മില്ലേനിയം വികസന ലക്ഷ്യങ്ങളും ഇന്ത്യൻ മുസ്ലിംഗളും

അജ്മൽഖാൻ അഞ്ചച്ചവടി

 മില്ലേനിയം വിസസന ലക്ഷ്യങ്ങൾ അഥവാ മില്ലേനിയം ടെവെലെപ്മെന്റ്റ് ഗോളുകളെ ചുറ്റിപറ്റിയാണ് ഇന്ന് ആഗോള സാമുഹിക വികസന സംവാദങ്ങളും ചര്ച്ചകളും നടന്നു കൊണ്ടിരികുന്നത് ലോക രാജ്യങ്ങൾ രണ്ടായിരത്തിൽ നടന്ന ഐക്യ രാഷ്ട്ര സഭയുടെ മില്ലേനിയം വികസന ഉച്ചകോടി അംഗീകരിച്ചു രണ്ടായിരത്തി പതിനഞ്ചു  കാലയളവിനുള്ളിൽ നേടിയെടുക്കാൻ ലക്ഷ്യം വെച്ചുള്ള ഏഴു വികസന ലക്ഷ്യങ്ങളും അതിനുള്ളിലെ പതിനെട്ടു ചെറു ലക്ഷ്യങ്ങളും നാല്പത്തി എട്ടു അളക്കാവുന്ന വികസന സൂചികകളും അടങ്ങിയതാണ് മില്ലേനിയം വികസന ലക്ഷ്യങ്ങള് കടുത്ത ദാരിദ്രവും വിശപ്പും ഇല്ലാതാകുകപ്രാഥമിക വിദ്യാഭ്യാസം സർവത്രികമകുകലിന്ഗ നീതിയും സ്ത്രീ ശാക്തീകരണവും ഉറപ്പകുക്കശിശു മരണ നിരക്ക് കുറക്കുകമാതൃശിശു ആരോഗ്യംമെച്ചപെടുത്തുകഎച് എവി– എയിഡ്സ്മലേറിയ തുടങ്ങിയ സന്ഗ്രമിക രോഗങ്ങളെ തടയുകപരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും നടപ്പിലാക്കുകവികസന ലക്ഷ്യങ്ങൾ നേടുവാനായി രാജ്യങ്ങളുടെ അന്ധരാഷ്ട്ര സഹകരവും കൂടായ്മയും കേട്ടിപടുക്കുക എന്നിവയാണ് പ്രധാനമായും മില്ലേനിയം വികസന ലക്ഷ്യങ്ങൾ എന്ന പേരില് അറിയപ്പെടുന്നത് ഇവ ഇന്ത്യ പോലുള്ളപ്രതേകിച്ചു സാമ്പതികവും സാമൂഹികവും മറ്റു പലതലങ്ങളിലും ഉള്ള അസമത്വം നിലനില്കുന്ന  രാജ്യങ്ങല്ക് കീറാമുട്ടിയവുന്ന വികസന ലക്ഷ്യങ്ങളാണ്അവ എത്രമാത്രം ലക്ഷ്യം കൈവരിച്ചു എന്ന് നോക്കിയാണ് ഇന്ന് മിക്ക രാജ്യങ്ങളും തങ്ങൾ എത്രമാത്രം വികസനത്തിന്റെ,പ്രതേകിച്ചു സാമൂഹിക വികസനത്തിന്റെ പാതയിലാണ് എന്ന് നിര്നയിക്കുനത് ഇന്ത്യൻ മുസ്ലിംഗൾഅവരുടെ പിന്നോക്കാവസ്ഥ അവരുടെ വികസനം തുടങ്ങിയവ ഇന്ത്യൻ മുഖ്യധാരയിൽ ചർച്ചക് വരാൻ തുടങ്ങിയിട്ട് അദികം കാലം ഒന്നും ആയിട്ടില്ല അത് അരംഭികുന്നത് തന്നെ പ്രതേകിച്ചും ഇന്ത്യൻ മുസ്ലിംഗളുടെ ജീവിത യാഥാർത്യത്തിന്റെ ഒരുമുഖം സച്ചാർ കമിഷൻ റിപ്പോർട്ട്‌ തുറന്നു കാണിച്ചതിൽ പിന്നെയാണ് രംഗ നാഥാമിശ്ര  കമിഷൻ മറ്റു റിപ്പോർടുംകളും വന്നതിൽ പിന്നെ മുസ്ലിംന്യൂനപക്ഷ  വികസന പാക്കേജുകൾക്കും മുസ്ലിംന്യൂനപക്ഷ സംവരണ വഗ്ദ്ധനങ്ങല്കും വില പെശലുകൾക്കും കുറവുണ്ടായിട്ടില്ല എന്നാൽസച്ചാർ കമ്മിറ്റി പറഞ്ഞു വെച്ച പോലെ തന്നെ ഇന്ത്യയിലെ ആദിവാസികളെക്കാളും  ദളിതരെകാളും മുസ്ലിംങ്ങൾ പല സാമൂഹിക വികസന സൂചികകളിലും പിന്നിലാണ് എന്ന സത്യം കേന്ദ്ര– സംസ്ഥാന സർകാരുകൾ മാറി മാറി പദ്ധതികൾ പ്രക്യാപിച്ചതൊഴിച്ചാൽ ഇപ്പോഴു മാറ്റമില്ലാതെ തന്നെ തുടരുന്നുഇവിടെയാണ് ഇന്ത്യൻ മുസ്ലിംഗളും മില്ലേനിയം വിസസന ലക്ഷ്യങ്ങളുടെയും പ്രധാന പ്രസക്തിഎന്നാൽ മുസ്ലിംകളെ  പോലുള്ള ന്യൂ നപക്ഷങ്ങളെ ബാധിക്കുന്ന അതീവ പ്രാധാന്യ മർഹികുന്ന ന്യൂനപക്ഷങ്ങളഞൾ കെതിരെയുള്ള കുറ്റകൃത്യങ്ങൾഘടനാ പരമായ കുറ്റകൃത്യങ്ങൾഭൂരി പക്ഷത്തിന്റെ പല തലങ്ങളിലുള്ള വിവേചനംസാമൂഹിക അന്യപാര്ശ്വവല്കരണങ്ങൾ തുടങ്ങിയവ മില്ലേനിയം വികസന ലക്ഷ്യങ്ങങലിൽ ഉള്പെടുനില്ല എന്നത് ഒരു രാജ്യത്തെ എല്ലാ ജന വിഭാഗങ്ങളുടെയും പ്രതേകിച്ചു പിന്നോക്ക ജന വിഭാങ്ങളുടെ വികസനം ഉള്കൊള്ളികാനുള്ള മില്ലേനിയം വികസന ലക്ഷ്യങ്ങളുടെപോരായ്മയായി വേണം കാണാൻ ഇന്ത്യൻ മുസ്ലിംങ്ങളുടെ ഇടയിൽ ഇന്നും ദരിദ്രരുടെ ശതമാനം ദേശീയ ശരാശരിയിൽ കൂടുതലാണ്  അതു യദാക്രമം ഗ്രാമങ്ങളിൽ  ആറു ശതമാനവും നഗരങ്ങളിൽ രണ്ടു ശതമാനവും ദേശീയ ശരാശരിയെക്കാൾ കൂടുതൽ വരും ഔദ്യോദിക കണക്കുകൾ പ്രകാരം  രാജ്യം സർവത്രികപ്രദമിക വിദ്യാഭ്യാസ നെടുനതിന്റെ വക്കിൽ എത്തിനിൽകുമ്പോൾ മുപ്പത്തി അഞ്ചു ശതമാനം മുസ്ലിം പുരുഷന്മാരും  നാല്പത്തിഎഴു ശതമാനം മുസ്ലിം സ്ത്രീകളും നിരക്ഷരരാണ്പതോന്പതു  ശതമാനം മുസ്ലിം ആണ്‍ കുട്ടികളും ഇരുപത്തിമൂന്ന്  ശതമാനം മുസ്ലിം പെണ്‍കുട്ടികളും സ്കൂളിനു പുറത്താണ്ശിശു മരണ നിരക്ക് അഞ്ചു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്എച് എവി– എയിഡ്സ് എന്നിവയിൽ ദേശീയ ശരാശരികു അല്പം താഴെയാണെങ്കിലും ഗര്ഭ നിരോധന മാർഗങ്ങളിൽഉള്ള പരിക്ഞ്ഞാനം അവയുടെ ഉപയോഗം ,ശുചീകരണ സൗകര്യങ്ങൾ ശുധജലലഭ്യധ തുടങ്ങിയവയിൽ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം.  ഇനി മില്ലേനിയം വിസസന ലക്ഷ്യങ്ങൾ  ഇതു രീതിയിൽ പുരോഗമിക്കുന്നു എന്നും അതിൽ ഈ രാജ്യത്തെ ഏറ്റവും വലിയ ന്യൂന പക്ഷമായ മുസ്ലിം സമൂഹം ഈ വികസന ലക്ഷ്യങ്ങൾ നേടുന്നതിൽ എത്രമാത്രം പിന്നിലാണ് എന്നും ചര്ച്ച ചെയുകയാണിവിടെആദ്യ വികസന ലക്ഷ്യമായ കഠിന ദാരിദ്രവും വിശപ്പും നിര്മാര്ജനം ചെയ്യുക എന്നതിൽ  ഇന്ത്യയുടെ ലക്‌ഷ്യം ദാരിദ്രവും വിശപ്പും 2015 ഓടെ  പകുതിയായി കുറയ്ക്കുക എന്നും കൂടെ ദേശീയ ദരിദ്ര നിലവാരത്തിൽ നിന്നും നല്ല ഒരു ശതമാനത്തെ കുറച്ചു കൊണ്ടവരിക എന്നു മായിരുന്നുദാരിദ്ര്യം ഇതു രീതിയിൽ നിർണയിക്കണംഇതെല്ലാം മാനധന്ദങ്ങൾ പരിഗണിക്കണംഎങ്ങനെയെല്ലാം ദാരിദ്രം ത്തിട്ട പെടുത്താൻ എന്നതു സംബന്ധിച്ച് ചർച്ചകളും സംവാദങ്ങളും കുറച്ചൊന്നുമല്ല കഴിഞ്ഞ കാലങ്ങളിൽ കോലാഹലം സ്ര്ഷ്ടിച്ചത്സുരേഷ് തെണ്ടുൽക്കർ കമ്മിറ്റി യുടെ മാനധന്ടങ്ങൾ പ്രകാരം പ്ലാന്നിഗ് കമ്മീഷൻ ഇന്ത്യയിലെ ദരിദ്രരുടെ ശതമാനം ഗണ്യമായി കുറച്ചു കാണിച്ചുകൊണ്ട് കൊണ്ട് 2009-10 വർഷതെക്ക്  അതു  29.8ശതമാനമാണെന്ന് കണ്ടുപിടിച്ചു“. ഇത് 2004-05 കാലയളവിൽ നിന്നും എഴു ശതമാനത്തിൽ കൂടുതൽ വരുന്ന ഗണ്യമായ ദരിദ്ര ശതമാനത്തിൽ  കുറവാണു റിപ്പോർട്ട്‌ ചെയ്തത് എങ്കിൽ പോലും ഇതിൽ പിന്നോകം നില്കുന്ന സമുദായങ്ങളുടെ ഇടയിലുണ്ടയിട്ടുള്ള ദരിദ്ര ശതമാനം കൂടുതൽ പേർ ദാരിദ്രരയിട്ടുള്ളവരുടെ ശതമാനം ആദിവാസികളുടെ ഇടയിലും,(47.4) ശതമാനം തുടര്ന് ദളിതരുടെ ഇടയിലും (34.1) ശതമാനം ആണ്മുസ്ലിംകളുടെ ഇടയിൽ നഗരങ്ങളിൽ 33.9 ശതമാനവും ഗ്രാമങ്ങളിൽ 36.2 ശതമാനവുമാണ്ഇതിൽ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ദരിദ്ര ശതമാനം റിപ്പോർട്ട്‌ ചെയ്യപെട്ടിടുള്ളതും മുസ്ലിഗളുടെ ഇടയില തന്നെഅസ്സാംഉത്തർ പ്രദേശ്,ബംഗാൾ ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാങ്ങളിൽ  മുസ്ലിഗളുടെ ഇടയിലെ ദരിദ്രരുടെ ശതമാനം വളരെ കൂടുതലാണ് .അസ്സമിൽ 53.6 ശതമാനവുംഉത്തർ പ്രദേശിൽ44.4 ശതമാനവും ബംഗാളിൽ 34.4 ശതമാനവും  ഗുജറാത്തിൽ 31.4ശതമാനവുമാണ്. 2006ഇലെ സച്ചാർ കമിറ്റീയുടെ വിലയിരുത്തലുകൾ  പ്രകാരം 2004-05ഇൽ  മുസ്ലിം ദരിദ്രരുടെ ശതമാനം 31 ശതമാനമാണ്.അതു പ്രകാരം നഗരങ്ങളിലെ ദരിദ്രരുടെ ശതമാനം മുസ്ലിംകളുടെ നഗരങ്ങളിലെ തന്നെ മൊത്തം ജനസംഖ്യയുടെ പകുതിയോളം വരുംഇതു 29 ശതമാനം എന്ന ദേശീയ ശരാശരിയെക്കാളും ബഹുദൂരം പിന്നിലാണ്ഗ്രാമങ്ങളിലും മുസ്ലിംഗളുടെ ദരിദ്ര ശതമാനം ഗ്രാമങ്ങളിലെ ദരിദ്ര ശതമാനത്തിന്റെ ദേശീയ ശരാശരിയിൽ നിന്നും വളരെ പിന്നിൽ തന്നെഎന്നാൽ ഇവിടെ തിരിഞ്ഞു നോക്കാനുള്ളത് 2015 ഓടെ ആദ്യ മില്ലേനിയം വികസന ലക്ഷ്യമായ കഠിന ദാരിദ്രവും വിശപ്പും പകുതിയായി കുറയ്ക്കുക എന്ന ലക്‌ഷ്യം മുസ്ലിംകളുടെ കാര്യത്തിൽ സാധ്യമാണോ എന്നാണ് അതു സാധ്യമല്ല എന്നുതന്നെയാണ് ഉത്തരംകാരണം നഗരങ്ങളിൽ മുസ്ലിംകളുടെ ഇടയിലെ ദരിദ്ര ശതമാനം 1993-94 വര്ഷത്തെ അടിസ്ഥാന മാക്കി  47 ശതമാനം എന്നത് 23.5ശതമാനമയി 2015ഓടെ കുറയെണ്ടതുണ്ട്ഇതിനായി  പണ്ട്രണ്ട് ശതമാനത്തിന്റെ കുറവ്  ഉണ്ടാകണംഎന്നാൽ നഗരങ്ങളിൽ മുസ്ലിംകളുടെ ഇടയിലെ ദരിദ്ര ശതമാനം 1993-94 മുതൽ  2004-05 വർഷങ്ങളിൽ  മൂന്ന്  ശതമാനത്തിന്റെ മാത്രം കുറവാണു രേഖപ്പെടുതിയിടുള്ളത്എന്നാൽ ഗ്രാമങ്ങളിൽ ദരിദ്ര ശതമാനം താരതമ്യേന കുറയുന്ന ദേശീയ പ്രവണത തന്നെയാണ് ഗ്രമങ്ങളിലെ മുസ്ലിംകകളിലും കാണുന്നത് എന്നിരുന്നാലും 2009-10ഓടെ മുസ്ലിംങ്ങളെയും  ,മറ്റു പാര്ശ്വവല്കരിക്കപെട്ട വിഭാഘങ്ങളെ പോലെ തന്നെ പരമ ദരിദ്രരുടെ പട്ടികയിൽ തന്നെയാണ്ഉള്പെടുതിയിട്ടുളത്  ഇന്ന് ദരിദ്രരുടെ ശതമാനം യഥാക്രമം  25.1ശതമാനം മുസ്ലിംങ്ങളും 30.3ദളിതരും  32.5 ശതമാനം ആദിവസികളിലുമാണ് ഇതെല്ലം കാണിക്കുന്നത്  ഇന്ത്യയുടെ  ആദ്യ  മില്ലേനിയം വിസസന ലക്ഷ്യമായ ദരിദ്ര ശതമാനം പകുതിയയെങ്കിലും കുറയ്ക്കുക എന്നത് സാധ്യമല്ല എന്നുംഅതു സാധ്യമാകണമെങ്കിൽ ഇന്ത്യയിലെ പരമ ദരിദ്രരായ ആദിവാസികളുംദളിതരും ഭൂരിഭക്ഷം വരുന്ന മുസ്ലിംങ്ങളും കൊടിയ ധരിദ്രത്തിൽനിന്ന് കൈ പിടിചുയര്തെണ്ടതുണ്ട് എന്ന് തന്നെയാണ്രണ്ടാമത്തെ മില്ലേനിയം വികസന ലക്ഷ്യമായ പ്രാഥമിക വിദ്യാഭ്യാസം സർവത്രികമകുക എന്നതിന്റെ അർഥം ഇവിടെ ലക്ഷ്യമാകുന്നത് 2015 ഓടെ ലിന്ഗ വ്യത്യാസമില്ലാതെ എല്ലാവരും പതിനാല്  വയസ്സുവരെ പ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കുക എന്നതാണ്.സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം അളക്കാൻ ആധാരമാക്കുന്നത്  പതിനജ്ജു മുതൽ ഇരുപത്തിനാല് വയസുവരെ ഉള്ളവരുടെ ഇടയിലെ  സാക്ഷരതാ നിരക്ക്ഒന്നാം ക്ലാസ്സ്‌ മുതലുള്ള വിദ്യർത്തികളുടെ പ്രവേശന നിരക്ക് അതിലെ ലിഗ നീതിഅതിനിടയിലെ കൊഴിഞ്ഞു പോക്കിന്റെ ശതമാനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ്. 2001 ലെ സെൻസെസ്പ്രകാരം നിരക്ഷരതയിൽ മുസ്ലിംങ്ങൾ മറ്റു വിഭാഗങ്ങളെക്കാൾ വളരെ പിന്നിലാണ്മുസ്ലിം സ്ത്രീകളുടെ ഇടയിൽ 47.3 ശതമാനവും നിരക്ഷരരാണ്മറ്റു വിദ്യാഭ്യാസ നേട്ടത്തിന്റെ കാര്യത്തിലും  മുസ്ലിംകൾ വളരെ പിന്നിൽ തന്നെ

ദേശീയ സ്തിതി വിവരകണക്കു ഏജൻസി യുടെ  കണക്കുകൾ പ്രകാരം 2007-08 വരെ നാലിൽ ഒരു ശതമാനം മുസ്ലിം പുരുഷൻമാരും അഞ്ചിൽ ഒരു ശതമാനം സ്ത്രീകളും മാത്രമാണ് സാക്ഷരർപ്രാഥമിക വിദ്യാഭ്യാസം പൂര്ത്തിയാക്കിയവരുടെ ശതമാനം പുരുഷൻമാരിൽ  പതിനെട്ടും സ്ത്രീകളിൽ പതിനജും മാത്രമാണ്അതിനു മുകളിലോട്ടുള്ള ഉന്നത വിദ്യാഭ്യാസ നേട്ടങ്ങളിൽ മുസ്ലിംകൾ ഇന്ത്യയിലെ ആദിവാസികളെക്കാളും ദളിതരെക്കാളും പിന്നിലാണ് മുസ്ലിംങ്ങൾഅഞ്ചു മുതൽ ഇരുപത്തി ഒൻപതു വയസ്സ് വരെ പ്രായമുള്ള വരുടെ ഇടയിൽ  16.5പുരുഷന്മാരും  24.7 സ്ത്രീകളും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പടിപോലും കണ്ടിട്ടില്ലആറും പതിനാലും വസ്സിനിടയിൽ സ്കൂളിൽ പോയിക്കൊണ്ടിരിക്കുനവരുടെ ഇടയിൽ  ഇരുപതു ശതമാനവും സ്കൂളിന് പുറത്താണ് .പല കാരണങ്ങൾ കൊണ്ട് അവർ സ്കൂളിൽ പോകുന്നില്ലഇത്തരത്തിൽ വിദ്യാഭ്യാസപരമായി പിന്നോകം നില്കുന്ന മുസ്ലിംങ്ങളുടെ ഇടയിൽ സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം പോലും 2015 ഓടു കൂടി നേടാൻ കഴിയില്ല എന്നത് തീര്ത്തും വ്യക്തമാണ്‌.

മൂന്നാമത്തെ  മില്ലേനിയം വികസന ലക്ഷ്യമായ  ലിന്ഗനീതിയും സ്ത്രീ ശാക്തീകരണവും ഉറപ്പുവരുത്തുക എന്നതു കാര്യമായി പരിഗണിക്കുന്നത്  സാക്ഷരത നിരക്ക്പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള പെണ്‍കുട്ടികളുടെ നിരക്ക് തൊഴിൽ,  മറ്റു പ്രധിനിധി സഭകളിലെ സ്ത്രീ പ്രാധിനിത്യം എന്നിവയാണ് . 2011സെന്സസ് പ്രകാരമുള്ള  ഏറ്റവും പുതിയ കണക്കനുസരിച്ചു  ഈ രാജ്യത്തെ അക്ഷരാഭ്യാസമുള്ളവരിൽ82.1 ശതമാനം പുരുഷന്മാരും 65.5 ശതമാനം സ്ത്രീകളുമാണ്ഇവിടെ സ്ത്രീ പുരുഷ അനുപാതത്തിൽ  ഏകദേശം പതിനേഴു ശതമാനത്തിന്റെ കുറവാണു രേഖപെടുതിയിട്ടുളത്,അതിൽ മുസ്ലിം സ്ത്രീകളും പുരുഷൻ മാരും തമ്മിലുള്ള അന്ധരം  17.5 ശതമാനമാണ്വിധ്യര്തികളുടെകളുടെ ഇടയിലെ കൊഴിഞ്ഞുപോക്കിന്റെ ശതമാനം മുസ്ലിം പെണ്‍കുട്ടികളുടെ ഇടയിൽ ശതമാനമാണ് അതിനു പുറമേ പ്രാഥമിക വിദ്യാഭ്യാസത്തിലെ പ്രവേശന നിരക്കിലെ ദേശീയ ശരാശരിയായ ഗ്രാമങ്ങളിൽ ശതമാനവും നഗരങ്ങളിൽ 2  ശതമാനവും എന്നതിലും കൂടുതലായി അഞ്ചു ശതമാനമായാണ് സ്കൂളിൽ ഒരിക്കലും പോയിട്ടില്ലാത്ത വിധ്യര്തികളുടെ നിരക്ക്  ദളിത്‌ആദിവാസി വിദ്യാർത്ഥികളെക്കാൾ കൂടുതൽ മുസ്ലിം ആണ്‍പെണ്‍ കുട്ടികളുടെ ഇടയിലാണുഈ സ്ഥിതിയെല്ലാം വെച്ചുനോക്കുമ്പോൾ ലിന്ഗ നീതി ഈപറഞ്ഞ മേഖലകളിലെഗിലും നേടിയെടുക്കുക എന്നത് അസാധ്യമനെന്നുതന്നെയാണ് നാലാമത്തെ വികസന ലക്ഷ്യമായി ഉയര്തികട്ടിയത് അഞ്ചു വയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക് 1990നും 2015നും ഇടയിൽ മൂന്നിൽ രണ്ടായി കുറയ്ക്കുക എന്നതായിരുന്നുസച്ചാർ കമിറ്റിയുടെ കണക്കുകൾ പ്രകാരം അഞ്ചു  വയസിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്കിൽ മുസ്ലിംങ്ങൾ ദേശീയ ശരാശരിക്ക്  താഴെതന്നെയാണ് ഒന്നും രണ്ടും ദേശീയ കുടുബ ആരോഗ്യ സർവേ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതും സമാന പ്രവണത തന്നെയാണ്എന്നാൽ വികസന ലക്ഷ്യങ്ങൾ ശിശു മരണ നിരക്ക് മൂന്നിൽ രണ്ടായി കുരക്കെണ്ടതുണ്ട് .  2005-06 ആധാരമാക്കി ശിശു മരണ നിരക്ക്  57 ശതമാനമവും അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്  74.3 വുമാണ്  എന്നതിനാൽ പണ്ട്രണ്ടു വർഷത്തെ ഇടവേളയിൽ ശിശു മരണ നിരക്ക് 33.7 ശതമാനവും അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്ക്  37.8  ശതമാനമായി കുറഞ്ഞുഅതെ സമയം മുസ്ലിംകളുടെ ഇടയിൽ  ശിശു മരണ നിരക്കും  അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്കും യാദക്രമം 31.9ഉം 33.9 ഉം ശതമാനമാണ്ഇവയിൽ നിലവിലുള്ള കുറയൽ നിരക്ക് തുടർന്നാൽ പോലും  2015 ഓടെ  ശിശു മരണ നിരക്കും  അഞ്ചു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുടെ മരണ നിരക്കും മൂന്നിൽ രണ്ടായി കുറയ്ക്കുക എന്ന ലക്‌ഷ്യം നിറവേറ്റൽ സാധ്യമല്ല.

അന്ജമത്തെ ലക്ഷ്യമായി ഉയര്തികാട്ടിയത്  മാതൃശിശു ആരോഗ്യം മെച്ചപെടുത്തുക എന്നതായിരുന്നുഅതിൽലക്‌ഷ്യം വെച്ചിരിക്കുനത്തു 1990നും 2015 നും ഇടയിൽ മാതൃമരണ നിരക്ക് മൂന്നിൽ ഒന്നായി കുറക്കുക എന്നതായിരുന്നു ഒരുലക്ഷം വിജയജകരമായ പ്രസവങ്ങളിൽ ഉണ്ടാകുന്ന മാതൃ മരണ നിരക്കിന്റെ എണ്ണം അടിസ്ഥന മാക്കിയാണ് മാതൃ മരണ നിരക്ക് തിട്ടപെടുതുനത് ഇതു 1997-98 വര്ഷങ്ങളിൽ 398 ആയിരുന്നു ,തുടര്ന്  1999-2000 ആയപ്പോൾ അത് 301 ആയി കുറഞ്ഞുമാതൃ മരണ നിരക്ക് കുറയുന്ന പ്രവണതകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിടുന്ടെങ്ങിലും ലക്ഷ്യത്തിലെത്താൻ മാതൃ മരണ നിരക്ക്  ഒരുലക്ഷം പ്രസവങ്ങല്ക്   109   ആയി കുരക്കെണ്ടാതുണ്ട്അതുകൊണ്ട് തന്നെ ഈ ലക്ഷ്യവു പൂര്തീകരിക്കൽ അസാധ്യം തന്നെഇവിടെ മുസ്ലിംങ്ങളുടെ മാത്രം തരത്തിരിച്ചുള്ള സ്ഥിതി വിവര കണക്കുകൾ ലഭ്യമല്ലെങ്ങിലും പ്രസവനതര ശുശ്രൂഷ ലഭിക്കുന്ന സ്ത്രീകളുടെ എണ്ണംആശുപത്രികൾ മറ്റു ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രസങ്ങളുടെ എണ്ണം തുടങ്ങിയവയിൽ മുസ്ലിംങ്ങളുടെ ശതമാനം മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് വളരെ കുറവാണു എന്നത് അതീവ ശ്രദ്ധ അർഹിക്കെണ്ടിയിരികുന്നു.

ആറാമത്തെ വികസന ലക്ഷ്യമായി പരിഗണിച്ചിട്ടുള്ളത് എച് ഐ വി എയിഡ്സ് ,മലേറിയ തുടങ്ങിയ സാംക്രമിക രോഗങ്ങളെ തടയുക എന്നായിരുന്നുഇവിടെ ലക്‌ഷ്യം വെച്ചിരികുന്നത്  ഘർഭിണികളായ യുവതികളിലെ എച് ഐ വി എയിഡ്സ് ബാദിതരുടെ എണ്ണം കുറച്ചു കൊണ്ടുവരികഘര്ഭ നിരോധന മാര്ഗങ്ങളിലുള്ള പരിക്ജാനംഉപയോഗം എന്നിവ വര്ധിപ്പികുകമലേറിയ ക്ഷയം തുടങ്ങിയ രോഗങ്ങൾ കാരണമായുള്ള മരണങ്ങൾ കുറച്ചു കൊണ്ടുവരിക എന്നിവയാണ്ദേശീയ കുടുംബ ആരോഗ്യ സർവേ (NFHS1,2)-ഒന്നും രണ്ടും പ്രകാരം താരതമ്യേന എല്ലാ ജനവിഭാകങ്ങളുടെ ഇടയിലും  എച് ഐ വി എയിഡ്സി നെകൂരിച്ചുള്ള അറിവും ധാരണയും കൂടിവരുന്ന പ്രവണതയാണ് രേഖപെടുതിയിടുള്ളത്എന്നാൽ ഇത്  ഏറ്റവും കുറവായി രേഖപെടുതിയിടുള്ളത് ആദിവാസികളുടെയും ദളിതരുടെയും മുസ്ലിംകളുടെ ഇടയിലാണ് പുരുഷൻമാരെ അപേക്ഷിച്ച് മുസ്ലിം സ്ത്രീകളിൽ അത് വളരെ കുറവാണ് ,ഗർഭ നിരോധന മാര്ഗങ്ങളുടെ ഉപയോഗത്തിലും മുസ്ലിംങ്ങൾ വളരെ പിന്നിലാണ്ഇനി മലേറിയ ക്ഷയം തുടങ്ങിയ തുടങ്ങിയവയെ തടയാനുള്ള മരുന്നുകളുടെ ഉപയോഗത്തിലും മുസ്ലിംങ്ങൾ പിന്നിലാണ് എന്നത് ഈ ലക്ഷ്യവും പൂര്തീകരിക്കാനാവില്ല എന്നുതന്നെയാണ് സൂചിപികുന്നത്.

മില്ലേനിയം വികസന ലക്ഷ്യങ്ങൾ കാണാതെ പോകുന്നകുറെ യാഥാരത്യങ്ങൾ ഉണ്ട് ഇന്ത്യയിൽജാതിജാതി  അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങൾ ലോകത്ത് മറ്റു മിക്കയിടങ്ങളിലും കാണാത്ത സാമൂഹിക സംഭാടിക ചൂഷണങ്ങളും അസമത്വങ്ങളുംആദിവാസികൾ അവരുടെതു മാത്രമായി കാണേണ്ട പ്രശ്നങ്ങൾമറ്റു ന്യൂ നപക്ഷങ്ങൾ അവരെ ബാധിക്കുന്ന പ്രതേക  പ്രശ്നങ്ങൾഇന്ത്യയിലെ മുസ്ലിംകളെ സംബന്ധിച്ചു പ്രതെകമായി പരിഗണിക്കേണ്ടിയിരുന്ന പലകര്യങ്ങൾ എന്നിവയെല്ലാം അവഗണിച്ചു എന്നതാണ്   മില്ലേനിയം വിസസന ലക്ഷ്യങ്ങളുടെ ഏറ്റവും വലിയ പോരായ്മഅതുകൊണ്ട് തന്നെമില്ലെനിയം വികസന ലക്ഷ്യങ്ങൾ 2015കഴിഞ്ഞു പതിറ്റാണ്ടുകൾ കഴിഞ്ഞാലും പൂര്തീകരികാനാവാതെ നിലനില്കുക തന്നെ ചെയ്യും എന്നാണ് തെളിവുകള കാണിക്കുന്നത് ഇന്ത്യയിലെ മുസ്ലിംങ്ങളുടെ സാമൂഹിക വികസനത്തിന്റെ തോത്  നല്കുന്നത് അത്ര ആശാവഹമായ ചിത്രമൊന്നുമല്ലനമ്മുടെ രാജ്യത്തു പൊതുവെ ദരിദ്രനിര്മാര്ജനംസാക്ഷരതലിഗ്ഗനീതിശിശു മരണ നിരക്കു കുറക്കൽ എന്നീ മേഖലകളിൽ പുരോഗതിയാനുണ്ടയിടുള്ളത് അതിൽ മുസ്ലിംകൾ എല്ലായിടത്തും ഏറ്റവും പിന്നിൽ തന്നെഇന്ത്യയിലെ അന്ന്യ വല്കരിക്കപെട്ടവർആദിവാസികൾദളിതർ മുസ്ലിങ്ങൾ എന്നിവരുടെ ക്ഷേമവും വികസനവും ഉറപ്പുവരുത്താതെ ഇതു വികസന ലക്ഷ്യവും പൂര്തീകരിക്കൽ സാധ്യമല്ല.അവരെ ഉള്കൊള്ളികാതെയും പ്രതീകമായി പരിഗണിക്കാതെയും ഇനിയും മോന്നോടു പോയാൽ അവരും മറ്റുള്ളവരും തമ്മിലുള്ള സാമൂഹിക സാംഭതികവും മറ്റു തലങ്ങളിലും ഉള്ള വിടവ് വളരെ അപകടകരമാം വിധത്തിൽ നില നിൽക്കും എന്നത് ലോകത്തിലെ കൊട്ടിഘോഷിക്കുന്ന വലിയ ജനാധിപത്യത്തിനു തീരാ കളഗമാകും..

(ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയന്സസ് മുംബയിലെ ഗവേഷണ വിദ്യാർത്ഥിയാണ് ലേഖകൻ)

അവലബം

  • Dr. Thanveer Fazal: Millennium development goals and Muslims in India, Oxfarm India 2013, Oxfarm India working paper series.

  • S. Sachar, et al. (2006), “Social, Economic and Educational Status of the Muslim Community of India”, Delhi: Governmentof India, available at: http://www.minorityaffairs.gov.in/sachar.

  • Government of India (2011), “India Human Development Report, 2011”, Institute of Applied Manpower Research, Planning Commission, Delhi: Oxford University Press.

  • United Nations International Children’s Emergency Fund and World Health Organization, (2012), “Progress of Drinking Water and Sanitation”, New York: UNICEF, WHO, available at:

    http://www.unicef.org/media/files/JMPreport2012.pdf.

  • International Institute for Population Sciences (2007), “Key Findings, National Family Health Survey-3, 2005-06”, Mumbai: IIPS. Available at: http://www.measuredhs.com/pubs/pdf/SR128/SR128.pdf.

Top