എഎപി: ഒരു ഫാന്റസി നിര്‍മിച്ചെടുക്കുമ്പോള്‍
ജാതീയമായ അവബോധത്തെ എന്നും ക്രിയാത്മകമായി നോക്കിക്കാണാനാണ് കീഴാളപക്ഷ രാഷ്ട്രീയം എന്നും ശ്രമിച്ചിട്ടുളളത്. പക്ഷെ, കീഴാളരുടെ ജാതീയമായ അവബോധരാഷ്ട്രീയത്തെയും മേല്‍ജാതിക്കാരുടെ ഭീകരമായ ജാതിരാഷ്ട്രീയത്തേയും ഒരേപോലെ കാണാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍, അത് തികച്ചും ജാതിയില്‍ അധിഷ്ഠിതമാണ് എന്ന് കാണാന്‍ സാധിക്കും. അപ്പോള്‍ ജാതിയെക്കുറിച്ച് മൗനം പാലിക്കണമെന്ന് പറയുന്നത്, ജാതീയമായ അനീതികളെ പിന്തുണക്കാനാണ് എന്ന് തന്നെ വായിക്കേണ്ടിവരും. മൂര്‍ത്തമായ അസ്തിത്വങ്ങളെ തികച്ചും അവഗണിച്ചുകൊണ്ട് വെറുംമിഥ്യയായ മുദ്രാവാക്യങ്ങളിന്മേല്‍ കെട്ടിപ്പൊക്കിയതും, അതേസമയം തികച്ചും സവര്‍ണ്ണജാതീയമായ അടിത്തറയില്‍ നിലനില്‍ക്കുന്നതുമായ ഒരു രാഷ്ട്രീയ ഉന്മാദോത്സവത്തിന്റെ പേര്മാത്രമാണ് ആം ആദ്മി പാര്‍ട്ടി എന്ന് പറയാതെ വയ്യ.
1968കളിലാണ് മഹാരാഷ്ട്രയില്‍ മറാത്തിമനുവാദം ശക്തി പ്രാപിക്കുന്നത്. പിന്നീട് ബാല്‍താക്കറെ ശിവസേന സ്ഥാപിക്കുകയും ആ പാര്‍ട്ടി മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി മാറിയതും ചരിത്രം. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ ഡോ.അംബേദ്കര്‍ തന്നെ പിന്താങ്ങിയെങ്കിലും മുംബൈയില്‍
2012 ല്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത് അഴിമതിവിരുദ്ധത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച, കക്ഷിരാഷ്ട്രീയത്തില്‍ മനംമടുത്ത ജനം ഈ മുദ്രാവാക്യത്തില്‍ ആകൃഷ്ടരായത് തികച്ചും സ്വാഭാവികം. ശിവസേനക്ക് നേതൃത്വംകൊടുത്ത ബാല്‍താക്കറെക്കും ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്‌രിവാളിനും സമാനതകള്‍ ഏറെയുണ്ട്. ഇരുവരും സമൂഹത്തിലെ ഉന്നതജാതികളില്‍നിന്നുള്ളവരാണെന്ന് മാത്രമല്ല, കെജ്‌രിവാളിന്റെ ഭൂതകാലരാഷ്ട്രീയ നിലപാടുകളും പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതാണ്. മണ്ഡലാനന്തരകാലത്തെ ഒരു മുദ്രാവാക്യമായിരുന്നു ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’. ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ നിശിതമായി എതിര്‍ത്ത ഈ പ്രചാരണത്തിന്റെ മുന്‍നിരയില്‍തന്നെ അരവിന്ദ്‌കെജ്‌രിവാള്‍ ഉണ്ടായിരുന്നു. സംവരണത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് ബോധമില്ലാതിരുന്ന ബഹുഭൂരിഭാഗം ജനവിഭാഗങ്ങളെയും സംവരണവിരുദ്ധനിലപാട് സ്വീകരിക്കുന്ന തലത്തിലേക്കാണ് ഈ സമീപനം കൊണ്ടെത്തിച്ചത്.
മുകളില്‍പറഞ്ഞ രണ്ട് രാഷ്ട്രീയസന്ദര്‍ഭങ്ങളിലും പൊതുവായി കാണപ്പെടുന്ന ഒന്ന് അവരുടെ ജാതിയോടുള്ള സമീപനമാണ്. ജാതിരാഷ്ഠ്രീയത്തെ പൂര്‍ണ്ണമായും അരികുവല്‍ക്കരിച്ച് മറ്റ് മിഥ്യയായ അസ്തിത്വങ്ങളില്‍ തങ്ങളുടെ രാഷ്ട്രീയം കെട്ടിപ്പടുക്കാനാണ് രണ്ട് പാര്‍ട്ടികളും ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ജാതിരാഷ്ട്രീയത്തെക്കുറിച്ചുള്ള മൗനത്തിന് കൃത്യമായ രാഷ്ട്രീയമുണ്ടെന്നതാണ് വസ്തുത. തങ്ങളുടേത് ജാതിമുക്തരാഷ്ട്രീയമാണ് എന്ന ആംആദ്മിപാര്‍ട്ടിയുടെ നിലപാട് പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്.
2012 ല്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത് അഴിമതിവിരുദ്ധത എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ്. അഴിമതിയില്‍ മുങ്ങിക്കുളിച്ച, കക്ഷിരാഷ്ട്രീയത്തില്‍ മനംമടുത്ത ജനം ഈ മുദ്രാവാക്യത്തില്‍ ആകൃഷ്ടരായത് തികച്ചും സ്വാഭാവികം. ശിവസേനക്ക് നേതൃത്വംകൊടുത്ത ബാല്‍താക്കറെക്കും ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്‌രിവാളിനും സമാനതകള്‍ ഏറെയുണ്ട്. ഇരുവരും സമൂഹത്തിലെ ഉന്നതജാതികളില്‍നിന്നുള്ളവരാണെന്ന് മാത്രമല്ല, കെജ്‌രിവാളിന്റെ ഭൂതകാലരാഷ്ട്രീയ നിലപാടുകളും പ്രശ്‌നവല്‍ക്കരിക്കപ്പെടേണ്ടതാണ്. മണ്ഡലാനന്തരകാലത്തെ ഒരു മുദ്രാവാക്യമായിരുന്നു ‘യൂത്ത് ഫോര്‍ ഇക്വാലിറ്റി’. ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണത്തെ നിശിതമായി എതിര്‍ത്ത ഈ പ്രചാരണത്തിന്റെ മുന്‍നിരയില്‍തന്നെ അരവിന്ദ്‌കെജ്‌രിവാള്‍ ഉണ്ടായിരുന്നു. സംവരണത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് ബോധമില്ലാതിരുന്ന ബഹുഭൂരിഭാഗം ജനവിഭാഗങ്ങളെയും സംവരണവിരുദ്ധനിലപാട് സ്വീകരിക്കുന്ന തലത്തിലേക്കാണ് ഈ സമീപനം കൊണ്ടെത്തിച്ചത്
കഴിഞ്ഞ ആറ്പതിറ്റാണ്ടിനിടയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയഭാഷയ്ക്ക് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ടെങ്കിലും മാറ്റമില്ലാത്തതായി തുടരുന്നത് രാഷ്ട്രീയത്തിലെ ഉന്നതജാതിമേല്‍ക്കോയ്മയാണ്.
ദല്‍ഹി ഇലക്ഷനുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ നിലപാടുകളിലും ഈ വിവേചനം വ്യക്തമായിരുന്നു. ബി.ജെ.പി.യും ആംആദ്മിപാര്‍ട്ടിയും തമ്മിലുള്ള പോരായിമാത്രം
ജാതീയമായ അവബോധത്തെ എന്നും ക്രിയാത്മകമായി നോക്കിക്കാണാനാണ് കീഴാളപക്ഷ രാഷ്ട്രീയം എന്നും ശ്രമിച്ചിട്ടുളളത്. പക്ഷെ, കീഴാളരുടെ ജാതീയമായ അവബോധരാഷ്ട്രീയത്തെയും മേല്‍ജാതിക്കാരുടെ ഭീകരമായ ജാതിരാഷ്ട്രീയത്തേയും ഒരേപോലെ കാണാനാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ പരിശോധിച്ചാല്‍, അത് തികച്ചും ജാതിയില്‍ അധിഷ്ഠിതമാണ് എന്ന് കാണാന്‍ സാധിക്കും. അപ്പോള്‍ ജാതിയെക്കുറിച്ച് മൗനം പാലിക്കണമെന്ന് പറയുന്നത്, ജാതീയമായ അനീതികളെ പിന്തുണക്കാനാണ് എന്ന് തന്നെ വായിക്കേണ്ടിവരും. മൂര്‍ത്തമായ അസ്തിത്വങ്ങളെ തികച്ചും അവഗണിച്ചുകൊണ്ട് വെറുംമിഥ്യയായ മുദ്രാവാക്യങ്ങളിന്മേല്‍ കെട്ടിപ്പൊക്കിയതും, അതേസമയം തികച്ചും സവര്‍ണ്ണജാതീയമായ അടിത്തറയില്‍ നിലനില്‍ക്കുന്നതുമായ ഒരു രാഷ്ട്രീയ ഉന്മാദോത്സവത്തിന്റെ പേര്മാത്രമാണ് ആം ആദ്മി പാര്‍ട്ടി എന്ന് പറയാതെ വയ്യ.
വിവര്‍ത്തനം: സ്വാലിഹ് എം
Courtesey: twocircles.net