ബാല വിവാഹം: ശ്രീനാരായണ ഗുരുവും ടാഗോറും

  • പ്രദീപ് കുളങ്ങര

ഇന്ത്യയിലെ രാഷ്ട്രീയ സാംസ്‌കാരിക-സാഹിത്യ മണ്ഡലത്തില്‍ അതി ശക്തമായി പുനസ്ഥാപിക്കപ്പെട്ട ബ്രാഹ്മണിക്കല്‍ ബാലവിവാഹ മനോഘടന കൊണ്ടാവാം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ബാലവിവാഹ നിരോധന പ്രമേയത്തില്‍ നിന്നും വിട്ടു നിന്നത്. ബ്രാഹ്മണിസത്തിനെതിരായി ഉയര്‍ന്നുവന്ന സിക്കുമതത്തിന്റെ പ്രതിനിധി കൂടിയായിരുന്നിട്ടും മന്‍മോഹന്‍ സിംഗിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതും അതുകൊണ്ട്തന്നെയാവാം. ചുരുക്കത്തില്‍ ‘ബാലവിവാഹനിരോധനം’ പുരുഷമേധാവിത്വത്തിന്റെ ‘മത’ മതിലില്‍ ഞെരുങ്ങിപ്പോവുകയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് ഗാന്ധി-ടാഗോര്‍-ഗുരു സമാഗമ കാലത്ത് തന്നെ അട്ടിമറിക്കപ്പെട്ടു എന്നു സാരം. അതിനാല്‍ ബാലവിവാഹ നിരോധനം കേവലം ഒരു നിയമ നിര്‍മ്മാണത്തില്‍ സഫലമാകില്ല. ശ്രീനാരായണ ഗുരു നിര്‍ത്തി വച്ചിടത്തുനിന്നും ഇനി തുടങ്ങണം. അതിനുവേണ്ടി മനസുണരുകയാണ് വേണ്ടത്. 

കേരളത്തിന്റെ പൊതുരംഗത്ത് നടക്കുന്ന ചര്‍ച്ചകള്‍ പലതും വിഭാഗികതകള്‍ നിറഞ്ഞതാണ്. മതപരവും, ജാതിപരവും, രാഷ്ട്രീയവുമായി വിഭജിതമായിരിക്കുന്ന ഒരു സമൂഹത്തില്‍ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ കുറവായിരിക്കുമെന്നതാണ് യാഥാര്‍ത്ഥ്യം. 18- വയസിന് മുന്‍പ് വിവാഹിതരായവരുടെ ചില വിഷയങ്ങള്‍ സര്‍ക്കാരിനു മുന്‍പില്‍ എത്തിയപ്പോള്‍ അത് പരിഹരിക്കാന്‍ എന്നവണ്ണം ഒരു ഓര്‍ഡിനന്‍സ് സര്‍ക്കാർ ഇറക്കി. വിവാഹപ്രായം 18-21 എന്നുള്ള നിയമം നിലനില്‌കേ ഇത്തരമൊരു ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണ് എന്നായിരുന്നു ആദ്യത്തെ ചര്‍ച്ച. പിന്നീടത് മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും സ്വാതന്ത്യത്തിന്റെയും വിഷയമായി ചര്‍ച്ച വികസിച്ചു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18-ല്‍ നിന്നും കുറയ്ക്കണം എന്ന വാദവുമായി പൗരോഹിത്യ ശക്തികള്‍ ഒരു വശത്തും, 18-ല്‍ നിന്നും കൂട്ടണം എന്നുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് പെണ്‍കുട്ടികള്‍ വരെ മറുവശത്തുമായി ചര്‍ച്ചകള്‍ കേന്ദ്രീകരിച്ച് നില്ക്കുകയായിരുന്നു. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മതവിഭാഗത്തിന്റെ പ്രശ്‌നം മാത്രമായി മാധ്യമരംഗം ഈ ചര്‍ച്ച ആഘോഷിക്കുമ്പോഴാണ് ഈ വിഷയത്തിലെ ശ്രദ്ധ അഖിലേന്ത്യാ തലത്തില്‍ കൂടി വേണ്ടതാണ് എന്നുള്ള സംഭവം ഉയര്‍ന്നുവന്നത്. ബാലവിവാഹത്തിനെതിരെ ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ ഇന്‍ഡ്യ പിന്തുണച്ചില്ല. നൂറില്‍പരം രാജ്യങ്ങള്‍ അതില്‍ ഒപ്പിട്ടപ്പോള്‍ ഇന്ത്യഒപ്പിടാതെ മാറിനിന്നു.
ലോകത്തു നടക്കുന്ന ബാലവിവാഹങ്ങളില്‍ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത് (1). സ്ത്രീകളെയും കുഞ്ഞുങ്ങളെയും വില്ക്കുന്നത് തടയാന്‍ സഹായിക്കുന്ന നിയമം നിര്‍മ്മിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ലൈഗിംകാതിക്രമങ്ങള്‍ ശൈശവ വിവാഹം തുടങ്ങിയവയിലുണ്ടായ വര്‍ദ്ധന മൂല്യച്ചുതിയേയാണ് കാണിക്കുന്നത് എന്നും കോടതി പറഞ്ഞിരിക്കുന്നു. ചില അനാഥാലയങ്ങളിലും പല അനധികൃത സ്ഥാപനങ്ങളിലും കുട്ടികള്‍ സുരക്ഷിതരല്ല. കുട്ടികളെ അവയവ വ്യാപാരത്തതിനു വരെ ഉപയോഗിക്കുന്നതായി മുന്‍പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു (2) .അവയവ വ്യാപാരത്തിനു ഉപയോഗിക്കുന്നതായി എന്നു പറഞ്ഞാല്‍ അവരെ കൊന്ന് അവയവം എടുത്ത് വില്ക്കുകയാണോ? അത് നമുക്ക് കേള്‍ക്കാന്‍ പോലും കഴിയുന്നില്ല അത്ര നികൃഷ്ടമായ കൃത്യമാണിത്. ബാലവേലയും കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭംഗം വരുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കലും മറ്റുമായി എന്തെല്ലാം നീചപ്രവര്‍ത്തികളാണിവിടെ നടക്കുന്നത്. ഈ കൂനിന്മേലാണ് ബാലവിവാഹം കൂടി നടത്തണം എന്ന വാദവുമായി കോമരങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. ഇത് ഹൈക്കോടതി പറഞ്ഞതുപോലെ മൂല്യച്ചുതിയേത്തന്നെയാണ് സൂചിപ്പിക്കുന്നത്. മാനവീക വിരുദ്ധമായ മൂല്യച്ചുതി എന്നു തന്നെ പറയാം. മൂല്യം സ്വയം തകരുന്നു എന്ന തരത്തിലല്ല മൂല്യച്ചുതിയെ കാണേണ്ടത്. അത് തകര്‍ക്കുന്നു എന്നു തന്നെയാണ് വിലയിരുത്തേണ്ടത്. തകര്‍ക്കുന്നു എന്നു പറയുമ്പോള്‍ ആര് തകര്‍ക്കുന്നു എന്തിനു ചെയ്യുന്നു എന്നെല്ലാം ചിന്തിക്കേണ്ടിവരും.
ആധുനിക ‘ഇന്ത്യ’ എന്നുള്ള വിവക്ഷയില്‍ ശൈശവ വിവാഹ നിയന്ത്രണം ആദ്യമായി നടപ്പാക്കിയത് 1929-ല്‍ ബ്രിട്ടീഷുകാരായിരുന്നു (3). ബ്രിട്ടീഷുകാര്‍ ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ കാരണം യൂറോപ്പില്‍ നിന്നും ഇറക്കുമതി ചെയ്തതൊന്നുമല്ല. ഇവിടെ നിന്നും ഉയര്‍ന്നു വന്ന സാമൂഹ്യ വിപ്ലവ ശക്തികളുടെ ആവശ്യമായിരുന്നു അത്. കേരളത്തില്‍ ശ്രീനാരാ യണ പ്രസ്ഥാനം ഇത്തരം വിഷയത്തില്‍ ശക്തമായ നിലപാട് എടുത്തിരുന്നു. 1911-ല്‍ ബാലവിവാഹ (താലികെട്ട്, കെട്ടുകല്ല്യാണം)ത്തിനെതിരെ നെയ്യാറ്റിന്‍കര കരുങ്കുളത്ത് വലിയവിളാകത്ത് അരത്തന്‍ കുമാരന്‍ എന്ന ആളിന്റെ വീട്ടില്‍ ശ്രീനാരായണഗുരു നേരിട്ട് ചെന്ന് കെട്ടുകല്ല്യാണം മുടക്കിയിട്ടുണ്ട്.

ലോകത്തു നടക്കുന്ന ബാലവിവാഹങ്ങളില്‍ 40 ശതമാനവും ഇന്ത്യയിലാണ് നടക്കുന്നത് (1). സ്ത്രീകളെയും കുഞ്ഞുങ്ങളെയും വില്ക്കുന്നത് തടയാന്‍ സഹായിക്കുന്ന നിയമം നിര്‍മ്മിക്കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ലൈഗിംകാതിക്രമങ്ങള്‍ ശൈശവ വിവാഹം തുടങ്ങിയവയിലുണ്ടായ വര്‍ദ്ധന മൂല്യച്ചുതിയേയാണ് കാണിക്കുന്നത് എന്നും കോടതി പറഞ്ഞിരിക്കുന്നു. ചില അനാഥാലയങ്ങളിലും പല അനധികൃത സ്ഥാപനങ്ങളിലും കുട്ടികള്‍ സുരക്ഷിതരല്ല. കുട്ടികളെ അവയവ വ്യാപാരത്തതിനു വരെ ഉപയോഗിക്കുന്നതായി മുന്‍പ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു (2) .അവയവ വ്യാപാരത്തിനു ഉപയോഗിക്കുന്നതായി എന്നു പറഞ്ഞാല്‍ അവരെ കൊന്ന് അവയവം എടുത്ത് വില്ക്കുകയാണോ? അത് നമുക്ക് കേള്‍ക്കാന്‍ പോലും കഴിയുന്നില്ല അത്ര നികൃഷ്ടമായ കൃത്യമാണിത്. ബാലവേലയും കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭംഗം വരുത്തി ഭിക്ഷാടനത്തിന് ഉപയോഗിക്കലും മറ്റുമായി എന്തെല്ലാം നീചപ്രവര്‍ത്തികളാണിവിടെ നടക്കുന്നത്. ഈ കൂനിന്മേലാണ് ബാലവിവാഹം കൂടി നടത്തണം എന്ന വാദവുമായി കോമരങ്ങള്‍ ഇറങ്ങിയിരിക്കുന്നത്. ഇത് ഹൈക്കോടതി പറഞ്ഞതുപോലെ മൂല്യച്ചുതിയേത്തന്നെയാണ് സൂചിപ്പിക്കുന്നത്. മാനവീക വിരുദ്ധമായ മൂല്യച്ചുതി എന്നു തന്നെ പറയാം.

ഇത് അവസാനിപ്പിക്കാന്‍ SNDP-യും നിശ്ചയങ്ങള്‍ ഇറക്കിയിരുന്നു. എന്നാല്‍ പലദേശത്തും ജനങ്ങള്‍ പരിഷ്‌കരിച്ച് അവ നടപ്പാക്കി പോന്നിരുന്നു.

  1.  ചിലവ് ചുരുക്കി നടത്താം എന്ന വിധത്തില്‍ ചിലയിടങ്ങളില്‍ നടത്തിപ്പോരുന്നു.
  2.  താലികെട്ടുന്ന ചെറുക്കന്‍ തന്നെ ഭര്‍ത്താവായിരിക്കണം എന്നാണ് ഗുരു പറയുന്നതിന്റെ അര്‍ത്ഥം എന്നു പറഞ്ഞ് മറ്റ് ചിലയിടങ്ങളില്‍ ബാലവിവാഹം നടന്നു.
  3. കല്ല്യാണം നടത്തുന്നിടത്ത് കെട്ടുകല്ല്യാണത്തിന്റെ ചടങ്ങും നടത്തുന്നു.
  4.  ചിലര്‍ -കെട്ടുകല്ല്യാണം ഒരു ചടങ്ങെന്ന മട്ടില്‍- മുറ പെണ്ണിനെക്കൊണ്ട് നടത്തുന്നു.

ശ്രീനാരായണഗുരു ജീവിച്ചിരുന്ന കാലത്തു തന്നെ ഇത്തരത്തിലാണ് ജനം അതിനെ സ്വീകരിച്ചത്. ഒരാഹ്വാനവും മുഴുവനായി ആളുകള്‍ സ്വീകരിച്ചിരുന്നില്ല. എങ്കിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും വിധം ഗുരുവും SNDP യും ശക്തമായി ത്തന്നെ ബാലവിവാഹത്തിനെതിരെ നിലകൊണ്ടു (4). കേരളത്തിലെ സാമൂഹ്യവിപ്ലവ നേതൃത്വം മാത്രമല്ല ബംഗാളിലെ ശക്തികളും ഇത്തരം നിലപാടെടുത്തിരുന്നു. ബ്രാഹ്മണിസത്തിനും ജാതീയതയ്ക്കും എതിരായി ബംഗാളില്‍ ഉയര്‍ന്നു വന്ന ‘നമോശൂ ദ്ര’ പ്രസ്ഥാനവും ‘മട് വ’ മതവും വിധവാ വിവാഹത്തെ പ്രത്സാഹിപ്പിക്കുകയും ബാലവിവാഹത്തെ എതിര്‍ക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ ‘സത്യശോധക് പ്രസ്ഥാനം’ മഹാത്മാ ജ്യോതിബാഫൂലെയുടെ നേതൃത്വത്തില്‍ ബാലവിവാഹത്തെ എതിര്‍ത്തിരുന്നു. കോലാപ്പൂര്‍ രാജാവായിരുന്ന ‘സാഹു മഹാരാജ്’ താഴ്ന്ന ജാതിയിലെ പെണ്‍കുട്ടികളെ ദേവീദേവന്മാര്‍ക്ക് സമര്‍പ്പിക്കുന്നു എന്ന ബ്രാഹ്മണ പൗരോഹിത്യ വേശ്യാവൃത്തിയെ (ദേവദാസി) നിരോധിച്ചു (5) .തമിഴ്‌നാട്ടിലെ അബ്രാഹ്മണ പ്രസ്ഥാന നേതാവായിരുന്ന പെരിയാര്‍ E.V രാമസ്വാമി നായ്ക്കര്‍ വിധവാ വിവാഹത്തിനു വേണ്ടിയും ബാലവിവാഹത്തിനെതിരായും നിലപാടുകള്‍
എടുത്തിരുന്നു. ഹമീദ് ചേന്നമംഗലൂര്‍ പ്രസ്തുത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പറയുന്നപോലെ ‘രാജ്‌സാഹബ് ഹര്‍ബിലാസ് ഗൗര്‍ ശാര്‍ദ’ മാത്രമായിരുന്നില്ല ബാലവിവാഹത്തെ എതിര്‍ത്തത്. ഇവയെല്ലാം സമൂഹത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നു ബ്രിട്ടീഷുകാര്‍ 1929-ല്‍ ശൈശവ വിവാഹ നിയന്ത്രണം കൊണ്ടുവന്നത്. ബ്രാഹ്മണ പുരോഹിത വര്‍ഗ്ഗത്തിന്റെ വെറുംലൈഗീംക ഉപകരണമായി ശൂദ്രസ്ത്രീകളെ കരുതുന്നതിനെതിരേ നായര്‍ സമുദായത്തിലും പരിഷ്‌കരണ ശ്രമങ്ങള്‍ നടത്തുന്ന
ത് സ്മരണീയമാണ്. പിന്നീട് പലമാറ്റങ്ങളും ഉണ്ടായെങ്കിലും ഇന്ത്യയുടെ സാംസ്‌കാരിക സാമൂഹ്യഘടനയില്‍ കാര്യമായ ഒരു മാറ്റവും സംഭവിച്ചില്ല. ദേശീയഗാനത്തിന്റെയും, വിശ്വ സാഹിത്യത്തിന്റെയും നേതൃത്വമായി ഉയര്‍ന്നുവന്ന ടാഗോര്‍ ബാലവിവാഹത്തിന്റെ കാര്യത്തില്‍ തനിയാഥാസ്ഥിതീക ബ്രാഹ്മണിക്കല്‍ വാദമാണ് പിന്‍തുടര്‍ന്നത്.

‘ വിവാഹത്തിന്റെ ആവശ്യത്തിനു സ്വമനസ്സാലെയുള്ള പ്രേമം വിശ്വസിക്കാവുന്നതല്ല. വിവാഹത്തിനു മുന്‍പ് ചെറുപ്രായത്തിലെ നാം കവിതകളിലും കഥകളിലും ആചാരങ്ങളിലും ആരാധനാ സമ്പ്രദായങ്ങളിലും കൂടി നമ്മുടെ പെണ്‍കുട്ടികളുടെ മുന്‍പില്‍ ‘പതി’ യെ ഒരാദര്‍ശത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നു. പുരുഷനും സ്ത്രീയ്ക്കുമിടയിലുള്ള ആകര്‍ഷണം ഏറ്റവും ശക്തമാകുന്ന ഒരു പ്രായമുണ്ട്. സമൂഹത്തിന്റെ ഇച്ഛയനുസരിച്ച് വിവാഹം നിയന്ത്രിക്കണമെങ്കില്‍ അത് ആ പ്രായത്തിനു മുന്‍പേ നടക്കണം’ ഇത്തരത്തില്‍ ലൈഗീകതയുടെയും ഭൗതീകതയുടെയും മേലുള്ള ആത്മീയതയുടെ വിജയമായി സ്ത്രീകളെ ഒതുക്കി നിര്‍ത്താന്‍ പുരുഷമേധാവിത്വം കണ്ടുപിടിച്ച ബാലവിവാഹത്തെ ടാഗോര്‍ വൈകാരിക ആവേശത്തോടെയാണ് സമീപിക്കുന്നത് എന്ന് ആനന്ദ് ഉദ്ധരിക്കുന്നു (6) . ഇതില്‍ നിന്നും
നിരവധി പാഠങ്ങള്‍ പഠിക്കാന്‍ കഴിയും. ഏറ്റവും പ്രധാനമായി ഇവിടെ കാണാവുന്നത് ഇന്ത്യയിലെ സാമൂഹ്യവിപ്‌ളവപ്രസ്ഥാനങ്ങള്‍ മുന്നോട്ട് വച്ച ബാലവിവാഹ നിരോധനമായിരുന്നില്ല ടാഗോര്‍ തന്റെ സാഹിത്യ ദൗത്യത്തിലൂടെ ഉയര്‍ത്തിപ്പിടിച്ചത്. ഇങ്ങനെയായിരുന്ന ടാഗോര്‍ ശ്രീനാരായണഗുരുവില്‍ നിന്ന് മനസിലാക്കാന്‍ വന്നത് എന്തായിരുന്നു. ഗാന്ധിയും ടാഗോറും ഗുരുവിനെ കാണാന്‍ വന്നത് ഏതുരീതിയില്‍ ബ്രാഹ്മണിസത്തെയും ജാതീയതയേയും ഗുരു അതിജീവിക്കുന്നുവോ, അതിന്റെ പഴുതിലൂടെ എങ്ങനെ പുനരവതരിപ്പിക്കാം എന്ന രാഷ്ട്രീയ തന്ത്രത്തിനു വേണ്ടിയാവാം.
ഇന്ത്യയിലെ രാഷ്ട്രീയ സാംസ്‌കാരിക-സാഹിത്യ മണ്ഡലത്തില്‍ അതി ശക്തമായി പുനസ്ഥാപിക്കപ്പെട്ട ബ്രാഹ്മണിക്കല്‍ ബാലവിവാഹ മനോഘടന കൊണ്ടാവാം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ബാലവിവാഹ നിരോധന പ്രമേയത്തില്‍ നിന്നും വിട്ടു നിന്നത്. ബ്രാഹ്മണിസത്തിനെതിരായി ഉയര്‍ന്നുവന്ന സിക്കുമതത്തിന്റെ പ്രതിനിധി കൂടിയായിരുന്നിട്ടും മന്‍മോഹന്‍ സിംഗിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതും അതുകൊണ്ട്തന്നെയാവാം. ചുരുക്കത്തില്‍ ‘ബാലവിവാഹനിരോധനം’ പുരുഷമേധാവിത്വത്തിന്റെ ‘മത’ മതിലില്‍ ഞെരുങ്ങിപ്പോവുകയാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് ഗാന്ധി-ടാഗോര്‍-ഗുരു സമാഗമ കാലത്ത് തന്നെ അട്ടിമറിക്കപ്പെട്ടു എന്നു സാരം. അതിനാല്‍ ബാലവിവാഹ നിരോധനം കേവലം ഒരു നിയമ നിര്‍മ്മാണത്തില്‍ സഫലമാകില്ല. ശ്രീനാരായണ ഗുരു നിര്‍ത്തി വച്ചിടത്തുനിന്നും ഇനി തുടങ്ങണം. അതിനുവേണ്ടി മനസുണരുകയാണ് വേണ്ടത്.

  • മാതൃഭൂമി ദിനപ്പത്രം - 2013 oct 17 എഡിറ്റോറിയല്‍
  • മാതൃഭൂമി ദിനപ്പത്രം -2013-sept-4  എഡിറ്റോറിയല്‍
  • ഹമീദ് ചേന്നമംഗലൂര്‍- 'മുസ്ലിം പെണ്‍കുട്ടികളോട് ആര്‍ക്കാണത്ര വിരോധം' മാതൃഭൂമി വാരിക - പുറം-21. 2013 July 713.
  • ഡോ. ടി.ഭാസ്‌കരന്‍- 'ശ്രീനാരായണഗുരു വൈഖരി' പുറം - 65-66. പെരുമ്പാവൂര്‍ . SNDP യൂണിയന്‍ പ്രസിദ്ധീകരണം. 2010
  • ഡോ: സുരേഷ് മാനേ - 'ഇന്ത്യന്‍ സാമൂഹ്യ സാംസ്‌കാരിക ചരിത്രം' പുറം - 117,143. ബഹുജന്‍ വാര്‍ത്താ പ്രസിദ്ധീകരണം. 2008
  • ആനന്ദ് : - 'ഏതു ജനാധിപത്യമൂലമാണ് ഇന്നു പുലരുന്നത്' ഭാഷാപോഷിണി -പുറം- 16-2013 -june - ലക്കം-6.
Top