About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
പ്രശാന്ത് കോളിയൂർ
മുസ്ലീങ്ങൾ പ്രതികളാകുന്ന ദലിത് പീഡന കേസുകളിൽ നിശബ്ദത വന്ന് മൂടുമെന്നൊന്നും തോന്നിയിട്ടില്ല. എന്നാൽ മറിച്ച് പ്രതികളോടുള്ള പ്രതിഷേധമെന്നോണം വലിയ അളവിൽ മുസ്ലീം വിരുദ്ധത നിറഞ്ഞൊഴുകാറുണ്ട്. അതിനെതിരായ എഴുത്തുകളും വരും. എന്നാൽ വർക്കലയിലെ അനന്തുവിന്റെ കൊലപാതകത്തെത്തുടർന്ന് അങ്ങനൊന്നും കാണാനായില്ല. അമിറുൾ മുതൽ ബിൻ ലാദൻ വരെയുള്ള ലിസ്റ്റൊന്നും ഇതുവരെ വന്നില്ല. അതാകാം ‘നിശബ്ദത’യായി തോന്നുന്നത്. വർക്കലയിൽ ഒരു വേടർ സമുദായ അംഗം കൊല്ലപ്പെട്ടാൽ ദലിത് ബോധങ്ങളെ അത് എത്രത്തോളമാണ് മുറിപ്പെടുത്തുക എന്ന ചോദ്യവും പ്രസക്തമാണെന്ന് ആ സ്ഥലത്തെ ക്കുറിച്ച് ധാരണയുള്ള ഒരാളെന്ന നിലയിൽ തോന്നുന്നു.
റെനി
ഏകദേശം 3 ദിവസത്തിനു മുൻപ് സിമി നിരോധനം 5 വർഷം കൂടി നീട്ടിയത് വളരെ ചെറിയ ഒരു വാർത്തയായി കടന്നു പോയി. പക്ഷേ ശ്രദ്ധിക്കാതെ പോയ ഒരു സംഗതി. ഇൻഡ്യയിലെ 6 സംസ്ഥാനങ്ങളുടെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് നിരോധനം നീട്ടിയത്. ആറെണ്ണത്തിൽ ഒരെണ്ണം കേരളം ആയിരുന്നു. എന്ത് മണ്ണാങ്കട്ട ഭീകരപ്രവർത്തനമാണ് ഇവിടെ നടന്നത്
അർപിത ജയ
Who is a political prisoner and who is not, who deserves to be set free and who deserves to languish in jails as under trial prisoners for decades, who gets attention and who doesn’t, whose pain and oppression moves the public and whose don’t, whose mothers’ cry ‘troubles’ us and whose don’t, which is fascist and which is not, are all decided by the progressive and secular civil society, we are ‘part’ of.
അഫ്താബ് ഇല്ലാത്ത്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന അത്യന്തം ഹീനമായ ജാതീയാക്ഷേപത്തിനെതിരെ പ്രതികരിക്കാൻ ഏറ്റവും കൂടുതൽ മടികാണിക്കാൻ പോകുന്നത് അദ്ദേഹത്തിൻറെ പാർട്ടി തന്നെയാവും. മതേതരകുപ്പിയിൽ അവരൊളിച്ചുകടത്തുന്ന ഹിന്ദുഏകീകരണത്തിന്റെ വീഞ്ഞിൻറെ രസം കൊല്ലാൻ മതിയായൊരു കല്ലിൻചീളല്ലേ അത്തരമൊരു ജാതിവിരുദ്ധ വിമർശനം.
അജിത്കുമാർ എ.എസ്.
ആരൊക്കെ എതിര്‍ത്താലും അക്രമം നടത്തിയാലും വനിതാ മതിലില്‍ കയറുന്നതില്‍ നിന്നും സ്ത്രീകളെ തടയാന്‍ കഴിയില്ല. പോലീസ് എല്ലാ സംരക്ഷണവും ഒരുക്കും.
റെനി
ഏതവസ്ഥയിലും നമ്മുടെ മന്ത്രിമാർ ‘ മതേതരത്വം ‘ പാലിക്കുന്നതിൽ വളരെ സന്തോഷമുണ്ട്. ‘ശബരിമലയിൽ പ്രതിഷേധിക്കുന്നത് താലിബാൻ മോഡൽ’ എന്നൊക്കെ പറയുമ്പോൾ ഇന്ത്യയിൽ എഴുത്തുകാരെ കൊന്നൊടുക്കിയ സനാതൻ സൻസ്ഥ, ദളിതുകളെ കൊന്നൊടുക്കാൻ വേണ്ടി മാത്രം രൂപീകരിച്ച രൺവീർ സേന, പിന്നെ ഇൻഡ്യയിലെ സകല ഹിന്ദുത്വ ഭീകര പ്രസ്ഥാനങ്ങളുടെയും അച്ഛനായ RSS ഒന്നും നാവിൽ വന്നില്ല മനസ്സിലും പോയില്ല.
അനൂപ് വി.ആർ.
ഒരു ഘട്ടത്തിൽ ദീപനി ശാന്ത് തന്നെയും പരസ്യമായി ശബ്ദരേഖകൾ അടക്കമുള്ളത് പുറത്ത് വിടാത്തതിന് കാരണമായി പറഞ്ഞത് അതാണ് എന്ന് കേൾക്കുന്നു. അയാൾ പോലും ഒരു അഭിമുഖത്തിൽ പറഞ്ഞത്, ആരോപണങ്ങളെല്ലാം ഭരണഘടനാ സംരക്ഷണത്തിനെതിരെയുള്ള ഗൂഡാലോചനയാണെന്നാണ്. എല്ലാം ഭരണഘടനയ്ക്ക് വേണ്ടിയാണ് എന്നുള്ളതാണ് ഒരു ആശ്വാസം. ഭരണഘടന നീണാൾ വാഴട്ടേ…
അഫ്താബ് ഇല്ലാത്ത്
സവര്ണമതേതരത്വം ഏല്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള ത്വരയിൽ ചുറ്റുമുള്ളവർ സൃഷ്ടിച്ചെച്ചെടുത്ത നായികാനായകപരിവേഷങ്ങളുടെ നുണകളിൽ അഭിരമിച്ചുപോയതും അതുനൽകിയ ധാര്ഷ്ട്യത്തിൽ സ്വയംമറന്നു ദുർബ്ബലരുടെ ചെറിയസമ്പാദ്യങ്ങൾ കൂടി മോഷ്ടിച്ചെടുത്തു തനിക്കാക്കുക എന്ന സൂത്രപ്പണികളിൽ വന്ന വീഴ്ചകളല്ലെ ഇപ്പോൾ പുറത്തുവന്ന് നാറ്റം വമിപ്പിക്കുന്നത്? ഈ “കള്ളനാണയങ്ങളെ” തൊലിച്ചെടുത്താൽ ഈ സവർണ്ണമതേതരവാദമെന്ന ഉള്ളിയിൽ ഒരുബൗധിക കാമ്പ് ബാക്കിയുണ്ടാകുമോ?
കെ കെ ബാബുരാജ്
ഭരണഘടനാ ധാര്മികതയിലുള്ള അമിത പ്രതീക്ഷകളിലും ,നവോഥാനത്തിന്റെ ‘ ഭൂതകാലകുളിരിലും ‘ അധികം അഭിരമിക്കാതെ വൈവിധ്യങ്ങളെയും, വ്യത്യാസങ്ങളെയും ഉൾകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളാണ് കീഴാള പക്ഷത്തു നിന്ന് ഉയർന്നു വരേണ്ടത്. അതിനു സഹായകരമായ ചില സൂചനകൾ 1919 ലെ പൗര സമത്വ പ്രക്ഷോഭണത്തിൽ ഉണ്ടെന്നാണ് തോന്നുന്നത് .
താഹിർ ജമാൽ കെ എം
കേരളീയ പൊതുവിടത്തിൽ നിന്നും മുസ്ലിമിനെ അപ്രത്യക്ഷമാക്കി കൊണ്ടാണ് സി.പി.ഐ.എം ഇത് സാധ്യമാക്കുന്നത്. പ്രത്യക്ഷത നേടുന്ന മുസ്ലിം ജീവിതങ്ങളെ/സംഘടനകളെ/സമരങ്ങളെ/സ്ഥലങ്ങളെ എല്ലാം വർഗീയത ആരോപിച്ചു മാറ്റി നിർത്താനും അവർക്ക് സാധിക്കുന്നുണ്ട്. ബി.ജെ.പി യെക്കാൾ സമർത്ഥമായി ‘ഹിന്ദു സമുദായ’ ഏകീകരണം നടത്താൻ കഴിയുന്നു എന്നിടത്താണ് സി.പി.ഐ.എം ൻ്റെ വിജയം.
ഷംസീർ ഇബ്രാഹിം
ഈ സർക്കാറാണ് കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിലെ മൂന്നിൽ രണ്ട് നിയമനങ്ങളിലും എസ് സി കമ്മീഷൻ ചെയർമാൻ ബി എസ് മാവോജിയുടെയും നിയമ സെക്രട്ടറിയുടെയും എതിർപ്പുകളെ മറികടന്ന് സംവരണം വേണ്ടെന്ന നിലപാടുമായി മുന്നോട്ട് പോകുന്നത്. അത് കൊണ്ട് എൻ എസ് എസ് വിരൽ ഞൊടിച്ചാൽ, സുകുമാരൻ നായർ എരിപിരി കൊണ്ടാൽ ഫ്രീസറിൽ എത്തിപ്പെടുന്ന നിങ്ങളുടെ ഭരണഘടനാ പ്രതിബദ്ധതയും കൊണ്ട് ഈ വഴിക്കൊന്നും വന്നേക്കല്ലേ.
അജിത്കുമാർ എ.എസ്.
സഖാക്കളിലെ ദലിത് വിരുദ്ധത എന്നത് ഇല്ലാതാക്കപ്പെടുന്നതല്ല മറിച്ച് മറയ്ക്കപ്പെടുന്നതാണ്. ജാതീയതയെ യാതൊരു രീതിയിലും നേരിട്ട് അഭിസംബോധന ചെയ്യാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. പറയാന്‍ കാരണം കവിതാ മോഷണ വിഷയത്തില്‍ ശ്രീചിത്രനെക്കുറിച്ച് ചിലര്‍ക്കെങ്കിലും നവോത്ഥാനതള്ളല് അവസാനിപ്പിക്കാനാകാത്തത് കണ്ടിട്ടാണ്.
Next Entries »