Navigation

ജപ്പാനില്‍ അവസാന ആണവ നിലയവും അടച്ചുപൂട്ടുന്നു

japan-nuclear-power-plant-shut-down-537x336

ആണവ ഊര്‍ജത്തിനും ആണവ നിലയങ്ങള്‍ക്കും അതീവ പ്രാധാന്യം നല്‍കിയിരുന്ന ജപ്പാന്‍ ഫുകുഷിമ ദുരന്തതോടെ ആണ് അതിന്‍റെ സംഹാര ശേഷി തിരിച്ചറിഞ്ഞത്. അങ്ങനെയാണ്  രാജ്യത്തെ 54 ആണവ നിലയങ്ങളും അടച്ചുപൂട്ടുന്നതിലേക്ക് എത്തിയത്. എന്നാല്‍ ചെര്‍ണോബില്‍, ഫുകുഷിമ, ത്രീ മൈല്‍  ഐലണ്ട് പോലുള്ള മഹാ ദുരന്തങ്ങളില്‍ നിന്ന് ഇന്ത്യ ഒരു പാഠവും പഠിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. ലോകത്തെ വന്‍ ശക്തികള്‍ ഉപേക്ഷിച്ച, കാലഹരണപ്പെട്ട ആണവ  സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുന്നതും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും. മറ്റൊരു ദുരന്തത്തില്‍ നിന്ന് മാത്രമേ ഇന്ത്യ പാഠങ്ങള്‍ പഠിക്കൂ എന്നാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നത്.

ന്ത്യയില്‍ ജനങ്ങളുടെ എതിര്‍പ്പുകള്‍ വകവെക്കാതെ കൂടുതല്‍ കൂടുതല്‍ ആണവ നിലയങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കെ  ജപ്പാനില്‍ അവസാനത്തെ ആണവ നിലയവും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കൂടംകുളത്തും ജൈതാപ്പൂരിലും ജനകീയ സമരങ്ങളെ മര്‍ദ്ദിച്ചു ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ ആണവ ദുരന്തങ്ങള്‍ നാശം വിതച്ച ജപ്പാനില്‍ ഇനി  ഒരു   ആണവ നിലയവും പ്രവര്‍ത്തിക്കില്ല. 2011 മാര്‍ച്ചിലുണ്ടായ ഭൂകമ്പത്തെയും സൂനാമിയെയും തുടര്‍ന്ന്  54ല്‍ 53 നിലയങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു.
വടക്കന്‍ ദ്വീപിലെ ഹൊകായിഡൊയിലെ നിലയം കടുത്ത എതിര്‍പ്പിനിടയിലും  പ്രവര്‍ത്തിപ്പിക്കാന്‍  അധികൃതര്‍ ശ്രമിച്ചു വരികയായിരുന്നു.  മെയ്‌ 6ന് ഈ  നിലയവും അടച്ചു പൂട്ടും. ജനങ്ങളുടെ സമ്മര്‍ദ്ദം ശക്തിപ്പെട്ടതും  സുരക്ഷാകാരണങ്ങളുമാണ് ഈ നിലയവും  പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കാരണമായത്.
എന്നാല്‍, ശാശ്വതമായി ആണവ നിലയങ്ങള്‍ അടച്ചിടാന്‍ ജപ്പാന്‍ തയാറല്ല. എത്ര കാലത്തേക്കാണ് നിലയം അടച്ചിടുന്നതെന്ന് വ്യക്തമല്ല. ജപ്പാനില്‍ ഓരോ 13 മാസം കൂടുമ്പോളും സുരക്ഷ പരിശോധനക്കായി നിലയങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാറുണ്ട്‌. എന്നാല്‍ ജനങ്ങളുടെ സമ്മര്‍ദ്ദം കാരണം വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാറില്ല.

ഫുകുഷിമ ദുരന്തത്തിന് മുന്‍പ് ജപ്പാനില്‍ 30 ശതമാനം വൈദ്യുതിയും ആണവ നിലയങ്ങളില്‍ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. ദുരന്തത്തിന് ശേഷം നടന്ന ഹിതപരിശോധനയില്‍ 80 ശതമാനം പൌരന്മാരും രാജ്യത്തെ ആണവ സുരക്ഷാ സംവിധാനങ്ങളില്‍ അവിശ്വാസം രേഖപ്പെടുത്തി. നിലയങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുന്നതില്‍ 57 ശതമാനം പേര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് പരിഗണിച്ചാണ് അവസാന നിലയവും പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതെ സമയം അപകടം നടന്ന ഫുകുഷിമ ദയ്ചി നിലയം സൃഷ്‌ടിച്ച ഇപ്പോളും അപകട ഭീതിയില്‍ നിന്ന് ജനങ്ങള്‍ ഇനിയും മുക്തമായിട്ടില്ല. നിലയത്തില്‍ നിന്ന് അപകടകരമായ  ആണവ ഇന്ധന റോഡുകള്‍ നീക്കം ചെയ്യുന്നതില്‍ ജാപ്പനീസ് അധികൃതര്‍ കാണിക്കുന്ന അമാന്തമാണ് ജനങ്ങളെ ഭീതിപ്പെടുത്തുന്നത്.

എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ജനങ്ങളുടെ ജീവിത സുരക്ഷയും, ജീവനോപാധികളും,  ജനഹിതവും പരിഗണനാ വിഷയം പോലും അല്ല. അപകട ഭീഷണി ഉയര്‍ത്തുന്ന കൂടംകുളം ആണവ നിലയം പ്രവര്തിക്കുന്നതിനെതിരെ  സമരം ചെയ്യുന്ന തീരദേശവാസികളെയും ജനങ്ങളെയും ദേശ ദ്രോഹികളായി  ഇന്ത്യന്‍ ഭരണകൂടം മുദ്രകുത്തുന്നു. ആണവ വിരുദ്ധ പ്രവര്‍ത്തകര്‍ വിദേശ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ചാരന്‍മാരാണ് എന്ന് ആരോപണം ഉന്നയിക്കുന്നു. അവരെ പോലിസിനെ ഉപയോഗിച്ച്  വേട്ടയാടാനും സര്‍ക്കാര്‍  ശ്രമിക്കുന്നു. ജൈതാപ്പൂരിലും സമാനമായ ഭീകരതയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

1970 ന് ശേഷം ആണവ ഊര്‍ജത്തിനും ആണവ നിലയങ്ങള്‍ക്കും അതീവ പ്രാധാന്യം നല്‍കിയിരുന്ന ജപ്പാന്‍ ഫുകുഷിമ ദുരന്തതോടെ ആണ് അതിന്റെ സംഹാര ശേഷി തിരിച്ചറിഞ്ഞത്. അങ്ങനെയാണ്  രാജ്യത്തെ 54 ആണവ നിലയങ്ങളും അടച്ചുപൂട്ടുന്നതിലേക്ക് എത്തിയത്.

എന്നാല്‍ ചെര്‍ണോബില്‍, ഫുകുഷിമ, ത്രീ മൈല്‍  ഐലണ്ട് പോലുള്ള മഹാ ദുരന്തങ്ങളില്‍ നിന്ന് ഇന്ത്യ ഒരു പാഠവും പഠിച്ചിട്ടില്ല എന്ന് വേണം കരുതാന്‍. ലോകത്തെ വന്‍ ശക്തികള്‍ ഉപേക്ഷിച്ച, കാലഹരണപ്പെട്ട ആണവ  സാങ്കേതിക വിദ്യ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യപ്പെടുന്നതും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതും. മറ്റൊരു ദുരന്തത്തില്‍ നിന്ന് മാത്രമേ ഇന്ത്യ പാഠങ്ങള്‍ പഠിക്കൂ എന്നാണ് ചരിത്രം ചൂണ്ടിക്കാട്ടുന്നത്.

Read more: കൂടംകുളം സമരം: ജീവിക്കാനുള്ള അവകാശപോരാട്ടം

Comments

comments

Print Friendly

Subscribe Our Email News Letter :