ഇതാ ഒരു പുരോഗമന പടം

ഒരുപാട് വ്യത്യസ്ത രാഷ്ട്രീയ സാന്നിധ്യങ്ങളെ ഒറ്റ രാത്രികൊണ്ട് ”മനുഷ്യന്‍” എന്ന രീതിയിലേക്ക് ചുരുക്കുന്നതും, ചുംബന സമരം നടത്തി ”മുസ്ലിം പിന്തിരിപ്പന്‍ വര്‍ഗീയതയ്‌ക്കെതി”രെ കുറുപ്പടി ചമക്കുന്നതും ഒക്കെ വെറും ഒരു ഷോ ഓഫ് ആക്ട് ആണെന്നും, ദളിത്/മുസ്ലീം പക്ഷങ്ങളില്‍ നിന്നും ശക്തമായ സംവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഒപ്പം പ്രതിരോധ സമരങ്ങളും ഒക്കെ ഉയര്‍ന്നുവന്നിരുന്നു. പക്ഷെ ഈ സിനിമയിലെ ദൃശ്യ ഉള്ളടക്കങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ആര്‍ത്തവ സമരവും, ഇരിപ്പ് സമരവും മനുഷ്യ-ചുംബന സമരങ്ങളില്‍ പ്രത്യക്ഷപ്പെട്ട വ്യക്തിത്വ പ്രതിനിധാനങ്ങളും ആണ്. ചുംബന സമരാനന്തരം ഉണ്ടായ ദളിത്/മുസ്ലീം/മറ്റു വിവിധ രാഷ്ട്രീയ സംവാദങ്ങളെ അഡ്രസ് ചെയ്യുന്നതിലാണ് ക ബോഡി സ്‌കേപ്പ് അതി ദയനീയമായി പരാജയപ്പെടുന്നത്. ഒരു പക്ഷെ അതിനുശേഷം ഉണ്ടായ നിരവധി രാഷ്ട്രീയ ഇടപെടലുകള്‍ അദൃശ്യവത്ക്കരിച്ച ഒരു ബ്രാഹ്മനിക്കല്‍ ഇടപെടല്‍ തന്നെയാണ് ക ബോഡി സ്‌കേപ്പ് നടത്തുന്നത്.

പതിനൊന്ന് വര്‍ഷമായി വിചാരണ തടവറയില്‍ കഴിയുന്ന മ അദനിയാണ് ഒരു പക്ഷേ ദളിതുകളുടെ സംവരണ രാഷ്ട്രീയത്തെക്കുറിച്ച് ശക്തമായി സംസാരിച്ചുകൊണ്ട് മുസ്ലിം പക്ഷത്ത് നിന്ന് നിലപാടെടുത്ത ഒരു രാഷ്ട്രീയ വ്യക്തിത്വം ”എല്ലാം ശരിയാക്കാം” ”കേരളം വളരാന്‍ യു.ഡി.എഫ് വരണം” എന്നി ചപ്പടാച്ചികള്‍ തള്ളിക്കൊണ്ട് ഇപ്പോഴും ”ജനസംഖ്യാനുപാതികമായി സംവരണം വേണം” എന്ന മുദ്രാവാക്യവുമായി അയ്യങ്കാളിയുടെയും അംബേദ്കറുടെയും ഫോട്ടോകള്‍ വെച്ച ഫ്‌ളെക്‌സുകള്‍ മലപ്പുറത്തെങ്കിലും ഇപ്പോഴും കാണാവുന്നതാണ്. ഒരു പക്ഷെ കേരളത്തിലെ ഇടതുപക്ഷ-ലിബറല്‍ സെക്കുലറുകള്‍ ഉറക്കത്തില്‍പോലും പറയാത്ത, ഒരു രാഷ്ട്രീയ- മുദ്രാവാക്യം മദനി ഉയര്‍ത്തിക്കൊണ്ടുവന്നത് മുസ്ലീം സ്വത്വാവബോധത്തില്‍ നിന്നുകൊണ്ടുതന്നെയാണ്. ഇന്ന് വിവിധ ധാരകളായി ശക്തമായ കീഴാള ചര്‍ച്ചകള്‍ ലിബറല്‍ സെക്കുലറുകളുടെ മുസ്ലീം അപരവല്ക്കരണങ്ങളെ കളിയാക്കി കൊണ്ടുപോലും പല കോണുകളില്‍ നിന്നും പ്രത്യക്ഷപ്പെടുന്നുണ്ട്. എം.എന്‍ കാരശ്ശേരിയ്ക്കും ഓ. അബ്ദുറഹ്മാനും അപ്പുറം മുസ്ലീംപക്ഷത്ത് നിന്ന്, അഗാധനിരീക്ഷണത്തോടെ രാഷ്ട്രീയം സംസാരിക്കുന്ന, സംവാദം ചെയ്യുന്ന നിരവധി ഓണ്‍ലൈന്‍ /അക്കാഡമിക്/ബൗദ്ധിക തലമുറഇവിടെ ഉയര്‍ന്നുവന്നിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും മുസ്ലീം മതത്തില്‍ കൊണ്ടുചേര്‍ത്ത് വെക്കുന്ന ലിബറല്‍ യുക്തിവാദ ചപ്പടാച്ചികളെ തകര്‍ത്തെറിയുകയാണവര്‍.
അമേരിക്കയിലെ യൂണിവേഴ്‌സിറ്റിയില്‍ ഹിജാബ് ധരിച്ചുകൊണ്ട്, പേപ്പര്‍ അവതരിപ്പിച്ചഅത്തരം സ്വത്വവാദ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം സംവദിക്കുന്ന വര്‍ഷ ബഷീര്‍, അവര്‍ അമേരിക്കയിലെ യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ നിന്ന് ഫോട്ടോ ഫേസ്ബുക്കില്‍ പോസറ്റ് ചെയ്യുമ്പോള്‍ ഇതെഴുതുന്ന ലേഖകന്‍ അടക്കം പലര്‍ക്കും ആവേശം ഉണ്ടായിട്ടുണ്ട്. ഹൈദരാബാദില്‍ അപ്പാറാവുവിനെതിരെ പ്രതിഷേധം ഉയര്‍ത്തി ജയിലില്‍ പോയി വന്നതിനുശേഷം തന്റെ സമരം ഇന്ത്യയിലെ ജാതിയ്‌ക്കെതിരെ എന്നാണ് മുഹമ്മദ് ഷാ പ്രതികരിച്ചത്. ഉമ്മുല്‍ ഫാസിയ, കെ.ടി. ഹാഫിസ്, ഫാസില എ കെ കൃപ, അസ്സഹ് വടകര, ദളിത്-മുസ്ലിം-ഫെമിനിസത്തിന്റെ ഭാഗത്ത് നിന്നു സംവാദങ്ങള്‍ തുടങ്ങിവെക്കുന്ന കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ തബ്‌സീര, ഇവരൊക്കെ മുസ്ലിം എന്ന സ്വത്വത്തെ അപരവത്കരിക്കാതെ, വിവിധങ്ങളായ പോസിഷനുകളില്‍ നിന്നുകൊണ്ട് ബൈനറികളെ തള്ളിക്കളഞ്ഞു രാഷ്ട്രീയ സംവാദങ്ങള്‍ നടത്തുക മാത്രമല്ല ജീവിച്ചു വിജയിക്കുകയും, ബൗദ്ധികമായ രാഷ്ട്രീയ ഉണര്‍വ്വുകള്‍ ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്തിട്ടുണ്ട്. പേര് വിട്ടുപോയ മറ്റു പലരും ഉല്‍പ്പാദിപ്പിച്ച അനുഭവപരതയില്‍ നിന്നും ഉയര്‍ന്നു വന്ന രാഷ്ട്രീയ സംവാദങ്ങള്‍ മലയാളത്തിലെ, എന്തിനു ലോക സിനിമകള്‍ക്ക് തന്നെ വിവിധ തലങ്ങളില്‍ നിന്നുള്ള മുസ്ലീം-ദളിത്-ബ്ലാക്ക് വിമര്‍ശനങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ സവര്‍ണര്‍ സാമ്പത്തികമായും സൃഷ്ടിപരമായും അധികാരം കയ്യാളുന്ന സിനിമയില്‍ വിവിധരീതികളില്‍ മുസ്ലീം വിരുദ്ധത ഉല്‍പ്പാദിപ്പിക്കുന്നുവെന്നു തിരിച്ചറിയുകയും, അതിനെയൊക്കെ വിശകഗലനം ചെയ്യുന്നതിനും ഇവരുടെ സാന്നിധ്യങ്ങളും പ്രതിനിധാനങ്ങളും വായനകളും ഒരുപാട് സഹായിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ മുസ്ലിം സമുദായത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക വിനിമയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍പോലും സംവദിക്കുമ്പോഴാണ്; നിരവധി വഴികള്‍ കടന്നുപോയ ഒരു രാഷ്ട്രീയ സമൂഹത്തിന്റെ മുന്നിലേക്ക് കൂടിയാണ് ജയന്‍ ചെറിയാന്റെ ‘ക ബോടി സ്‌കേയ്പ്പ്’ എന്ന സിനിമ; വീട്ടിലേക്ക് കയറി വരുന്ന സിയ റാഷണള്‍ എന്നാ ഫേസ്ബുക്ക് പേരുള്ള ഒരു ലിബറല്‍ സെക്കുലര്‍ മുസ്ലീമിനെ വീട്ടില്‍ വൈകി വരുന്നതിനെ ചീത്ത വീളിച്ചു അവരുടെ ഹിജാബ് നേരെ ആക്കി കൊടുക്കുന്ന ഒരു ഉമ്മുമ്മയെ ചിത്രീകരിക്കുന്നത്. ഹിജാബ് എന്നത് നേരത്തെ വീട്ടില്‍ കയറണം എന്നു പറയുന്ന പാരമ്പര്യ വാദത്തിന്റെ, സ്ത്രീയെ കുടുക്കാനുള്ള സിമ്പല്‍ ആയി ചിത്രീകരിച്ചുവെക്കുന്നത്. ഇതിനെ ഒരു അന്താരാഷ്ട്രസിനിമയുടെ വെറും ലോക്കല്‍ നിലവാരത്തിലുള്ള, ബോധത്തിലൂടെ ഉള്ള അപാര വിപ്ലവ-ലിബറല്‍ സ്‌ഫോടനം എന്നല്ലാതെ എന്ത് പറയാനാണ്? മുസ്ലീം പാരമ്പര്യം അല്ലെങ്കില്‍ മുസ്ലിം സ്വത്വം എന്നത് ഇത്രയൊക്കെയേ ഉള്ളൂ എന്ന ഒരു വൈവിധ്യങ്ങളെയും അംഗീകരിക്കാത്ത ഒരു എം.എന്‍ കാരശ്ശേരി ലൈന്‍ വിലയിരുത്തല്‍.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളിലെ മണ്ഡല്‍പ്രക്ഷോഭങ്ങള്‍ക്കും ബാബറി മസ്ജിദിനു ശേഷവും ആണ് ഒരു പക്ഷെ മലയാള സിനിമയില്‍ പ്രകടമായ രീതിയില്‍ (മുമ്പ് നിലനിന്നത് തന്നെ) ശക്തമായ മുസ്ലീം വിരുദ്ധത പ്രത്യക്ഷപ്പെട്ടത്.

_____________________________________
മുസ്ലിം സമുദായത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക വിനിമയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍പോലും സംവദിക്കുമ്പോഴാണ്; നിരവധി വഴികള്‍ കടന്നുപോയ ഒരു രാഷ്ട്രീയസമൂഹത്തിന്റെ മുന്നിലേക്ക് കൂടിയാണ് ജയന്‍ ചെറിയാന്റെ ‘ക ബോടി സ്‌കേയ്പ്പ്’ എന്ന സിനിമ; വീട്ടിലേക്ക് കയറി വരുന്ന സിയ റാഷണള്‍ എന്നാ ഫേസ്ബുക്ക് പേരുള്ള ഒരു ലിബറല്‍ സെക്കുലര്‍ മുസ്ലീമിനെ വീട്ടില്‍ വൈകി വരുന്നതിനെ ചീത്ത വീളിച്ചു അവരുടെ ഹിജാബ് നേരെ ആക്കി കൊടുക്കുന്ന ഒരു ഉമ്മുമ്മയെ ചിത്രീകരിക്കുന്നത്. ഹിജാബ് എന്നത് നേരത്തെ വീട്ടില്‍ കയറണം എന്നു പറയുന്ന പാരമ്പര്യ വാദത്തിന്റെ, സ്ത്രീയെ കുടുക്കാനുള്ള സിമ്പല്‍ ആയി ചിത്രീകരിച്ചുവെക്കുന്നത്. ഇതിനെ ഒരു അന്താരാഷ്ട്രസിനിമയുടെ വെറും ലോക്കല്‍ നിലവാരത്തിലുള്ള,ബോധത്തിലൂടെ ഉള്ള അപാര വിപ്ലവ-ലിബറല്‍ സ്‌ഫോടനം എന്നല്ലാതെ എന്ത് പറയാനാണ്?

_____________________________________ 

‘ദേവാസുരത്തി’ല്‍ നിലകണ്ഠന്റെ സ്ഥലം വാങ്ങിക്കാന്‍ വരുന്ന മുസ്ലീം അന്നു വരെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ നിലനിര്‍ത്തിയ, ഗള്‍ഫ് പണത്തിന്റെയും അതിന്റെ മുസ്ലീം പ്രതിനിധാനവും കൂടിയാണ് അതൊരു ശക്തമായ രാഷ്ട്രീയ ജീവിതം കൂടിയാണ്. അയാളെയാണ് സദ്യയും അടിച്ചു മുറുക്കിതുപ്പി വെടി പറയുന്ന ബ്രാഹ്മണികതയോടെ ഉച്ചിഷ്ടം ചവക്കുന്ന നീലകണ്ഠന്‍ ”നിന്റെ ഉപ്പാനെ ഈ വീടിനു മുന്നിലെ മരത്തില്‍ കെട്ടിയാണ് അടിച്ചത്” എന്നു പറഞ്ഞു പുറത്താക്കുന്നത്. (തിരക്കഥാകൃത്ത് രണ്‍ജിത്ത് ഇപ്പൊ ഡി.വൈ.എഫ്.ആയി സമ്മേളനങ്ങള്‍ ഒക്കെ ഉദ്ഘാടനം ചെയ്യാന്‍ തുടങ്ങി). മമ്പറം തങ്ങള്‍ എന്നാ മുസ്ലീമിനെ കൊല്ലുന്നത് രാഷ്ട്രീയ അധികാരം ഉള്ള ജനാധിപത്യ പാര്‍ലമെന്ററി മറ്റൊരു മുസ്ലിം ഭരത്ചന്ദ്രന്‍ ഐ.പി.എസില്‍ ആകുന്നതും മുസ്ലീമിന്റെ രാഷ്ട്രീയ അധികാരം അപകടം ആണെന്ന ബ്രാഹ്മനിക് ആശയത്തെ തന്നെയാണ് പിന്‍പറ്റി ഇവര്‍ ആര്‍ക്കാണ് അറിയാത്തത്? വളരെ നിഷ്‌കളങ്കന്‍ എന്ന് പട്ടം ചാര്‍ത്തി കൊടുക്കപ്പെട്ട സത്യന്‍ അന്തിക്കാടിന്റെ ”വിനോദയാത്ര” എന്ന സിനിമയിലെ, മലപ്പുറത്തെ ഒരു കലാപത്തില്‍ പച്ച ബെല്‍റ്റ് ധരിച്ച മുസ്ലീമിന്റെ കുത്തേറ്റു ജോലി പോകുന്ന ഒരു പോലീസുകാരന്‍ ഉണ്ട്. ഷാജി കൈലാസിനെ പോലുള്ളവരെ വിമര്‍ശിക്കാറുണ്ടെങ്കിലും നിരന്തരം അന്താരാഷ്ട്ര ഫെസ്റ്റിവെലുകളില്‍ മലയാളത്തിന്റെ സാന്നിധ്യം അറിയിക്കുന്ന ഡോക്ടര്‍ ബിജുവിന്റെ ”വീട്ടിലേക്കുള്ള വഴി” എന്ന സിനിമയിലും മലപ്പുറവും ബോംബും ചേരുംപടി വെച്ച സംസാരങ്ങളിലൂടെയും ”നല്ല വൃത്തിക്ക്” മുസ്ലീങ്ങളെ ആക്രമിക്കുന്നുണ്ട്. ഇമ്മാതിരി ചപ്പടാച്ചികള്‍ ഒരു മെഗാ സീരിയില്‍ ആയി കണക്കാക്കാന്‍ പറ്റുമെങ്കില്‍ അതിലെ ഇനിയും തുടര്‍ന്ന് പോയേക്കാവുന്ന ഏറ്റവും അവസാനത്തെ എപ്പിസോഡ് ആണ് കബോഡിസ്‌കേയ്പ്പിലെ ഹാജി എക്‌സ്‌പോര്‍ട്‌സ് എന്ന സ്ഥാപനത്തിലെ ഹാജിയുടെ വില്ലന്‍ കഥാപാത്രം.
മേല്‍പ്പറഞ്ഞ മുസ്ലീം അപരവല്ക്കരണത്തില്‍ നിന്നും ഒട്ടും വ്യത്യസ്തപ്പെടാതെ ടിപ്പിക്കല്‍ മുസ്ലീം സ്റ്റീരിയോ ടൈപ്പായ ഹാജി എന്ന കഥാപാത്രം ലിബറല്‍, സെക്കുലര്‍ ആയ സിയ റാഷണലിനെ ”കൂത്തിച്ചി” ”പൊലയാടി മോളെ” എന്നൊക്കെ നല്ല പച്ചക്ക് തെറി വിളിക്കുന്നുണ്ട്. (ഇത് മലയാളത്തില്‍ ഇത്തരത്തിലുള്ള എത്രാമത്തെ ബോറന്‍ മുസ്ലീം വിരുദ്ധതയുടെ ആവര്‍ത്തനമാണ്?) സകലമാന സ്ത്രീ വിരുദ്ധതയും/ദളിത് വിരുദ്ധതയും ഹാജിയുടെ കഥാപാത്രത്തില്‍ അങ്ങുഅടിച്ചു കയറ്റിയിട്ടുണ്ട്. കേരളത്തിലെ മുതലാളിത്തത്തിന്റെ ചരിത്രം എടുത്താല്‍ തന്നെ ഉത്പാദന വിതരണ വ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ അധികാരവും സമ്പത്തും ഒക്കെ കയ്യാളിയ ബ്രാഹ്മനിക സമൂഹങ്ങളെ ഒക്കെ അങ്ങ് മാറ്റിവെച്ചു ആ പാതകവും മുസ്ലീം ആയ ഹാജിയുടെ തലയില്‍ കെട്ടിവെച്ചു കൊടുത്തു. കേരളത്തിലെ തൊഴിലാളി വിരുദ്ധതയുടെ ബ്രാഹ്മനിക് റപ്രസന്റേഷന്‍ ആയ കല്യാണ്‍ സില്‍ക്ക് ഒക്കെ ഇപ്പോഴും ഇവിടെ പറന്നു നടക്കുന്നുണ്ട്. സിയ റാഷണലിന്റെ മാത്രം ബാപ്പ അവരെ വന്നു തലയില്‍പിടിച്ചു നിലത്തു ഇട്ടു ചവിട്ടുന്ന ആളും, ഉമ്മുമ്മ മുറ്റത്ത് കളിക്കുന്ന കുഞ്ഞുകുട്ടിയോട് അകത്തേക്ക് കേറിപ്പോകാന്‍ പറയുന്ന പിന്തിരിപ്പനായും. ഉമ്മ അടുക്കളയില്‍ നിരുവന്ന് കാലു തടവുന്ന, കഷ്ടപ്പെടുന്ന ടിപ്പിക്കല്‍ ഉമ്മ ആയും പല സിനിമകളുടെയും ഫോട്ടോസ്റ്റാറ്റും ഉണ്ടാക്കിക്കൊണ്ട് ജയന്‍ ചെറിയാന്‍, ഒരു തെങ്ങിമ്മല്‍ കെട്ടിയ പശുവിനെ പോലെ മുന്നോട്ടുപോകുന്നുണ്ട്. (കേരളത്തിന്റെ പൊതുവേദികളില്‍ നാടകം കളിച്ച നിലമ്പൂര്‍ ആയിഷയും കേരളത്തിലെ കുടുംബ ഘടനകളെ തന്റെ ലൈംഗികതകൊണ്ട് ചോദ്യം ചെയ്ത നളിനി ജമീലയുമാണ് മേല്‍ പറഞ്ഞ രണ്ടു കഥാപാത്രങ്ങളും അവതരിപ്പിച്ചത്.) ഡൗണ്‍ ടൗണ്‍ എന്ന മുസ്ലീം ഹോട്ടല്‍ ഹിന്ദുജാതി വാദികള്‍ അടിച്ചു തകര്‍ത്തത് കബോഡി സ്‌കെപ്പില്‍ വരുമ്പോള്‍ കൃത്യമായി അതിന്റെ മുസ്ലീം സ്വത്വം ഒഴിവാക്കി അത് വെറും ഡൗണ്‍ ടൗണ്‍ ആര്‍ട്ട് ഗാലറിയായും ചിത്രീകരിച്ചു വെച്ചിട്ടുണ്ട്. പറയുമ്പോള്‍ അത് അങ്ങനെ ആണ് ഞാന്‍ കഥ പറയുന്നത്” എന്ന് പറഞ്ഞു രക്ഷപെട്ടാല്‍ തീരുന്ന പ്രശ്‌നമേ ഉള്ളൂ സിനിമയുടെ സൃഷ്ടാവിന്. ശരിയാണ് ഇത്തരം കഥകളാണ് ഈ സമൂഹത്തിന്റെ റെപ്രസന്റേഷന്‍ ആയി പല ചലച്ചിത്രമേളകളിലും ഡോക്ടര്‍ ബിജുവിന്റെതായും ജയന്‍ ചെറിയാന്റേതായും ആഘോഷിക്കപ്പെടുന്നത്. അവാര്‍ഡുകളും പിന്നെ വിപ്ലവ സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് തന്നെ.
ഹാജി എക്‌സ്‌പോര്‍ട്‌സില്‍ വലിയ ഒരു ”അന്വേഷണ കമ്മീഷന്‍” നടക്കുന്ന ഒരു സീന്‍: ടോയ്‌ലറ്റില്‍ ചോരക്കറയുടെ പാടുകൊണ്ട് വൃത്തികേടാക്കിയത് ആര് എന്നാ രീതിയിലുള്ള വിചാരണയാണ് സീന്‍. ദളിത് സ്വത്വങ്ങള്‍ ആയ സ്ത്രീ തൊഴിലാളികളെ സ്റ്റാന്റ് അപ്പ് ആയി നിര്‍ത്തി ശരീരം പോലും അനങ്ങാന്‍ സംവിധായകന്‍ സമ്മതിക്കാതെ ഉള്ള വിചാരണ (ഒരു സീന്‍ ക്രിയേഷന്റെ ജാതീയതയുടെ / ദളിത് സ്ത്രീ വിരുദ്ധതയുടെ ക്ലാസ്സിക് ഉദാഹരണം ആയിരിക്കാം ഈ വിചാരണ സീന്‍).

______________________________________
കേരളത്തിലെ സ്വവര്‍ഗരതിയുടെ രാഷ്ട്രീയത്തിലും എല്‍.ജി.ബി.ടി സമൂഹങ്ങളുടെ രാഷ്ട്രീയപരമായ മുന്നോട്ടുള്ള പോക്കിലും ആ സമൂഹങ്ങളില്‍ പെട്ട ദളിത് സ്വത്വങ്ങള്‍ ഈ സമൂഹങ്ങളിലെ ബ്രാഹ്മനിക് ജാതിയെ നിശിതമായി വിമര്‍ശിച്ചു ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരിക്കല്‍ ബംഗ്ലൂരുവില്‍ വെച്ചു രേവതി എന്നാ ട്രാന്‍സ്‌ജെന്ററിനെ ആദരിക്കുന്ന പരിപാടി നിലവിളക്ക് കത്തിച്ചു വെച്ചു അവതരിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതെ രാഷ്ട്രീയ പ്രതികരണം നടത്തി ജാതിയെ വെല്ലുവിളിച്ച എല്‍.ജി.ബി.ടി സമൂഹത്തിലെ സുഹൃത്തുക്കളെ ഈ ലേഖകന്‍ കണ്ടിട്ടുമുണ്ട്. പക്ഷെ ഈ സിനിമ ഒന്ന് സ്പര്‍ശിക്കാതെ, അങ്ങ് നൈസായി ജാതിയെ തൊടാതെ മുന്നോട്ടു പോവുക.യാണ്. പറയുമ്പോള്‍ ഇത് സ്വവര്‍ഗ രതിയുടെ സിനിമയാണെന്നും ജാതി ഇതില്‍ സംസാരിക്കുന്നില്ല എന്നും പറയാം. ഇങ്ങനെ ജാതിയെ അദൃശ്യവല്ക്കരിക്കാന്‍ തന്നെയാണ് ജയന്‍ ചെറിയാനെപ്പോലുള്ളവരുടെ സിനിമ ഉത്പാദിപ്പിക്കുന്ന ജാതി.
______________________________________ 

ഒരു പക്ഷെ ആ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വരികയോ എന്നാല്‍ അതില്‍ നിന്നും ഒഴിക്കുകയോ ചെയ്യുന്നത് ഹിജാബ് ധരിച്ച മറ്റൊരു മുസ്ലീം സ്ത്രീ ആണെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. അങ്ങനെ വിചാരണ ചെയ്യപ്പെടുന്ന ദളിത് സ്ത്രീകള്‍ ഒക്കെ അക്ഷരം മിണ്ടാതെ നില്‍ക്കുകയാണ്. നങ്ങേലി മുതല്‍ ചിത്രലേഖ വരെയും സി.കെ ജാനു അടക്കം ഉള്ള പൊട്ടിത്തെറിച്ച ദളിത് / പിന്നോക്ക സ്ത്രീകളുടെ ചരിത്രമുഉള്ള കേരളത്തിലാണ് ഇങ്ങനെ ഒരു ദളിത് സൈലന്‍സ്. ഇത് എഴുതുന്ന ലേഖകന്‍ കഴിച്ചുകൂടിയ കോളനികളില്‍ കക്കൂസില്ലാത്തത് കൊണ്ട് രാത്രി വെളിക്കിരിക്കാന്‍ പോകുമ്പോള്‍ പോലും ഇവിടത്തെ രാഷ്ട്രീയ അവസ്ഥകളെ വിശകലനം ചെയ്യുന്ന, ചീത്ത വിളിക്കുന്ന ദളിത് സ്ത്രീകള്‍ ഉള്ള നാട്ടിലാണ് അവരെ നിരത്തി നിര്‍ത്തി മിണ്ടാതാക്കുന്നത്. അവസാനം സൂപ്പര്‍വൈസര്‍ ഒരു ദളിത് സ്ത്രീയെ ടോയ്‌ലറ്റില്‍കൊണ്ടുപോയി തുണി അഴിച്ചു പരിശോധിക്കുമ്പോഴും അവള്‍ക്ക് കരയാന്‍ മാത്രമാണ് കഴിയുന്നത്. തീര്‍ന്നില്ല, സൂപ്പര്‍ ഹീറോ വരുന്നതെ ഉള്ളൂ. അവിടെ ആണ് ടെന്‍ ടെന്‍ ടെന്‍….. സ്റ്റൈലില്‍ ലിബറല്‍ സെക്കുലര്‍ മുസ്ലീം റസിയ റാഷണല്‍ ഇതൊന്നും ഇവിടെ ചോദിക്കാനും പറയാനും ഇല്ലേ എന്ന് ചോദിച്ചു അതിനെ പ്രതിരോധിക്കുന്നത്. ”നിങ്ങള്‍ക്കെങ്ങനെ വെള്ളം കുടിക്കാനായി”, ”നിങ്ങള്‍ക്കെങ്ങനെ വഴി നടക്കാനായി എന്ന് ഡി വൈ എഫ് ഐ ക്കാര്‍ കേരളത്തിലുടനീളം പോസ്റ്റര്‍ വെച്ചത് പോലെ, ഇനി ലിബറല്‍ സെക്കുലര്‍ ”മനുഷ്യര്‍” പോസ്റ്റര്‍ വെക്കുന്നതിനും നല്ല സ്‌കോപ്പ് ഉണ്ട്.

ക ബോഡി സ്‌കെയ്പ്പ് എന്നാ സിനിമ പല തരത്തിലും ശരീരത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെക്കുന്ന ഒരു ഗെ സിനിമ എന്നാ രീതിയില്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തുടക്കം കാണാന്‍ വൈകിപ്പോയതുകൊണ്ട് ആദ്യം കാണുന്ന സീന്‍ ഒരു സവര്‍ണ്ണ മുസ്ലീം ലിബറല്‍ ചിത്രകാരന്‍ കറുത്ത ശരീരത്തിനെ ഒരു മോഡല്‍ ആക്കി പോസ് ചെയ്യുന്ന രീതിയില്‍ കൃത്യമായി ഓര്‍ഡറുകള്‍ കൊടുക്കുന്നതാണ്. കറുത്ത നിറമായാല്‍ ”ഏയ്… നീ നായര്‍ അല്ലെന്നും,” വെളുത്ത നിറം ”ആയാല്‍ നീ ദളിത് അല്ലെന്നും” വിക്ഷേപണങ്ങള്‍ ഉണ്ടാകുന്ന ഒരു ദേശത്താണ് ഒരു ഉയര്‍ന്ന ജാതി ആണെങ്കിലും കറുത്ത നിറങ്ങളോടുള്ള വംശീയത പൊളിപ്പിച്ച് വിടുന്നത്. കറുത്ത ശരീരത്തിലേക്കുള്ള ഗുദമൈധുനം മാത്രം ആണ് ഗെ സെക്ഷ്വാലിറ്റി എന്ന രീതിയില്‍ പ്രകടമായി ചിത്രീകരിച്ചുവെക്കുന്നതും. ഈ സിനിമ മറ്റൊരു തരത്തില്‍, പറഞ്ഞാല്‍ ഒരു സവര്‍ണ്ണ മുസ്ലീമും ഒരു ഉയര്‍ന്ന ജാതി ഹിന്ദുവും തമ്മിലുള്ള പ്രണയം പൊളിഞ്ഞു സവര്‍ണ്ണ മുസ്ലീം കടലില്‍ ചാടി ചാവുന്ന ടിപ്പിക്കല്‍ പ്രേമകഥയായും വായിച്ചെടുക്കാം.
കേരളത്തിലെ സ്വവര്‍ഗരതിയുടെ രാഷ്ട്രീയത്തിലും എല്‍.ജി.ബി.ടി സമൂഹങ്ങളുടെ രാഷ്ട്രീയപരമായ മുന്നോട്ടുള്ള പോക്കിലും ആ സമൂഹങ്ങളില്‍ പെട്ട ദളിത് സ്വത്വങ്ങള്‍ ഈ സമൂഹങ്ങളിലെ ബ്രാഹ്മനിക് ജാതിയെ നിശിതമായി വിമര്‍ശിച്ചു ഉയര്‍ന്നുവന്നിട്ടുണ്ട്. ഒരിക്കല്‍ ബംഗ്ലൂരുവില്‍ വെച്ചു രേവതി എന്നാ ട്രാന്‍സ്‌ജെന്ററിനെ ആദരിക്കുന്ന പരിപാടി നിലവിളക്ക് കത്തിച്ചു വെച്ചു അവതരിപ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാതെ രാഷ്ട്രീയ പ്രതികരണം നടത്തി ജാതിയെ വെല്ലുവിളിച്ച എല്‍.ജി.ബി.ടി സമൂഹത്തിലെ സുഹൃത്തുക്കളെ ഈ ലേഖകന്‍ കണ്ടിട്ടുമുണ്ട്. പക്ഷെ ഈ സിനിമ ഒന്ന് സ്പര്‍ശിക്കാതെ, അങ്ങ് നൈസായി ജാതിയെ തൊടാതെ മുന്നോട്ടു പോവുക.യാണ്. പറയുമ്പോള്‍ ഇത് സ്വവര്‍ഗ രതിയുടെ സിനിമയാണെന്നും ജാതി ഇതില്‍ സംസാരിക്കുന്നില്ല എന്നും പറയാം. ഇങ്ങനെ ജാതിയെ അദൃശ്യവല്ക്കരിക്കാന്‍ തന്നെയാണ് ജയന്‍ ചെറിയാനെപ്പോലുള്ളവരുടെ സിനിമ ഉത്പാദിപ്പിക്കുന്ന ജാതി. അതുപോലെ തന്നെയാണ് കറുത്ത ശരീരത്തിനെ മോഡലാക്കി വെച്ചുകൊണ്ടുള്ള ലിംഗവും കാണിച്ചുകൊണ്ടുള്ള ഹനുമാന്റെ ഫോട്ടോ ചിത്രീകരിച്ചു വെച്ചിരിക്കുന്നത്. കളിയാക്കുന്നതിനും വൈകൃതവത്ക്കരിക്കുന്നതിനും രാമനെയോ കൃഷ്ണനെയോ ഒന്നും തിരഞ്ഞെടുക്കാതെ ഇന്ത്യയിലെ ബ്രാഹ്മണിക് ജാതിയുടെ പ്രതിനിധാനം എന്നതിനപ്പുറം ദേശപരങ്ങളായും ആന്ത്രോപ്പോലോജിക്കലായും വേറിട്ട ഒരു സ്വത്വം നില നില്‍ക്കുന്ന ഹനുമാനെ തന്നെ ലിംഗം വളര്‍ത്തി ചിത്രീകരിച്ചുവെച്ചത്; ഇത് വിശ്വാസികളെ ഹനിക്കല്‍ അല്ലാതെ മറ്റെന്താണ്? ”ഹനുമാന്‍ സേനക്കാര്‍” മാത്രമല്ലല്ലോ ഹനുമാനെ ആരാധിക്കുന്നത്?
ഇന്ത്യയിലെ ജാതി അതിക്രമങ്ങളെക്കുറിച്ചുള്ള, അതിന്റെ വയലന്‍സിനെക്കുറിച്ച് ചരിത്രപരമായി വിലയിരുത്തിയാല്‍ അതിലെ ബ്രാഹ്മണിക് ഹിംസ ഉത്പ്പാദിപ്പക്കപ്പെട്ടതും വിവിധ രീതികളിലാണ്. അത് ജ്ഞാനമായാലും അധികാരമായാലും അക്കാദമിക് വരേണ്യതയായാലും വിവിധ രീതികളില്‍ അതിക്രമങ്ങളെ പോലെ തന്നെ അതിന്റെ ജാതീയത അധിനിവേശപ്പെടുത്തിയിട്ടുണ്ട്.

______________________________________
മലയാളത്തില്‍ ഇറങ്ങിയ മുക്കാല്‍ പങ്കും ”പാരലല്‍” അല്ലെങ്കില്‍ ”കച്ചവട വിരുദ്ധം” എന്ന് ആ സിനിമാക്കാര്‍ അവകാശപ്പെടുന്ന സിനിമകളുടെ ടെക്ച്വല്‍ ഭാഷയില്‍ യാതൊരു വ്യത്യാസവുംഉല്പാദിപ്പിക്കുന്നില്ല എന്നത് ക ബോഡി സ്‌കെപ്പും തെളിയിക്കുന്നു. അടൂര്‍ ”സ്വയംവരം” ചെയ്ത കാലഘട്ടം മുതല്‍ ഉള്ള സിനിമയുടെ വേഗതയില്ലായ്മ എന്ന ബോറന്‍ ഭാഷ അതെ പടി പിന്‍തുടര്‍ന്നുകൊണ്ട് തന്നെ ആണ് ക ബോഡി സ്‌കെപ്പും മുന്നോട്ടു പോകുന്നുണ്ട്. ഒരു മാറ്റവും ഒരു പുതുമയും ഇല്ലാതെ. സിനിമയുടെ ഭാഷയും വേഗതകളും ഒക്കെ പല വിധത്തില്‍ പരീക്ഷിക്കപ്പെടുമ്പോഴും കുളത്തില്‍കല്ലെടുത്തെറിഞ്ഞു അഞ്ചു മിനിട്ടിനുശേഷം വല്ലതും നടക്കുമോ എന്ന സ്റ്റൈല്‍. വെറുതെ അല്ല ഈ നാട്ടിലുള്ളവര്‍ ഇമ്മാതിരി സിനിമകള്‍ക്ക് ടിക്കറ്റ് എടുത്തുകാണാന്‍ നിക്കാത്തത്.
______________________________________ 

ഇന്ത്യയിലെ ലിബറല്‍ സെക്കുലര്‍ സംവാദങ്ങലിലൊന്നും തന്നെ ബ്രാഹ്മണിക് ജാതീയതയുടെ അത്തരം ഹിംസാത്മകത ഒന്നും തന്നെ ചര്‍ച്ച ചെയ്യപ്പെടുകയോ വിമര്‍ശിക്കപ്പെടുകയോ കണ്ടിട്ടില്ല. അതെല്ലാം വളരെ സ്വാഭാവികം എന്ന രീതിയില്‍ തള്ളിക്കളയുകയാണ് പതിവ്. ഇവിടെ ഈ സിനിമയില്‍ അവസാനം പ്രണയം നഷ്ടപ്പെട്ട സവര്‍ണ്ണ മുസ്ലീം കഥാപാത്രം കടപ്പുറത്തി ഹനുമാന്റെ ചിത്രം പ്രദര്‍ശനത്തിനുവെച്ചപ്പോള്‍ അവിടെയും ശാരീരികമായി ആക്രമിക്കുന്നതും ദളിത് ശരീരങ്ങളുള്ള ആണുങ്ങളുടെ കൂട്ടങ്ങളാണ്. വയലന്‍സും ശാരീരിക ആക്രമണങ്ങള്‍ ദളിതരാണ് നടത്തുന്നതും എന്ന് മലയാളം സിനിമ നിരന്തരം പറഞ്ഞുവെക്കുന്ന വെറും പതിനായിരത്തി ഒന്നാമത്തെ ഫോട്ടോസ്ടറ്റ് സീന്‍ മാത്രമാണത്. കേരളത്തിലെ കറുത്ത ദളിത് ശരീരങ്ങള്‍ എഴുത്ത്/സിനിമ/ഓണ്‍ലൈന്‍ ആക്ടിവിസം/സമരങ്ങള്‍/സംവാദങ്ങള്‍ തുടങ്ങി ബ്രാഹ്മമനിക് ജാതിയതയെ വിവിധ തലത്തില്‍ പൊളിച്ചു കാട്ടി പലയിടങ്ങളിലും ഇടപെട്ടു പുതിയൊരു ജനാധിപത്യ ബോധത്തില്‍ ഊന്നി ബഹുജന്‍ രാഷ്ട്രീയത്തിനും ഒക്കെ ആയി നിലനില്‍ക്കുന്ന കാലഘട്ടങ്ങളിലാണ് ഇത്തരം ശാരീരിക അക്രമങ്ങളും ദളിത് ശരീരങ്ങളും ആയുള്ള ഈ സിനിമയുടെ ചേരുംപടി ചേര്‍ക്കല്‍. പണ്ട് മലപ്പുറത്ത് ഒരു മുസ്ലീം ലീഗ് നേതാവ് രസകരമായ പറഞ്ഞ ഒരു വര്‍ത്തമാനമാണ് മറ്റൊരു തരത്തില്‍ രൂപപ്പെടുത്തി ഓര്‍മ്മവരുന്നത്. ഇതൊക്കെ ഫിക്ഷന്‍ അല്ലെ…. ഫിക്ഷന്‍….
മലയാളത്തില്‍ ഇറങ്ങിയ മുക്കാല്‍ പങ്കും ”പാരലല്‍” അല്ലെങ്കില്‍ ”കച്ചവട വിരുദ്ധം” എന്ന് ആ സിനിമാക്കാര്‍ അവകാശപ്പെടുന്ന സിനിമകളുടെ ടെക്ച്വല്‍ ഭാഷയില്‍ യാതൊരു വ്യത്യാസവും ഉല്പാദിപ്പിക്കുന്നില്ല എന്നത് ക ബോഡി സ്‌കെപ്പും തെളിയിക്കുന്നു. അടൂര്‍ ”സ്വയംവരം” ചെയ്ത കാലഘട്ടം മുതല്‍ ഉള്ള സിനിമയുടെ വേഗതയില്ലായ്മ എന്ന ബോറന്‍ ഭാഷ അതെ പടി പിന്‍തുടര്‍ന്നുകൊണ്ട് തന്നെ ആണ് ക ബോഡി സ്‌കെപ്പും മുന്നോട്ടു പോകുന്നുണ്ട്. ഒരു മാറ്റവും ഒരു പുതുമയും ഇല്ലാതെ. സിനിമയുടെ ഭാഷയും വേഗതകളും ഒക്കെ പല വിധത്തില്‍ പരീക്ഷിക്കപ്പെടുമ്പോഴും കുളത്തില്‍ കല്ലെടുത്തെറിഞ്ഞു അഞ്ചു മിനിട്ടിനുശേഷം വല്ലതും നടക്കുമോ എന്ന സ്റ്റൈല്‍. വെറുതെ അല്ല ഈ നാട്ടിലുള്ളവര്‍ ഇമ്മാതിരി സിനിമകള്‍ക്ക് ടിക്കറ്റ് എടുത്തുകാണാന്‍ നിക്കാത്തത്.
കോഴിക്കോട്ടെ ഡൗണ്‍ ടൗണ്‍ എന്ന മുസ്ലീം റെസ്റ്റോറന്റ് ആക്രമിച്ചതിനു ശേഷമുള്ള ചുംബന സമരാനന്തര രാഷ്ട്രീയ സാഹചര്യത്തിലാണ് കബോഡി സ്‌കെയ്പ്പ് എന്ന സിനിമ രൂപപ്പെടുന്നത്. ചുംബന സമരത്തിലെ മുസ്ലീം ഹിംസാത്മകത, ആ സമരത്തിലെ ദളിത് വിരുദ്ധത, ചുംബന സമരത്തിനുശേഷം ഉണ്ടായ മനുഷ്യസംഗമത്തിലെ മുസ്ലീം വിരുദ്ധത എന്നിവയൊക്കെ കേരളം അതിശക്തമായി ചര്‍ച്ച ചെയ്തിരുന്നു. പല സംവാദങ്ങളും ശക്തമായ രാഷ്ട്രീയ വിമര്‍ശനങ്ങളായി മാറുകയും ചെയ്തിരുന്നു. ഒരുപാട് വ്യത്യസ്ത രാഷ്ട്രീയ സാന്നിധ്യങ്ങളെ ഒറ്റ രാത്രികൊണ്ട് ”മനുഷ്യന്‍” എന്ന രീതിയിലേക്ക് ചുരുക്കുന്നതും, ചുംബന സമരം നടത്തി ”മുസ്ലിം പിന്തിരിപ്പന്‍ വര്‍ഗീയതയ്‌ക്കെതി”രെ കുറുപ്പടി ചമക്കുന്നതും ഒക്കെ വെറും ഒരു ഷോ ഓഫ് ആക്ട് ആണെന്നും, ദളിത്/മുസ്ലീം പക്ഷങ്ങളില്‍ നിന്നും ശക്തമായ സംവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഒപ്പം പ്രതിരോധ സമരങ്ങളും ഒക്കെ ഉയര്‍ന്നുവന്നിരുന്നു. പക്ഷെ ഈ സിനിമയിലെ ദൃശ്യ ഉള്ളടക്കങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ആര്‍ത്തവ സമരവും, ഇരിപ്പ് സമരവും മനുഷ്യ-ചുംബന സമരങ്ങളില്‍ പ്രത്യക്ഷപ്പെട്ട വ്യക്തിത്വ പ്രതിനിധാനങ്ങളും ആണ്. ചുംബന സമരാനന്തരം ഉണ്ടായ ദളിത്/മുസ്ലീം/മറ്റു വിവിധ രാഷ്ട്രീയ സംവാദങ്ങളെ അഡ്രസ് ചെയ്യുന്നതിലാണ് ക ബോഡി സ്‌കേപ്പ് അതി ദയനീയമായി പരാജയപ്പെടുന്നത്. ഒരു പക്ഷെ അതിനുശേഷം ഉണ്ടായ നിരവധി രാഷ്ട്രീയ ഇടപെടലുകള്‍ അദൃശ്യവത്ക്കരിച്ച ഒരു ബ്രാഹ്മനിക്കല്‍ ഇടപെടല്‍ തന്നെയാണ് ക ബോഡി സ്‌കേപ്പ് നടത്തുന്നത്.
_________________________
വാല്‍ക്കഷ്ണം : ഈ സിനിമ കണ്ട ഉടനെ എന്റെ ഒരു സ്ത്രീ സുഹൃത്ത് പറഞ്ഞത് അതുപോലെ കുറിക്കുന്നു. ജെ.ദേവികയുടെ ”കുല സ്ത്രീകളും ചന്തപ്പെണ്ണും” എന്ന പുസ്തകം വായിച്ചു ഒരു മരക്കട്ടിലില്‍ കിടന്നു സ്വയംഭോഗം ചെയ്യുന്നത് കാണിച്ചു സ്വയംഭോഗം എന്ന ആക്ടിനെ തന്നെ ചുരുക്കി ഇത്രയും ബോര്‍ ആക്കിയവരാണ് കബോടിസ്‌കെപ്പില്‍ ബോഡിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത്.

Top