Navigation

ബിന്ദുവിനും ഗോമതിക്കും കിട്ടാത്ത ലൈക്കുകള്‍

ഹിന്ദുത്വം അതിന്റെ എല്ലാ അടവുകളും പ്രത്യക്ഷത്തില്‍ പ്രയോഗിക്കുമ്പോള്‍ എവിടെയൊക്കെ മുസ്ലീം തീവ്രവാദികള്‍ ഉണ്ടെന്നു സൂക്ഷ്മം വിലയിരുത്തി മുങ്ങിത്തപ്പി കണ്ടുപിടിച്ചു ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒന്നാണെന്ന് ബാലന്‍സ് തിയറി ഉണ്ടാകുന്ന നിങ്ങള്‍ എല്ലാ തോന്ന്യാസങ്ങളെയും ഒരുപോലെ കാണാനുള്ള കഴിവ് ഉണ്ടെന്നു തെളിയിച്ചു. പ്രബുദ്ധ മതേതരരായ സ്ഥിതിക്ക് അതിനുള്ള കഴിവ് ഇല്ല എന്ന് പറയാനും കഴിയില്ല. മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധത എല്ലാ ഭാഗത്തുനിന്നും ഷൂട്ട് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും സി പി എമ്മിന്റെ ഒരേ സമയം ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഇത്തരം കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. അടിച്ചുതളി സമരം നടത്തിയ ഇടത് പ്രവര്‍ത്തകരും നില്പ്പ് സമരം അരാജകമാണെന്നു പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയും ചെങ്ങറയിലെ ആദിവാസികള്‍ കള്ളന്‍മാരാണ് എന്ന് പ്രസ്താവനയിറക്കിയ ജനനായകനും ഉള്ള മതേതര കൂട്ട് വിപ്ലവമുന്നണിയില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിക്കാമല്ലോ എന്ന ചോദ്യം ന്യായമാണ്. പക്ഷെ, ഹിന്ദുത്വ ബ്രാഹ്മണ ഫാസിസം അതിന്റെ എല്ലാ ഭാവങ്ങളോടെയും വാതിലില്‍ വന്ന് മുട്ടുമ്പോളെങ്കിലും നിങ്ങള്‍ മാറും എന്ന ശുഭ പ്രതീക്ഷ ഉണ്ടായിപോയി. നിങ്ങള്‍ തല്ലുമ്പോള്‍, ജാതിപ്പേര് വിളിച്ച് അപമാനിക്കുമ്പോള്‍ ഉണ്ടാവുന്ന ഫാസിസ്റ്റ് വിരുദ്ധതയും അപ്പോള്‍ മാത്രം പൊട്ടിയൊലിക്കുന്ന മതേതരത്വവും മനസ്സിലാവാതിടത്തോളം നിങ്ങളുടെ ഈ വിപ്ലവം അങ്ങേയറ്റം കീഴാള വിരുദ്ധവും കപടവുമാണ് എന്ന് വിശ്വസിക്കാനാണിഷ്ടം.

മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയിലെ മടക്കരയില്‍ നടത്തിയ അതിക്രമ പ്രകടനം സ്ത്രീവിരുദ്ധം മാത്രമല്ല മനുഷ്യവിരുദ്ധവുമാണ്. കണ്ണൂര്‍ ജില്ലയിലെ സംഭവമോ? അതെന്താ എന്ന് ചോദിക്കാന്‍ ഒരാളും വരില്ല എന്നുതന്നെയാണ് വിശ്വാസം. ട്രോള്‍ പേജുകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സിനിമാപ്രവര്‍ത്തകര്‍ , ഇടതു ലിബറലുകള്‍, മുസ്ലീംലീഗിന്റെ തന്നെ പ്രവര്‍ത്തകര്‍, ബഹുഭൂരിഭാഗം അടങ്ങുന്ന മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍, സംഘ് പരിവാര്‍ അങ്ങനെ എല്ലാവരും അതിനെ അപലപിച്ചു. മാന്യമായി വിമര്‍ശിച്ചും കുറേപേര്‍ തെറിപറഞ്ഞും മറ്റ് ചിലര്‍ മുസ്ലീം സമുദായത്തെ അശ്ലീല കമന്റുകളിലൂടെ ( സംഘ് പ്രവര്‍ത്തകര്‍) അഭിഷേകം നടത്തിയും തങ്ങളുടെ പ്രതികരണം അറിയിച്ചു. മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീയോടുള്ള സമീപനമാണ് ഇതെന്ന് എല്ലാവരും വിധിയെഴുതി. കുഞ്ഞാലിക്കുട്ടിയും സമദാനിയും പാണക്കാട് തങ്ങളും നിരന്തരം വിമര്‍ശിക്കപ്പെട്ടു. വെബ് പോര്‍ട്ടലുകള്‍ മുതല്‍ ചാനലുകള്‍ വരെ ലേയൗട്ട് ഉണ്ടാക്കി ഇത് വൈറലാവുന്നു എന്ന് ഷെയര്‍ ചെയ്തു. ആയിരവും പതിനായിരവും ഷെയറുകളും ലൈക്കുകളും നിരന്തരം വന്നു. സംഭവം വിവാദമായ ഉടനെ മാടാക്കര പഞ്ചായത്ത് കമ്മറ്റി അവരെ സസ്‌പെന്‍ഡ് ചെയ്തു എന്ന് കുറിപ്പ് ഇറക്കി . പോലീസ് പതിനാല് പേര്‍ക്കെതിരെ കേസെടുത്തു.

അതേ ദിവസങ്ങളില്‍ ഈ ഇലക്ഷന്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സ്ത്രീകളോട് തന്നെ നടന്ന മൂന്നു സംഭവം നമ്മുടെ ഈ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതേ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പഞ്ചായത്തില്‍ നാലാം വാര്‍ഡില്‍ ദലിത് സ്ത്രീയായ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബിന്ധു പള്ളിക്കാമ്പത്തെ സി.പി .എം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്ന് അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മറ്റൊന്ന് ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതിനെയും വലതിനവെയും തോല്‍പ്പിച്ച് വിസ്മയകരമായി മൂന്നാറില്‍ വിജയിച്ച ഗോമതി അഗസ്ത്യന്‍ എന്ന പെമ്പിള ഒരുമൈ നേതാവ് (ദലിത് ക്രസ്ത്യന്‍ സ്ത്രീ) ഇടതുപക്ഷ ട്രേഡ് യൂണിയനുകളാല്‍ ആക്രമിക്കപ്പെട്ടു എന്നതാണ്. ഒപ്പം ലിസി എന്ന തൊഴിലാളി നേതാവിനെ ഊര് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി പഞ്ചായത്തില്‍ വിജയിച്ച പട്ടികജാതി സ്ത്രീ ശ്രീജയും കുടുംബവും സി.പി.എം പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെട്ട സംഭവമാണ് മൂന്നാമത്തേത്.
എനിക്ക് കൃത്യമായും ഉറപ്പുണ്ട്. ഇത് വായിക്കുന്നവരില്‍ ഈ പറഞ്ഞ മൂന്നു സംഭവങ്ങളും അറിഞ്ഞവര്‍ എന്റെ ഫ്രണ്ട് ലിസ്റ്റിലടക്കമുള്ളവര്‍ വളരെ ചെറിയ ശതമാനമായിരിക്കും. കാരണം ഇവ സാംസ്‌ക്കാരിക നായകര്‍ പോസ്റ്റ് ചെയ്തിട്ടില്ല. നവമാധ്യമങ്ങളില്‍ പലരുടെയും ഹീറോ ആയ രാഷ്ട്രീയ നേതാക്കള്‍ അപലപിച്ചു പ്രതികരിക്കാന്‍ മറന്നിരുന്നു. വെബ് പോര്‍ട്ടലുകളും മുഖ്യധാരാ മാധ്യമങ്ങളും ആ ഭാഗത്ത് തിരിഞ്ഞു നോക്കിയില്ല. ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല. സി പി എം പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടേയില്ല.

________________________________
ഗോമതിക്കും, ലിസിക്കും, ബിന്ദുവിനും, ശ്രീജക്കും വേണ്ടി മുഖ്യധാര ഫെമിനിസ്റ്റുകളും മതേതരും മറ്റെല്ലാ വിപ്ലവശബ്ദങ്ങളും ശബ്ദിക്കാതിരുന്നതിന്റെ കാരണം എന്താണ്. ? ഈ പ്രവര്‍ത്തികള്‍ ഇടതുമതേതര ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ നിന്നും വന്നത് കൊണ്ടാണോ? അതോ ഗോമതിയും ബിന്ദുവും ലിസിയും ശ്രീജയും പേറുന്ന ജാതി ആണോ നിങ്ങളുടെ തടസ്സം ? ഇനി അവരെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചത് വലിയ പ്രശ്‌നമല്ല എന്ന് അഭിപ്രായമുള്ളതാണോ നിങ്ങളുടെ തടസ്സം? ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ വല്ല തീവ്രവാദികളും ഉണ്ടെന്ന വല്ല വിവരവും കിട്ടിയിട്ടുണ്ടോ? ഹിന്ദുത്വം അതിന്റെ എല്ലാ അടവുകളും പ്രത്യക്ഷത്തില്‍ പ്രയോഗിക്കുമ്പോള്‍ എവിടെയൊക്കെ മുസ്ലീം തീവ്രവാദികള്‍ ഉണ്ടെന്നു സൂക്ഷ്മം വിലയിരുത്തി മുങ്ങിത്തപ്പി കണ്ടുപിടിച്ചു ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒന്നാണെന്ന് ബാലന്‍സ് തിയറി ഉണ്ടാകുന്ന നിങ്ങള്‍ എല്ലാ തോന്ന്യാസങ്ങളെയും ഒരുപോലെ കാണാനുള്ള കഴിവ് ഉണ്ടെന്നു തെളിയിച്ചു. പ്രബുദ്ധ മതേതരരായ സ്ഥിതിക്ക് അതിനുള്ള കഴിവ് ഇല്ല എന്ന് പറയാനും കഴിയില്ല.
________________________________

ഫാസിസത്തിനെതിരെ നിരന്തരം പോസ്ടുകളിടുന്ന ഇടതു ലിബറലുകളില്‍ ഒരു ശതമാനത്തിനപ്പുറം മറ്റാരുടെയും ടൈം ലൈനില്‍ ഇതിന്റെ പൊടി പോലുമില്ല. അതുകൊണ്ട് തന്നെ, ഒരു കമ്മീഷനും അവരെ തേടിവന്നിട്ടില്ല. ഒരു പാര്‍ട്ടിയും ഇത് തെറ്റായിപ്പോയി എന്ന് പ്രസ്താവന ഇറക്കിയിട്ടില്ല. ഒരു കേസും അവരെ അക്രമിച്ചവരെ കൃത്യമായി തേടിയെത്തിയിട്ടില്ല.
നമ്മളൊക്കെ വലിയ വായില്‍ പറയുന്ന ചുവന്ന കേരളം, നട്ടെല്ലുള്ള സഖാക്കള്‍, ഇന്ത്യക്ക് മാതൃകയായ കേരള രാഷ്ട്രീയം, എന്തിനും തയ്യാറായ സോഷ്യല്‍ മീഡിയ, പ്രതികരണ ശേഷിയുള്ള വിപ്ലവതലമുറ എന്നിങ്ങനെ എല്ലാ വിശേഷങ്ങളും പേറുന്ന ഈ മണ്ണില്‍ എന്തൊക്കെ നടക്കും എന്തൊക്കെ നടക്കാതിരിക്കും എന്നതിന്റെ സാമ്പിള്‍ ഡോസ് തന്നെയാണ് ഈ സംഭവങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്.
ഗോമതിക്കും, ലിസിക്കും, ബിന്ദുവിനും, ശ്രീജക്കും വേണ്ടി മുഖ്യധാര ഫെമിനിസ്റ്റുകളും മതേതരും മറ്റെല്ലാ വിപ്ലവശബ്ദങ്ങളും ശബ്ദിക്കാതിരുന്നതിന്റെ കാരണം എന്താണ്. ? ഈ പ്രവര്‍ത്തികള്‍ ഇടതുമതേതര ജനാധിപത്യ പ്രസ്ഥാനങ്ങളില്‍ നിന്നും വന്നത് കൊണ്ടാണോ? അതോ ഗോമതിയും ബിന്ദുവും ലിസിയും ശ്രീജയും പേറുന്ന ജാതി ആണോ നിങ്ങളുടെ തടസ്സം ? ഇനി അവരെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചത് വലിയ പ്രശ്‌നമല്ല എന്ന് അഭിപ്രായമുള്ളതാണോ നിങ്ങളുടെ തടസ്സം? ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ വല്ല തീവ്രവാദികളും ഉണ്ടെന്ന വല്ല വിവരവും കിട്ടിയിട്ടുണ്ടോ?
ഹിന്ദുത്വം അതിന്റെ എല്ലാ അടവുകളും പ്രത്യക്ഷത്തില്‍ പ്രയോഗിക്കുമ്പോള്‍ എവിടെയൊക്കെ മുസ്ലീം തീവ്രവാദികള്‍ ഉണ്ടെന്നു സൂക്ഷ്മം വിലയിരുത്തി മുങ്ങിത്തപ്പി കണ്ടുപിടിച്ചു ഭൂരിപക്ഷ വര്‍ഗ്ഗീയതയും ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഒന്നാണെന്ന് ബാലന്‍സ് തിയറി ഉണ്ടാകുന്ന നിങ്ങള്‍ എല്ലാ തോന്ന്യാസങ്ങളെയും ഒരുപോലെ കാണാനുള്ള കഴിവ് ഉണ്ടെന്നു തെളിയിച്ചു. പ്രബുദ്ധ മതേതരരായ സ്ഥിതിക്ക് അതിനുള്ള കഴിവ് ഇല്ല എന്ന് പറയാനും കഴിയില്ല.
മുസ്ലീം ലീഗിന്റെ സ്ത്രീവിരുദ്ധത എല്ലാ ഭാഗത്തുനിന്നും ഷൂട്ട് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമങ്ങളും സി പി എമ്മിന്റെ ഒരേ സമയം ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഇത്തരം കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ്. അടിച്ചുതളി സമരം നടത്തിയ ഇടത് പ്രവര്‍ത്തകരും നില്പ്പ് സമരം അരാജകമാണെന്നു പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയും ചെങ്ങറയിലെ ആദിവാസികള്‍ കള്ളന്‍മാരാണ് എന്ന് പ്രസ്താവനയിറക്കിയ ജനനായകനും ഉള്ള മതേതര കൂട്ട് വിപ്ലവമുന്നണിയില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിക്കാമല്ലോ എന്ന ചോദ്യം ന്യായമാണ്. പക്ഷെ, ഹിന്ദുത്വ ബ്രാഹ്മണ ഫാസിസം അതിന്റെ എല്ലാ ഭാവങ്ങളോടെയും വാതിലില്‍ വന്ന് മുട്ടുമ്പോളെങ്കിലും നിങ്ങള്‍ മാറും എന്ന ശുഭ പ്രതീക്ഷ ഉണ്ടായിപോയി.
നിങ്ങള്‍ തല്ലുമ്പോള്‍, ജാതിപ്പേര് വിളിച്ച് അപമാനിക്കുമ്പോള്‍ ഉണ്ടാവുന്ന ഫാസിസ്റ്റ് വിരുദ്ധതയും അപ്പോള്‍ മാത്രം പൊട്ടിയൊലിക്കുന്ന മതേതരത്വവും മനസ്സിലാവാതിടത്തോളം നിങ്ങളുടെ ഈ വിപ്ലവം അങ്ങേയറ്റം കീഴാള വിരുദ്ധവും കപടവുമാണ് എന്ന് വിശ്വസിക്കാനാണിഷ്ടം.
_______________________

Comments

comments

Subscribe Our Email News Letter :