സ്വവര്‍ഗ്ഗലൈംഗികത: രഹസ്യസമുദായങ്ങളില്‍ നിന്നും നവജനാധിപത്യഭാവനകളിലേക്ക്

1950കളോടെ രൂപപ്പെട്ട നവജനാധിപത്യചിന്തകള്‍ക്കൊപ്പം ലൈംഗികന്യൂനപക്ഷങ്ങളും മറകളില്‍നിന്നും പുറത്തുവരാനും സ്വന്തം മാനിഫെസ്റ്റോകളും പ്രസ്ഥാനങ്ങളും രൂപപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ആരംഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ഫലമായിട്ടാണ് പല രാഷ്ട്രങ്ങളിലും സ്വവര്‍ഗ്ഗലൈംഗികത നിയമവിധേയമായി മാറിയത്, ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോള്‍ കോടതികള്‍ക്ക് ലിംഗം മുളക്കുന്നത് പുതിയ അറിവല്ല. പല രാജ്യങ്ങളിലും ഈ വിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടാന്‍ കോടതികളോടും മാധ്യമങ്ങളോടും പൊതുബോധത്തോടും മല്ലടിയ്‌ക്കേണ്ടി വന്നിട്ടുണ്ട്. വിരലിലെണ്ണാവുന്ന ചില വ്യക്തികള്‍ ഒഴിച്ചാല്‍ ഇന്ത്യയുടെ നീതിന്യായവ്യവഹാര മണ്ഡലമൊന്നാകെ സവര്‍ണ്ണ യാഥാസ്ഥിതികരുടെ കൈപ്പിടിയിലാണ്. സാമൂഹ്യനീതിക്കുവേണ്ടിയുള്ള കീഴാളരുടെ അവകാശങ്ങള്‍ മിക്കപ്പോഴും അട്ടിമറിയ്ക്കപ്പെടുന്നത് കോടതിനടപടികളിലൂടെയാണ്. ഇതേ യാഥാസ്ഥിതികര്‍ ലൈംഗികതയെ പറ്റിയുള്ള പുതുജനാധിപത്യഭാവനകളോട് സ്വാഭാവികമായിതന്നെ വിരോധം കാണിക്കുന്നവരാണ്.

ലൈംഗീക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെ കേവലം ജീവശാസ്ത്രപരമായവ എന്നനിലയില്‍ മാത്രം പരിഗണിക്കേണ്ടവയല്ല. മറിച്ച്, ആധുനിക ജനാധിപത്യത്തെ ഘടനാപരമായി സ്വാധീനിക്കുന്ന സൂഷ്മരാഷ്ട്രീയ പ്രമേയങ്ങളാണവ. ഈ തിരിച്ചറിവ് രൂപപ്പെട്ടത് ലോകം പലതുകളോടും സാംസ്‌കാരിക വൈവിധ്യങ്ങളോടും സംവദിക്കാനും സഹവര്‍ത്തിക്കാനും തുടങ്ങിയപ്പോഴാണ്.

രഹസ്യസമുദായങ്ങളായിട്ടാണ് (secret society) ലൈംഗിക ന്യൂനപക്ഷങ്ങള്‍ ചരിത്രത്തില്‍ നൂറ്റാണ്ടുകളോളം നിലനിന്നിരുന്നത്. വിലക്കുകള്‍ മുറിച്ചുകൊണ്ട് പലപ്പോഴും ചില അതിസാഹസികര്‍ പരസ്യമായി രംഗത്തു വരികയുണ്ടായെങ്കിലും അവരെല്ലാവരുംതന്നെ കടുത്ത ശിക്ഷകള്‍ക്ക് വിധേയരായി. ‘പുരുഷന്മാരോട് തികഞ്ഞ അസന്മാര്‍ഗ്ഗിക വികാരം’ കാണിച്ചതിന്റെ പേരില്‍ ഐറിഷ് എഴുത്തുകാരനായ ഓസ്‌കാര്‍ വൈല്‍ഡിന് അനുഭവിക്കേണ്ടിവന്ന കഠിനതടവ് പത്തൊന്‍പതാം നൂറ്റാണ്ടിലെ അവസാനനാളുകളിലെ ലണ്ടനില്‍ വലിയ ചേരിതിരിവുകള്‍ക്ക് കാരണമായി, എന്നാല്‍ 1950കളോടെ രൂപപ്പെട്ട നവജനാധിപത്യചിന്തകള്‍ക്കൊപ്പം ലൈംഗികന്യൂനപക്ഷങ്ങളും മറകളില്‍നിന്നും പുറത്തുവരാനും സ്വന്തം മാനിഫെസ്റ്റോകളും പ്രസ്ഥാനങ്ങളും രൂപപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ആരംഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും ഫലമായിട്ടാണ് പല രാഷ്ട്രങ്ങളിലും സ്വവര്‍ഗ്ഗലൈംഗികത നിയമവിധേയമായി മാറിയത്,
ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യം വരുമ്പോള്‍ കോടതികള്‍ക്ക് ലിംഗം മുളക്കുന്നത് പുതിയ അറിവല്ല. പല രാജ്യങ്ങളിലും ഈ വിഭാഗം ജനങ്ങളുടെ അവകാശങ്ങള്‍ സ്ഥാപിക്കപ്പെടാന്‍ കോടതികളോടും മാധ്യമങ്ങളോടും പൊതുബോധത്തോടും മല്ലടിയ്‌ക്കേണ്ടി വന്നിട്ടുണ്ട്. വിരലിലെണ്ണാവുന്ന ചില വ്യക്തികള്‍ ഒഴിച്ചാല്‍ ഇന്ത്യയുടെ നീതിന്യായവ്യവഹാര മണ്ഡലമൊന്നാകെ സവര്‍ണ്ണ യാഥാസ്ഥിതികരുടെ കൈപ്പിടിയിലാണ്.

______________________________
സ്വവര്‍ഗ്ഗലൈംഗികതക്ക് മേല്‍ മതപരമായ വിലക്കുള്ളതിനാലാണ് അവരുടെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായത്. എന്നാല്‍ , മതങ്ങളെ സംബന്ധിച്ചെടുത്തോളം വിലക്കുകളും അരുതായ്മകളും നിരവധിയാണ്. ആധുനിക ജനാധിപത്യജീവിതാവബോധത്തോടും ഗവണ്‍മെന്റാലിറ്റിയോടും മാത്രമല്ല, സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളോടും ഇടയാത്ത വിധത്തില്‍ പ്രയോഗവല്‍ക്കരിക്കേണ്ടവയാണ് മതവിലക്കുകള്‍ പലതും. ഉദാഹരണമായി അവര്‍ണ്ണ-സവര്‍ണ്ണ ഭേദമില്ലാതെ ഹിന്ദുക്കള്‍ക്കെല്ലാം സ്വീകാര്യമാണ് ദൈവങ്ങളുടെ പ്രതിമകള്‍ . ഇസ്ലാമില്‍ പ്രതിമകള്‍ അരുതായ്മയാണ്. ആഹാരത്തിന്റെ കാര്യത്തില്‍ ഇസ്ലാമിനു ഹറാമും ഹലാലുമായത് മറ്റുമതക്കാര്‍ക്ക് അങ്ങിനെയല്ലെന്നു എല്ലാവര്‍ക്കുമറിയാം. ഇപ്രകാരം, ഓരോ മതങ്ങളും തങ്ങളുടെ വിശ്വാസികളോട് അനുഷ്ഠിക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന വിലക്കുകളുടെ പേരിലാണ് സുപ്രീകോടതി ഒരു വിഭാഗത്തിന്റെ ജനാധിപത്യാവകാശങ്ങളെ റദ്ദു ചെയ്തതായി പ്ര്യാപിച്ചത്.
___________________________________

സാമൂഹ്യനീതിക്കുവേണ്ടിയുള്ള കീഴാളരുടെ അവകാശങ്ങള്‍ മിക്കപ്പോഴും അട്ടിമറിയ്ക്കപ്പെടുന്നത് കോടതിനടപടികളിലൂടെയാണ്. ഇതേ യാഥാസ്ഥിതികര്‍ ലൈംഗികതയെ പറ്റിയുള്ള പുതുജനാധിപത്യഭാവനകളോട് സ്വാഭാവികമായിതന്നെ വിരോധം കാണിക്കുന്നവരാണ്.

ഡെല്‍ഹി ഹൈക്കോടതിയുടെ അനുകൂലവിധിയെ റദ്ദുചെയ്യിക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചത് ചില ക്രിസ്ത്യന്‍-മുസ്ലീം സംഘടനകളും എന്‍.ജി.ഒ.കളുമാണ്. സ്വവര്‍ഗ്ഗലൈംഗികതക്ക് മേല്‍ മതപരമായ വിലക്കുള്ളതിനാലാണ് അവരുടെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായത്. എന്നാല്‍ , മതങ്ങളെ സംബന്ധിച്ചെടുത്തോളം വിലക്കുകളും അരുതായ്മകളും നിരവധിയാണ്. ആധുനിക ജനാധിപത്യജീവിതാവബോധത്തോടും ഗവണ്‍മെന്റാലിറ്റിയോടും മാത്രമല്ല, സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളോടും ഇടയാത്ത വിധത്തില്‍ പ്രയോഗവല്‍ക്കരിക്കേണ്ടവയാണ് മതവിലക്കുകള്‍ പലതും. ഉദാഹരണമായി അവര്‍ണ്ണ-സവര്‍ണ്ണ ഭേദമില്ലാതെ ഹിന്ദുക്കള്‍ക്കെല്ലാം സ്വീകാര്യമാണ് ദൈവങ്ങളുടെ പ്രതിമകള്‍ . ഇസ്ലാമില്‍ പ്രതിമകള്‍ അരുതായ്മയാണ്. ആഹാരത്തിന്റെ കാര്യത്തില്‍ ഇസ്ലാമിനു ഹറാമും ഹലാലുമായത് മറ്റുമതക്കാര്‍ക്ക് അങ്ങിനെയല്ലെന്നു എല്ലാവര്‍ക്കുമറിയാം. ഇപ്രകാരം, ഓരോ മതങ്ങളും തങ്ങളുടെ വിശ്വാസികളോട് അനുഷ്ഠിക്കാന്‍ നിഷ്‌കര്‍ഷിക്കുന്ന വിലക്കുകളുടെ പേരിലാണ് സുപ്രീകോടതി ഒരു വിഭാഗത്തിന്റെ ജനാധിപത്യാവകാശങ്ങളെ റദ്ദു ചെയ്തതായി പ്ര്യാപിച്ചത്.
ഏതായാലും, ലൈംഗീകന്യൂനപക്ഷങ്ങളുടെ അവകാശമെന്നത് നിയമവ്യവസ്ഥയേയും സാമാന്യബോധത്തേയും അതിവര്‍ത്തിച്ചുകൊണ്ടു ഉയര്‍ന്നുവന്ന ”കമ്മ്യൂണിറ്റേറിയന്‍” ജ്ഞാനവ്യവഹാരങ്ങളുടെ ഭാഗമാണ്. സുപ്രീംകോടതി വിധി യാഥാസ്ഥിതികത്വത്തെ ശക്തിപ്പെടുത്തുമെന്നല്ലാതെ ഈ ജനവിഭാഗത്തിന്റെ സ്വാതന്ത്ര്യത്തെ വല്ലാതെ തടസ്സപ്പെടുത്തുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് തുടര്‍പ്രതികരണങ്ങള്‍ തെളിയിക്കുന്നു.
ഇന്നു നിയമസംവിധാനങ്ങളെ മാത്രമല്ല, മതങ്ങളെയും സമകാലീനമായി നിലനിറുത്തണമെന്നാഗ്രഹിക്കുന്നവര്‍; ആധുനികാനന്തര ജനാധിപത്യജീവിതക്രമം ഉള്‍ക്കൊള്ളുന്ന സാമൂഹികനീതിവിഷയങ്ങള്‍ക്കൊപ്പം ലൈംഗികന്യൂനപക്ഷങ്ങള്‍ അടക്കമുള്ള എല്ലാ വ്യത്യസ്തതകളുടേയും അവകാശങ്ങളെ മാനിക്കാന്‍ തയ്യാറാകേണ്ടതുണ്ട്.
__________________________ 

Top