Navigation

മുല്ലപെരിയാര്‍: മീഡിയേഷന്‍ ആണ് വേണ്ടത്

B RP bhaskar


“മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അങ്ങനെ ഒരു തര്‍ക്കം നിലനില്‍ക്കുന്നതില്ലന്നതാണ് സത്യം. തമിഴ് നാടിന്‍റെ അടിസ്ഥാനപരമായ പ്രശ്നം വെള്ളമാണ് അത് കൊടുക്കുന്നതില്‍ കേരളത്തിന്‌ വിരോധവുമില്ല. ഒരുഘട്ടത്തില്‍ പഴയ തിരുവിതാംകൂറില്‍ അങ്ങനെ ചില ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ ഒരു പദ്ധതിയും നമ്മുടെ മുന്‍പില്‍ ഇല്ല. പഴയ ഡാം പൊട്ടുമോ എന്ന ആശങ്കയാണ് കേരളത്തിനുള്ളത്. അത് ഇരുപക്ഷത്തുമുള്ള തല്പര കക്ഷികള്‍ ചേര്‍ന്ന് സങ്കീര്‍ണമാകുകയാണ് ചെയ്യുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം,” മുല്ലപെരിയാര്‍ ബദല്‍ അന്വേഷണങ്ങള്‍’ എന്ന പേരില്‍ കോട്ടയത്ത്‌ നടന്ന സാംസ്ക്കാരിക കൂട്ടായ്മയില്‍  ബി ആര്‍ പി  ഭാസ്കര്‍ നടത്തിയ പ്രസംഗം.


മുല്ലപ്പെരിയാര്‍ പ്രശ്നം പലതരത്തില്‍ കൈകാര്യം ചെയ്തുകഴിഞ്ഞ വിഷയമാണ്. സംസ്ഥാനങ്ങള്‍ തമ്മില്‍ നടന്ന സംഭാഷണം കോടതിയിലെത്തുകയും കോടതി വീണ്ടും സര്‍ക്കാരുകളോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയുമാണ്.

ഇത്തരം സന്ദര്‍ഭത്തില്‍ ഉണ്ടാകുന്ന മറ്റൊരു നടപടി ആര്‍ബിട്രേഷന്‍
ആണ് സുപ്രീം കോടതിയുടെ റിപ്പോര്‍ട്ടില്‍ ഉള്ള നിര്‍ദ്ദേശം അത്തരത്തിലുള്ളതാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേട്ടശേഷം ഒരു നിര്‍ദ്ദേശം മുന്നോട്ടുവെക്കുക എന്നതാണ് ഈ നടപടി. ഇപ്പോഴുണ്ടായ സുപ്രീം കോടതി നിര്‍ദ്ദേശം അനുകൂലമാണോ പ്രതികൂലമാണോ എന്ന് പലര്‍ക്കും വ്യക്തമായ ധാരണ ഇല്ലെന്നു അതിനോടുള്ള പ്രതികരണങ്ങള്‍ കാണിക്കുന്നുണ്ട്.

ഇതുപോലുള്ള സങ്കീര്‍ണമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മീഡിയേഷന്‍ എന്ന ആധുനിക സമീപനമാണ് പല രാജ്യങ്ങളിലും കൈക്കൊള്ളുന്നത്. നമ്മുടെ രാജ്യത്തും ഇതുപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടാത്ത രാജ്യങ്ങളും ഉണ്ട്. മീഡിയേററര്‍ പരാജയപെടുമ്പോള്‍ മാത്രമേ കോടതി ഇടപെട്ട വിളപ്പില്‍ശാല പ്രശ്നം കോടതിയുടെ മുമ്പിലെത്തിയപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും കോടതി ഈ വിഷയം ഒരു ലീഗല്‍ സെല്ലിന്‍റെ മീഡിയേഷനു വിടുകയുമാണ് ഉണ്ടായത്. അത് ഇതുവരെ പരിഹരിക്കപ്പെട്ടില്ലന്നത് മറ്റൊരു കാര്യം. മീഡിയേഷനില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രശ്നങ്ങളെ സമീപിക്കുന്ന ചില രീതികളുണ്ട്. അതിവിടെ പ്രസക്തമാണെന്നു എനിക്ക് തോന്നുന്നു. രണ്ടുകൂട്ടരുടെയും അടിസ്ഥാനപരമായ പ്രശ്നം എന്താണെന്ന് മനസിലാക്കി മാത്രമേ പരിഹാരം സാധ്യമാകുകയുള്ളൂ എന്നതാന്നു അതില്‍ പ്രധാനം.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ അങ്ങനെ ഒരു തര്‍ക്കം നിലനില്‍ക്കുന്നതില്ലന്നതാണ് സത്യം. തമിഴ് നാടിന്‍റെ അടിസ്ഥാനപരമായ പ്രശ്നം വെള്ളമാണ് അത് കൊടുക്കുന്നതില്‍ കേരളത്തിന്‌ വിരോധവുമില്ല. ഒരുഘട്ടത്തില്‍ പഴയ തിരുവിതാംകൂറില്‍ അങ്ങനെ ചില ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ ഒരു പദ്ധതിയും നമ്മുടെ മുന്‍പില്‍ ഇല്ല. പഴയ ഡാം പൊട്ടുമോ എന്ന ആശങ്കയാണ് കേരളത്തിനുള്ളത്. അത് ഇരുപക്ഷത്തുമുള്ള തല്പര കക്ഷികള്‍ ചേര്‍ന്ന് സങ്കീര്‍ണമാകുകയാണ് ചെയ്യുന്നതെന്ന് നമ്മള്‍ തിരിച്ചറിയണം. ഇതു വൈകാരികമായ ഒരു തലത്തിലേക്ക് പോയിരിക്കുന്നു. തമിഴ്നാട്ടില്‍ ഇതു കൂടുതലാണ്. അത് മനസിലാക്കാവുന്നതേയുള്ളൂ. കാരണം കര്‍ഷകരെ സംബന്ധിച്ച് വെള്ളം ഒരു വൈകാരിക പ്രശ്നം തന്നെ ആണ്. അതൊരു തെറ്റായ സമീപനമല്ലെന്നു നാം മനസിലാക്ക ണം. നമുക്ക് വെള്ളം വേണ്ട, നമ്മുടെ പ്രശ്നം സുരക്ഷിതത്വമാണ്. അതില്‍ തമിഴ്നാടിനു എതിര്‍പ്പ് ഉണ്ടാകേണ്ട കാര്യവുമില്ല . അടിസ്ഥാനപരമായ പ്രശ്നത്തിലേക്ക് പോകുമ്പോള്‍ തര്‍ക്കങ്ങള്‍ ഇല്ലെന്നും തെറ്റായ രീതിയില്‍ കൈകാര്യം ചെയ്തതാണ് ഈ വിഷയം വഷളാകാന്‍ ഇടയായതെന്നതുമാണ് വസ്തുത. നമ്മുടെ ഭാഗം മറ്റുള്ളവരെ ബോധിപ്പിക്കുന്നതില്‍ കേരളം പരാജയപ്പെട്ടു എന്നതാണ് സംഭവിച്ചത്.

രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നം ഔദ്യോഗിക സംവിധാനങ്ങള്‍ തന്നെയാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. രാഷ്ടീയ നേതൃത്വവും ഈ പ്രശ്നം പരിഹരിക്കാന്‍ ആവശ്യമായ ആശയങ്ങള്‍ വിപുലീകരിക്കാനും വ്യക്തത വരുത്താനുമായുള്ള അനേഷണങ്ങളും ചര്‍ച്ചകളുമാണ് യഥാര്‍ത്ഥത്തില്‍ നടത്തേണ്ടത് .

Read more:

 >തമിഴനും മലയാളിയും ഒരു ശരീരത്തിന്റെ ഇരുകണ്ണുകള്‍: ചാരു നിവേദിത

>പുതിയ ഡാമല്ല, ജനങ്ങളുടെ സുരക്ഷ മുഖ്യം

>മുല്ലപ്പെരിയാറില്‍ പുതിയ ഡാം പരിഹാരമല്ല: കണ്‍വെന്‍ഷന്‍

>പുതിയ ഡാം : എതിര്‍ക്കേണ്ടത് എന്തുകൊണ്ട് ?

>മുല്ലപ്പെരിയാറിലെ രാഷ്ട്രീയ വഞ്ചന

> “സി.പി. റോയിക്കെതിരായ നീക്കം അപലപനീയം”

> പുതിയ ഡാം ഭാവിയിലെ ജല ബോംബ്

 

Comments

comments

Print Friendly

Subscribe Our Email News Letter :