സമൂഹത്തിൽ അമ്പത്‌ ശതമാനം സ്ത്രീകളാണെന്നത്‌ കൊണ്ട്‌ തന്നെയാണ്‌ വിവിധ അധികാരകേന്ദ്രങ്ങളിലും പകുതി സ്ത്രീകളുണ്ടായിരിക്കണമെന്ന ആവശ്യമുയരുന്നത്‌. മതവും ജാതിയും ഒരു വലിയ യാഥാർത്ഥ്യമായി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിൽ എല്ലാ മത, ജാതി വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യത്തിലെ ന്യായവും ഇതുതന്നെ. പക്ഷേ, ഇത്‌ പലപ്പോഴും സ്വാഭാവികമായി ഉണ്ടായിവരില്ല. കാരണം നമ്മുടെ സമൂഹത്തിൽ അങ്ങനെ എല്ലാവർക്കും സ്വാഭാവികമായിത്തന്നെ ഉയർന്നുവരാനും അർഹമായത്‌ നേടിയെടുക്കാനുമുള്ള തുല്ല്യ അവസരങ്ങൾ അല്ല എല്ലായിടത്തും ഉള്ളത്‌.

Top