About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ഷമീർ കെ മുണ്ടോത്
ഷഫീക്ക് ഖാസിമിക്കെതിരായ ബാലപീഡനക്കേസിൽ മതാധികാരം ഉപയോഗിച്ചത് പ്രതിയെ നിയമത്തിനു മുമ്പിൽ കൊണ്ട് വരാനാണു. അതിനു ‘മതാധികാരത്തെ പ്രതിക്കൂട്ടിലാക്കി’ സെക്കുലർ വേഷം കെട്ടുന്നത് ബോറല്ലേ മീഡിയവണ്ണുകാരേ.
ലുക്ക്മാൻ ഹക്കിം
പുൽവാമ ഭീകരാക്രമണം; ‘കോൺഗ്രസ് സർക്കാരിനൊപ്പം, ഈ അവസരത്തിൽ മറ്റ് ചർച്ചകൾ ഇല്ല’ : രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും നന്നായി അറിയാം തങ്ങൾക്കും എടുത്ത് ഉപയോഗിക്കാനുള്ള അവസാന തുറുപ്പ് ചീട്ടാണ് ഭീകരാക്രമണവും കാശ്മീരും പാക്കിസ്ഥാനുമെന്ന്. മറ്റ് ചർച്ചകളൊക്കെ മാറ്റി വെച്ച് യുദ്ധത്തിന് ഇറങ്ങാനുള്ള ആഹ്വാനമാണ് പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ നടത്തിയിരിക്കുന്നത്. എത്ര ശവപ്പെട്ടികളിൽ തൃവർണ്ണപതാക പുതപ്പിച്ചാലാണ് ഈ ദേശീയതക്ക് സംതൃപ്തിയാവുക.??
ഷിബി പീറ്റർ
ഇടതുപക്ഷം ആയാലും ദലിത് രാഷ്ട്രീയമായാലും ‘ഹിന്ദു’ ആയിരിക്കുക എന്നതാണ് യോഗ്യത! അയ്യങ്കാളിയും വില്ലുവണ്ടിയും ഇല്ലാത്ത ഒരു ജനതയെ ആർക്ക് വേണം?
പ്രശാന്ത് സുബ്രഹ്മണ്യൻ
സർക്കാരിന്റെയും സുപ്രീം കോടതിയുടെയും സൈനിക വിഭാഗങ്ങളുടെയും ആകാശവാണി , ദൂരദർശൻ എന്നീ സർക്കാർ പ്രചാരണ മാധ്യമങ്ങളുടെയും motto-ആപ്തവാക്യങ്ങൾ ഹിന്ദുമതവുമായി ബന്ധപ്പെട്ടവയാണ്. നിരീശ്വവാദികളുടെ സർട്ടിഫിക്കറ്റുകൾ -സർക്കാർ രേഖകൾ ഹിന്ദു അടയാളങ്ങളിൽ നിന്നും മുക്തമല്ല. ഇതിലൊന്നും തന്നെ യുക്തിവാദി -നിരീശ്വരവാദി -മതേതരവാദികൾ എന്നവകാശപ്പെടുന്നവർക്ക് യുക്തി- മതേതര ഇടിവ് സംഭവിച്ചതായി അറിവില്ല. പകരം അറബി-മുസ്ലിം അഭിവാദ്യങ്ങൾ- പച്ച നിറം- അവരുടെ താടി-പർദ്ദ ഇവ മാത്രം ഇവർക്ക് കുരുപൊട്ടിയൊലിക്കാൻ കാരണമാകുന്നു.
ശ്രീജ നെയ്യാറ്റിൻകര
തിരുവനന്തപുരത്ത് വർക്കലയിൽ പെട്രോൾ മോഷ്ടിച്ചെന്നാരോപിച്ച് ഇരുപത്തിനാലുകാരനായ ഒരു ദലിത് യുവാവിനെ അയൽക്കാരൻ തല്ലിക്കൊന്നു …എന്തൊരു നെറികെട്ട നാടാണിത് ….
സരിത മാഹിൻ
സത്യം പറഞ്ഞാ ലാസർ ഷൈനെ വറുത്ത് കോരിയെടുക്കുന്നത് കാണുമ്പോൾ വിഷമം. ലാസറെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നെ, അമ്മാതിരി ആഘോഷായിരുന്നില്യോ! ആഘോഷം പൊടിപൊടിക്കുമ്പോൾ, ഒരു വിജ്രംഭിതാവസ്ഥയിൽ ആരായാലും പറഞ്ഞു പോകുo “ഒരു കഷ്ണം തുണി തരൂ” എന്നൊക്കെ. ആർത്തവത്തെ കൽപ്പനയിലൂടെ മാത്രം അനുഭവിച്ചറിയാൻ സാധ്യതയുള്ളവർക്ക് ആ കഷ്ണം തുണിയിലെ ഇരുമ്പിന്റെ ചവർപ്പാർന്ന ഉളുമ്പു നാറ്റമൊക്കെ എങ്ങിനെയറിയാനാ?.
ജിജിൽ
ശശി തരൂരിന്റെ തട്ടുകടയിലെ ചായ കുടിയൊക്കെ അങ്ങ് സഹിക്കാന്നേ.ആന്റണിയുടെ കൈയ്യിൽ ആകെ 500 രൂപയുള്ളു എന്ന വാർത്തയൊക്കെ വന്നിട്ട് നമ്മളൊക്കെ സഹിച്ചില്ലേ.
കെ കെ ബാബുരാജ്
ദലിതരുടെ ഇരസ്ഥാനത്തെ മാത്രം ആധാരമാക്കി സ്വന്തം അജണ്ട നടപ്പാക്കുന്ന എൻ ജി ഓ കൾ മുഖ്യധാരയുടെ ഒപ്പം എത്തിഎന്ന് സ്വയം വിശ്വസിച്ചു പരവശർ ആയ ചിലർ , ജാതി സാഹിത്യത്തിലെ പുതുമുഖങ്ങൾ ആയ ചില ഓൺലൈൻ മാധ്യമങ്ങൾ – ഇവർക്കെല്ലാം ഏതു ക്രിമിനൽ പ്രവർത്തിയും ദളിതരും ന്യൂന പക്ഷങ്ങളും പിന്നോക്കക്കാരും പരസ്പരം തമ്മിൽ തല്ലാനുള്ള കാരണമായി ചിത്രീകരിക്കാനുള്ള അവസരമാണല്ലോ ?
എം.ഐ. അബ്ദുൽ അസീസ്
ജനാധിപത്യത്തെ കുറിച്ചും പൗരാവകാശങ്ങളെ കുറിച്ചും ധാരാളമായി സംസാരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലപാട് വ്യക്തമാക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. പൗരന്റെ മൗലികാവകാശങ്ങളെ ധ്വംസിക്കുന്ന ഭീകരനിയമങ്ങള്‍ക്കെതിരെ നിലപാടെടുക്കാനും അത്തരം നിയമങ്ങളുടെ ഇരകളാകുന്ന മുസ്ലിം, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളോട് ഐക്യപ്പെടാനും അവര്‍ക്ക് ബാധ്യതയുണ്ട്. പൊതുതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം ഭീകരനിയമങ്ങള്‍ പ്രയോഗിക്കില്ലെന്നും അവ റദ്ദ് ചെയ്യുമെന്നും അവയ്ക്ക് വിധേയമായി തടവില്‍ കഴിയുന്നവരുടെ മോചനം എളുപ്പമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്വന്തം പ്രകടന പത്രികയില്‍ പ്രഖ്യാപിക്കുവാനും പ്രാവര്‍ത്തികമാക്കാനും തീര്‍ച്ചയായും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സന്നദ്ധമാവേണ്ടതുണ്ട്.
അർഷഖ്
സുഡാനി ഫ്രം നൈജീരിയയിലെ ബിയ്യുമ്മ സാമുവേലിനെ യാത്രയാക്കാന്‍ നേരം തന്റെ മകന് ദുബായില്‍ നിന്നും കൊടുത്തയച്ച വാച്ച് കാത്തിരിക്കുന്ന സീനുണ്ട്. എന്നാല്‍ അങ്ങനെ ഒരാള്‍ ദുബായിയില്‍ ഇല്ല എന്ന് സുഹൃത്തുക്കളുടെ സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. വാച്ചുമായി വരുന്നയാളോട് കാഷ് ഞാന്‍ പിന്നെത്തരാം എന്നാണ് മജീദ് പറയുന്നത്. അപ്പോള്‍ അയാള്‍ എവിടെയാണ്? എന്ത് ചെയ്യുന്നു? കഴിഞ്ഞ പത്ത് വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുന്ന പരപ്പനങ്ങാടി സക്കരിയ്യയുടെ ഉമ്മയുടെ പേരും ബിയ്യുമ്മ എന്നാണ്. ഒരുവേള ക്രൈം ബ്രാഞ്ചുകാരെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും തന്റെ മകന്റെ നിത്യജീവിതത്തെക്കുറിച്ച് നിശ്ചയമില്ലാത്തയാളാണ് ബിയ്യുമ്മ.
ശുഹൈബ് കോണിയത്ത്
ഫ്രീ ആക്ഷൻ ഫോറത്തെ പിന്തുണക്കാൻ നെഞ്ചുറപ്പ് കാട്ടിയ രാഷ്ട്രീയ മത സംഘടനകൾ സത്യ ത്തോട് പ്രതിബദ്ധത തെളിയിച്ചു, സക്കരിയ്യ .. നഷ്ടപെട്ട ബാല്യം തളക്കപെട്ട യവ്വനം പൗരസ്വാതന്ത്ര്യ ധ്വംസകർ വിചാരണ ചെയ്യപ്പെടും, സക്കരിയ യുടെ ഉമ്മ കുടുംബം ക്ഷമ യുടെ നെല്ലിപടി തൊട്ടവർ അവരോട് ഈ നാട് കടപെട്ടിരിക്കുന്നു. സക്കരിയ്യക്ക് ഐക്യദാർഡ്യം ഇന്നെല്ലങ്കിൽ നാളെ സത്യം പുലരും നിലപാട് സ്വീകരിച്ചവരും സമരം ചെയ്തവരും സത്യം കൊണ്ടും സഹനം കൊണ്ടും പരസ്പരം ഉപദേശിച്ചവരുമൊഴി കെ മൗനികളും കുതന്ത്ര ശാലികളും പരാജയപെടും തീർച്ച
രൂപേഷ് കുമാർ
ഗാന്ധിജിയെകൂടി ഉൾകൊള്ളുന്ന മാർക്സിനെ വീണ്ടെടുക്കാനാകും.സുനിൽ പി ഇളയിടം. “ഗാന്ധിജി”, മാർക്സ്, “ഇളയിടം’. എന്നു കൂടി ആയാൽ പൊളിച്ചേനെ. എഴുപതുകളിലെ “അമർ അക്ബർ ആന്റണി” നാഷണലിസം പോലെ.മനുഷ്യനിവിടെ കരീബിയൻ റെഗ്ഗെയിൽ പൊളിക്കുമ്പോഴാ,ഒരു ഗാന്ധി ഒരു മാർക്സ്. ഇയാളുടെയൊക്കെ പുരോഗമനം 1930 കളിൽ നിന്ന് എന്നാണ് ബസ് കേറുക?
Next Entries »