ങിയിട്ട്.. സിപി സുഗതന് നവോത്ഥാന നായകൻ ആവാൻ ഫേസ്ബുക്കിലെ വർഗ്ഗീയ പോസ്റ്റുകൾ പോലും ഡിലീറ്റ് ചെയ്യേണ്ടി വന്നില്ല. ഇതാണ് സത്യത്തിൽ നമ്മുടെ പൊതുധാരയുടെ വലിയ പ്രശ്നം…
ജോൺസൻ ജോസഫ്
സംഗമങ്ങൾ – ആവിഷക്കാര സ്വാതന്ത്ര്യങ്ങൾ എല്ലാം പൊതുബോധ ഭാവനകൾക്കനുസരിച്ചുള്ള ‘ഹിന്ദു ആചാരളെ’ ബലപ്പെടുത്തുന്നതാണ് സമകാലീനരാഷ്ട്രീയത്തിന്റെ ഒത്തൊരുമ !
സരിക പല്ലത്ത്
പത്തിരുപത്തഞ്ചു വയസ്സിനു മേലെ പ്രായമുള്ള, ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും ഡിറ്റർമൈൻഡ് ആയ, ഒരു പെണ്ണിന്റെ ഐഡന്റിറ്റിയെ ആണ് രണ്ടു പ്രതീകാത്മക നാമങ്ങൾക്കു നടുവിലെ കുട്ടിയാക്കി മാറ്റുന്നത്. മതസ്വാതന്ത്ര്യമൊന്നും നോക്കണ്ട ഒരു സ്ത്രീയുടെ ഏജൻസിയെ അഞ്ചാം ക്ലാസ്സിൽ പിടിച്ചു കെട്ടുന്ന ഈ ഏർപ്പാടൊന്നും ഫെമിനിസ്റ്റ് ചോദ്യം പോലും ആവില്ലേ?
Next Entries »