About Us
Authors
Politics
World
Government
Election
Campus
Society
Caste
Religion
Gender & Sexuality
Education
Health
Environment
Economics
Sports
Science & Technology
Culture
History
Philosophy
Book
Media
Cinema
Art
Music
Creative Writing
Noticeboard
Events
Letters
Archives:
Social Media
ഷമീർ കെ മുണ്ടോത്
കാശ്മീരികൾക്ക് എതിരെയുള്ള സംഘ് പരിവാർ അക്രമത്തിൽ പ്രതിഷേധിക്കുക എന്ന് പോസ്റ്ററൊട്ടിച്ച മലപ്പുറം ഗവൺമന്റ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ കേരളപോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. കശ്മീരി യുവാവിനെ ബംഗാളിൽ അക്രമിച്ച സംഭവത്തില്‍ മമത ബാനർജ്ജി നേരിട്ട് ഇടപെട്ടു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
അജിത്കുമാർ എ.എസ്.
കാഷ്മീരികൾക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമങ്ങൾക്കെതിരെ പോസ്ററർ ഒട്ടിച്ചാൽ രാജ്യദ്രോഹ കേസ്. സംഘ് പരിവാർ എന്ന സ്ഥാനത്തു ഇന്ത്യൻ ഭരണകൂടം എന്നായിരുന്നെങ്കിൽ തൂക്കി കൊന്നേനെ എന്നു വിചാരിക്കുന്നത് രാജ്യദ്രോഹമാണോ?
അമീൻ ഹസ്സൻ
“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കാശ്മീരി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകളോട് സുപ്രീം കോടതി നിർദേശം” മലപ്പുറത്തെ പോലീസ് അറിയണ്ട.സുപ്രീം കോടതിക്കെതിരെ 124 A കേസ് എടുക്കും.
അഡ്വ.സി.അഹമ്മദ് ഫായിസ്
ഖലിസ്ഥാന്‍ വേണ്ടി മുദ്രാവാക്യം മുഴക്കുന്നതോ കശ്മീരിന്റെ self determination നുള്ള അവകാശം സംബന്ധിച്ച് പോസ്റ്റർ എഴുതുന്നതോ അതു സംബന്ധിച്ചുള്ള പുസ്തകങ്ങൾ സൂക്ഷിക്കുന്നതോ നിരോധിത സംഘടനകളിൽ പ്രവർത്തിക്കുന്നതോ സുപ്രീം കോടതി മുന്നോട്ട് വെച്ച നിയമത്തിന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ കുറ്റമല്ല. ഭരണകൂടഭാഷ്യത്തിനു വിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു എന്നത് ഒരിക്കലും ഒരു വ്യക്തിയെ രാജ്യദ്രോഹ നിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യാൻ തക്ക അധികാരം ഭരണകൂടത്തിന് നൽകുന്നില്ല. മറിച്ചു അത് അമിതാധികാര പ്രയോഗമായിട്ടാണ് നാം മനസ്സിലാക്കേണ്ടത്. മലപ്പുറത്തെ കോളേജ് വിദ്യാർത്ഥികളെ നിരുപാധികമായി മോചിപ്പിക്കാനും രാജ്യദ്രോഹ വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്ന് എടുത്ത് കളയാനും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുവാനും പൗരാവകാശത്തിന് വേണ്ടി നിലകൊള്ളുന്ന മുഴുവൻ ആളുകളും മുന്നോട്ട് വരേണ്ടതുണ്ട്
അനൂപ് വി.ആർ.
അരുംകൊലപാതകങ്ങളുടെ എത്ര വലിയ ചരിത്രം ഉണ്ടെങ്കിലും ,CPM ന്റെ ” രാഷ്ട്രീയചാരിത്ര്യത്തിന് ” ഒന്നും സംഭവിക്കില്ല,വരം കൊടുക്കാൻ ഒരായിരം സാംസ്കാരിക സൂര്യൻമാർ ഉള്ളപ്പോൾ. പക്ഷേ, ഇത്തരം ഇരട്ടത്താപ്പുകളുടെ ഇടത് ആഘോഷങ്ങളെക്കുറിച്ച് ഇനിയും നമ്മൾ സംസാരിച്ച് കൊണ്ടേയിരിയ്ക്കണം
ബഷീർ മിസ്-അബ്
താലിബാനു അക്രമത്തിനും ഹിംസക്കും ഊർജ്ജമേകുന്നത് അവരുടെ പ്രത്യയശാസ്ത്രമായ ഇസ്ലാം ആണെന്ന ആഗോള യാങ്കീ-സയണിസ്റ്റ് സിദ്ധാന്തം പശ്ചാതലമായുണ്ടെന്ന വസ്തുതകൂടിയോർക്കുക. എത്ര ഭംഗിയായാണു നാം മാപ്പിളമാർ പൊതുബോധത്തിലും സ്വന്തം ഭാഷയിലും കെട്ടിത്തൂങ്ങി ഇവ്വിധം ആത്മഹത്യ ചെയ്യുന്നത്!
അലീന ആകാശമിഠായി
നിങ്ങൾ എന്തൊക്കെ വിപ്ലവം കാണിച്ചാലും പൊയ്കയിൽ അപ്പച്ചൻ അന്ന് ഇറങ്ങിപ്പോയ വേദിയിൽ നിന്ന് മാരാമൺ കൺവെൻഷനോ മർത്തോമ പള്ളിക്കോ ഒരു മാറ്റവും വന്നിട്ടില്ല എന്നേ ഞങ്ങൾ പറയൂ. കാരണം മൂത്തംപ്ലാക്കൽ ഇട്ടി വർഗീസ് എന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ “ദുഖത്തിന്റെ പാനപാത്രം” പാടി കരഞ്ഞതിനേക്കാൾ കൂടുതൽ പൊയ്കയിൽ അപ്പച്ചന്റെ “അപ്പനില്ലേ തിന്താരാ” പാടി കരഞ്ഞിട്ടുള്ളവരാണ് ഞങ്ങൾ.
ജസീം ചേരാപുരം
ജയരാജനെന്ന മഹാമനുഷ്യന്റെ അപദാനങ്ങളുമായി എക്സ് സംഘി സഖാക്കളൊക്കെ വീണ്ടും ഇറങ്ങിയിട്ടുണ്ട്. ജാഗ്രതൈ!. എന്ത് നാറിയ ഇടപാടും, പ്രാകൃതമായ മനുഷ്യത്വ വിരുദ്ധതകളും ന്യായീകരിച്ച് പുരോഗമന രാഷ്ട്രീയമെന്ന് തെറ്റിദ്ധരിപ്പിക്കാൻ കെൽപ്പുള്ള വ്യവസ്ഥാപിതവും എന്നാൽ അതിനിഗൂഢവുമായൊരു സെറ്റപ്പാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.
ശ്രീ ശ്രീകാന്ത്
മറക്കണ്ട, 2018 February 4 ലെഫ്റ്റ് ലിബറൽ കേരളം ബ്രാഹ്മണിക്കൽ ജാതി മതിൽ ഉയർത്തി ജാതീയത ഉറപ്പിച്ചു ജാതി വിരുദ്ധ ദലിതരെ അടിച്ചമർത്തിയ ദിവസം ആണ്.
അബ്ദുൽ ഹസീബ് പുനക്കത്
കാശ്മീരിൽ പട്ടാളക്കാർ മാത്രമല്ല കൊല്ലപ്പെടാറുള്ളത്.
സുദീപ് ആദിൽ
തിരിച്ചടിക്കണം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തണം പാകിസ്താൻ പണി കൊടുക്കണം എന്നൊക്കെ പറഞ്ഞു പോസ്റ്റുകൾ നിറയുന്നുണ്ട്. ‘ഇന്ത്യൻ വികാരം’ എന്നു പേര്. ഇനി കുറച്ചു ദിവസത്തേക്കെങ്കിലും റഫാലുമില്ല (സങ്കല്പത്തിൽ മാത്രമുള്ള) സുന്ദരമായ കക്കൂസുകളുമില്ല. ഇതൊക്കെത്തന്നെയായിരിക്കും ഈ ബ്ലാസ്റ്റിന്റെ മാസ്റ്റർ മൈന്‍ഡുകള്‍ ആഗ്രഹിച്ചത്.
കുഫിർ നല്കുന്ദ്വാർ
the biggest terrorist in the sub-continent is the brahmin state.
Next Entries »