ആയിരത്തിലധികം ചെറുപ്പക്കാരെയാണ് ജാമ്യമില്ലാത്ത വകുപ്പുകൾ ചേർത്ത് വിവിധ ജയിലുകളിൽ അടച്ചിട്ടിട്ടുള്ളത്. അവർ ചെയ്ത കുറ്റം സമൂഹത്തിലെ അസമത്വങ്ങൾക്കും അനീതികൾക്കുമെതിരെ പ്രതികരിച്ചതാണ്. ഇവർ ഗൂഢാലോചനക്കാരാണ്, ഹിന്ദുത്വത്തിന്റെ ചരടുവലികൾക്കനുസരിച്ചു എടുത്തുചാട്ടം നടത്തിയവരാണ് എന്നൊക്കെ വിധി പറയുന്നതിൽ മുമ്പിൽ നിൽക്കുന്നത് നമ്മുടെ നിയോ മാർക്സിസ്റ്റുകളും ലെഫ്റ്റ് ലിബറലുകളുമായ മാധ്യമപ്രവർത്തകർ ആണെന്നതാണ് ലജ്ജാകരം.