Navigation

‘ഞാന്‍ ആത്മഹത്യയെകുറിച്ച് ചിന്തിച്ചിരുന്നു പക്ഷേ, പോരാടി മരിക്കുവാനാണ് തീരുമാനിച്ചത്’

ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണന് ശേഷം, വളരെ കുറച്ചു ദലിത് വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് അഡ്മിഷന്‍ കിട്ടിയിട്ടുള്ളു. തികഞ്ഞ സന്തോഷത്തോടെ ബിനേഷിനെ യാത്ര അയക്കേണ്ട ‘നാം’ എങ്ങനെ യാത്ര തടയാം എന്നു തീരുമാനിച്ചതെന്തിനാണ്? ദലിതരുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിപ്പിക്കണമെന്നാണോ കേരളത്തിന്റെ പൊതു മനസ്സ് ഇപ്പോഴും കരുതുന്നുത്. കേരളത്തിന്റെ തിരിഞ്ഞുനില്‍പ്പില്‍, പകച്ചു നില്‍ക്കാതെ 36 ലക്ഷം രൂപ നാഷ്ണല്‍ സ്‌കോളര്‍ഷിപ്പ് നേടി ബിനേഷ് ലണ്ടനിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. പ്രാഥമിക ചെലവുകല്‍ക്കായിള്ള തുക (1.50 ലക്ഷം രൂപ) മാധ്യമങ്ങളില്‍, പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങളില്‍ വന്ന പ്രതിഷേധം കൂടി കണക്കാക്കിയായിരിക്കാം നല്‍കാന്‍ വകുപ്പുമന്ത്രി എ.കെ.ബാലന്‍ ഉത്തരവിട്ടിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി തന്റെ വിദേശപഠനത്തിനായി ബിനേഷ് നടത്തിയ പോരാട്ടത്തിന്റെ അനുഭവകഥ തുറന്നുപറയുന്നു.

അഭിമുഖം

ബിനേഷ്.കെ/പി.ബി.സുരേഷ്, പ്രകാശ് രാമദാസ്

എന്റെ കുഞ്ഞുങ്ങളെ സ്‌കൂളില്‍ കയറ്റിയില്ലെങ്കില്‍, ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ലു കുരുപ്പിക്കും എന്ന് മഹാത്മാ അയ്യന്‍കാളി പ്രഖ്യാപിക്കുകയും, അതിനു വേണ്ടി ഒരു വര്‍ഷം നീണ്ടു നിന്ന കാര്‍ഷിക പണിമുടക്കു നടത്തിയതുമായ ചരിത്രം കേരളത്തിന്റെ പൊതുവിദ്യാഭ്യാസചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അദ്ധ്യായമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്തമായി പാര്‍ശ്വവല്‍കൃതരുടെ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമായത് ഇവിടെ നിന്നാണ്. തുടര്‍ന്നു നടന്ന സാമൂഹ്യനവോത്ഥന പ്രവര്‍ത്തനങ്ങളുടെ മുകളിലാണ് നാം സമ്പൂര്‍ണ്ണ സാക്ഷരതകളുടെ പ്രഖ്യാപനം നടത്തിയത്.

ദലിത്/സ്ത്രീ/പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് കേരളം കൊടുക്കുന്ന പിന്തുണ ‘മാത്യകപരമാണ്’ എന്ന ധാരണകളെയാണ് ബിനേഷ് എന്ന വിദ്യാര്‍ത്ഥിയുടെ അനുഭവത്തിലൂടെ പിഴുതെറിയപ്പെട്ടിരിക്കുന്നത്.

വളരെ പ്രതികൂലമായ സാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ബിനേഷ് എന്ന ആദിവാസിബാലന്‍ ലണ്ടനിലെ സസക്‌സ് സര്‍വ്വകാലാശാലയിലും തുടര്‍ന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അന്ത്രപോളജിയില്‍ പോസ്റ്റ്ഗ്രാജ്വേഷന് അഡ്മിഷന്‍ നേടുന്നത്. തനിക്കു വിദേശത്തുപോയി പഠിക്കാന്‍ ധനസഹായം നല്‍കണമെന്ന് അപേക്ഷിച്ചുകൊണ്ട് ബിനേഷ് നല്‍കിയ അപേക്ഷ ഒന്നരവര്‍ഷമാണ് നമ്മുടെ ഭരണസിരാകേന്ദ്രത്തില്‍ കുടുങ്ങക്കിടന്നത്. മന്ത്രിസഭ ധനസഹായം കൊടുക്കാന്‍ തീരുമാനിച്ചിട്ടുപോലും, സാങ്കേതിക കാരണങ്ങള്‍ ഉണ്ടാക്കി ആ തുക എങ്ങനെ കൊടുക്കാതിരിക്കാനായിരുന്നു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് ബിനേഷ് പരാതിപറയുന്നു. ഒരു അധികാര സ്വധീനവും ഇല്ലാതെ, തന്റെ പഠന സ്വപ്നങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഒരു അനാഥനെപോലെ ബിനേഷ് സെക്രട്ടറിയേറ്റിലും/പട്ടികജാതിവികസന വകുപ്പു ഓഫിസുകളിലും കയറിയിറങ്ങിയ കഥ-കേവലമായ ഒരു ‘സിംപതറ്റിക് ന്യൂസായല്ല’ നാം വായിക്കണ്ടേത്. ഓരോഫയലും ഓരോജിവിതമാണെന്ന മുഖ്യമന്ത്രിയുടെ സമകാലിക പ്രസ്താവനയെ-ശരിവെയ്ക്കുന്ന ഒരുസംഭവം കുടിയായിപ്പോയി ബിനേഷിന്റെ അനുഭവം.

തന്റെ ഒരു ചെറിയ വിദ്യാഭ്യാസസ്വപ്നം പൂര്‍ത്തികരിക്കാന്‍ കഴിയാത്തതിന്റെ നിരാശയിലും പ്രതിഷേധത്തിലുമാണ് രജനി. എസ് ആനന്ദ് എന്ന ദലിത് വിദ്യാര്‍ത്ഥിനി ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.

പാവപ്പെട്ടവരുടെ വിദ്യാഭ്യാസ പ്രതീക്ഷകള്‍ക്ക് മേല്‍ ഇനിയും കരിന്തിരികള്‍ വീഴില്ലെന്ന പ്രഖ്യാപനങ്ങളും പ്രതിജ്ഞകളും നാടുനീളെ ഉണ്ടായി. പക്ഷേ, ഫലത്തില്‍ അതൊക്കെ ‘കേവല പ്രതിജ്ഞകളായി’ അന്തരീക്ഷത്തില്‍ ലയിക്കുകയാണ് ഉണ്ടായത്.

ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണന് ശേഷം, വളരെ കുറച്ചു ദലിത് വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് അഡ്മിഷന്‍ കിട്ടിയിട്ടുള്ളു. തികഞ്ഞ സന്തോഷത്തോടെ ബിനേഷിനെ യാത്ര അയക്കേണ്ട ‘നാം’ എങ്ങനെ യാത്ര തടയാം എന്നു തീരുമാനിച്ചതെന്തിനാണ്? ദലിതരുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ സ്വപ്നങ്ങളായി തന്നെ അവശേഷിപ്പിക്കണമെന്നാണോ കേരളത്തിന്റെ പൊതു മനസ്സ് ഇപ്പോഴും കരുതുന്നുത്.

കേരളത്തിന്റെ തിരിഞ്ഞുനില്‍പ്പില്‍, പകച്ചു നില്‍ക്കാതെ 36 ലക്ഷം രൂപ നാഷ്ണല്‍ സ്‌കോളര്‍ഷിപ്പ് നേടി ബിനേഷ് ലണ്ടനിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നു. പ്രാഥമിക ചെലവുകല്‍ക്കായിള്ള തുക (1.50 ലക്ഷം രൂപ) മാധ്യമങ്ങളില്‍, പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങളില്‍ വന്ന പ്രതിഷേധം കൂടി കണക്കാക്കിയായിരിക്കാം നല്‍കാന്‍ വകുപ്പുമന്ത്രി എ.കെ.ബാലന്‍ ഉത്തരവിട്ടിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി തന്റെ വിദേശപഠനത്തിനായി ബിനേഷ് നടത്തിയ പോരാട്ടത്തിന്റെ അനുഭവകഥ തുറന്നുപറയുന്നു.

 • ചോദ്യം: കെ.ആര്‍ നാരായണന് ശേഷം, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പ്രവേശനം ലഭിക്കുന്ന അപൂര്‍വ്വം ദലിത് വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ബിനേഷ്. ഡോ. അംബേദ്കര്‍ പഠിച്ച പ്രശസ്തമായ ആ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനം ദലിത് സമൂഹത്തിനും പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കും പ്രചോദനം നല്‍കുന്ന ഒന്നാണ്-വളരെ പ്രതികൂലമായ സാഹചര്യങ്ങളില്‍ നിന്നും ഈ വലിയ കലാലയത്തിലേക്കുള്ള ബിനേഷിന്റെ പ്രവേശനവഴികള്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ഈ വഴികളിലെ യാത്രയെക്കുറിച്ച് ഒരു വിവരണം പ്രതീക്ഷിക്കുന്നു.

ബിനേഷ് : ഞാന്‍ ട്രൈബല്‍ കമ്മ്യൂണിറ്റിയിലെ മാവിലന്‍ സമുദായത്തില്‍ ഉള്‍പ്പെട്ടതാണ്. കുട്ടിക്കാലം മുതല്‍ ഉപജീവനത്തിന് വേണ്ടി തൊഴില്‍ ചെയ്തിരുന്നു. വീട്ടിലെ സാഹചര്യം അങ്ങനെയായിരുന്നു. അച്ഛന് ക്വാറി പണിയായിരുന്നു. ചെറിയ പ്രായം മുതല്‍ ഞാന്‍ അമ്മയുടെ കൂടെ പണിക്ക് പോകുമായിരുന്നു. ജോലിക്ക് പോയാണ് പഠനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. പ്ലസ്ടുവില്‍ പഠിച്ചത് കൊമേഴ്‌സാണ്. ഡിഗ്രിക്ക് എന്‍ജിനിയറിംഗ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്റെ അച്ഛന്‍ തീവ്രമായ ഇടതുപക്ഷചിന്താഗതിയുള്ളയാളാണ്. ഒരിക്കല്‍ പാര്‍ട്ടിയുടെ ഏതോ പരിപാടിയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പ്രദേശത്തെ ബ്രാഞ്ച്‌സെക്രട്ടറി വീട്ടില്‍ വരികയുണ്ടായി. ആ സമയം അദ്ദേഹത്തോട് എനിക്ക് ഡിഗ്രിക്ക് എഞ്ചിനിയറിംഗ് പഠിക്കണമെന്നും, കേരളത്തിനു വെളിയില്‍ പോയി പാഠിക്കാനാണ് ആഗ്രഹമെന്നും പറഞ്ഞു. വീട്ടില്‍ കടുത്ത സാമ്പത്തികബുദ്ധിമുട്ടായിരുന്നതുകൊണ്ടാണ് അദ്ദേഹത്തോട് ഈ ആവശ്യം ഉന്നയിച്ചത്. ഈ ആഗ്രഹം എം.പി പി.കരുണാകരനോട് ചോദിച്ചപ്പോള്‍, വിഷയത്തിന്മേല്‍ പോസിറ്റിവ് നിലപാട് സ്വീകരിച്ചെങ്കിലും, എഞ്ചിനീയറിംഗ് കോഴ്‌സ് കേരളത്തില്‍ തന്നെയുണ്ടല്ലോ ഇവിടെ പഠിച്ചാല്‍ പോരെ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതെന്നെ നിരുത്സാഹപ്പെടുത്തുകയും പ്രസ്തുത കോഴ്‌സിന് പഠിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു.

ഞാന്‍ കോളേജില്‍ ബി.എ ഇക്കണോമിക്‌സിന് (ഡവലപ്പ്‌മെന്റ്) ചേര്‍ന്നു. ഈ സമയമൊക്കെ അച്ഛനു സുഖമില്ലാതിരുന്നതിനാല്‍ ജോലിക്കുപോയി കുടുംബകാര്യം കുടെ നോക്കേണ്ടതുണ്ടായിരുന്നു. അതിനാല്‍ മാര്‍ക്കിന്റെ കാര്യത്തിലൊന്നും അധികം ശ്രദ്ധിക്കാനായില്ല. ഒരു ജോലി നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് എം.ബി.എക്ക് ചേരുന്നത്. എം.ബി.എ ക്ക് കേരളയൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പാസ്സായി. റിസര്‍വേഷന്‍ കാറ്റഗറിയില്‍ വരുന്ന വിദ്യാര്‍ത്ഥികളോട് പ്രത്യേക ഒരു മനോഭാവമായിരുന്നു ടീച്ചേഴ്‌സ് കാണിക്കാറുള്ളത്. അത് എനിക്കും, എന്റെ കുറേ സുഹൃത്തുകള്‍ക്കും മനസ്സിലാവുകയുണ്ടായി. അത് ആ രീതിയില്‍ പുറത്ത് പറഞ്ഞാല്‍ അങ്ങനെ ചിന്തിക്കുന്നതു കൊണ്ടാണ് ആ രീതിയില്‍ ഫീല്‍ ചെയ്യുന്നതെന്ന് വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. കംപ്യൂട്ടറിനോട് താല്‍പ്പര്യം ഉണ്ടായിരുന്നതിനാല്‍ പ്രോഗ്രാം ലാംഗ്വേജും ഡിസൈനിംഗും സ്വയം പഠിച്ചു. അക്കാലത്ത് ട്യൂഷനെടുത്ത് സ്വന്തം കാര്യം നോക്കാനുള്ള വരുമാനമുണ്ടാക്കി. അംബേദ്കറെ വായിക്കുന്നത് ഈ സമയത്താണ്. അദ്ദേഹത്തിന്റെ ജീവിതം എന്നെ കൂടുതല്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുകയുണ്ടായി. അദ്ദേഹത്തെ വായിച്ചതില്‍ നിന്നാണ് വിദേശത്ത് പോയി പഠിക്കാന്‍ ഒരു അവസരം കിട്ടിയെങ്കില്‍ എന്നാഗ്രഹിച്ചുപോയത്. മാനവിക വിഷയങ്ങളായ Phychology, Linguistics study, Economics എന്നീ വിഷയങ്ങളോട് വളരെ താല്‍പ്പര്യമുണ്ടായിരുന്നു. പക്ഷേ ആന്ത്രപ്പോളജി എടുക്കുകയാണെങ്കില്‍ ഏത് വിഷയത്തിലേക്കും മാറിപഠിക്കാനുള്ള സാധ്യതകളുണ്ട്. അങ്ങനെയാണ് ഈ വിഷയം തെരഞ്ഞെടുക്കുന്നത്.

ആദ്യം അഡ്മിഷന്‍ കിട്ടിയത് സസക്‌സ യൂണിവേഴ്‌സിറ്റിയിലാണ്. പിന്നിടാണ് LSE അഡ്മിഷന്‍ കിട്ടുന്നത് LSE യില്‍ അഡ്മിഷന്‍ കിട്ടി എന്നുള്ളത് സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയായിരുന്നു. പക്ഷേ പഠിക്കാനുള്ള പണം എവിടെ നിന്നും കിട്ടും എന്നത് പ്രശ്‌നമായിരുന്നു.

 • ചോദ്യം: സാമ്പത്തികം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിനേഷിന്റെ അപേക്ഷയിന്മേലുള്ള ഗവണ്‍മെന്റ്/സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ എങ്ങനെയായിരുന്നു?

ബിനേഷ് : ഫണ്ട് അന്വേഷിച്ച് ഞാന്‍ പട്ടികജാതി ഡയറക്ടറേറ്റില്‍ പോയിരുന്നു. അവിടുത്തെ ഒരു ഉദ്യോഗസ്ഥന്‍, ഇതുപോലൊരു കേസ്സില്‍, മുന്‍പ് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അതുകൊണ്ട് നിനക്കും കിട്ടാന്‍ സാധ്യതയുണ്ടെന്നും പറയുകയുണ്ടായി. ഫ്രാന്‍സില്‍ പോയി പഠിക്കാനാണ് അന്ന് ഫണ്ട് ക്ലിയര്‍ ചെയ്ത് കൊടുത്തത്. 20 ലക്ഷം രൂപയാണ് അന്നത്തെ മന്ത്രി അനുവദിച്ചത്. അതും എസ്.ടി ആയിരുന്നു. അപ്പോള്‍ എനിക്ക് എന്തുകൊണ്ട് ഇത് അനുവദിച്ചു കൂടാ. ആ ഒരു പൊസിബിലിറ്റിയാണ് പറഞ്ഞത്. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു അത്. അത് എന്റെ മനസ്സില്‍ ആത്മവിശ്വാസം കൂട്ടുകയാണ് ചെയ്തത്. അങ്ങനെയാണ് ഫണ്ടിന് വേണ്ടി അപേക്ഷിക്കാന്‍ തീരുമാനിച്ചത്.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കണ്ട് അപേക്ഷ കൊടുക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കാണാന്‍ എന്നെ അനുവദിക്കുകയു ണ്ടായില്ല. ഞാന്‍ 36 ലക്ഷം രൂപയാണ് ഫണ്ടായി ആവശ്യപ്പെട്ടത്. അതുമായി ബന്ധപ്പെട്ട് സെക്ഷനിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് നിനക്ക് തരുന്ന 36 ലക്ഷം രൂപയുണ്ടെങ്കില്‍ അത് 100 ലധികം വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിന് ഉപയോഗിക്കാമെന്നാണ്. അപ്പോള്‍ ഞാന്‍ ചോദിച്ചു മുന്‍പ് ഒരു വിദ്യാര്‍ത്ഥിക്ക് 20 ലക്ഷം വിദേശത്ത് പോയി പഠിക്കാന്‍ അനുവദിച്ചിരുന്നല്ലോ. അപ്പോള്‍ അദ്ദേഹം പറഞ്ഞത് അത് വിവാദപരമായ ഒരു തീരുമാനമായിരുന്നുവെന്നാണ്. അത് അനുവദിച്ചു കൊടുത്തതില്‍ ഇവിടെ ഒരുപാടു പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതു കൊണ്ട് നീ ഫണ്ടിനുവേണ്ടി അപേക്ഷകൊടുക്കണ്ട നിനക്കുതു കിട്ടാന്‍ സാധ്യതയില്ല.

ഞാന്‍ അദ്ദേഹത്തോട് എന്തെങ്കിലും കാരണത്താല്‍ course discontinue  ചെയ്യുകയാണെങ്കില്‍ ആ തുക തിരിച്ചടച്ചുകൊള്ളാമെന്നും പറഞ്ഞു. അപ്പോള്‍ അദ്ദേഹം ചോദിച്ചത് ഇപ്പോള്‍ ഉണ്ടാക്കാന്‍ കഴിയാത്ത തുക തിരിച്ചു വന്ന് നീ എങ്ങനെ ഉണ്ടാക്കമെന്നാണ്. എന്തായാലും ഞാന്‍ അപേക്ഷ കൊടുത്തിട്ട് സെക്ഷന്‍ ഓഫീസറെ പോയി കണ്ടു. അദ്ദേഹം പറഞ്ഞു 5 ലക്ഷം രൂപവരെ നിനക്ക് പരമാവധി അനുവദിക്കാം. ഞാനപ്പോള്‍ അത്ര നല്ല ഡ്രസ് ഒന്നുമല്ല ധരിച്ചിരുന്നത്. അതൊക്കെ കണ്ടു കൊണ്ടാവാം ഇവനാണോ ബ്രിട്ടനില്‍ പോയി പഠിക്കുക എന്ന രീതിയിലൊരു സമീപനം എന്നോട് പുലര്‍ത്തി. മറ്റൊരു കുട്ടിക്ക് കൊടുത്ത കാര്യം സൂചിപ്പിച്ചപ്പോള്‍ അങ്ങനെയൊന്നും കൊടുത്തിട്ടില്ല, അതൊരു മന്ത്രി സഭാ തീരുമാനം മാത്രമായിരുന്നു എന്നാണ് ആ ഉദ്യോഗസ്ഥന്‍ മറുപടി പറഞ്ഞത്.

എന്തായാലും നിങ്ങള്‍ അപേക്ഷ കൊടുക്കുക അവര്‍ Put-up  ചെയ്തുകൊള്ളുമെന്നും പറഞ്ഞു. ഞാന്‍ ഇടയ്ക്കിടെ സെക്രട്ടറിയറ്റില്‍ വിളിച്ച് ഫയലിനെക്കുറിച്ച് അന്വേഷിക്കുമായിരുന്നു. സെക്ഷന്‍ ഓഫീസറെ മാത്രമേ വിളിക്കാന്‍ കഴിയുമായിരുന്നുള്ളു. അവര്‍ അലസമായി ഫയല്‍ മുകളിലോട്ട് പോയിട്ടുണ്ട്. അല്ലെങ്കില്‍ അറിയില്ല എന്ന രീതിയിലാണ് മറുപടി പറയുക. അങ്ങനെ ഫയല്‍ ഒരു അഞ്ചാറ് മാസത്തോളം ഓടി. പിന്നെ എശിമിരശമഹ Financial Assistant കണ്ടപ്പോള്‍ ആ ഫയല്‍ ക്ലോസ് ചെയ്തു എന്നാണ് പറഞ്ഞത്. എന്തുകൊണ്ടാണ് ക്ലോസ് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ മുകളില്‍ നിന്നുള്ള ഉത്തരവാണെന്നാണ് പറഞ്ഞത്. ഇവിടെ നിന്നുണ്ടായ അവഹേളനം മൂലം ഞാന്‍ SC/ST കമ്മീഷനില്‍ പരാതികൊടുത്തു. അതിന് ശേഷം ഞാന്‍ മന്ത്രി ജയലക്ഷ്മിയെ കണ്ടു.

 • ചോദ്യം: മന്ത്രി സ്വീകരിച്ച നിലപാടെന്തായിരുന്നു?

ബിനേഷ് : സാഹചര്യം വിശദീകരിച്ചപ്പോള്‍ മന്ത്രിക്ക് വലിയ ആശ്ചര്യം തോന്നി. ഇത്രയും പിന്നാക്കസാഹചര്യത്തില്‍ നിന്നും യുകെയിലെ സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ കിട്ടിയകാര്യം മന്ത്രി വളരെ അത്ഭുതത്തോടെയാണ് കേട്ടത്. വലിയ രീതിയില്‍ അഭിനന്ദിച്ചു. മന്ത്രിയും എം.എല്‍.എ ക്കും വലിയതാല്‍പ്പര്യമായതിനാല്‍ കാബിനറ്റിലേക്ക് ഫയല്‍ വിളിക്കാന്‍ ധാരണയായി. അപ്പോള്‍ 2015 ജൂണ്‍ ആയിരുന്നു. ജൂണില്‍ എല്‍എസ്ഇ യില്‍ എനിക്ക് ഒരു Pre-session ഉണ്ട്. സെപ്റ്റംബറില്‍ റെഗുലര്‍ ക്ലാസ് തുടങ്ങും.

വീണ്ടും മന്ത്രിക്ക് അടിയന്തിരമായി 27 ലക്ഷം രൂപ അനുവദിക്കണമെന്നു അപേക്ഷകൊടുത്തു. ഇതിന്റെ സ്റ്റാറ്റസ് അറിയുവാന്‍ വേണ്ടി സെക്രട്ടറിയറ്റില്‍ നിരന്തരം പൊയ്‌ക്കൊണ്ടിരുന്നു. ഇതിനിടയില്‍ സെക്രട്ടറിയേറ്റില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ വിളിച്ചിട്ട് നിനക്ക് സെപ്റ്റംബറില്‍ ലണ്ടനില്‍ പഠിക്കാന്‍ പോകാന്‍ കഴിയില്ലെന്നും അതിന് പകരമായി നീ ഇവിടെ ഏതെങ്കിലും യൂണിവേഴ്‌സിറ്റില്‍ പി.ജി പഠിക്കാന്‍ അഡ്മിഷന്‍ എടുക്കാന്‍ പറഞ്ഞു. ഇത് നീ സ്വയം എടുത്ത തീരുമാനമീയിട്ടേ പുറത്ത് പറയാവൂ എന്നും പറഞ്ഞു. ഒരു ദിവസം വൈകിട്ട് വിളിച്ചിട്ട് നാളെ നീ പോയി ഒരു അഡ്മിഷന്‍ എടുക്കാനാണ് പറഞ്ഞത്. അതായത് ചന്തയില്‍പ്പോയി മീന്‍ വാങ്ങിക്കുന്ന ലാഘവത്തോടെ യൂണിവേഴ്‌സിറ്റി എനിക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് തോന്നിപ്പോയി അദ്ദേഹത്തന്റെ വാക്ക് കേട്ടപ്പോള്‍. മാക്‌സിമം സമ്മര്‍ദ്ദം ചെലുത്തി എന്നെ എത്രത്തോളം താഴ്ത്താമെന്ന ഒരു നിലപാടാണ് ഉദ്യോഗസ്ഥതലത്തില്‍ ഭൂരിപക്ഷം പേരും കൈക്കൊണ്ടത്.

 • ചോദ്യം: ചില സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വ്യക്തിപരമായ അധിക്ഷേപിക്കുന്ന സമീപനങ്ങളുണ്ടായി എന്ന് FB യില്‍ കുറിച്ചു കണ്ടിരുന്നു. അങ്ങനെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലൊക്കെ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

ബിനേഷ് : ഒരിക്കല്‍ ഞാന്‍ കമ്മീഷണേറ്റില്‍ പരാതിപ്പെട്ടതിനെക്കുറിച്ച് മോശമായ രീതിയില്‍ ഒരു ഉദ്യോഗസ്ഥന്‍ എന്നോട് സംസാരിച്ചു. പലപ്പോഴും ഇന്‍സ്ള്‍ട്ട് ചെയ്യുന്ന രീതിയിലാണ് സംസാരിക്കുക. ഒരിക്കല്‍ ഡവലപ്‌മെന്റ് എന്നാല്‍ എന്താണെന്ന് ചോദിച്ചു. അതു പോലെ ഓരോരോ ചോദ്യം ചോദിക്കും. ഞാനതിന് ഉത്തരം പറയുമ്പോള്‍ അദ്ദേഹം നിഷേധാര്‍ത്ഥത്തില്‍ തലയാട്ടും, അതിനിടയില്‍ക്കയറി സംസാരിക്കും-അല്ല അല്ല എന്ന അര്‍ത്ഥത്തില്‍ പറയുന്നതിനെ തടസ്സപ്പെടുത്തും. അദ്ദേഹം എന്താണോ ചിന്തിക്കുന്നത് ആ രീതിയില്‍ ഞാന്‍ ചിന്തിക്കണമെന്നാണ് അദ്ദേഹം വിചാരിക്കുന്നത്. ഈയൊരു സംഭാഷണത്തിനിടയില്‍ അദ്ദേഹം പറഞ്ഞു‘you are not qualified’ യൂണിവേഴ്‌സിറ്റി യാണ് എന്റെ യോഗ്യത തീരുമാനിക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി അത് ചെയ്തു. പിന്നെ മെറിറ്റ് ചെക്ക് ചെയ്യേണ്ടത് ഡയറക്ടറാണ്, ഡയറക്ടര്‍ അത് ചെയ്തു. ഫണ്ട് അനുവദിക്കണമെന്നുള്ള തീരുമാനം ഗവണ്‍മെന്റ് യുക്തിക്കനുസരിച്ച് എടുക്കാമെന്ന ഒരു തീരുമാനം ഡയറക്ടര്‍ ഉന്നയിച്ചു. പക്ഷെ അവിടൊന്നും അതിനൊന്നും ഒരു പ്രസക്തിയുമില്ല ഇദ്ദേഹത്തിന്റെ വാക്കിനാണ് പ്രസക്തി എന്ന രീതിയിലാണ് സംസാരിച്ചത്. 2015 ഒക്‌ടോബര്‍ 14 ന് 27 ലക്ഷം സാംഗ്ഷനാക്കി കാബിനറ്റ് തീരുമാനം വന്നു. അതിനിടയില്‍ വേറൊരു സംഭവമുണ്ടായി. ഈ ഫയല്‍ ഡിലേ ചെയ്യുന്ന കാരണം തിരക്കി ഞാന്‍ സെക്ഷന്‍ ഓഫീസിലേക്ക് വിളിച്ചു. ഓഫീസറെ വിളിച്ചിട്ട് എന്റെ ഫയലിന്റെ സ്റ്റാറ്റസ് എന്തായി എന്ന് ചോദിച്ചു. അപ്പോള്‍ അവര്‍ ഫയല്‍ മോളിലോട്ട് പോയിട്ടുണ്ട് എന്ന് പറഞ്ഞു. മോളിലെവിടെയാണെന്ന് ഞാന്‍ ചോദിച്ചു. മോളിലെവിടെയാണെന്നറിയില്ല. നിങ്ങളിവിടെവന്ന് അന്വേഷിക്കാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങളുടെ തീരുമാനമെന്താണ്. നിങ്ങള്‍ക്ക് തരാന്‍ പറ്റുമെങ്കില്‍ തരാമെന്ന് പറയുക. അല്ലെങ്കില്‍ ഇല്ല എന്ന് പറയുക. ഞാന്‍ എന്റേതായിട്ടുള്ള വഴിക്ക് പൊയ്‌ക്കൊള്ളാമെന്ന് പറഞ്ഞു. അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ആ ഉദ്യോഗസ്ഥന്‍ മന്ത്രി ഓഫീസിലേക്ക് വിളിച്ചു പുറത്ത് പറയാന്‍ പറ്റാത്ത രീതിയിലുള്ള അസഭ്യം വിളിച്ചെന്ന് പറഞ്ഞു. ഇതെന്റെ ആവശ്യമാണ്. നിലവില് ഞാനെന്തെങ്കിലും പറയുകയാണെങ്കില്‍ അതെന്റെ ഫയലിനെ ബാധിക്കും എന്നൊരു ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് അത്തരം പെരുമാറ്റങ്ങള്‍ എന്റെ യാത്രയെ ബാധിക്കും എന്നുള്ള ബോധ്യം കൊണ്ട് ഞാന്‍ അങ്ങനെ ചെയ്യില്ല എന്ന കാര്യം സാമാന്യം ലോജിക്കുള്ള ഒരാള്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷേ അതിനു ശേഷം ഞാന്‍ അവിടെ കയറിപോകുമ്പോള്‍ എന്നെ ഒരു ക്രിമിനല്‍ എന്ന രീതിയിലാണ് എല്ലാവരും നോക്കികാണുന്നത്. അവിടെ ഫയലിന്റെ സ്റ്റാറ്റസ് അറിയാന്‍ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ അടുത്തു പോയപ്പോള്‍ അദ്ദേഹം എന്നോട് ചോദിച്ചു. ‘നീ സെക്ഷനില്‍ വിളിച്ചു തെറിപറഞ്ഞന്നു കേട്ടു’.’ അപ്പോള്‍ ഞാന്‍ പറഞ്ഞു ഞാന്‍ തെറിയൊന്നും പറഞ്ഞില്ല. അതൊന്ന് കണ്‍ഫോം ചെയ്യണം. എന്നിട്ട് സെക്ഷന്‍ ഓഫീസറെ ഇദ്ദേഹത്തിന്റെ കാബിനിലേക്ക് വിളിച്ചിട്ട് ഏതാണ്ട് അരമണിക്കൂറോളം എന്നെ ഇന്‍സള്‍ട്ട് ചെയ്തു. എന്നെ മാനസികമായി എത്രത്തോളം താഴ്ത്താമോ അത്രത്തോളം താഴ്ത്തി സംസാരിച്ചു. ഇത്ര എഡ്യൂക്കേറ്റഡ് ആയിട്ട് നിനക്കൊരു ഓഫീസിലേക്ക് വിളിച്ചിട്ട് ഏത് രീതിയില്‍ പെരുമാറണമെന്നറിയത്തില്ലേ എന്നും ചോദിച്ചു. ഞാന്‍ പറഞ്ഞു സാറേ നിങ്ങള്‍ ഫയല്‍ ഡിലേ ചെയ്യുന്നതുകൊണ്ട് സ്വാഭാവികമായി എനിക്ക് മാനസിക ബുദ്ധിമുട്ട് തോന്നി. അതുകൊണ്ടാണ് ഞാന്‍ ആ രീതിയില്‍ സംസാരിച്ചത്. പക്ഷേ. അസഭ്യം പറഞ്ഞിട്ടൊന്നുമില്ല. നേരത്തെ പണം അനുവദിച്ച കുട്ടിയോട് കാണിച്ച ഒരു താല്‍പ്പര്യം ഇവരൊന്നും എന്റെ ഫയലിനോട് കാണിച്ചില്ല. ആകുട്ടിക്ക് ഒരു മാസം കൊണ്ട് എല്ലാം ക്ലിയര്‍ ചെയ്തു കൊടുത്തു. ഒന്നര വര്‍ഷമായിട്ടും എന്റെ ഫയലില്‍ ഒരു തീരുമാനമെടുക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ആ കുട്ടിക്ക് മന്ത്രിമാരെയോ അല്ലെങ്കില്‍ വേറെ ഏതെങ്കിലും ഉദ്യോഗസ്ഥനെയോ influence ചെയ്യാനുള്ള പവ്വര്‍ ഉണ്ടായിരിക്കും. അതവന്റെ കഴിവാണ് നിനക്കത് ഇല്ലാത്തത് നിന്റെ കഴിവ് കേടാണ് എന്ന രീതിയിലാണ് ഉത്തരവാദിത്തപ്പെട്ട ഉദ്യേഗസ്ഥര്‍ സംസാരിച്ചത്.

 • ചോദ്യം: വംശീയവും വ്യക്തിപരവുമായ ഈ അധിക്ഷേപത്തിനെതിരെ-മറ്റൊരുതരത്തിലും പ്രതികരിച്ചില്ലേ?

ബിനേഷ് : ഞാന്‍ SC/ST കമ്മീഷനില്‍ പരാതികൊടുത്തു.

 • ചോദ്യം: കമ്മീഷന്‍ എന്താ ഓര്‍ഡര്‍ ഇട്ടത്?

ബിനേഷ് : കമ്മീഷന്‍ ഇത് എന്തുകൊണ്ട് കൊടുത്തില്ല എന്നൊരു ചോദ്യം ചോദിച്ചു. അപ്പോ ഇവര്‍ക്ക് ഉത്തരമില്ല. reason ഇല്ലാ. reasone ഇല്ലാത്തതുകൊണ്ടായിരിക്കാം ആ രോഷമൊക്കെ എന്നോട് തീര്‍ത്തത്. കമ്മീഷനോട് അവര്‍ക്ക് ഭയങ്കര പുച്ഛമായിരുന്നു.

 • ചോദ്യം : മന്ത്രിസഭ അനുവദിച്ച 27 ലക്ഷം രൂപ ലഭിക്കാതെ വരുന്ന സാഹചര്യം എങ്ങനെയാണുണ്ടായത്?

ബിനേഷ് : 2014 നവംബര്‍മാസമാണ് ലണ്ടനിലെ സസക്‌സ് സര്‍വ്വകലാശാലയില്‍ അഡ്മിഷന്‍ ലഭിച്ചുകൊണ്ടുള്ള ഓഫര്‍ ലറ്റര്‍ എനിക്കു ലഭിക്കുന്നത്. അതില്‍ 2015 നവംബറില്‍ ജോയിന്‍ ചെയ്യണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. അതനുസരിച്ച് 2014 ഡിസംബറില്‍ 36 ലക്ഷം ഫണ്ട് ആവശ്യപ്പെട്ടുകൊണ്ട് ഞാന്‍ സ്റ്റേറ്റ് ഗവണ്‍മെന്റിനെ സമീപിക്കുന്നത്. ഈ ഫണ്ടിന്റെ കാര്യത്തില്‍ 6 മാസമായിട്ടും യാതൊരു തീരുമാനവുമാകാത്ത സാഹചര്യത്തില്‍ 2015 മെയ് മാസം ഞാന്‍ നാഷ്ണല്‍ സ്‌കോളര്‍ഷിപ്പിന് അപ്ലൈചെയ്തിരുന്നു. അതും ലഭിക്കുമെന്ന് ഉറപ്പില്ലല്ലോ.

ഫണ്ട് ശരിയാകാത്ത സാഹചര്യത്തില്‍, 2015 സെപ്റ്റംബറില്‍ സസക്‌സ് സര്‍വ്വകലാശാലയില്‍ ജോയിന്‍ ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പാണല്ലോ. ഞാന്‍ അഡ്മിഷന്‍ റലളലൃ ചെയ്തു 2016 സെപ്റ്റംബറിലേക്കു മാറ്റി. 2016 സെപ്റ്റംബരില്‍ defer ചെയ്യാമെന്ന തരത്തില്‍ ഒരു ഓഫര്‍ യൂണിവേഴ്‌സിറ്റി നല്‍കിയിരുന്നു. 2015 സെപ്റ്റംബറില്‍ എന്റെ ജോയിനിംഗ് 2016 സെപ്റ്റംബറിലേക്ക് മാറ്റിയെന്നുള്ള വിവരം സൂചിപ്പിച്ചുകൊണ്ടുള്ള കത്ത് ഞാന്‍ ബന്ധപ്പെട്ട ഓഫിസില്‍ നല്‍കിയിരുന്നു.

ഞാന്‍ മന്ത്രിക്ക് കൊടുത്ത രണ്ടാമത്തെ അപേക്ഷയില്‍മേല്‍ 2015 ഒക്‌ടോബര്‍ 14 ലെ മന്ത്രിസഭാ തീരുമാനം പ്രകാരം 27 ലക്ഷം രൂപ അനുവദിച്ചു.

മന്ത്രിസഭാ തീരുമാന അനുസരിച്ചുള്ള ഓര്‍ഡര്‍ രണ്ടുദിവസത്തിനകം ഇറങ്ങുമെന്നു പ്രതീക്ഷച്ചു. എന്നാല്‍ ഓര്‍ഡര്‍ ഇറങ്ങിയില്ല. അന്വേഷിച്ചപ്പോള്‍ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ ഓര്‍ഡര്‍ ഇറക്കുക സാധ്യമല്ലെന്നു അറിയിച്ചു. അദ്ഭുതകരമായ കാര്യം എനിക്കു തുക അനുവദിച്ച അതേ ദിവസം മന്ത്രിസഭ എടുത്തു മറ്റു തീരുമാനങ്ങളുടെ ഓര്‍ഡര്‍ ഇറങ്ങുകയും ചെയ്തു.

ഫ്രീസുചെയ്ത ഈ ഓര്‍ഡര്‍ 2015 നവംബറില്‍ ഇറങ്ങി. അതില്‍ സെപ്റ്റംബറില്‍ കോഴ്‌സിനു ചേരാന്‍ 27 ലക്ഷം അനുവദിച്ചതായാണ് പറയുന്നത്. അതായത് രണ്ടുമാസം കഴിഞ്ഞ്. ഞാന്‍ ഡെഫര്‍ ചെയ്ത് 2016 സെപ്റ്റംബറിലേക്ക്അഡ്മിഷന്‍ Continue ചെയ്ത വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും 2015 സെപ്റ്റംബരില്‍ പോകാന്‍ 27 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഓര്‍ഡര്‍ 2015 നവംബറില്‍ തരുന്നു. ക്യാബിനറ്റ് ഫയലില്‍ ഞാന്‍ അഡ്മിഷന്‍ 2016 സെപ്റ്റംബറിലേക്ക് മാറ്റിയതിന്റെ സ്റ്റേറ്റുമെന്റ് ഉണ്ടായിരുന്നു.

2015 സെപ്റ്റംബറില്‍ അഡ്മമിഷനുവേണ്ടിയാണ് ഫണ്ട് അനുവദിച്ചിരിക്കു ന്നതെന്നും അതിനാല്‍ 2016 സെപ്റ്റംബറില്‍ പോകാന്‍ ഈ തുക തരാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞ് ‘ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്’ ഫണ്ട് റിലിലസ് ചെയ്യാന്‍ അനുമതി നല്‍കിയില്ല. ഓര്‍ഡറിലുണ്ടായ തെറ്റ് തിരുത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതൊക്കെ ക്യാബിനറ്റ് ഡിസിഷനാണ്, അതൊക്കെ മാറ്റാന്‍ സമയമെടുക്കും എന്നാണ് പറഞ്ഞത്. അങ്ങനെയാണ് ആ തുക റിലിസ് ചെയ്യാതെ പോയത്. ഇതൊക്കെ ബോധപൂര്‍വ്വമല്ലെന്നു പറയാന്‍ കഴിയുമോ?

മറ്റൊരു രസകരമായ കാര്യം ബ്രട്ടീഷ് ഹൈക്കമ്മിഷണര്‍ക്കുള്ള ഒരു കത്ത് ഇംഗ്ലീഷില്‍ വേണമെന്നു പറഞ്ഞപ്പോള്‍, ഭരണഭാഷ മലയാളമായതിനാല്‍ മലയാളത്തില്‍ മാത്രമേ കത്ത് തരാന്‍ കഴിയൂ എന്ന മറുപടിയാണ് ലഭിച്ചത്.

 • ചോദ്യം: നാഷണല്‍ സ്‌കോളര്‍ഷിപ്പ് എപ്പോഴാണ് ലഭിച്ചത്?

ബിനേഷ് : കഴിഞ്ഞ മെയ് 12 നായിരുന്നു ഇന്റര്‍വ്യൂ. മെയ് 15 ന് റിസല്‍റ്റ് വന്നു. അതില്‍ സൗത്ത് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയായി.

3 വര്‍ഷത്തേക്ക് 42 ലക്ഷം രൂപ എന്നാണ് കാണിച്ചിരിക്കുന്നത്. അതനുസരിച്ചാണ് സസക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാറി LSE (London school of economics) ചേരാന്‍ തീരുമാനിച്ചത്. ലണ്ടനിലായതുകൊണ്ട് ഒരു വര്‍ഷം ഒരു 36-40 ലക്ഷത്തിന് മുകളില്‍ പോവാം ചിലവ്. പക്ഷേ മൂന്ന് വര്‍ഷം വരെ അവിടെ പഠിക്കുകയാണെങ്കില്‍ 36×3 ഏകദേശം ഒരു കോടിയുടെ അടുത്ത് അല്ലെങ്കില്‍ ഒരു കോടിയൊക്കെ കവിയും. സ്വാഭാവികമായി ഇത്രയും ഫണ്ട് കേന്ദ്രഗവണ്‍മെന്റ് തരാന്‍ സാധ്യതയുണ്ട്. അത് depends ആണ്. മുഴുവന്‍ ട്യൂഷന്‍ ഫീസും കിട്ടും. മാസ്റ്റര്‍ ഡിഗ്രി ആയതിനാല്‍ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ സ്‌കോളര്‍ഷിപ്പ് കിട്ടും.

ഇവിടെ ഇനിഷ്യല്‍ എക്‌സ്‌പെന്‍സുകള്‍, വിസ കണ്‍ഫര്‍മേഷന്‍ വരെയുള്ള ചെലവുകള്‍ എന്നിവ നമ്മള്‍ വഹിക്കണം. ബാക്കി സെന്‍ട്രല്‍ ഗവണ്‍മെന്റ് തരും. പക്ഷേ initial expense മീറ്റ് ചെയ്യാന്‍ എനിക്ക് കഴിവില്ലായിരുന്നതുകൊണ്ട് ഞാന്‍ കേരളഗവണ്‍മെന്റിനോട് 1.50,000 (ഒന്നരലക്ഷം) രൂപ ആവശ്യപ്പെട്ടു. അപ്പോള്‍ ഗവണ്‍മെന്റ് ഫയല്‍ അടിയന്തിരമാണെന്ന് കാണിച്ച് ഉടനടി തീരുമാനമെടുക്ക ണമെന്ന് ഉത്തരവിട്ടു. പക്ഷേ അതും ഒന്നരമാസമായി delay ചെയ്ത് പോവുകയായിരുന്നു. ഇത് എന്റെ മാത്രം അവസ്ഥയല്ല മുന്‍പും ധാരാളം പേരെ ഇവരിങ്ങനെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാവാം. ഇത് ഞാന്‍ മൂലം പുറംലോകം അറിയുന്നുവെന്ന് മാത്രം.

 • ചോദ്യം: ഇപ്പോള്‍ ലഭിച്ചത് കേന്ദ്രഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പ് ആണല്ലോ. മുഖ്യമന്ത്രി അധികാരത്തിലേറിയപ്പോള്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത് ഒരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നും. അത് ഓര്‍മ്മവേണമെന്നുമാണല്ലോ-അപ്പോള്‍ ഈ അനുഭവങ്ങളോടുള്ള പ്രതികരണം എന്താണ്? ഈ അനുഭവങ്ങളെ ഒരു വിദ്യാര്‍ത്ഥി എന്ന നിലയിലാണോ ദലിത് എന്ന നിലയിലാണോ internalise ചെയ്യുന്നത്?

ബിനേഷ് : ഒരു ദലിത് എന്ന രീതിയിലാണ് ഇത് എനിക്ക് ഫീല്‍ ചെയ്യുന്നത്. അങ്ങനെ ഒരു സംസാരവും അവഹേളനവുമൊക്കെയാണ് ഞാന്‍ നേരിട്ടതും. പിടിപാടുള്ളവന് എല്ലാം സുതാര്യമാണ്, പിടിപാടില്ലാത്തവന് ഒന്നും സുതാര്യമല്ല. ഉദ്യോഗസ്ഥന്റെ വായില്‍ നിന്നും കേട്ടവാക്കാണ്. എനിക്ക് ഇത് ശരിക്കും ഫീല്‍ ചെയ്യുന്നത് ഒരു ദലിത് എന്ന അവസ്ഥയിലാണ്. ‘സോഷ്യല്‍ സ്റ്റാറ്റസി’ന്റെ കുറവാകാം കാരണം.

 • ചോദ്യം: അങ്ങനെ direct attack ഉണ്ടാകുന്നുണ്ടോ?

ബിനേഷ് : indirect ആയിട്ടാണ് കൂടുതലും പറയുന്നത്. ഉദാഹരണത്തിന് എന്റെ ഐഡന്റിയെ ക്വസ്റ്റ്യന്‍ ചെയ്യുന്ന അവസ്ഥയുണ്ടായി. സംസാരത്തിനിടയില്‍ ഞാനൊരുകാര്യം പറഞ്ഞു. ഞാന്‍ ഒരു മാവിലന്‍ സമുദായത്തില്‍പ്പെട്ട ഒരു ആദിവാസിയാണ്. അപ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു ”നിന്റെ ഐഡന്റിറ്റി എന്തായാലും എനിക്കൊരു കുഴപ്പവുമില്ല. ഞാന്‍ ചോദിച്ചത് സെക്ഷനില്‍ വിളിച്ച് തെറിപറഞ്ഞോ ഇല്ലയോ എന്നാണ്” ആ രീതിയിലാണ് സംസാരിച്ചത്. സ്വാഭാവികമായും അതെന്നെ ഒരുപാട് വേദനിപ്പിച്ചു. ഇത്രയും എക്‌സ്പീരിയന്‍സ് ഉള്ള ഒരു ഉദ്യോഗസ്ഥന്‍ എന്നെപ്പോലെ ഒരാളോട് ഇങ്ങനെ പറയേണ്ട കാര്യമില്ല എന്നാണ് എനിക്ക് ഫീല്‍ ചെയ്തത്. അപ്പോഴും ഞാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ സംസ്‌കാരമില്ലാത്തവനും ഐഡന്റിറ്റി ഇല്ലാത്തവനും വിലയില്ലാത്തവനും എന്നുള്ള ലെവലിലാണ് അദ്ദേഹം എന്നോട് പെരുമാറിയത്. അദ്ദേഹത്തിന്റെ മുന്‍പില്‍ ഇരിക്കു എന്ന് പറയാനുള്ള ഒരു സാമാന്യമര്യാദപോലും അദ്ദേഹം കാണിച്ചില്ല. നിര്‍ത്തിച്ചിട്ടാണ് കൂടുതലും സംസാരിച്ചത്.

 • ചോദ്യം: ഇപ്പോള്‍ ഫയലിന്റെ സ്റ്റാറ്റസ്?

ബിനേഷ് : മന്ത്രി ഇടപെട്ടു immediate ആയി 26,500 രൂപ IELTS ന്റെ ട്രെയ്‌നിംഗിനും താമസസൗകര്യത്തിനുമായി നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ട്. പന്നെ ബാക്കി തുക നമ്മുടെ ആവശ്യാനുസരണം കാലതാമസമില്ലാതെ ലഭിക്കുമെന്ന് കരുതുന്നു.
ഒന്നരലക്ഷം രൂപയാണ് സംസ്ഥാന ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. അത് ഞാന്‍ ഡിമാന്റ് ചെയ്തപ്പോള്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാകുന്ന മുറയ്ക്ക് തിരിച്ചടച്ചോളാം എന്ന കണ്ടീഷണിലാണ് ചോദിച്ചത്. എനിക്ക് ബാങ്കില്‍ നിന്ന് ലോണ്‍ കിട്ടാനുള്ള സാധ്യത കുറവാണ്. ഇപ്പോള്‍ തന്നെ എനിക്ക് വിദ്യാഭ്യാസ ലോണ്‍ ഉണ്ട്. അത് മുടങ്ങിയിരിക്കുകയാണ്. എം.ബി.എ ക്ക് പഠിക്കുമ്പോള്‍ 80,000 രൂപ ലോണ്‍ എടുത്തിരുന്നു.

 • ചോദ്യം: ആരായിത്തീരാനാണ് ആഗ്രഹം?

ബിനേഷ് : എനിക്ക് ഒരു സോഷ്യല്‍ വര്‍ക്കര്‍ ആകാനാണ് താല്‍പ്പര്യം. സമൂഹത്തെ സേവിക്കണമെന്ന ആഗ്രഹമുണ്ട്. പ്രോപ്പര്‍ ആയ ഗൈഡന്‍സ് കിട്ടാതെ ദളിത്‌വിദ്യാര്‍ത്ഥികള്‍ പാതിവഴിക്ക് പഠനം മുടക്കുന്ന അവസ്ഥയുണ്ട്. അവര്‍ക്ക് പ്രചോദനമാവും എന്ന ആത്മവിശ്വാസം കൊണ്ടാണ് പുറത്ത് പോയി പഠിക്കാം എന്ന് തീരുമാനിച്ചത്. എന്റെ അതേ സാഹചര്യങ്ങളില്‍ കൂടിയാണ് അവര്‍ വളര്‍ന്നു വരുന്നത്. എനിക്ക് കഴിയുകയാണെങ്കില്‍ അവര്‍ക്കതിലൂടെ ഒരു ാലമൈഴല കൊടുക്കാനാവും എന്നാണ് പ്രതീക്ഷ.

 • ചോദ്യം: വളരെ മാറിയെന്ന് തോന്നുന്ന സാമൂഹ്യസാഹചര്യത്തിലും ഉന്നതവിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ ദലിതര്‍ക്കും പണമില്ലാത്തവര്‍ക്കും മുന്‍പില്‍ കൊട്ടിയടക്കപ്പെടുന്നു. രോഹിത് വെമുലയുടെ മരണം വര്‍ത്തമാനകാല ഉദാഹരണമായി നമ്മുടെ മുന്നിലുണ്ട്. ഇവിടെപ്പോലും രജനി.എസ് ആനന്ദിന് ആത്മഹത്യ ചെയ്യേണ്ടി വന്നു. ദലിത് വിദ്യാര്‍ത്ഥികള്‍ പണമില്ലാത്തതിന്റെ പേരില്‍ അവരുടെ സ്വപ്നങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥ നല്ലതല്ലല്ലോ. എങ്ങനെ ഈ അവസ്ഥയെ അതിജീവിക്കും?

ബിനേഷ് : നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായകക്രമം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ Prejudice ലാണ്. നമ്മള്‍ എന്താവണം എന്താവരുത്, എന്ത് കഴിക്കണം എന്ത് കഴിക്കരുത്, എന്ത് വായിക്കണം എന്ത് വായിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ അവര്‍ തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട്. പക്ഷേ അതിലുപരി അവരുടെ ഈ മനോഭാവം നമ്മള്‍ എന്താവരുത് എന്നതാണ്. അതിനെ Overcome ചെയ്യാന്‍ ശ്രമിക്കുന്നവരെ സ്വാഭാവികമായി Block ഉണ്ടാക്കി തടയാന്‍ ശ്രമിക്കന്നുണ്ട്. Overcome ചെയ്യാനുള്ള മാനസികാവസ്ഥ നമ്മള്‍ സ്വയം നിര്‍മ്മിക്കുകയാണ് വേണ്ടത്. എനിക്കുണ്ടായ അനുഭവം ഒരുപാട് പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. പക്ഷേ അവരൊക്കെ അവരുടെ ആഗ്രഹം സഫലീകരിക്കാന്‍ കഴിയാതെ പോയി കാണും. പക്ഷേ എനിക്കതു നേടിയെടുക്കാനാവും എന്നൊരു ആത്മവിശ്വാസം, പൊതു സമൂഹം എന്നെ പിന്തുണക്കും എന്നുള്ള ആത്മവിശ്വാസം എന്നെ ഇവിടെ വരെ എത്തിച്ചു. ഞാന്‍ മുഖേനയാണെങ്കിലും ഇത് പുറം ലോകത്തെ അറിയിക്കുവാന്‍ സാധിച്ചു. രോഹിത് വെമുലക്ക് അത്ര മാനസികമായ പീഢനം സഹിക്കാന്‍ പറ്റാത്തതുകൊണ്ടായിരിക്കാം ആത്മഹത്യയിലേക്ക് നീങ്ങിയത്. ഞാനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. പക്ഷേ, വരുന്ന കുട്ടികള്‍ക്ക് ആ വഴി കാണിക്കരുത് എന്ന് തോന്നിയിരുന്നു.

 • ചോദ്യം: എപ്പോഴാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചത്?

ബിനേഷ് : ഒന്നും സംഭവിക്കുന്നില്ല എന്ന അവസ്ഥയില്‍, മന്ത്രി അനുവദിച്ച ഫണ്ട് പോലും അട്ടിമറിക്കപ്പെടുന്ന ഒരു സാഹചര്യത്തില്‍ അക്കാദമികമായി ചിന്തിക്കുന്ന വര്‍ക്ക് ഒരു വര്‍ഷം അല്ലെങ്കില്‍ ഒരു മണിക്കൂര്‍പോലും വലിയ ഒരു കാര്യം തന്നെയാണ്. അത് ചുമ്മാതെ കളയുന്നതില്‍ അവര്‍ക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടാവും. ഒരു വര്‍ഷം കളയുക എന്നത് എന്നെ മാനസികമായി ഒരുപാട് തളര്‍ത്തുന്നുണ്ട്. ഒന്നും നടക്കില്ല എന്ന സാഹചര്യത്തില്‍ ആത്മഹത്യ ചെയ്താലോ എന്ന് പോലും ചിന്തിച്ചിരുന്നു. അപ്പോഴും എന്റെ മനസ്സില്‍ ചെറിയൊരു പ്രതീക്ഷ ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടാണ് അതിനെ അതിജീവിച്ചത്. ആത്മഹത്യ ചെയ്താലും മരിക്കും. പോരാടിയാണെങ്കിലും മരിക്കും. എന്നാല്‍ പിന്നെ പോരാടി മരിക്കാമെന്നുള്ള തീരുമാനം തന്നെയാണ് ഞാന്‍ എടുത്തത്.

 • ചോദ്യം: ഉന്നത പഠനത്തിന് വേണ്ടി ബിനേഷിന് ഇത്രയധികം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടുന്ന കാര്യം വീട്ടില്‍ അറിയാമായിരുന്നോ? ചുറ്റുപാടുമുള്ള സമൂഹമൊക്കെ എന്തെങ്കിലും പിന്തുണ നല്‍കിയിരുന്നോ?

ബിനേഷ് : വീട്ടിലുള്ളവര്‍ക്ക് ഇതിനെക്കുറിച്ചൊന്നും കൂടുതല്‍ അറിയില്ല. ഞാന്‍ പുറത്ത് പോയി പഠിക്കുന്നുണ്ട് എന്ന് അവര്‍ക്കറിയാം. ഞാന്‍ വല്യ ഒരാളായിമാറാന്‍ പോകുന്നുണ്ടെന്ന കാര്യവും അവര്‍ക്കറിയാം. അവരൊക്കെ illitrate ആണ്. എന്റെ വിദ്യാഭ്യാസമോ എന്നെ ഗൈഡ് ചെയ്യാനോ ഒന്നും അവര്‍ക്കാവില്ല. പക്ഷേ എന്നെ പട്ടിണികിടക്കാന്‍ അനുവദിക്കാതെ പരമാവധി ശ്രമിക്കുന്നുണ്ട്. അവര്‍ പട്ടിണികിടന്നിട്ടാണെങ്കിലും ഞങ്ങളെ പട്ടിണിക്കിടാതിരിക്കാന്‍ ശ്രമിക്കും. എന്റെ ചേട്ടന്‍ ട്യൂറിസ്റ്റ് ഗൈഡാണ്.

ഒരു സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോള്‍ എല്ലാവര്‍ക്കും Privatisationഎന്നുള്ള ഒരു കാര്യമാണ്. സ്വകാര്യ കാര്യങ്ങളിലാണ് സോഷ്യല്‍ ആയിട്ടുള്ള കാര്യങ്ങളേക്കാള്‍ ശ്രദ്ധ. പൊതുയിടത്തില്‍ ആരും പണ്ടത്തേപ്പോലെ ഒന്നും ഷെയര്‍ ചെയ്യുന്നില്ല. ഇപ്പോള്‍ സ്വന്തം അയല്‍ക്കാരനെപ്പോലും കാണാത്ത, കണ്ടുകൂടാത്ത ഒരു അവസ്ഥയിലേക്ക് സോഷ്യല്‍ കണ്ടീഷന്‍ വന്നു. എനിക്ക് ഇപ്പോള്‍ ഇങ്ങനെ ഒരു ഇഷ്യൂ വന്നപ്പോള്‍ എല്ലാവരും സപ്പോര്‍ട്ട് ചെയ്യും. അല്ലാതെ മറ്റൊരു രീതിയിലൊക്കെ ആരും സപ്പോര്‍ട്ട് ചെയ്യില്ല. ഞാന്‍ പഠിക്കുന്നുണ്ട് എന്നുള്ള ഒരു കാരണം കൊണ്ട് എനിക്ക് ഒരു പ്രത്യേക രീതിയിലുള്ള ബഹുമാനം കിട്ടുന്നുണ്ട്.

 • ചോദ്യം: ഈ വിഷയത്തിന്‍ന്മേലുള്ള പൊതുസമൂഹത്തിന്റെ സമീപനം എങ്ങനെയായിരുന്നു?

ബിനേഷ് :കൂടുതലും Sympathetic ലെവലിലാണ് എല്ലാവരും ഇടപെടുന്നത്. -എന്റെ ഒരു ആഗ്രഹം പറയുകയാണെങ്കില്‍, സ്വാഭാവികമായും എല്ലാവര്‍ക്കും പുച്ഛമാണ് തോന്നുന്നത്. ഞാന്‍ ഇങ്ങനെ തീവ്രമായിട്ട് പരിശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ അതിനെ മുടക്കാന്‍ ശ്രമിക്കുമ്പോഴുള്ള സിംപതിവച്ചിട്ടാണ് കൂടുതല്‍ ആള്‍ക്കാരും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്. അല്ലാതൊരു പൊതുസപ്പോര്‍ട്ട് എനിക്ക് ഫീല്‍ ചെയ്തിട്ടില്ല.

 • ചോദ്യം: പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആയിരുന്നോ?

ബിനേഷ് : അല്ല ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു. എന്റെ Ethnic Language തുളു ആണ്. തുളുവിലായിരുന്നു ഞാന്‍ കൂടുതലും Communicate ചെയ്തിരുന്നത്. തുളുവിലും ഇംഗ്ലീഷിലും സംസാരിക്കാന്‍ വലിയ ബുദ്ധിമുട്ടില്ല. വേണ്ട കാര്യങ്ങള്‍ മാത്രമേ സംസാരിക്കാറുള്ളു. മലയാളം സംസാരിക്കുമ്പോള്‍ കൂടുതലും distrated ആയിട്ടാണ് സംസാരിക്കുന്നത്. ഒരു ഓര്‍ഡറിലല്ല. ഓര്‍ഡര്‍ ചെയ്യാന്‍ എനിക്കറിയില്ല. ഞാന്‍ ചിന്തിക്കുന്ന സമയത്ത് കാര്യങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടാവും, എങ്കിലും പറയുമ്പോള്‍ പലകാര്യങ്ങളും വിട്ടുപോകും.

 • ചോദ്യം: വളരെ പ്രയാസങ്ങളുള്ള സാഹചര്യത്തിലും, പഠനവും വായനയും എങ്ങനെയാണ് കൊണ്ടുപോയത്? സിസ്റ്റമാറ്റിക് ആയ പഠനരീതി follow ചെയ്യാന്‍ കഴിഞ്ഞിരുന്നോ?

ബിനേഷ് :ഞാന്‍ കൂടുതലും-റിസര്‍ച്ച് ആക്ടിവിറ്റീസില്‍ ആണ് (Research Activities) എന്‍ഗേജ്ഡ് ആയത്. Open reading  കുറവാണ്. നോവലുകള്‍ വായിക്കുന്നത് കുറവാണ്. ഒരു Specific Topic ചെയ്താണ് ഞാന്‍ വായിക്കാറ്. ഒരു Topic ഉണ്ടാകും അതിന് വേണ്ടിട്ടാണ് ഞാന്‍ Read ചെയ്യാറ്. അല്ലാതെ എല്ലാ കാര്യങ്ങളും-നോവലൊക്കെ എടുത്ത് വായിക്കാറില്ല. അതുപോലെയുള്ള കാര്യങ്ങളൊന്നും ഞാന്‍ prefer ചെയ്യാറില്ല. ഒരു research minded ആയിട്ടാണ് എപ്പോഴും വായിക്കാറ്.

കൂടുതല്‍ interdesciplinary area ആണ് മാനവിക വിഷയങ്ങളിലാണ് താല്‍പ്പര്യം Religion, Linguistics സാമൂഹികപരമായ വിഷയങ്ങള്‍ Sociology, Psychology ഇങ്ങനെയുള്ള സബ്ജക്ടുകള്‍Multicultural Studies, Cultural Studies തുടങ്ങിയവ.

ഒരു സിസ്റ്റമാറ്റിക് ലൈഫ് വായനയിലോ മറ്റെന്തെങ്കിലും കാര്യത്തിലോ പുലര്‍ത്താറില്ല. പക്ഷേ കൂടുതല്‍ വായിക്കാനാണ് എനിക്ക് motivation ഉണ്ടാകാറ്. ഏത് സബ്ജക്ടിനാണോ താല്‍പര്യം തോന്നുക അതാവും വായിക്കുക. എപ്പോഴും Specific ആയിരിക്കും. ചിലപ്പോള്‍ ഒരു ദിവസം ഒന്നോ രണ്ടോ സബ്ജക്ട് follow ചെയ്യും. അത് Divert ചെയ്ത് പോവുകയാണ്. ചിലപ്പോള്‍ പോപുലേഷനെക്കുറിച്ച് പഠിച്ചു പോവുകയാണെങ്കില്‍ അതിനകത്തെ ഒരു വാക്കില്‍ കുടുങ്ങിപ്പോവുകയാണെങ്കില്‍ ആ വാക്ക് തപ്പിയിട്ട് അങ്ങനെ പോകും. അങ്ങനെ ചിലപ്പോള്‍ ഒരുദിവസം മൂന്നോ നാലോ topic കള്‍ വായിക്കും. എന്താണെന്ന് അറിയാനുള്ള ഒരു Curiosity എപ്പോഴും ഉണ്ടാകും അതാണ് എന്നെ വായനയിലേക്ക് പിടിച്ചിരുത്തുന്നത്. അതുകൊണ്ട് വായിക്കാന്‍ എനിക്കെപ്പോഴും താല്‍പ്പര്യമാണ്.

 • ചോദ്യം: ജീവിതത്തെ സ്വാധീനിച്ചിരിക്കുന്ന ഫിലോസഫി?

ബിനേഷ് : എനിക്കൊരു സന്തോഷമുണ്ട്. മറ്റുള്ളവരുടെ സന്തോഷമാണ് എന്റെ സന്തോഷം. എനിക്കൊരുശരിയുണ്ട്. പക്ഷെ എന്റെ ശരി നിങ്ങളുടെ തെറ്റായിരിക്കാം. അതുകൊണ്ട് ആരെങ്കിലും എന്നോട് ഒരുകാര്യം ആവശ്യപ്പെട്ടാല്‍ (സാമ്പത്തികമാണെങ്കില്‍) എന്റെ കൈയ്യില്‍ ഉണ്ടെങ്കില്‍ ഞാന്‍ കൊടുക്കും. അത് ഞാന്‍ ചിലപ്പോള്‍ നാളെത്തേക്ക് മാറ്റി വെച്ചതാണെങ്കില്‍പ്പോലും അപ്പോഴത്തെ ഒരു ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചേക്കും. കാരണം നാളത്തെ ആവശ്യം നാളെയല്ലേ നിറവേറ്റാന്‍ വേണ്ടികഴിയുക. അതുകൊണ്ട് ഇപ്പോഴത്തെ ആവശ്യമെന്താണ് അതിനാണ് പ്രധാന്യം കൊടുക്കുക. സാഹചര്യങ്ങളുടെ അവസ്ഥയിലാണ് കാര്യങ്ങളെ analyse ചെയ്യുന്നത്. ഒരു മുന്‍ വിധിയോടുകൂടി കാര്യങ്ങളെ സമീപിക്കുന്നത് കുറവാണ്.

ഏറ്റവും കൂടുതല്‍ സ്വാധിനിച്ചത് താവോയിസമാണ്. ഈ ഫിലോസഫി ജീവിതത്തെ scientific ആയി കാണാന്‍ പഠിപ്പിച്ചു. അതായത് Detaching from the problem to find solution.

 • ചോദ്യം: നമ്മുടെ ക്യാമ്പസ് പഴയതിനെക്കാള്‍ ജാതിബോധം പുലര്‍ത്തുന്ന ഒരുകാലഘട്ടമാണെന്ന് വിലയിരുത്തലുണ്ട്. പാര്‍ശ്വവല്‍കൃത/ദലിത് വിഭാഗത്തില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ കടുത്ത അന്യവല്‍ക്കരണം നേരിട്ടുകൊണ്ടാണ് ക്യാമ്പസിലൂടെ കടന്നുപോകുന്നത്. ഈ വിദ്യാര്‍ത്ഥി സമൂഹത്തോട് എന്താണ് പറയാനുള്ളത്?

ബിനേഷ് : ദലിതര്‍ക്ക് ഒരുപാട് block കള്‍ ഉണ്ട്. മാനസികമായ ബുദ്ധിമുട്ടുകള്‍ പലമേഖലകളില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അവിടെയെക്കെ ഒരുപാട് struggle ചെയ്യേണ്ടിവരും. അപ്പോള്‍ struggle ചെയ്യാനുള്ള ഒരു ആത്മധൈര്യം ഉണ്ടാക്കിയെടുക്കുക എന്നുള്ളതാണ്.

 • ചോദ്യം: അച്ഛന്റെ ഇടതുപക്ഷ വികാരം ബിനേഷിനെ സ്വാധീനിച്ചോ?

ബിനേഷ് : എനിക്കൊരു ലെഫ്റ്റ് മൈന്‍ഡ് ആണ്. പക്ഷേ ലെഫ്റ്റ് ആണെങ്കില്‍പ്പോലും ശരിയെ ശരിയായും തെറ്റിനെ തെറ്റും മാത്രമായിട്ടേ എനിക്ക് കാണാന്‍ കഴിയുകയുള്ളു.അതുപോലെ തന്നെ മറ്റൊരാളുടെ ഒരാള്‍ക്കു മുകളിലും ഐഡിയോളജി ഞാന്‍ അന്ധമായി സ്വീകരിക്കാറുമില്ല.

 • ചോദ്യം: വായനയോടൊപ്പം എഴുത്തുകള്‍-

ബിനേഷ് : ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഒരു റിസേര്‍ച്ച് പേപ്പര്‍ Asian journal of multidisciplinary studies പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് ഞങ്ങള്‍ ട്രഡീഷണലായി പ്രാക്ടീസ് ചെയ്യുന്ന Treatment മെതേഡിനെക്കുറിച്ചാണ്. പാമ്പുകടിക്കുള്ള ഠൃലമാേലി േമറ്റൊന്ന് മദ്യപാന ആസക്തിയില്‍ നിന്നും രക്ഷപ്പെടുത്താനുള്ള Treating Alcahol Addiction an Alternative Indigenous Medication for Alcahol Detoxification Hcp Indigenous medicine നെക്കുറിച്ചാണ് ഞാന്‍ study ചെയ്തത്. രണ്ടാമത്തെ article midday meal scheme  നെകുറിച്ചാണ്.
Indigenous medication ല്‍ ആര്‍ക്കും അറിയാത്ത ഒരു medication നെക്കുറിച്ചാണ് ഞാന്‍ study ചെയ്തത്. ഇതാണ് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ കൂടുതലും പരിഗണിച്ചത്.

 • ചോദ്യം:– 1916 ല്‍ അംബേദ്കര്‍ ലണ്ടനിലേക്ക് പഠിക്കാന്‍പോയപ്പോള്‍ ചില്ലികാശുപോലും അദ്ദേഹത്തിന്റെ കൈവശമില്ലാതെ, ടിക്കറ്റില്ലാതെയാണ് ട്രെയിന്‍ യാത്രപോലും ചെയ്തതെന്ന് ഗെയ്ല്‍ ഓംവത്ത് സൂചിപ്പിക്കുന്നുണ്ട്. കെ.ആര്‍.നാരായണനും സമാനമായ ഒരവസ്ഥയിലാണ് LSE ലേക്ക് പോയത്. TATA യുടെ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ടെങ്കിലും, അവരുമായി താരതമ്യം ചെയ്യുകയല്ല എന്നാലും ചരിത്രത്തിന്റെ സമാനതകള്‍ ബിനേഷിന്റെ കാര്യത്തിലും ആവര്‍ത്തിക്കുന്നില്ലേ. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും കേരളം പോലൊരു സംസ്ഥാനത്തുപോലും അതിരുകള്‍ക്കപ്പുറത്തുള്ളൊരു ഉന്നതപഠനത്തിന് സാമൂഹചാര്യങ്ങള്‍ ദലിതുകള്‍ക്ക് വിഘാതമാവുകയാണല്ലോ ചെയ്യുന്നത്?

ബിനേഷ് : ഡോ.അംബേദ്കര്‍, കെ.ആര്‍.നാരായണന്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും LSE യില്‍ ഉപരിപഠനത്തിന് പോയിട്ടുള്ള ദലിത് വിഭാഗത്തില്‍ നിന്നുള്ള മിക്കവരും. ഇന്ത്യയുടെ പ്രധാനമേഖലകളില്‍ ചുക്കാന്‍ പിടിക്കുന്നവരായി മാറിയിട്ടുണ്ട്. സ്വഭാവികമായും ഞാനും അവിടെ പഠിച്ചുകഴിഞ്ഞാല്‍ ഇത്തരം പോസ്റ്റുകളില്‍ എത്തപ്പെടാനുള്ള സാധ്യത കാണുന്നത് കൊണ്ടായിരിക്കും ആദ്യമേ Block ചെയ്യുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമുദായത്തില്‍ നിന്നും ഇത്രയും വലിയ സപ്പോര്‍ട്ടോടുകൂടി പോകുമ്പോള്‍ എന്തെങ്കിലും ആയിത്തീരാനുള്ള ഒരു സാധ്യത- സവര്‍ണ്ണബോധം കൂടിയ സമൂഹം ഭയക്കുന്നുണ്ട്. ഇത് ഒരു സിംപിള്‍ ബ്ലോക്കല്ല. നിരവധി ബ്ലോക്കുകള്‍ കാണും. ഇത്തരം ബ്ലോക്കുകളില്‍ അകപ്പെടുന്ന സാമ്പത്തികവും, സാമൂഹികവുമായി പിന്നോക്കം നില്‍ക്കുന്ന-ദളിതരെന്ന് ഞാന്‍ പറയുന്നില്ല. എല്ലാ സാധാരണക്കാരനും ഈ ബ്ലോക്ക് ഓപ്പണ്‍ ചെയ്യാനുള്ള ഒരു ചെറിയ വഴിമാത്രമാണ് ഞാന്‍ കാണിച്ചുകൊടുക്കുന്നത്. അതായത് ആത്മഹത്യയിലേക്ക് പോകാതെ ഒരുപാട് alternative വഴികളുണ്ട്. എനിക്ക് അവരോട് പറയാന്‍ അത്രമാത്രമേയുള്ളു.

 • ചോദ്യം:- ഒരു ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ട മന്ത്രിയുടെ മുന്‍കൈയ്യില്‍ മന്ത്രിസഭ അനുവദിച്ച 27 ലക്ഷം രൂപ ഉദ്യോഗസ്ഥവൃന്ദം തരാതിരുന്ന സാഹചര്യത്തിലാണല്ലോ നാഷ്ണല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നത്. അതുലഭിക്കുകയും ചെയ്തു. ഇപ്പോള്‍ മന്ത്രി ബാലന്‍, ബിനേഷ് 1.50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ 26000/- രൂപ അനുവദിക്കുകയും ചെയ്തിരിക്കുന്നു. ഇനിഷ്യല്‍ ചെലവിനായി ലണ്ടനിലേക്കു പോകാനുള്ള വഴികള്‍ തെളിഞ്ഞിരിക്കുന്നു. അഭിനന്ദനം-നാഷ്ണല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാതിരുന്നെങ്കില്‍ എന്തുചെയ്യുമായിരുന്നു?

ബിനേഷ് : ഈ ഫണ്ട് ഗവ. അനുവദിച്ചില്ലായിരുന്നെങ്കില്‍ സുഹ്യത്തുകളെ ആശ്രയിക്കുമായിരുന്നു. എങ്ങനെയായാലും ഞാന്‍ പോകുമായിരുന്നു. ഇതിപ്പോള്‍ ഈ തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതുതന്നെ വലിയൊരു ആശ്വാസമാണ്. ഈ വിഷയം ചില സുഹ്യത്തുകള്‍ എആ യില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി വ്യക്തിത്വങ്ങള്‍ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ശശിധരന്‍ എന്ന ഒരു പ്രവാസി എന്നെ വിളിച്ച് ഗവണ്‍മെന്റിന്റെ ഒരു സ്‌കോളര്‍ഷിപ്പും വാങ്ങേണ്ടന്നും, ലണ്ടനിലെ മുഴുവന്‍ പഠനത്തിന്റെയും ചെലവുകള്‍ അദ്ദേഹം വഹിച്ചുകൊള്ളാമെന്നും, എന്നോടൊപ്പം യാത്രചെയ്ത്, എന്നെ അവിടെകൊണ്ടാക്കി, പാര്‍ട് ടൈം ജോലി വേണമെങ്കില്‍ അതു വാങ്ങിച്ചു തരാമെന്നു പറയുകയുണ്ടായി. വെറുതെ ഒരു പറച്ചിലായി എനിക്കത് തോന്നിയിട്ടുമില്ല. ഉദ്യോഗസ്ഥരെക്കാളൊക്കെ എന്തുനല്ല മനുഷ്യര്‍ ഈ ലോകത്തുണ്ടല്ലോ. എന്നുള്ളത് വളരെ സന്തോഷമുണ്ടാകുന്ന കാര്യം തന്നെയാണ്.

 • ചോദ്യം: ബിനേഷിനെപ്പോലെ, വലിയ സ്വപ്നങ്ങളാണ് ബിനേഷിനെക്കുറിച്ച് സമൂഹത്തിനുള്ളത്

ബിനേഷ് : ഞാന്‍ എന്തെങ്കിലും ആയിത്തീരണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ട്. എനിക്കൊന്നും കഴിയില്ലല്ലോ എന്ന ധാരണയോടെയല്ലല്ലോ ഞാന്‍ എന്റെ ഭാവിയെ നോക്കികാണുന്നത്. വിദേശത്ത് പഠിക്കണം എന്ന ആഗ്രഹം ഉന്നയിച്ചപ്പോള്‍ തന്നെ ഒരു കൂട്ടര്‍ എന്നെ പുച്ഛിക്കുകയാണ് ചെയ്തത്. അവര്‍ അവരുടെ കഴിവിനെതന്നെ പുച്ഛിക്കുന്നതായിട്ടാണ് എനിക്ക് ഫീല്‍ ചെയ്തത്
എന്റെ മനസ്സിലുണ്ടായ confidence ആണ് എന്നെ ഇവിടം വരെ എത്തിച്ചത്. മനസ്സില്‍ confidence ഉണ്ടായാല്‍ തന്നെ ബാക്കി automatically വന്നുകൊള്ളും. റിസ്‌ക് എടുക്കാന്‍ തയ്യാറായാല്‍ റിസ്‌കിന്റെ ബനഫിറ്റ് ഉറപ്പായും കിട്ടും.

അള്‍ട്ടിമേറ്റ് ട്രൂത്ത്ഞാനല്ല. എന്റെ ചിന്തകളും, ധാരണകളും ഇനിയും വളരേണ്ടതുണ്ട്. ഒരു മരം മറ്റൊരു മരത്തിന്റെ കീഴില്‍ വളരില്ലല്ലോ. അതിന് മണ്ണ് വേണം. വെളിച്ചം വേണം. ഇന്ത്യയ്ക്കകത്തിരുന്ന് എനിക്ക് വളരാനുള്ള സാഹചര്യം വളരെ വിരളമാണ്. സാമ്പത്തികമായും, സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവരുടെ അവസ്ഥയിലേക്ക് സവര്‍ണ്ണബോധം പേറുന്ന ആള്‍ക്കാര്‍ എന്നെകൊണ്ടത്തിക്കും. അതിലുപരി സ്വതന്ത്രമായിട്ടുള്ള ഒരു മണ്ണ് വേണം എനിക്ക് വളരാന്‍. അതാണ് ഞാന്‍ അന്വേഷിച്ചു നടക്കുന്നത്.
____________________________ 

Comments

comments

Subscribe Our Email News Letter :